സംസ്ഥാനത്ത് 21 ക്വാറികൾക്ക് അംഗീകാരം,പമ്പയിൽ നിന്നും സന്നിധാനം വരെ റോപ് വേയ്ക്ക് കേന്ദ്രത്തിന് പദ്ധതി സമർപ്പിക്കാനും വന്യജീവി ബോർഡ്

ആറളം വന്യജീവി സങ്കേതത്തെ കേരളത്തിലെ ആദ്യത്തെ ചിത്രശലഭ - വന്യജീവി സങ്കേതമാക്കി പുനർനാമകരണം ചെയ്യാനും തീരുമാനം
Quarry, kerala government
Quarry : ക്വാറി പ്രതീകാത്മക ചിത്രം ( എ ഐ ജനറേറ്റഡ്)എഐ ജെമിനി
Updated on
2 min read

കേരളത്തിലെ വിവിധ വന്യജീവി സങ്കേതങ്ങളുടെയും നിർദ്ദിഷ്ട ഇക്കോ സെൻസിറ്റീവ് സോണുകളുടെയും പുറത്തും എന്നാൽ പത്ത് കിലോമീറ്റർ ചുറ്റളവിലുള്ളതുമായ വിവിധ സംയോജിത ഉത്പാദന ശൃംഖല, 21 ക്വാറികൾ (Quarry ) എന്നിവ അംഗീകരിക്കാൻ സംസ്ഥാന വന്യജീവി ബോർഡ് തീരുമാനിച്ചു. വയനാട് വന്യ ജീവി സങ്കേതത്തിലെ വനാവകാശ നിയമത്തിൻറെ പരിധിയിൽ വരുന്ന അഞ്ച് കമ്മ്യൂണിറ്റി സെന്ററുകളും അഞ്ച് റോഡുകളും ശുപാർശ ചെയ്യാനും തീരുമാനിച്ചു.

പമ്പയിൽ നിന്നും ശബരിമല സന്നിധാനം വരെ ചരക്ക് നീക്കത്തിനായി റോപ്പ് വേ നിർമ്മിക്കുന്നതിന് ആവശ്യമായ പദ്ധതി കേന്ദ്ര സർക്കാരിന് സമർപ്പിക്കാൻ തീരുമാനിച്ചു.

ആറളം വന്യജീവി സങ്കേതത്തെ കേരളത്തിലെ ആദ്യത്തെ ചിത്രശലഭ - വന്യജീവി സങ്കേതമാക്കി പുനർനാമകരണം ചെയ്യാൻ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേർന്ന വന്യജീവി ബോർഡ് യോഗമാണ് തീരുമാനമെടുത്തത്.

Quarry, kerala government
'വില കൂടിയാലും വാങ്ങാന്‍ മടിയില്ല'; ലോകത്ത് കശുവണ്ടി ഉപഭോഗത്തില്‍ ഇന്ത്യ ഒന്നാമത്, കണക്കുകള്‍ ഇങ്ങനെ

വന്യജീവി ട്രോഫികളുടെ ഉടമസ്ഥാവകാശ സർട്ടിഫിക്കറ്റ് കൈവശമുണ്ടായിരുന്നവരുടെ മരണശേഷം അവരുടെ നിയമപരമായ അനന്തരാവകാശികൾക്ക് ഇത്തരം ട്രോഫികൾ വിവിധ കാരണങ്ങളാൽ വെളിപ്പെടുത്താൻ സാധിക്കാത്ത കേസുകൾക്ക് ഒരു അവസരം കൂടി നൽകുന്നതിന് കേന്ദ്ര സർക്കാരിനോട് ശുപാർശ ചെയ്യും.

വനം വകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ, സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ, വനം വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി ബിശ്വനാഥ് സിൻഹ, ചീഫ് വൈൽഡ് ലൈഫ് വാർഡൻ പ്രമോദ് ജി കൃഷ്ണൻ തുടങ്ങിയവർ പങ്കെടുത്തു.

Quarry, kerala government
ഇന്ത്യന്‍ ഡ്രൈവിങ് ലൈസന്‍സ് ഉണ്ടോ? ഈ രാജ്യങ്ങളില്‍ വാഹനം ഓടിക്കാം
Aralam Wildlife Sanctuary, Quarry
Aralam Wildlife Sanctuary : ആറളം വന്യജീവി സങ്കേതത്തിന്റെ കവാടം - വിക്കിപീഡിയമനോജ് കെ, ശ്രീജിത് കെ വിക്കിപീഡിയ

ആറളം വന്യജീവി സങ്കേതം

കണ്ണൂർ ജില്ലയിൽ പശ്ചിമഘട്ടത്തിന്റെ ഭാഗമായി 5500 ഹെക്ടറിൽ വ്യാപിച്ചു കിടക്കുന്ന ആറളം വന്യജീവി സങ്കേതം. നിത്യഹരിത വനങ്ങളും, ആർദ്ര ഇലപൊഴിയും കാടുകളും, ചോലവനങ്ങളും, പുൽമേടുകളുമെല്ലാം ചേർന്ന ജൈവവൈവിദ്ധ്യം കൊണ്ടും സമ്പന്നമാണ് ആറളം വന്യജീവി സങ്കേതം. ആന, കാട്ടു പോത്ത്, വിവിധയിനം മാനുകള്‍, മലയണ്ണാൻ, വ്യത്യസ്ത ജനുസ്സില്‍ പെട്ട കുരങ്ങുകള്‍, വേഴാമ്പൽ എന്നിവയെ ആറളത്തു കാണാം. ചിത്രശലഭങ്ങളുടെ ദേശാടനത്തിനും പേരുകേട്ട സ്ഥലമാണ് ആറളം.

സ്വകാര്യ വ്യക്തികയുടെ കൈവശമുണ്ടായിരുന്ന ഈ ഭൂമി 1971ലാണ് വെസ്റ്റിങ് ആൻഡ് അസൈൻമെന്റ് ആക്ട് പ്രകാരം ആറളത്തെ കേരളസർക്കാർ ഏറ്റെടുത്ത് നിക്ഷിപ്ത വനമാക്കിയത്. പശ്ചിമഘട്ടത്തിന്റെ ഭാഗമായ ആറളത്തിന്റെ പാരിസ്ഥിതികവും ജൈവപരവുമായ പ്രാധാന്യം തിരിച്ചറിഞ്ഞ് 1984-ൽ വന്യജീവി സംരക്ഷണകേന്ദ്രമായി പ്രഖ്യാപിച്ചു. വയനാട് വന്യജീവി സംരക്ഷണ കേന്ദ്രത്തിലെ ഒരു റേഞ്ച് ആയി തുടങ്ങുകയും. 1998-ൽ പ്രത്യേക ഡിവിഷൻ ആക്കി മാറ്റുകയും ചെയ്തു.

സസ്യസമ്പന്നമായ ആറളം വന്യജീവി സങ്കേതത്തിൽ 49 ഇനം സസ്തനികളും 53 ഉരഗങ്ങളും ഇരുന്നൂറിലേറെ പക്ഷികളും 249 തരം ചിത്രശലഭങ്ങളും ഉണ്ടെന്ന് കണക്കാക്കുന്നു. ചിത്രശലഭങ്ങളുടെ ദേശാടനം നടക്കുന്ന പ്രമുഖമായ സ്ഥലമാണിത്. പശ്ചിമഘട്ടത്തിലാകെ തിരിച്ചറിഞ്ഞിട്ടുള്ളത് 334 തരം ശലഭങ്ങളെയാണ്. ഇവയിൽ 249 തരം ചിത്രശലഭങ്ങളെ ആറളം വന്യജീവി സങ്കേതത്തിൽ കണ്ടെത്തിയിട്ടുണ്ട്. നവംബർ മുതൽ ജനുവരി വരെയാണ് ചിത്രശലഭങ്ങളുടെ ദേശാടനകാലം. ഇന്ത്യയിൽ കണ്ടെത്തിയതിൽ വെച്ച് ഏറ്റവും വലിയ ഗരുഡശലഭം മുതൽ ഏറ്റവും ചെറിയ രത്നനീലി വരെയുള്ള വ്യത്യസ്തമായ ശലഭങ്ങളെ ആറളത്ത് കണ്ടെത്തിയിട്ടുണ്ട് എന്ന് രേഖപ്പെടുത്തിയിട്ടുണ്ട്.

ആറളത്തെ പ്രധാന സ്ഥാപനമാണ് സെന്‍ട്രല്‍ സ്റ്റേറ്റ് ഫാം. 1971 -ല്‍ ആരംഭിച്ച ഈ സ്ഥാപനം സങ്കര ഇനം നാളികേര വിത്ത് ഉല്‍പാദനത്തിലൂടെ ശ്രദ്ധ നേടി. രാജ്യത്തെ പ്രധാന സങ്കര ഇനം വിത്തുല്‍പ്പാദന കേന്ദ്രമാണ് സെന്‍ട്രല്‍ സ്റ്റേറ്റ് ഫാം.

State Board for Wildlife grants permission for 21 quarries, and to be renamed Aaralam Wildlife Sanctuary as Butterfly Wildlife Sanctuary, and to submit the Pampa -Sabarimala ropeway plan to the Central Government.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com