
തിരുവനന്തപുരം: പ്രവാസി പുനരധിവാസ പദ്ധതിയായ നോര്‍ക്കാ അസിസ്റ്റഡ് ആന്‍ഡ് മൊബിലൈസ്ഡ് എംപ്ലോയ്മെന്റ് അഥവ നെയിം (NAME) പദ്ധതിപ്രകാരം ഇതിനോടകം പ്രവാസികള്‍ക്ക് ജോലി നല്‍കിയിട്ടുള്ള കേരളത്തിലെ തൊഴിലുടമകള്‍ക്ക് ശമ്പളവിഹിതം ലഭ്യമാക്കുന്നതിനായി ഇപ്പോള്‍ രജിസ്റ്റര്‍ ചെയ്യാം.
തിരിച്ചെത്തിയ പ്രവാസികേരളീയര്‍ക്ക് നാട്ടിലെ സംരംഭങ്ങളില്‍ തൊഴില്‍ ലഭ്യമാക്കുന്നതിന് ലക്ഷ്യമിട്ട് സംസ്ഥാന സര്‍ക്കാര്‍ നോര്‍ക്ക റൂട്ട്‌സ് മുഖേന നടപ്പിലാക്കുന്ന പദ്ധതിയാണ് നെയിം. ഈ പദ്ധതി ആരംഭിച്ച 2024 ഒക്ടോബറിനു ശേഷം പ്രവാസികള്‍ക്ക് ജോലി നല്‍കിയിട്ടുള്ള തൊഴലുടമകള്‍ നോര്‍ക്ക റൂട്ട്‌സിന്റെ വെബ്‌സൈറ്റില്‍ (www.norkaroots.org) രജിസ്റ്റര്‍ ചെയ്യണം.
ചുരുങ്ങിയത് രണ്ട് വര്‍ഷമെങ്കിലും വിദേശത്ത് ജോലി ചെയ്ത് തിരികെയെത്തിയ പ്രവാസികള്‍ക്ക് ജോലി നല്‍കിയിട്ടുള്ള തൊഴില്‍ ഉടമകള്‍ക്കാണ് ശമ്പളവിഹിതത്തിന് (വേജ് കോമ്പന്‍സേഷന്) അര്‍ഹത. അപേക്ഷാഫോറത്തിനും വിശദവിവരങ്ങള്‍ക്കും www.norkaroots.org എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുകയോ 0471-2770523 ഫോണ്‍ നമ്പറില്‍ (പ്രവ്യത്തി ദിനങ്ങളില്‍, ഓഫീസ് സമയത്ത്) ബന്ധപ്പെടാം.
പ്രവാസികളെ നിയമിക്കുന്ന തൊഴിലുടമയ്ക്ക് (എംപ്ലോയര്‍) നിബന്ധനകളുടെ അടിസ്ഥാനത്തില്‍ ഒരു വര്‍ഷത്തേയ്ക്ക് പരമാവധി 100 ദിനങ്ങളിലെ ശമ്പളവിഹിതം (വേജ് കോമ്പന്‍സേഷന്‍) പദ്ധതി വഴി ലഭിക്കും. ഒരു സ്ഥാപനത്തിന് പരമാവധി 50 പേരെ വരെ ശമ്പളവിഹിതം ലഭ്യമാക്കി നെയിം പദ്ധതിപ്രകാരം നിയമിക്കാനാകും. പ്രവാസികളുടെ തൊഴില്‍ നൈപുണ്യവും അനുഭവപരിചയവും സംരംഭങ്ങള്‍ക്ക് പ്രയോജനകരമാകുന്നതിനൊപ്പം തിരികെയെത്തിയ പ്രവാസികള്‍ക്ക് കൂടുതല്‍ തൊഴിലവസരങ്ങള്‍ ലഭ്യമാക്കുന്നതിനാണ് നെയിം പദ്ധതി. രണ്ടുവര്‍ഷത്തിലധികം വിദേശരാജ്യത്ത് ജോലിചെയ്തശേഷം നാട്ടില്‍ തിരിച്ചെത്തി ആറു മാസം കഴിഞ്ഞ, സാധുവായ വിസ ഇല്ലാത്ത പ്രവാസികള്‍ക്കാണ് അപേക്ഷിക്കാന്‍ കഴിയുക. കൂടുതല്‍ വിവരങ്ങള്‍ക്ക് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന നോര്‍ക്ക ഗ്ലോബല്‍ കോണ്‍ടാക്ട് സെന്ററിന്റെ ടോള്‍ ഫ്രീ നമ്പറുകളായ 1800 425 3939 (ഇന്ത്യയില്‍ നിന്നും) +91-8802 012 345 (വിദേശത്തുനിന്നും, മിസ്ഡ് കോള്‍ സര്‍വീസ്) ബന്ധപ്പെടാവുന്നതാണ്.
'സ്ത്രീകള്‍ ഇന്ത്യയിലേക്ക് ഒറ്റയ്ക്ക് യാത്ര ചെയ്യരുത്'; പൗരന്മാര്‍ക്ക് യുഎസ് മുന്നറിയിപ്പ്
NORKA NAME Scheme: Employers can register for salary share
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates