നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ (Nilambur by-election) യുഡിഎഫുമായി സഹകരിക്കണോ എന്ന് പിവി അന്‍വറിന് തീരുമാനിക്കാമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്. അന്‍വര്‍ തീരുമാനം പ്രഖ്യാപിച്ചാല്‍ യുഡിഎഫ് തങ്ങളുടെ അഭിപ്രായം പറയുമെന്നും അദ്ദേഹം പറഞ്ഞു. യുഡിഎഫ് നേതൃയോഗത്തിന് ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേഹം.
പാക് ഭീകരതയ്ക്കെതിരായ ഇന്ത്യയുടെ സൈനികനീക്കമായ ഓപ്പറേഷന് സിന്ദൂറിന്റെ (Operation Sindoor) മുന്‍നിര പോരാളികളെ ഐപിഎല്‍ ഫൈനല്‍ വേദിയില്‍ ബിസിസിഐ ആദരിക്കും. ജൂണ്‍ മൂന്നിന് അഹമ്മദാബാദിലെ നരേന്ദ്രമോദി സ്റ്റേഡിയത്തില്‍ നടക്കുന്ന ഫൈനല്‍ മത്സരവേദിയിലേക്ക് മൂന്ന് സൈനിക മേധാവികളെയും ക്ഷണിച്ചതായി ബിസിസിഐ സെക്രട്ടറി ആറിയിച്ചു. കരസേന മേധാവി ഉപേന്ദ്ര ദ്വിവേദി, നാവികസേന മേധവി ദിനേഷ് കെ ത്രിപാഠി, വ്യോമസേനാ മേധാവി അമര്പ്രീതം സിങ് സിങ് എന്നിവരെയാണ് ബിസിസിഐ ക്ഷണിച്ചിരിക്കുന്നത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ക്ലിക്ക് ചെയ്യൂ