തൃശൂര്‍ നഗരത്തില്‍ വീണ്ടും എടിഎം മോഷണശ്രമം; മണിക്കൂറുകള്‍ക്കകം പ്രതി പിടിയില്‍

ഞായറാഴ്ച പുലര്‍ച്ചെയായിരുന്നു മോഷണ ശ്രമം. എടിഎം മെഷീന്റെ കവര്‍ അഴിച്ചെടുക്കാനായിരുന്നു പ്രതിയുടെ ശ്രമം
Odisha native arrested for attempting to break into ATM machine in Thrissur city
Odisha native arrested for attempting to break into ATM machine in Thrissur cityCCTV footage
Updated on
1 min read

തൃശൂര്‍: തൃശൂര്‍ നഗരത്തില്‍ എംടിഎം മെഷീന്‍ കുത്തിത്തുറന്ന് മോഷണം നടത്താന്‍ ശ്രമിച്ച ഒഡീഷ സ്വദേശി പിടിയില്‍ . നഗരത്തിലെ പട്ടാളം റോഡിലെ സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെ എടിഎമ്മിലും തൊട്ടടുത്ത കടയിലും ഉണ്ടായ മോഷണം നടത്താന്‍ ശ്രമിച്ച സുനില്‍ നായിക് എന്നയാളെയാണ് പൊലീസ് പിടികൂടിയത്. എടിഎം കൗണ്ടറിലെ സിസിടിവി കാമറയില്‍ പതിഞ്ഞ ദൃശ്യങ്ങളാണ് അന്വേഷണത്തില്‍ നിര്‍ണായകമായത്.

Odisha native arrested for attempting to break into ATM machine in Thrissur city
ഗുണ്ടകളെ ചെറുത്തതിന് നാട്ടുകാരുടെ സല്യൂട്ട്; തൃശൂര്‍ സിറ്റി പൊലീസ് കമ്മീഷണറുടെ പേര് റോഡിന് നല്‍കി

ഞായറാഴ്ച പുലര്‍ച്ചെയായിരുന്നു മോഷണ ശ്രമം. എടിഎം മെഷീന്റെ കവര്‍ അഴിച്ചെടുക്കാനായിരുന്നു പ്രതിയുടെ ശ്രമം. എടിഎമ്മിനോട് ചേര്‍ന്നുള്ള വസ്ത്ര വ്യാപാര സ്ഥാപനത്തിന്റെ പൂട്ട് ഇയാള്‍ തുറക്കാന്‍ സുനില്‍ നായിക് ശ്രമിക്കുന്നതും സിസിടിവിയില്‍ പതിഞ്ഞിരുന്നു.

Odisha native arrested for attempting to break into ATM machine in Thrissur city
രാത്രി അര മണിക്കൂര്‍ ഡിജിറ്റല്‍ നിശബ്ദ്ധത, 'സൈലന്റ് ഫോര്‍ ഗാസ'യില്‍ പങ്കാളിയാകാന്‍ സിപിഎം

മോഷണ ശ്രമം സംബന്ധിച്ച് ബാങ്കില്‍ നിന്നും അറിയിപ്പ് ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ ഈസ്റ്റ് പൊലീസ് നടത്തിയ അന്വേഷണമാണ് പ്രതിയെ വേഗത്തില്‍ കണ്ടെത്താന്‍ സാധിച്ചത്. എടിഎം സെന്ററിലെ സിസിടിവി ദൃശ്യങ്ങള്‍ ബാങ്കിന്റെ എടിഎം സെന്‍ട്രലില്‍ നിന്നും അയച്ചു കൊടുത്തതും നിര്‍ണായകമായി. പൊലീസ് നടത്തിയ തിരച്ചിലിനിടെ ശക്തന്‍ മാര്‍ക്കറ്റിന് സമീപത്തില്‍ നിന്നും പ്രതിയെ കണ്ടെത്തുകയായിരുന്നു.

Summary

Odisha native arrested for attempting to break into ATM machine in Thrissur city.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com