
കണ്ണൂര്‍ : സാമൂഹ്യ-സാംസ്‌കാരിക - പരിസ്ഥിതി പ്രവര്‍ത്തകനും കേശവതീരം ആയുര്‍വ്വേദ ഗ്രാമം സ്ഥാപകനുമായ പുറച്ചേരി വെദിരമന ഇല്ലത്ത് വിഷ്ണു നമ്പൂതിരി അന്തരിച്ചു. 68 വയസ്സായിരുന്നു. കേശവതീരം ആയുര്‍വ്വേദ ആശുപത്രി മാനേജിംഗ് ഡയറക്ടറാണ്.
കവി മണ്ഡലം കേന്ദ്രസമിതി, മാതൃഭൂമി സ്റ്റഡി സര്‍ക്കിള്‍, പയ്യന്നൂര്‍ ചേമ്പര്‍ ഓഫ് കൊമേഴ്‌സ്, സഭായോഗം, അറത്തില്‍ വായനശാല, യോഗക്ഷേമസഭ യുവജനസഭ ജില്ലാ പ്രസിഡന്റ്, ബാലഗോകര്‍ണ്ണം ശിവക്ഷേത്രം, പരിസ്ഥിതി സമിതി, കുഞ്ഞിമംഗലം മാങ്ങാ കൂട്ടായ്മ, ജോണ്‍സി സ്മൃതി സമിതി, മാടായിപ്പാറ സംരക്ഷണ സമിതി തുടങ്ങി നിരവധി സംഘടനകളുടെ നേതൃനിരയില്‍ പ്രവര്‍ത്തിച്ചിരുന്നു.
ഡല്‍ഹി പഞ്ചവാദ്യ ട്രസ്റ്റിന്റെ ആയുഷ് പുരസ്‌കാരം, സഭാ യോഗം മാര്‍ഗ്ഗദീപം, കര്‍മ്മ ജ്യോതി, വ്യാപാരശ്രേഷ്ഠ തുടങ്ങി നിരവധി പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്. മലബാറില്‍ തേനീച്ച കൃഷിക്ക് വ്യാപക പ്രചാരം നല്‍കി. താടിയിലും മുഖത്തും തേനീച്ചകളുടെ കൂട് തീര്‍ത്ത് പൊതുവേദികളില്‍ പ്രദര്‍ശനം നടത്തി. 'തേനീച്ചകളുടെ തോഴന്‍ ' എന്ന നിലയില്‍ ഏറെ ശ്രദ്ധേയനായിരുന്നു.
ഭാര്യ: ലത വി.അന്തര്‍ജനം (മാനേജര്‍, നാഗാര്‍ജുന, പയ്യന്നൂര്‍) മക്കള്‍: ഡോ. കേശവന്‍ വെദിരമന ( മെഡിക്കല്‍ ഡയറക്ടര്‍,കേശവതീരം ആയുര്‍വ്വേദ ആശുപത്രി ), ഡോ. അശ്വതി വെദിരമന ( സ്പഷലിസ്റ്റ് കണ്‍സള്‍ട്ടന്റ്, കേശവതീരം ആയുര്‍വ്വേദ ആശുപത്രി ) മരുമക്കള്‍: ഡോ. തുളസി കേശവന്‍ (ചീഫ് മെഡിക്കല്‍ ഓഫീസര്‍, കേശവതീരം ആയുര്‍വ്വേദ ആശുപത്രി ) അനൂപ് ഗോവിന്ദ് (അക്കൗണ്ടന്റ് , തിരുവനന്തപുരം)
സഹോദരങ്ങള്‍: സാവിത്രി അന്തര്‍ജനം ( കോറോം കൊറ്റംവള്ളി ഇല്ലം), ഈശ്വരന്‍ നമ്പൂതിരി (റിട്ട. എസ്ബി ഐ ഡപ്യൂട്ടി മാനേജര്‍), കൃഷ്ണന്‍ നമ്പൂതിരി (റിട്ട. കെ എസ് ആര്‍ ടി സി ) മാധവന്‍ നമ്പൂതിരി (ബിസിനസ്), ഗോവിന്ദന്‍ നമ്പൂതിരി (മുന്‍ അക്കൗണ്ടന്റ്, പയ്യന്നൂര്‍ നാഗാര്‍ജുന ) , ദേവകി അന്തര്‍ജ്ജനം (ബംഗളരു), നാരായണന്‍ നമ്പൂതിരി (റിട്ട. ഖാദി ബോര്‍ഡ് ) കേശവതീരം ആയുര്‍വ്വേദ സമുച്ചയത്തില്‍ പൊതുദര്‍ശനത്തിന് ശേഷം ഞായറാഴ്ച 11.30 ന് തറവാട്ട് ശ്മശാനത്തില്‍ സംസ്‌കാരം നടക്കും.
Vishnu Namboothiri, socio-cultural and environmental activist and founder of Kesavatheeram Ayurveda Village, has passed away. He is the Managing Director of Kesavatheeram Ayurveda Hospital.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates