
ഇരിങ്ങാലക്കുട: കുഞ്ഞിന് ഭക്ഷണം കൊടുത്തുകൊണ്ടിരിക്കെ പാമ്പിന്റെ കടിയേറ്റ് യുവതി മരിച്ചു. (Snake Bite Death) മാടായിക്കോണം ചെറാക്കുളം വീട്ടില് ഷാരോണിന്റെ ഭാര്യ ഹെന്ന (28) യാണ് മരിച്ചത്. വീടിന്റെ ചവിട്ടുപടിയിലിരുന്ന് കുഞ്ഞിന് ഭക്ഷണം നല്‍കുന്നതിനിടെയാണ് ഹെന്നയ്ക്ക് ചവിട്ടുപടിയില് കിടന്നിരുന്ന പാമ്പിന്റെ കടിയേറ്റത്.
മാടായിക്കോണത്തെ ഭര്‍തൃവീട്ടില്‍ വച്ച് കഴിഞ്ഞ ദിവസം രാത്രി എട്ടു മണിയോടെ ആയിരുന്നു ഹെന്നയ്ക്ക് പാമ്പിന്റെ കടിയേറ്റത്. ഉടന് തന്നെ ഇരിങ്ങാലക്കുട സഹകരണ ആശുപത്രിയില് എത്തിച്ചു. ചികിത്സക്കിടെ പുലര്‌ച്ചെ ഹൃദയാഘാതം സംഭവിക്കുകയായിരുന്നു.
ഇരിങ്ങാലക്കുട കാട്ടുങ്ങച്ചിറ തട്ടില് പീറ്ററിന്റെ മകളായ ഹെന്ന കുറുവഞ്ചേരി ഇമൈന്ഡ് ആശുപത്രിയിലെ സൈക്കോളജിസ്റ്റാണ്. മകന് ഹെയ്ദന്. സംസ്‌കാരം വ്യാഴാഴ്ച ഉച്ചതിരിഞ്ഞ് മൂന്നു മണിക്ക് ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രലില് നടക്കും.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ക്ലിക്ക് ചെയ്യൂ