
തൃശൂര്‍: മണ്‍മറഞ്ഞ മലയാളികളുടെ പ്രിയതാരം കലഭവന്‍ മണിക്ക് ( Kalabhavan Mani) സ്മാരകമുയരുന്നു. ചാലക്കുടിയില്‍ നിര്‍മിക്കുന്ന കലാഭവന്‍ മണി സ്മാരകത്തിന്റെ ശിലാസ്ഥാപനം മന്ത്രി സജി ചെറിയാന്‍ നിര്‍വഹിച്ചു. 2017ലാണ് മണിയുടെ ഓര്‍മയ്ക്കായി സ്മാരകം പണിയുമെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചത്. വൈകിയാണെങ്കിലും സ്വപ്‌നം പൂവണിയുന്നതിന്റെ സന്തോഷത്തിലാണ് ചാലക്കുടിയിലെ നാട്ടുകാര്‍.
കലാഭവന്‍ മണിയുടെ പേരില്‍ ജന്മനാട്ടില്‍ നിര്‍മിക്കുന്ന സ്മാരകത്തിന്റെ തറക്കല്ലിടല്‍ സാംസ്‌കാരിക മന്ത്രി സജി ചെറിയാന്‍ നിര്‍വഹിച്ചു. 3 കോടി രൂപ ചെലവില്‍ നഗരസഭ ജങ്ഷനില്‍ വിദ്യാഭ്യാസ വകുപ്പ് വിട്ടുനല്‍കിയ 20സെന്റ് ഭൂമിയിലാണ് 6500 ചതുരശ്ര അടി വിസ്തീര്‍ണത്തില്‍ സ്മാരകം നിര്‍മിക്കുന്നത്. സാംസ്‌കാരിക വകുപ്പിന്റെ നേതൃത്വത്തില്‍ ഫോക് ലോര്‍ അക്കാദമിയാണു സ്മാരക നിര്‍മാണത്തിനു നേതൃത്വം നല്‍കുക.
നേരത്തേ അനുവദിച്ച അമ്പതുലക്ഷം രൂപ അപര്യാപ്തമാണെന്ന് ബോധ്യപ്പെട്ടതിനെ തുടര്‍ന്നാണ് അതു മൂന്നുകോടിയാക്കി ഭരണാനുമതിയായത്. നാടന്‍പാട്ടിനെ ലോകശ്രദ്ധയിലെത്തിച്ച മണിക്കായി സ്മാരകം നിര്‍മ്മിക്കുന്നത് ഫോക്ലോര്‍ അക്കാദമി തന്നെയാണ് എന്നതും കാലത്തിന്റെ മറ്റൊരുനീതി. സാംസ്‌കാരിക വകുപ്പിന് കീഴിലെ ഫോക് ലോര്‍ അക്കാദമിയുടെ ഉപകേന്ദ്രമായി ഈ സ്മാരകം പ്രവര്‍ത്തിക്കും.
കലാഭവന്‍ മണിയുടെ പ്രതിമ, ഡിജിറ്റല്‍ ലൈബ്രറി, നാടന്‍പാട്ടുകളുടെ ശേഖരണവും പ്രദര്‍ശനവും, മള്‍ട്ടിപര്‍പ്പസ് ഹാള്‍, ഓഫീസ് കം റീഡിങ് റൂം തുടങ്ങിയ സൗകര്യങ്ങളാണ് ആദ്യഘട്ടത്തില്‍ ഒരുക്കുന്നത്. ദേശീയപാതയോരത്ത് ഗവ.ബോയ്‌സ് ഹൈസ്‌കൂള്‍ ഗ്രൗണ്ടില്‍ നിന്നും വിട്ടുനല്കിയ 20സെന്റ് സ്ഥലത്താണ് സ്മാരം നിര്‍മ്മിക്കുന്നത്. നിര്‍മ്മാണോദ്ഘാടനം മന്ത്രി സജി ചെറിയാന്‍ നിര്‍വ്വഹിച്ചു. സനീഷ് കുമാര്‍ ജോസഫ് എംഎല്‍എ അധ്യക്ഷനായി. നഗരസഭ ചെയര്‍മാന്‍ ബി ഡി ദേവസ്സി, പ്രതിപക്ഷ ലീഡര്‍ സി എസ് സുരേഷ്, ഫോക്‌ലോര്‍ അക്കാദമി ചെയര്‍മാന്‍ ഒ എസ് ഉണ്ണികൃഷ്ണ തുടങ്ങിയവര്‍ സംസാരിച്ചു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ക്ലിക്ക് ചെയ്യൂ