'വിശേഷം ഒന്നുമായില്ലേ' എന്ന് അന്വേഷിക്കുന്ന ആന്റിമാരുടെ ശ്രദ്ധയ്ക്ക്, ആദ്യത്തെ കണ്മണിയൊക്കെ പുതിയ തലമുറയുടെ 'ബക്കറ്റ് ലിസ്റ്റിൽ' താഴെയാണ്

പഴയ തലമുറയ്ക്ക് ഇഷ്ടപ്പെടാത്ത പ്രവണതയിൽ, സംസ്ഥാനത്തെ നവദമ്പതികൾ ഉടനടി മാതാപിതാക്കളാക്കുന്നത് മാറ്റിവയ്ക്കുന്നു, കരിയർ അഭിലാഷങ്ങൾ, സാമ്പത്തിക സ്ഥിരത തുടങ്ങിയ ഘടകങ്ങളുടെ സ്വാധീനത്താലാണ് ഇത് സംഭവിക്കുന്നതിന് പിന്നിലെ കാരണങ്ങൾ.
Priorities change, Kerala couples delay parenthood-Representative image
Priorities change, Kerala couples delay parenthood-Representative imageRepresentative image- New Indian Express
Updated on
3 min read

തിരുവനന്തുപരം: ആദ്യത്തെ കണ്മണി എന്നായിരിക്കണം എന്ന കാര്യത്തിൽ പുതിയ തലമുറയ്ക്ക് ചില തീരുമാനങ്ങളൊക്കെയുണ്ട്. അതുകൊണ്ട് 'വിശേഷം ഒന്നുമായില്ലേ' എന്ന് അന്വേഷിക്കുന്ന ആന്റിമാരുടെ ശ്രദ്ധക്ക്, ആദ്യത്തെ കണ്മണിയൊക്കെ പുതിയ തലമുറയുടെ 'ബക്കറ്റ് ലിസ്റ്റിൽ' താഴെയാണ്. ജോലിയും സാമ്പത്തികവുമൊക്കെ മെച്ചപ്പെട്ടിട്ട് കുട്ടികൾ മതിയെന്നാണ് സംസ്ഥാനത്തെ യുവതലമുറയിൽ നല്ലൊരു വിഭാഗത്തി​ന്റെയും തീരുമാനം.

പഴയ തലമുറയ്ക്ക് ഇഷ്ടപ്പെടാത്ത ഒരു പ്രവണതയിൽ, സംസ്ഥാനത്തെ നവദമ്പതികൾ ഉടനടി മാതാപിതാക്കളാകുന്നത് മാറ്റിവയ്ക്കുന്നു, കരിയർ അഭിലാഷങ്ങൾ, സാമ്പത്തിക സ്ഥിരത തുടങ്ങിയ ഘടകങ്ങളുടെ സ്വാധീനത്താലാണ് ഇത് സംഭവിക്കുന്നതിന് പിന്നിലെ കാരണങ്ങൾ.

വിവാഹം കഴിഞ്ഞ് ആദ്യത്തെ നാല് വർഷങ്ങൾക്കുള്ളിൽ കുട്ടികൾ ഉണ്ടാകുന്നവരുടെ എണ്ണത്തിൽ വലിയ കുറവാണ് അഞ്ചു വർഷങ്ങൾക്കിടയിൽ ഉണ്ടായത്. 2019 ൽ ആകെയുണ്ടായ ആദ്യത്തെ കണ്മണികളിൽ 90 ശതമാനവും വിവാഹം കഴിഞ്ഞു 0-4 വർഷങ്ങളിൽ ഉള്ളവരുടേതായിരുന്നു. 2023 ൽ ഇത് 86 ശതമാനമായി കുറഞ്ഞു.

Priorities change, Kerala couples delay parenthood-Representative image
ജലദോഷ ലക്ഷണങ്ങള്‍ മുളയിലേ നുള്ളാം; മഴക്കാലത്ത് ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം

2019 നും 2023 നും ഇടയിൽ, വിവാഹം കഴിഞ്ഞ് നാല് വർഷത്തിനുള്ളിൽ ആദ്യത്തെ കുഞ്ഞിന് ജന്മം നൽകുന്ന ദമ്പതികളുടെ ശതമാനം 90.29% ൽ നിന്ന് 86.19% ആയി കുറഞ്ഞുവെന്ന് സാമ്പത്തിക, സ്ഥിതിവിവരക്കണക്ക് വകുപ്പിന്റെ (the economics and statistics department) ഡാറ്റ വ്യക്തമാക്കുന്നു.

എന്നാൽ വിവാഹം കഴിഞ്ഞു അഞ്ച് വർഷത്തിന് ശേഷം ആദ്യ കുട്ടി ഉണ്ടായവരുടെ എണ്ണം വർദ്ധിച്ചു. അഞ്ച് മുതൽ ഒമ്പത് വർഷങ്ങൾക്കിടയിൽ ആദ്യ കുട്ടി ജനിച്ചവരുടെ എണ്ണം 2019 ലെ എട്ട് ശതമാനത്തിൽ നിന്ന് 2023 ൽ 11 ശതമാനമായി ഉയർന്നു.

സംസ്ഥാനത്ത് 2023-ൽ ജനിച്ച ആകെ 3.93 ലക്ഷം കുട്ടികളിൽ 1.70 ലക്ഷം ആദ്യത്തെ കുട്ടികളായിരുന്നു, അതിൽ 86.19% പേരും വിവാഹത്തിന് ശേഷം നാല് വർഷത്തിനുള്ളിൽ ജനിച്ചവരാണ്. 2019-ൽ 4.80 ലക്ഷം കുട്ടികള്‍ ജനിച്ചതിൽ, 2.17 ലക്ഷം ആദ്യത്തെ കുട്ടികളാണ്. ആദ്യ കുട്ടികളിൽ 90.29% പേരും വിവാഹത്തിന് ശേഷം ആദ്യ നാല് വർഷങ്ങളിലാണ് ജനിച്ചത്.

വിവാഹം കഴിഞ്ഞ് അഞ്ച് വ‍ർഷത്തിനും ഒമ്പത് വ‌‌‍ർഷത്തിനും ഇടയിൽ ആദ്യത്തെ കുഞ്ഞിന് ജന്മം നൽകുന്ന ദമ്പതികളുടെ എണ്ണം 2019 ൽ 7.59% ആയിരുന്നത് 2023 ൽ 10.57% ആയി ഉയർന്നു. 10-14 വർഷത്തിനുള്ളിൽ ആദ്യമായി മാതാപിതാക്കളാകുന്നവരുടെ എണ്ണവും 1.41% ൽ നിന്ന് 2.17% ആയി വർദ്ധിച്ചു.

Priorities change, Kerala couples delay parenthood
Priorities change, Kerala couples delay parenthoodnew indian express
Priorities change, Kerala couples delay parenthood-Representative image
മുതിര്‍ന്നവരില്‍ ഓട്ടിസം ഉണ്ടാകുമോ? എന്താണ് അഡള്‍ട്ട് ഓട്ടിസം, എങ്ങനെ തിരിച്ചറിയാം

കാരണങ്ങൾ ഇവയാണ്, സോഷ്യോളജിസ്റ്റുകൾ പറയുന്നു

"അമ്മയാകുക എന്നതിനേക്കാൾ വിദ്യാഭ്യാസത്തിനും കരിയറിനും സ്ത്രീകൾ കൂടുതൽ പ്രാധാന്യം നൽകുന്നു. ഉന്നത വിദ്യാഭ്യാസത്തിലും കരിയറിലും ശ്രദ്ധിക്കുന്ന ഈ മാറ്റം വിവാഹങ്ങളും അമ്മയാകലും വൈകുന്നതിലേക്ക് നയിക്കുന്നു. കൂടാതെ, നഗരവൽക്കരണം ആധുനിക ആശയങ്ങൾ, തൊഴിൽ അവസരങ്ങൾ, സാമ്പത്തിക സ്വാതന്ത്ര്യം എന്നിവയെ കുറിച്ചുള്ള അറിവ് പകർന്ന് നൽകുന്നു, ഇത് കുഞ്ഞുങ്ങളുണ്ടാകുന്നത് ദമ്പതികൾ വൈകിക്കുന്നതിന് കാരണമാകുന്നു ," കേരള സർവകലാശാലയിലെ സോഷ്യോളജി വിഭാഗം പ്രൊഫസറും മേധാവിയുമായ സന്ധ്യ ആർ എസ് പറഞ്ഞു.

കൂടുതൽ പുരുഷന്മാർ തങ്ങളുടെ പങ്കാളിയുടെ കരിയർ ലക്ഷ്യങ്ങൾക്കും ശരീരത്തിന് മേൽ അവർക്കുള്ള അവകാശത്തിനും പ്രാധാന്യം നൽകുകയും അം​ഗീകരിക്കുകയും ചെയ്യുന്നുണ്ടെന്ന് കേരള സർവകലാശാലയിലെ അസിസ്റ്റന്റ് പ്രൊഫസറും കേരള സോഷ്യോളജിക്കൽ സൊസൈറ്റി പ്രസിഡന്റുമായ ബുഷ്‌റ ബീഗം ആർ കെ അഭിപ്രായപ്പെട്ടു.

"ആഗോളവൽക്കരണം മുതൽ സോഷ്യൽ മീഡിയ വരെയുള്ള നിരവധി ഘടകങ്ങൾ യുവതലമുറയുടെ ചക്രവാളങ്ങൾ വിശാലമാക്കിയിട്ടുണ്ട്. പല സ്ത്രീകളും ഭാവിയിലേക്ക് ശ്രദ്ധയുള്ളവരാണ്, അവർക്ക് മുന്നിൽ വ്യക്തമായ ലക്ഷ്യവും പദ്ധതിയുമുണ്ട്. കുട്ടികളെ പ്രസവിക്കുന്നത് അവരുടെ പട്ടികയിൽ ഒന്നാമതായിരിക്കില്ല," ബുഷ്റ ബീ​ഗം പറഞ്ഞു.

Priorities change, Kerala couples delay parenthood-Representative image
'കബനീനദി ചുവന്നപ്പോൾ', 'പിറവി'...; മുറിവേറ്റ മനുഷ്യരുടെ ചരിത്രം മാത്രമല്ല ഈ സിനിമകൾ

20–24 വയസ്സ് പ്രായമുള്ള ആദ്യ അമ്മമാരുടെ എണ്ണം കുറയുന്നു

ആദ്യമായി അമ്മമാരാകുന്നവരിൽ 20-24 പ്രായക്കാരുടെ എണ്ണം 2019-ൽ 47.46% ആയിരുന്നത് 2023-ൽ 41.75% ആയി കുറഞ്ഞതായി ഡാറ്റ കാണിക്കുന്നു. 25-29 പ്രായക്കാരിൽ അമ്മയായവരുടെ എണ്ണം 32.34% ൽ നിന്ന് 37.90% ആയും 30-34 പ്രായക്കാരിൽ 8.24% ൽ നിന്ന് 11.35% ആയും വർദ്ധിച്ചു.

"ആദ്യ ഗർഭധാരണം വൈകുന്നത് ദമ്പതികൾക്ക് അവരുടെ ബന്ധത്തിൽ ശക്തമായ അടിത്തറ രൂപപ്പെടുത്തുന്നതിന് സഹായിക്കുന്നു," തിരുവനന്തപുരം ഗവൺമെന്റ് മെഡിക്കൽ കോളജിന് കീഴിലുള്ള എസ്എടി ആശുപത്രിയിലെ റീപ്രൊഡക്ടീവ് മെഡിസിൻ വിഭാഗത്തിലെ അസോസിയേറ്റ് പ്രൊഫസർ ഡോ. റെജി മോഹൻ പറഞ്ഞു. "ഗർഭനിരോധന, ഗർഭഛിദ്ര സൗകര്യങ്ങളുടെ എളുപ്പത്തിലുള്ള ലഭ്യത മികച്ച കുടുംബാസൂത്രണത്തിന് സഹായിക്കുന്നു. പ്രായം കൂടുന്തോറും സ്ത്രീകൾ സാധാരണ പ്രസവത്തിന്റെ സ്വാഭാവിക പ്രക്രിയ സ്വീകരിക്കാൻ മാനസികമായും ശാരീരികമായും കൂടുതൽ പക്വത നേടുന്നു," അദ്ദേഹം പറഞ്ഞു.

Priorities change, Kerala couples delay parenthood AI Image
Priorities change, Kerala couples delay parenthood AI ImageAI image Chat Gpt

"പല സ്ത്രീകളും 30-കളിൽ വിജയകരമായി ഗർഭം ധരിക്കുകയും ആരോഗ്യമുള്ള കുഞ്ഞുങ്ങൾക്ക് ജന്മം നൽകുകയും ചെയ്യുന്നുണ്ടെങ്കിലും, സംഭവിക്കാവുന്ന അപകടസാധ്യതകളെക്കുറിച്ച് അറിഞ്ഞിരിക്കേണ്ടത് പ്രധാനമാണ്. അവയിൽ പ്രത്യുൽപാദനക്ഷമത കുറയുക, ഗർഭം അലസാനുള്ള സാധ്യത, ഗർഭകാല പ്രമേഹം, ഉയർന്ന രക്തസമ്മർദ്ദം, പ്രീക്ലാമ്പ്സിയ, ക്രോമസോം അസാധാരണതകൾ തുടങ്ങിയ സങ്കീർണതകൾക്കുള്ള സാധ്യത വർദ്ധിക്കുന്നു," അദ്ദേഹം വിശദീകരിച്ചു.

Summary

 In a curious trend that may not go down well with the older generation, newly married couples in the state are increasingly postponing parenthood, presumably influenced by factors such as career aspirations and financial stability.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com