'ഇന്ദിരഗാന്ധിയുടെ വനനിയമം നിലമ്പൂരിലടക്കമുള്ള വന്യമൃഗ ശല്യത്തെ നേരിടുന്നതില്‍ തടസം, നിയമ നിര്‍മാണം നടത്താന്‍ സ്വരാജ് നിയമസഭയിലുണ്ടാകണം'

സാമ്രാജ്യത്വ നയങ്ങളോടും വർഗ്ഗീയതയോടും സന്ധിയില്ലാതെ പോരാടുന്ന സ്വരാജിന് വലിയ സ്വീകാര്യത ജനങ്ങൾക്കിടയിൽ ഉണ്ട്. കാര്യങ്ങൾ നന്നായി പഠിക്കുകയും അവതരിപ്പിക്കുകയും ചെയ്യുന്ന സ. സ്വരാജ് കേരളത്തിലെ കൃഷിക്കാരുടെയും മറ്റ് അദ്ധ്വാനിക്കുന്ന ജനവിഭാഗങ്ങളുടെയും ശബ്ദമായി നിയമസഭയിൽ ഉണ്ടാകണം
Vijoo Krishnan
വിജു കൃഷ്ണന്‍(Vijoo Krishnan)ഫെയ്‌സ്ബുക്ക്
Updated on

മലപ്പുറം: മുന്‍ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയുടെ ജനവിരുദ്ധ നയങ്ങളാണ് നിലമ്പൂര്‍ ഉള്‍പ്പെടുന്ന വയനാട് ലോകസഭാ മണ്ഡലത്തിലെ വന്യമൃഗ ശല്യം പരിഹരിക്കുന്നതിന് തടസം നില്‍ക്കുന്നതെന്ന് ഓള്‍ ഇന്ത്യ കിസാന്‍ സഭ ജനറല്‍ സെക്രട്ടറി വിജു കൃഷ്ണന്‍(Vijoo Krishnan). രാഹുല്‍ ഗാന്ധിയും കോണ്‍ഗ്രസിന്റെ മറ്റ് ഉന്നത നേതാക്കളും ഇന്ദിരാ ഗാന്ധി കൊണ്ടു വന്ന കര്‍ഷക വിരുദ്ധ നിയമങ്ങളെ പ്രകീര്‍ത്തിക്കുക മാത്രമാണ് ചെയ്യാറുള്ളതെന്നും റിജു കൃഷ്ണന്‍ പറഞ്ഞു. ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിലൂടെയാണ് പ്രതികരണം.

ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ രൂപം

മലപ്പുറം: മുന്‍ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയുടെ ജനവിരുദ്ധ നയങ്ങളാണ് നിലമ്പൂര്‍ ഉള്‍പ്പെടുന്ന വയനാട് ലോകസഭാ മണ്ഡലത്തിലെ വന്യമൃഗ ശല്യം പരിഹരിക്കുന്നതിന് തടസം നില്‍ക്കുന്നതെന്ന് ഓള്‍ ഇന്ത്യ കിസാന്‍ സഭ ജനറല്‍ സെക്രട്ടറി വിജു കൃഷ്ണന്‍. രാഹുല്‍ ഹാന്ധിയും കോണ്‍ഗ്രസിന്റെ മറ്റ് ഉന്നത നേതാക്കളും ഇന്ദിരാ ഗാന്ധി കൊണ്ടു വന്ന കര്‍ഷക വിരുദ്ധ നിയമങ്ങളെ പ്രകീര്‍ത്തിക്കുക മാത്രമാണ് ചെയ്യാറുള്ളതെന്നും റിജു കൃഷ്ണന്‍ പറഞ്ഞു. ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിലൂടെയാണ് പ്രതികരണം.

കൃഷിക്കാരുടെയും തോട്ടം തൊഴിലാളികളുടെയും കർഷക തൊഴിലാളികളുടെയും വർഗ്ഗതാത്പര്യം സംരക്ഷിക്കാൻ നിലമ്പൂരിൽ LDF സ്ഥാനാർത്ഥി സ്വരാജിനെ വിജയിപ്പിക്കുക

അഖിലേന്ത്യാ കിസാൻ സഭയുടെ സി കെ സി അംഗവും കേരളാ കർഷക സംഘത്തിൻ്റെ സംസ്ഥാന വൈസ് പ്രസിഡൻ്റും ആയ സഖാവ് എം സ്വരാജ് LDF സ്ഥാനാർത്ഥി ആയി നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ മത്സരിക്കുകയാണ്.

ആഴമേറിയ സാമ്രാജ്യത്വ വിരുദ്ധ നിലപാട് ഉള്ള സ. സ്വരാജ് ബ്രിട്ടീഷ് വിരുദ്ധ പോരാട്ടങ്ങളുടെ മണ്ണായ ഏറനാട്ടിൽ നിന്നും കമ്യൂണിസ്റ്റ് പാർട്ടിയുടെ സ്ഥാനാർത്ഥി ആയി മത്സരിക്കുന്നു എന്നതിൽ ഏറെ സന്തോഷിക്കുന്നു.

സാമ്രാജ്യത്വ നയങ്ങളോടും വർഗ്ഗീയതയോടും സന്ധിയില്ലാതെ പോരാടുന്ന സ്വരാജിന് വലിയ സ്വീകാര്യത ജനങ്ങൾക്കിടയിൽ ഉണ്ട്. കാര്യങ്ങൾ നന്നായി പഠിക്കുകയും അവതരിപ്പിക്കുകയും ചെയ്യുന്ന സ. സ്വരാജ് കേരളത്തിലെ കൃഷിക്കാരുടെയും മറ്റ് അദ്ധ്വാനിക്കുന്ന ജനവിഭാഗങ്ങളുടെയും ശബ്ദമായി നിയമസഭയിൽ ഉണ്ടാകണം.

കൃഷിക്കാർക്കും തോട്ടം തൊഴിലാളികൾക്കും കർഷക തൊഴിലാളികൾക്കും വലിയ പ്രാധാന്യം ഉള്ള അസംബ്ലി നിയോജക മണ്ഡലം ആണ് നിലമ്പൂർ. വർദ്ധിച്ചുവരുന്ന മനുഷ്യ വന്യജീവി സംഘർഷം നിലമ്പൂരിൻ്റെ കാർഷിക / തോട്ടം മേഖലയെ വലിയ തോതിൽ ബാധിക്കുന്നുണ്ട്. നിലമ്പൂർ ഉൾപ്പെടുന്ന വയനാട് ലോക്സഭാ മണ്ഡലത്തിലെ മുൻ എം പി രാഹുൽ ഗാന്ധിയുടെയും നിലവിലെ എം പി പ്രിയങ്കാ ഗാന്ധിയുടെയും മുത്തശ്ശി ഇന്ദിരാ ഗാന്ധി കൊണ്ടുവന്ന ജന വിരുദ്ധമായ വന നിയമങ്ങളും / നയങ്ങളും ആണ് വന്യമൃഗശല്യത്തെ നേരിടുന്നതിൽ ഏറ്റവും കൂടുതൽ തടസ്സം ഉണ്ടാക്കുന്നത്. രാഹുൽ ഗാന്ധിയും പ്രിയങ്കാ ഗാന്ധിയും കോൺഗ്രസിൻ്റെ മറ്റ് ഉന്നത നേതാക്കളും ഇന്ദിരാ ഗാന്ധി കൊണ്ടു വന്ന കർഷക വിരുദ്ധ നിയമങ്ങളെ പ്രകീർത്തിക്കുക മാത്രമാണ് ചെയ്യാറുള്ളത്. ഇതിന് ഏറ്റവും നല്ല ഉദാഹരണമാണ് കോൺഗ്രസ് കൊണ്ടുവന്ന, ഇടതുപക്ഷം പാർലമെൻ്റിൽ അതിശക്തമായെതിർത്ത Wildlife Protection Act (1972) എന്ന draconian നിയമം. എന്നാൽ സ. സ്വരാജ് വൈസ് പ്രസിഡന്റ് ആയ കേരളാ കർഷക സംഘം കേരളത്തിലെ കാർഷിക മേഖലയെ തകർക്കുന്ന വന്യമൃഗ ശല്യം ശാസ്ത്രീയമായി പരിഹരിക്കണം, അതിന് വേണ്ട നിയമനിർമ്മാണം നടത്തണം എന്നാവശ്യപ്പെട്ടുകൊണ്ട് പ്രക്ഷോഭത്തിൽ ആണ്. കർഷക സംഘത്തിൻ്റെ ന്യായമായ പ്രക്ഷോഭത്തോട് LDF സർക്കാർ വളരെ അനുകൂലമായ നിലപാട് ആണ് എടുത്തിട്ടുള്ളത്. കോൺഗ്രസും ബിജെപിയും കൂടി കേന്ദ്രത്തിൽ കൊണ്ടുവന്ന വികല വന നിയമങ്ങൾക്ക് എതിരേ മുഖ്യമന്ത്രി സ.പിണറായി വിജയൻ പല തവണ രംഗത്ത് വന്നിരുന്നു. കൃഷിക്കാർക്ക് അനുകൂലമായ നിയമ നിർമ്മാണം നടത്താൻ ശ്രമിക്കും എന്ന് മുഖ്യമന്ത്രി പറഞ്ഞതിനെ ഹാർദ്ദമായി സ്വാഗതം ചെയ്യുന്നു. കൃഷിക്കാരുടെ ജീവിതം തുലച്ചു കൊണ്ട് കൃഷി നശിപ്പിക്കുന്ന കാട്ടുപന്നികളെ മണ്ണെണ്ണയിൽ ആണോ വെളിച്ചെണ്ണയിൽ ആണോ സംസ്കരിക്കുന്നത് എന്ന് അറിയാൻ ഇന്ദിരാ ഗാന്ധി നിയമത്തിൻ്റെ മറവിൽ ഫോറസ്റ്റ് ഉദ്യോഗസ്ഥർ അധികം ശുഷ്കാന്തി കാണിക്കേണ്ടതില്ല എന്ന് തന്നെയാണ് കിസാൻ സഭയുടെയും അഭിപ്രായം.

ഇത്തരം പ്രക്ഷോഭങ്ങൾ മുന്നോട്ട് പോകാനും നിയമനിർമ്മാണം നടത്താനും കേരളത്തിലെ കൃഷിക്കാരുടെ പ്രധാന നേതാക്കളിൽ ഒരാളായ സ. സ്വരാജ് നിയമസഭയിൽ ഉണ്ടാകണം. ഏറനാടിൻ്റെ ധീരപോരാളി സഖാവ് കുഞ്ഞാലിയുടെ നാട്ടിൽ പ്രിയ സഖാവ് സ്വരാജ് ചെങ്കൊടി പാറിക്കും എന്നുറപ്പാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com