Nilambur by election
Nilambur by election: നിലമ്പൂർ ഉപതെരഞ്ഞെടുപ്പ് ( പ്രതീകാത്മക ചിത്രം)ഫയല്‍ ചിത്രം

നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ്: പോളിങ് സ്‌റ്റേഷനുകളായ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് മൂന്നു ദിവസം അവധി

ചുങ്കത്തറ മാര്‍ത്തോമ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിനും അവധി പ്രഖ്യാപിച്ചിട്ടുണ്ട്
Published on

മലപ്പുറം: നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ ( Nilambur by election ) പോളിങ് സ്‌റ്റേഷനുകളായി പ്രവര്‍ത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ജില്ലാ കലക്ടര്‍ അവധി പ്രഖ്യാപിച്ചു. 2025 ജൂണ്‍ 17,18,19 എന്നിങ്ങനെ മൂന്നു ദിവസം അവധിയായിരിക്കും.

പോളിങ് സാമഗ്രികളുടെ വിതരണ - സ്വീകരണ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ചുങ്കത്തറ മാര്‍ത്തോമ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിനും അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ജൂണ്‍ 17 മുതല്‍ 23 വരെയാണ് ചുങ്കത്തറ മാര്‍ത്തോമ സ്‌കൂളിന് അവധിയെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു.

collector's post
collector's post

നിലമ്പൂരില്‍ സ്ഥാനാര്‍ത്ഥികളുടെ പ്രസ്യപ്രചാരണം ഇന്ന് വൈകീട്ട് അവസാനിക്കും. നാളെ നിശബ്ദ പ്രചാരണമാണ്. മറ്റന്നാള്‍ നിലമ്പൂര്‍ ജനത വിധിയെഴുതും. ഇടതുമുന്നണിയുടെ എം സ്വരാജ്, യുഡിഎഫിന്റെ ആര്യാടന്‍ ഷൗക്കത്ത്, ബിജെപിയുടെ അഡ്വ. മോഹന്‍ ജോര്‍ജ് എന്നിവര്‍ക്ക് പുറമെ, പി വി അന്‍വറുിം മത്സരരംഗത്തുണ്ട്. ജൂണ്‍ 23 നാണ് വോട്ടെണ്ണല്‍.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
sticky_ads
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com