
കണ്ണൂര്‍: യുവതിയ്‌ക്കൊപ്പം വളപട്ടണം പുഴയില്‍ ചാടിയ യുവാവിന്റെ മൃതദേഹം കണ്ടെത്തി. ബേക്കല്‍ പെരിയാട്ടടുക്കം സ്വദേശിനിയായ ഭര്‍തൃമതിയായ യുവതിക്കൊപ്പം പുഴയില്‍ ചാടിയ ബേക്കല്‍ പെരിയാട്ടടുക്കത്തെ രാജേഷിന്റെ (38) മൃതദേഹമാണ് പഴയങ്ങാടി മാട്ടൂല്‍ കടപ്പുറത്ത് കണ്ടെത്തിയത്. ബന്ധുക്കളാണ് മൃതദേഹം രാജേഷിന്റേതാണെന്ന് തിരിച്ചറിഞ്ഞത്. ബേക്കല്‍ എസ് ഐ സവ്യ സാചിയയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്തെത്തി മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി പരിയാരത്തെ മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.
ഞായറാഴ്ച രാവിലെയാണ് രാജേഷിനേയും ഭര്‍തൃമതിയായ യുവതിയേയും പെരിയാട്ടടുക്കത്തില്‍ നിന്നും കാണാതായത്. ബേക്കല്‍ പൊലീസ് കേസെടുത്ത് അന്വേഷണം നടത്തുന്നതിനിടെയാണ് അതേദിവസം രാത്രി ഇരുവരും വളപട്ടണം പുഴയില്‍ ചാടിയത്. രാജേഷിനെ ഒഴുക്കില്‍പെട്ട് കാണാതാകുകയും യുവതി നീന്തി രക്ഷപ്പെടുകയുമായിരുന്നു.
ബേക്കല്‍ പൊലീസ് എത്തി യുവതിയെ ചോദ്യം ചെയ്തതിരുന്നു. ഞായറാഴ്ച രാവിലെ വീട്ടില്‍ നിന്നും ഇറങ്ങിയ ഇരുവരും പള്ളിക്കര റെയില്‍വേ സ്റ്റേഷനില്‍ നിന്നും ട്രെയിന്‍ മാര്‍ഗം വളപട്ടണത്ത് എത്തുകയായിരുന്നു. അന്ന് രാത്രി 12 മണിയോടെയാണ് രാജേഷും യുവതിയും പുഴയില്‍ ചാടിയത്. കോടതിയില്‍ ഹാജരാക്കിയ യുവതിയെ സ്വന്തം ഇഷ്ടത്തിന് വിടുകയും ഭര്‍ത്താവിനൊപ്പം മടങ്ങുകയും ചെയ്തു.
young man found dead who missing Valapattanam river kannur with young woman found
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates