
കോഴിക്കോട്: കേരള ഫയര്‍ സര്‍വ്വീസ് അസോസിയേഷന്‍ സംസ്ഥാന കമ്മിറ്റി നല്‍കുന്ന പ്രഥമ മാധ്യമ ഫോട്ടോഗ്രാഫി അവാര്‍ഡിന് ദ ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ്സിലെ സീനിയര്‍ ഫോട്ടോഗ്രാഫര്‍ ഇ ഗോകുല്‍(E GOKUL) അര്‍ഹനായി. ദ ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ്സില്‍ വന്ന വാര്‍ത്ത ചിത്രമാണ് പുരസ്‌കാരത്തിന് അര്‍ഹമായത്. ചൂരല്‍മല-മുണ്ടക്കയില്‍ നടന്ന ഉരുള്‍പൊട്ടലില്‍ ഫയര്‍ സര്‍വ്വീസ് ഉദ്യോഗസ്ഥര്‍ കൈക്കുഞ്ഞിനെ രക്ഷപ്പെടുത്തുന്ന ചിത്രത്തിനാണ് അവാര്‍ഡ്.
ഫയര്‍ സര്‍വ്വീസിന്റെ രക്ഷാപ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് 2024 ല്‍ പത്ര-മാധ്യമങ്ങളില്‍ വന്ന നൂറോളം ചിത്രങ്ങളില്‍ നിന്നാണ് തെരഞ്ഞെടുത്തത്. എസ് ഗോപകുമാര്‍, ജി. ബിനുലാല്‍ എന്നിവരടങ്ങുന്ന ജൂറിയാണ് ചിത്രം തെരഞ്ഞെടുത്തത്. പ്രശസ്തിപത്രവും തുകയും ജൂണ്‍ 14, 15 തീയതികളില്‍ കോഴിക്കോട് നടക്കുന്ന സംസ്ഥാന സമ്മേളനത്തില്‍ വിതരണം ചെയ്യും.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ക്ലിക്ക് ചെയ്യൂ