വക്കത്ത് ഒരു കുടുംബത്തിലെ നാല് പേര്‍ മരിച്ച നിലയില്‍; കടബാധ്യത മൂലം ജീവനൊടുക്കിയതെന്ന് സംശയം

കടബാധ്യത മൂലം കുടുംബം ആത്മഹത്യ ചെയ്തുവെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം
Four members of a family found dead
Four members of a family found deadspecial arrangement
Updated on

തിരുവനന്തപുരം: തിരുവനന്തപുരം വക്കത്ത് ഒരു കുടുംബത്തിലെ നാലുപേരെ മരിച്ച നിലയില്‍ കണ്ടെത്തി. അനില്‍കുമാര്‍ (55), ഭാര്യ ഷീജ (50), മക്കളായ അശ്വിന്‍ (25), ആകാശ് (22) എന്നിവരെയാണ് മരിച്ച നിലയില്‍ ( dead) കണ്ടെത്തിയത്. വക്കം ഫാര്‍മേഴ്സ് സഹകരണ ബാങ്ക് ജീവനക്കാരനാണ് അനില്‍കുമാര്‍. തൂങ്ങിമരിച്ച നിലയിലായിരുന്നു മൃതദേഹങ്ങൾ.

വെളിവിലാകം ക്ഷേത്രത്തിനു സമീപത്തുള്ള വീട്ടിൽ രാവിലെ 9 മണിയോടെ അയല്‍ക്കാരാണ് ഇവരെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയത്. തുടർന്ന്‌ നാട്ടുകാര്‍ കടയ്ക്കാവൂര്‍ പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു. കടബാധ്യത മൂലം കുടുംബം ആത്മഹത്യ ചെയ്തുവെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

നാല് പേരെയും വീട്ടിലെ ഹാളിൽ തൂങ്ങി മരിച്ച നിലയിലാണ് കണ്ടെത്തിയത്. കഴിഞ്ഞ ദിവസം വീട്ടില്‍ ആരും ഉണ്ടായിരുന്നില്ലെന്നും ഇന്ന് വന്നു നോക്കിയപ്പോഴാണ് മൃതദേഹങ്ങള്‍ കണ്ടതെന്നും ബന്ധുക്കള്‍ പറഞ്ഞു. സിപിഎം വക്കം ലോക്കൽ കമ്മിറ്റി അംഗമാണ് അനില്‍കുമാര്‍. കടയ്ക്കാവൂര്‍ പൊലീസ് തുടര്‍നടപടികള്‍ സ്വീകരിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com