കനത്ത മഴ, കട്ടപ്പനയിൽ കെട്ടിടത്തിന്റെ സംരക്ഷണ ഭിത്തി ഇടിഞ്ഞു വീണു; ​മൂന്നാർ ​ഗ്യാപ്പ് റോഡിൽ രാത്രി യാത്രയ്ക്ക് വിലക്ക് (വിഡിയോ)

രാവിലെ മുതൽ കട്ടപ്പന ഭാ​ഗത്ത് മഴ ശക്തിയായി പെയ്യുന്നുണ്ട്
Heavy Rain; building wall collapsed
Building Wall Collapsed
Updated on

തൊടുപുഴ: കനത്ത മഴയിൽ കട്ടപ്പന ചേന്നാട്ടുമറ്റം ജങ്ഷനിൽ കെട്ടിടത്തിന്റെ സംരക്ഷണ ഭിത്തി ഇടിഞ്ഞു വീണു (Building Wall Collapsed). കെട്ടിടം അപകടാവസ്ഥയിലാണ്. വ്യാപാര സമുച്ചയങ്ങൾ പ്രവർത്തിക്കുന്ന ആറ് നിലകളുള്ള കെട്ടിടത്തിനു സമീപമുള്ള മതിലാണ് ഇടിഞ്ഞത്.

രാവിലെ മുതൽ അതിശക്തമായ മഴയാണ് കട്ടപ്പന ഭാ​ഗങ്ങളിൽ പെയ്തത്. മതിലിന്റെ ശേഷിക്കുന്ന ഭാ​ഗങ്ങളും ഏതു നിമിഷവും ഇടിയാനുള്ള സാധ്യത നിലവിലുണ്ട്.

രാത്രി യാത്ര നിരോധിച്ചു

കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ മൂന്നാർ ഗ്യാപ്പ് റോഡിൽ രാത്രികാല യാത്ര ഇന്നത്തേക്ക് നിരോധിച്ചു. സംസ്ഥാനത്തുടനീളം ശക്തമായ മഴയാണ് ഇന്നും പെയ്തത്.

അതേസമയം, സംസ്ഥാനത്ത് അതിതീവ്രമഴ ചൊവ്വാഴ്ചയും തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇന്ന് പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകള്‍ക്ക് പുറമേ നാളെ( ചൊവ്വാഴ്ച) കോഴിക്കോട്, വയനാട്, കണ്ണൂര്‍ എന്നി ജില്ലകളിലും ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ അതിതീവ്രമഴയ്ക്ക് സാധ്യതയെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ജാഗ്രതയുടെ ഭാഗമായി ഈ ജില്ലകളില്‍ കാലാവസ്ഥ വകുപ്പ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com