Kottayam Medical College building collapse cpim M V Govindan  support veena george
Kottayam Medical College building collapse cpim M V Govindan support veena george Screen grab

'ആരോഗ്യമന്ത്രി പങ്കുവച്ചത് അപ്പോള്‍ കിട്ടിയ വിവരം, വീഴ്ച സംഭവിച്ചിട്ടില്ല'; സംരക്ഷിച്ച് സിപിഎം

ആരോഗ്യ മന്ത്രി മാധ്യമങ്ങള്‍ക്ക് മുന്നില്‍ പറഞ്ഞത് സ്ഥലത്ത് എത്തിയപ്പോള്‍ കോട്ടയം മെഡിക്കല്‍ കോളേജ് സൂപ്രണ്ട് അറിയിച്ച വിവരമാണ്
Published on

തിരുവനന്തപുരം: കോട്ടയം മെഡിക്കല്‍ കോളേജില്‍ കാലപ്പഴക്കം ചെന്ന കെട്ടിടം ഇടിഞ്ഞ് വീണ് യുവതി മരിച്ച സംഭവത്തില്‍ ആരോഗ്യമന്ത്രിയെ സംരക്ഷിച്ച് സിപിഎം. മന്ത്രി വീണാ ജോര്‍ജിന്റെ പ്രതികരണത്തില്‍ വീഴ്ച ഉണ്ടായിട്ടില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ പ്രതികരിച്ചു. ആരോഗ്യ മന്ത്രി മാധ്യമങ്ങള്‍ക്ക് മുന്നില്‍ പറഞ്ഞത് സ്ഥലത്ത് എത്തിയപ്പോള്‍ കോട്ടയം മെഡിക്കല്‍ കോളേജ് സൂപ്രണ്ട് അറിയിച്ച വിവരമാണ്. മന്ത്രിയുടെ പ്രസ്താവനയോടെ രക്ഷാപ്രവര്‍ത്തനം നിര്‍ത്തി വച്ചു എന്നത് തെറ്റായ പ്രചാരണമാണ്. ഇത്തരം നിലപാടുകള്‍ സ്വീകരിക്കുമ്പോള്‍ കരുതല്‍ വേണം. പ്രതിപക്ഷ നേതാവും തിരുവഞ്ചൂര്‍ രാധാകൃഷ്ണനും ഈ കരുതല്‍ കാട്ടിയില്ലെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ പ്രതികരിച്ചു. തിരുവനന്തപുരത്ത് മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

Kottayam Medical College building collapse cpim M V Govindan  support veena george
'അമ്മാ.... ഇട്ടേച്ച് പോകല്ലാമ്മാ...' അലമുറയിട്ട് നവനീത്, കണ്ണീർവാർത്ത് കുടുംബം; ബിന്ദുവിന് നാടിന്റെ യാത്രാമൊഴി

മന്ത്രി മാധ്യമങ്ങളോട് സംസാരിക്കുമ്പോഴും രക്ഷാ പ്രവര്‍ത്തനം പുരോഗമിക്കുകയായിരുന്നു. ഇപ്പോഴത്തെ വിവാദത്തില്‍ ആരോഗ്യമന്ത്രിക്കെതിരെ ആസൂത്രിത നീക്കം നടക്കുന്നു. രക്ഷാപ്രവര്‍ത്തനം ഒരു ഘട്ടത്തിലും വൈകിയിട്ടില്ല. മന്ത്രിയെ കണ്ടയുടന്‍ മൈക്ക് നീട്ടിയാല്‍ അപ്പോള്‍ കിട്ടിയ വിവരം മാത്രമേ പറയാന്‍ കഴിയൂ. പിന്നീട് പ്രതികരണം തേടിയാല്‍ കൃത്യമായി പ്രതികരണം ലഭിക്കും. മന്ത്രിയുടെ രാജി ആവശ്യപ്പെടുന്നത് പതിവ് രീതിയാണ്. പ്രതിപക്ഷത്തിന്റെ ഇടപെടലുകള്‍ കനഗോലു സിദ്ധാന്തത്തിന്റെ ഭാഗമാണ്. അത് തുടരും, അതിന് പിന്നാലെ മാധ്യമങ്ങള്‍ പോകരുത്. ആരോഗ്യ മേഖലയ്ക്ക് എതിരായ പ്രചാരണങ്ങള്‍ക്ക് പിന്നില്‍ സ്ഥാപിത താത്പര്യങ്ങളാണെന്നും എന്നും എം വി ഗോവിന്ദന്‍ പ്രതികരിച്ചു.

Kottayam Medical College building collapse cpim M V Govindan  support veena george
'ഭൂതകാലത്തേയ്ക്ക് നോക്കിപ്പോയി'; വിമര്‍ശിച്ച് ശൈലജയുടെ കാലത്തെ ഡയറക്ടര്‍

കേരളത്തില്‍ മുന്നേറ്റം കൈവരിച്ച ആരോഗ്യ - വിദ്യാഭ്യാസ മേഖലയെ കരിവാരിത്തേക്കാന്‍ ശ്രമങ്ങള്‍ നടക്കുന്നു. കോട്ടയം മെഡിക്കല്‍ കോളേജിലെ ദുരന്തത്തില്‍ തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കാന്‍ പ്രതിപക്ഷം ശ്രമം നടത്തുകയാണ്. നിര്‍ത്തിവയ്ക്കാത്ത രക്ഷാ പ്രവര്‍ത്തനം നിര്‍ത്തിവച്ചു എന്ന് വരുത്തിതീര്‍ക്കാന്‍ ശ്രമങ്ങള്‍ ഉണ്ടായെന്നും എം വി ഗോവിന്ദന്‍ ചൂണ്ടിക്കാട്ടി.

കോട്ടയം മെഡിക്കല്‍ കോളേജിലെ അപകടത്തിന് പിന്നില്‍ സര്‍ക്കാര്‍ അനാസ്ഥയാണ് എന്ന് ചൂണ്ടിക്കാട്ടി പ്രതിപക്ഷം പ്രതിഷേധം ശക്തമാക്കുന്നതിനിടെയാണ് സിപിഎം നേതൃത്വവും മന്ത്രിമാരും പിന്തുണയുമായി എത്തുന്നത്. എല്‍ഡിഎഫ് ഭരണകാലത്തെ നേട്ടങ്ങള്‍ ഉള്‍പ്പെടെ ചൂണ്ടിക്കാട്ടി മന്ത്രിമാരായ പിഎ മുഹമ്മദ് റിയാസ്, ഡോ. ആര്‍ ബിന്ദു, എന്നിവരും രംഗത്തെത്തി.

Summary

Kottayam Medical College building collapse cpim M V Govindan support Veena George.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com