'ചേര്‍ത്തല എറണാകുളം ജില്ലയ്ക്ക് കൊടുത്തേക്കൂ'.., 'എല്ലായിടത്തും വെള്ളമാണ് സര്‍'; അവധി ആവശ്യപ്പെട്ടുള്ള മെസ്സേജുകൾക്ക് മറുപടിയുമായി ജില്ലാ കലക്ടര്‍

ആലപ്പുഴയില്‍ ഇന്ന് കുട്ടനാട്, അമ്പലപ്പുഴ താലൂക്കുകളിലാണ് ജില്ലാ കലക്ടര്‍ അവധി പ്രഖ്യാപിച്ചിട്ടുള്ളത്
Alappuzha Collector
Alappuzha Collectorfacebook
Updated on
2 min read

ആലപ്പുഴ: മഴ കനത്തതോടെ ജില്ലാ കലക്ടര്‍മാരുടെ ഫെയ്‌സ്ബുക്ക് പേജുകളില്‍ അവധി ( school holiday ) ആവശ്യപ്പെട്ടുകൊണ്ടുള്ള കമന്റുകള്‍ പതിവാണ്. ആലപ്പുഴയില്‍ ഇന്ന് കുട്ടനാട്, അമ്പലപ്പുഴ താലൂക്കുകളിലാണ് ജില്ലാ കലക്ടര്‍ അവധി പ്രഖ്യാപിച്ചിട്ടുള്ളത്. എന്നാല്‍ ജില്ലയില്‍ മുഴുവന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിക്കണമെന്നാണ് കലക്ടര്‍ അലക്‌സ് വര്‍ഗീസിന്റെ ( Alappuzha Collector ) ഫെയ്‌സ്ബുക്ക് പേജില്‍ ആവശ്യമുയരുന്നത്.

ആലപ്പുഴ ഫുള്‍ അവധി കൊടുക്കൂ സര്‍. എല്ലാ മക്കള്‍ക്കും സുരക്ഷ വേണ്ടയോ. ഇത്ര മഴ ഉണ്ടായിട്ടും എന്തിനാ വാശി കാണിക്കുന്നത് പോലെ. അവധി കൊടുക്കൂ പ്ലീസ്... എന്നാണ് ഒരാള്‍ ആവശ്യപ്പെടുന്നത്. സര്‍, ജില്ല മുഴുവന്‍ മഴയും വെള്ളപ്പൊക്കവും ആണ്. കൂടാതെ നല്ല കാറ്റും.. മരങ്ങള്‍ കടപുഴകി വീഴുന്നു പലയിടത്തും..കുട്ടികളുടെ സുരക്ഷ ആണ് പ്രധാനം.. സര്‍ നീതിയുക്തമായ തീരുമാനം എടുക്കുമെന്നു പ്രതീക്ഷിക്കുന്നു എന്ന് മറ്റൊരു കമന്റില്‍ ആവശ്യപ്പെടുന്നു.

fb page comment
fb page comment

അമ്പലപ്പുഴ, കുട്ടനാട് താലൂക്കുകള്‍ മാത്രമേ ഉള്ളോ ആലപ്പുഴ ജില്ലയില്‍, ആലപ്പുഴ ജില്ലയ്ക്ക് അവധി കൊടുത്തൂടേ എന്നാണ് ഒരാളുടെ ആവശ്യം. ചേര്‍ത്തല ഏറണാകുളം ജില്ലയ്ക്ക് കൊടുത്തേക്കൂ എന്നാണ് മറ്റൊരാള്‍ കമന്റ് ചെയ്തിട്ടുള്ളത്. ഫുള്‍ ആയി ആലപ്പുഴ ജില്ലയ്ക്ക് അവധി കൊടുത്താല്‍ എന്താ പ്രശ്‌നം എന്ന് മറ്റൊരാള്‍ ചോദിക്കുന്നു.

fb page comment
fb page comment

സര്‍, എല്ലാ താലൂക്കിലെയും അവസ്ഥ ഇത് തന്നെയാണ്.സര്‍,

കാര്‍ത്തികപ്പള്ളി താലൂക്കില്‍ മാവേലിക്കര വിദ്യാഭ്യാസ ജില്ലയിലെ കായംകുളം മുഴുവന്‍ വെള്ളത്തില്‍ ആണ് സര്‍, നാഷണല്‍ ഹൈവേ പണിമൂലം റോഡ്, നാഷണല്‍ ഹൈവക്ക് സമീപമുള്ള പ്രദേശങ്ങള്‍ മുഴുവന്‍ വെള്ളവും ചെളിയും ആണ്.റോഡിലെ കുഴികള്‍ കാരണം കനത്ത മഴയില്‍ യാത്ര ചെയ്യല്‍ ബുദ്ധിമുട്ട് ഉണ്ടാക്കുന്നുണ്ട്. ഈ മഴക്കാലത്ത് കുട്ടികളില്‍ പനി പടര്‍ന്ന് പിടിക്കുന്നുണ്ട്.. കൂടാതെ ജില്ലയില്‍ ഓറഞ്ച് അലെര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ടല്ലോ? സര്‍ ഈ സാഹചര്യങ്ങള്‍ കാണിക്കിലെടുത്തു കുട്ടികള്‍ക്ക് അവധി നല്‍കുന്ന കാര്യം പരിഗണിച്ചു കൂടെ.. സര്‍ ഞങ്ങള്‍ പേരെന്റ്‌സ് ജാഗ്രത പാലിച്ച് കുട്ടികളെ വീട്ടില്‍ ഇരുത്തട്ടെ.. എന്നാണ് ഒരു രക്ഷിതാവിന്റെ കമന്റ്.

അവധി ചോദിച്ചുള്ള കമന്റുകള്‍ക്കെല്ലാം ആലപ്പുഴ കലക്ടര്‍ മറുപടിയും നല്‍കിയിട്ടുണ്ട്. പ്രിയപ്പെട്ട കുഞ്ഞുങ്ങളെ, അവധി ചോദിച്ചുള്ള കമന്റുകളും മെസേജുകളും കാണുന്നുണ്ട്. ഓരോ സ്ഥലത്തെ കുറിച്ചും തഹസില്‍ദാര്‍മാരും വില്ലേജ് ഓഫീസര്‍മാരും ജനപ്രതിനിധികളും മറ്റ് ഉദ്യോഗസ്ഥരും നല്‍കുന്ന റിപ്പോര്‍ട്ടിനെ അടിസ്ഥാനമാക്കിയാണ് അവധി നല്‍കുന്നത്. പ്രിയപ്പെട്ട മക്കളുടെ സങ്കടം മനസിലാകുന്നുണ്ട്. ജില്ലാ ഭരണകൂടവും സര്‍ക്കാര്‍ സംവിധാനങ്ങളും നിങ്ങളുടെ സുരക്ഷയ്ക്കാണ് മുന്‍കരുതല്‍ നല്‍കുന്നത്. നിങ്ങളുടെ കൂടെ ഞങ്ങള്‍ ഉണ്ട് കേട്ടോ.. എന്നാണ് കലക്ടറുടെ മറുപടി.

collector's reply
collector's reply

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com