Nilambur By-Poll: നിലമ്പൂരില്‍ 73.20 ശതമാനം പോളിങ്

സ്ഥാനാര്‍ഥികളും നേതാക്കളും ഉള്‍പ്പടെ ആയിരക്കണക്കിന് പ്രവര്‍ത്തകരാണ് നിലമ്പൂര്‍ ടൗണിലേക്ക് എത്തിയത്.
VOTERS REACHING POLLING STATION AMID RAIN IN NILAMBUR
Polling stationx

നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ 73.20 ശതമാനം പോളിങ്.അഞ്ചു വരെ 70.76 ശതമാനം പോളിങ്ങാണ് രേഖപ്പെടുത്തിയത്. പോളിങ്ങിന്റെ അവസാന മണിക്കൂറിലെ കണക്കുകള്‍ പുറത്തുവന്നെങ്കിലും കഴിഞ്ഞ തവണത്തെ പോളിങ് ശതമാനത്തെ മറികടക്കാനായില്ല.

രാവിലെ മഴയെ തുടര്‍ന്ന് പോളിങ് ശതമാനം അല്‍പം മന്ദഗതിയിലായെങ്കിലും ഉച്ചകഴിഞ്ഞതോടെ പല ബൂത്തുകളിലേക്കും വോട്ടര്‍മാരുടെ നിര നീണ്ടു.

വോട്ടെടുപ്പിനിടെ ചുങ്കത്തറ കുറുമ്പലങ്ങോട് സ്‌കൂളിലെ ബൂത്തില്‍ എല്‍ഡിഎഫ്, യുഡിഎഫ് പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷമുണ്ടായി. മണ്ഡലത്തിനു പുറത്തുനിന്നെത്തിയ എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ വോട്ട് ചെയ്യാനെത്തിയവരെ സ്വാധീനിക്കാന്‍ ശ്രമിച്ചെന്ന് ആരോപിച്ചായിരുന്നു. സംഘര്‍ഷം. പൊലീസ് ഇടപ്പെട്ടാണ് സ്ഥിതി ശാന്തമാക്കിയത്. തിരുനാവായ സ്വദേശികളായ 3 എല്‍ഡിഎഫ് പ്രവര്‍ത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്തു.

നിലമ്പൂര്‍: ഉപതെരഞ്ഞെടുപ്പിന്റെ(Nilambur By Election 2025) പരസ്യപ്രചാരണത്തിന്റെ അവസാനദിനത്തില്‍ നിലമ്പൂരിനെ ഇളക്കിമറിച്ച് കൊട്ടിക്കലാശം. വൈകിട്ട് അഞ്ചിനാണ് കലാശക്കൊട്ട് നടത്തുമെന്ന് പ്രഖ്യാപിച്ചിരുന്നതെങ്കിലും പ്രധാന കേന്ദ്രങ്ങളില്‍ വൈകിട്ട് മൂന്നോടെ തന്നെ പ്രവര്‍ത്തകര്‍ താളമേളങ്ങളുമായി അരങ്ങുകൊഴുപ്പിക്കാനെത്തി. മഴമാറി നിന്ന അന്തരീക്ഷത്തില്‍ വിവിധ കക്ഷികളുടെ പതാകകള്‍ നിറഞ്ഞ വര്‍ണപ്പെരുമഴയായി.

സ്ഥാനാര്‍ഥികളും നേതാക്കളും ഉള്‍പ്പടെ ആയിരക്കണക്കിന് പ്രവര്‍ത്തകരാണ് നിലമ്പൂര്‍ ടൗണിലേക്ക് എത്തിയത്. സ്വതന്ത്ര സ്ഥാനാര്‍ഥിയും മുന്‍ എംഎല്‍എയുമായ പിവി അന്‍വര്‍ കൊട്ടിക്കലാശത്തിനില്ലായിരുന്നു. ആറുമണിയോടെ പരസ്യപ്രചാരണം അവസാനിച്ചു.

21 ദിവസം നീണ്ടുനിന്ന പ്രചാരണം കടുത്ത മത്സരമെന്ന പ്രതീതി ഉയര്‍ത്തിയാണ് കൊടിയിറങ്ങുന്നത്. ആറുമണിക്ക് ശേഷം പുറത്തുനിന്നെത്തിയ രാഷ്ട്രീയപ്രവര്‍ത്തകര്‍ മണ്ഡലം വിട്ടുപോകണമെന്ന തിരഞ്ഞെടുപ്പ് കമ്മിഷന്റെ നിര്‍ദേശമുണ്ട്. ഇനി നാളത്തെ ഒരുദിനം അടിയൊഴുക്കുകളുടെ കളമൊരുക്കലും കൂട്ടിക്കിഴിക്കലിന്റെയും നിശബ്ദപ്രചാരണം. വ്യാഴാഴ്ച നിലമ്പൂര്‍ ജനത വിധിയെഴുതും. 23ന് നിലമ്പൂരിന്റെ പുതിയ എംഎല്‍എ ആരെന്നറിയാം.

ചീഫ് ഇലക്ടറല്‍ ഓഫീസറുടെ കാര്യാലയത്തില്‍ കണ്‍ട്രോള്‍ റൂം സംവിധാനം സജ്ജമാക്കി

നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ചീഫ് ഇലക്ടറല്‍ ഓഫീസറുടെ കാര്യാലയത്തില്‍ കണ്‍ട്രോള്‍ റൂം സംവിധാനം സജ്ജമാക്കിയിട്ടുണ്ടെന്ന് ചീഫ് ഇലക്ട്രല്‍ ഓഫീസര്‍ ഡോ. രത്തന്‍ യു കേല്‍ക്കര്‍ ഐ.എ.എസ് അറിയിച്ചു.

പോളിംഗ് സ്റ്റേഷനുകള്‍, ചെക്ക് പോസ്റ്റുകള്‍ എന്നിവിടങ്ങളിലെ തത്സമയ ദൃശ്യങ്ങള്‍ ചീഫ് ഇലക്ട്‌റല്‍ ഓഫീസിലെ കണ്‍ട്രോള്‍ റൂമില്‍ തയ്യാറാക്കിയിട്ടുള്ള മോണിറ്ററില്‍ നിരീക്ഷിച്ചു കൊണ്ടിരിക്കും. ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസര്‍, റിട്ടേണിംഗ് ഓഫീസര്‍ എന്നിവരുമായി ബന്ധപ്പെടുന്നതിന് പ്രത്യേക ടെലിഫോണ്‍ സംവിധാനവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇന്ത്യന്‍ തിരഞ്ഞെടുപ്പ് കമ്മീഷന് തല്‍സമയ വിവരങ്ങള്‍ അറിയിക്കുന്നതിന് പ്രത്യേക ടീമിനെയും വ്യാജവാര്‍ത്തകളും തെറ്റായ വിവരങ്ങളും റിപ്പോര്‍ട്ട് ചെയ്യുന്നതിനും അവയ്‌ക്കെതിരെ നടപടി എടുക്കുന്നതിനും പ്രത്യേക സംഘത്തെയും സജ്ജമാക്കിയിട്ടുണ്ട്.

എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ 19 ന് വൈകിട്ട് 6.30 ന് ശേഷം മാത്രം

പോളിംഗ് ദിനമായ ജൂണ്‍ 19 വ്യാഴാഴ്ച രാവിലെ 7 മുതല്‍ വൈകിട്ട് 6.30 വരെ എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ അച്ചടി, ഇലക്ട്രോണിക് മാധ്യമത്തിലോ മറ്റേതെങ്കിലും രീതിയിലോ പ്രസിദ്ധീകരിക്കുന്നതും പ്രചരിപ്പിക്കുന്നതും പോളിംഗിന്റെ അവസാന സമയത്തിന് മുമ്പുള്ള 48 മണിക്കൂര്‍ കാലയളവില്‍, ഏതെങ്കിലും ഇലക്ട്രോണിക് മാധ്യമത്തില്‍ അഭിപ്രായ സര്‍വേ, മറ്റ് സര്‍വേ ഫലങ്ങള്‍ ഉള്‍പ്പടെയുള്ള തെരഞ്ഞെടുപ്പ് വിഷയങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നതും തെരഞ്ഞെടുപ്പ് കമ്മിഷന്‍ നിരോധിച്ചിട്ടുണ്ടെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ അറിയിച്ചു

നിലമ്പൂരിൽ പ്രചാരണത്തിൽ മേൽക്കൈ ആർക്ക്?

വോട്ടിങ് ദിനത്തിലും വാദപ്രതിവാദങ്ങള്‍, ആര്‍എസ്എസ് ബന്ധത്തില്‍ പിണറായിയോട് ചോദ്യങ്ങളുമായി കെസി വേണുഗോപാല്‍

നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ 73.20 ശതമാനം പോളിങ്.അഞ്ചു വരെ 70.76 ശതമാനം പോളിങ്ങാണ് രേഖപ്പെടുത്തിയത്. പോളിങ്ങിന്റെ അവസാന മണിക്കൂറിലെ കണക്കുകള്‍ പുറത്തുവന്നെങ്കിലും കഴിഞ്ഞ തവണത്തെ പോളിങ് ശതമാനത്തെ മറികടക്കാനായില്ല.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com