Engineering student stabbed to death
തിരുവനന്തപുരത്ത് എഞ്ചിനീയറിങ് വിദ്യാർഥി കുത്തേറ്റ് മരിച്ചുപ്രതീകാത്മക ചിത്രം

മദ്യപാനത്തിനിടെ തർക്കം; തിരുവനന്തപുരത്ത് എഞ്ചിനീയറിങ് വിദ്യാർഥി കുത്തേറ്റ് മരിച്ചു, സഹപാഠി അറസ്റ്റിൽ

രാജധാനി കോളജിലെ ബി-ടെക്ക് 4-ാം വര്‍ഷ വിദ്യാര്‍ഥിയായിരുന്നു വാലന്റയിന്‍.
Published on

തിരുവനന്തപുരം: നഗരൂരിൽ എഞ്ചിനീയറിങ് വിദ്യാർഥി കുത്തേറ്റ് മരിച്ചു. നഗരൂർ രാജധാനി എഞ്ചിനീയറിങ് കോളജിലെ വിദ്യാർഥിയാണ് സഹപാഠിയുടെ കുത്തേറ്റ് മരിച്ചത്. മിസോറം സ്വദേശിയായ വാലന്റയിന്‍ വി എല്‍ ചാന (23)യാണ് കൊല്ലപ്പെട്ടത്. രാജധാനി കോളജിലെ ബി-ടെക്ക് 4-ാം വര്‍ഷ വിദ്യാര്‍ഥിയായിരുന്നു വാലന്റയിന്‍.

സംഭവത്തില്‍ കോളജിലെ ബി-ടെക് സിവില്‍ എഞ്ചിനീയറിങ്‌ മൂന്നാംവർഷ വിദ്യാര്‍ഥിയും മിസോറം സ്വദേശിയുമായ ‌ലംസങ്‌ സ്വാലയെ നഗരൂര്‍ പൊലീസ് അറസ്റ്റ് ചെയ്തു. ഇന്നലെ രാത്രി 11 മണിയ്ക്ക് കോളജിന് സമീപമുള്ള നഗരൂര്‍ നെടുമ്പറമ്പ് ജം​ഗ്ഷനിലായിരുന്നു സംഭവം.

മദ്യ ലഹരിയില്‍ ഇരുവരും തമ്മിലുണ്ടായ വാക്കേറ്റത്തിനിടെ മൂന്നാം വര്‍ഷ വിദ്യാര്‍ഥിയെ 4-ാം വര്‍ഷ വിദ്യാര്‍ഥി കുത്തുകയായിരുന്നു. ഇരുവരും കോളജ് ഹോസ്റ്റലിന് പുറത്ത് വാടകയ്ക്ക് താമസിക്കുന്നവരാണ്. ഗുരുതരമായി പരിക്കേറ്റ വിദ്യാര്‍ഥിയെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു. സംഭവത്തിൽ നഗരൂര്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com