House wall collapses due to heavy rain, scooter rider injured
അപകടത്തില്‍ തകരാര്‍ സംഭവിച്ച സ്‌കൂട്ടര്‍, തകര്‍ന്ന മതില്‍ വിഡിയോ സ്‌ക്രീന്‍ഷോട്ട്‌

കനത്ത മഴ: വീട്ടുമതില്‍ തകര്‍ന്ന് വീണ് സ്‌കൂട്ടര്‍ യാത്രക്കാരന് പരിക്ക്-വിഡിയോ

മുയ്യം ഭ്രാന്തന്‍ കുന്നിലെ പി പി സുനേഷ് (44) നാണ് പരിക്കേറ്റത്
Published on

കണ്ണൂര്‍: കനത്ത മഴയില്‍ വീട്ടുമതില്‍ റോഡിലേക്ക് വീണ് സ്‌കൂട്ടര്‍ യാത്രക്കാരന് പരിക്ക്. മൂന്ന് ദിവസം മുമ്പ് വാങ്ങിയ സ്‌കൂട്ടറിനും സാരമായ തകരാര്‍ സംഭവിച്ചു. മുയ്യം ഭ്രാന്തന്‍ കുന്നിലെ പി പി സുനേഷ് (44) നാണ് പരിക്കേറ്റത്. ചൊവ്വാഴ്ച്ച രാവിലെ 10 മണിയോടെയാണ് മുയ്യം ബാവുപ്പറമ്പ് റോഡിലെ ഭ്രാന്തന്‍ കുന്നില്‍ വീട്ടുമതില്‍ തകര്‍ന്ന് റോഡിലേക്ക് പതിച്ചത്.

കൂനത്ത് താമസിക്കുന്ന ഓട്ടോ ഇലക്ട്രീഷ്യനായ സുനേഷ് രാവിലെ ഭ്രാന്തന്‍ കുന്നിലെ വീട്ടിലെത്തി മന്നയിലെ ജോലി സ്ഥലത്തേക്ക് പുറപ്പെട്ടതായിരുന്നു. സ്‌കൂട്ടറില്‍ വീട്ടില്‍ നിന്നും അല്‍പ്പം ദൂരമെത്തിയപ്പോള്‍ തന്നെ റോഡിലേക്ക് മതില്‍ പതിക്കുന്നത് കണ്ട് സ്‌കൂട്ടര്‍ വെട്ടിച്ചപ്പോള്‍ ഓവുചാലിലേക്ക് മറിയുകയായിരുന്നു. ഓടിയെത്തിയ നാട്ടുകാരാണ് സുനേഷിനെ തളിപ്പറമ്പ് സഹകരണ ആശുപത്രിയില്‍ എത്തിച്ചത്. അപകടത്തില്‍ സുനേഷിന്റെ കണ്ണിനും ചുമലിനും പരുക്കേറ്റതായി പിതാവ് പി പി ബാലന്‍ പറഞ്ഞു.

അപകടത്തെ തുടര്‍ന്ന് മുയ്യം ബാവുപ്പറമ്പ് റോഡില്‍ ഗതാഗതം തടസപ്പെട്ടു. വിവരമറിഞ്ഞ് തളിപ്പറമ്പ് അഗ്‌നിശമന നിലയത്തില്‍ നിന്നും സേനാംഗങ്ങള്‍ സ്ഥലത്തെത്തി. നാട്ടുകാര്‍ ചേര്‍ന്ന് റോഡിലേക്ക് പതിച്ച കല്ലുകള്‍ നീക്കി ഗതാഗതം പുനഃസ്ഥാപിച്ചു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com