
തിരുവനന്തപുരം: അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനത്തില്‍ സംസ്ഥാന സര്‍ക്കാരിനെ വിമര്‍ശിച്ച് തിരുവനന്തപുരം നഗരത്തില്‍ അജ്ഞാത പോസ്റ്ററുകള്‍. 'എന്നിട്ട് എല്ലാം ശരിയായോ? ' എന്ന ചോദ്യം ഉന്നയിക്കുന്ന പോസ്റ്ററുകളാണ് തലസ്ഥാനത്തിന്റെ വിവിധ മേഖലകളില്‍ പ്രത്യക്ഷപ്പെട്ടത്. അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനം സര്‍ക്കാര്‍ തലത്തില്‍ വിപുലമായി ആചരിക്കാനുള്ള നീക്കത്തിനിടെയാണ് പ്രതിഷേധം.
'വീട് നന്നാക്കി, നാട് ലഹരിയില്‍ മുക്കി, സംസ്ഥാനം തകര്‍ത്തു' തുടങ്ങിയ വാചകങ്ങളും പോസ്റ്ററുകളില്‍ ഉപയോഗിച്ചിട്ടുണ്ട്. മുഖ്യമന്ത്രി പിണറായി വിജയന്റെ ചിത്രങ്ങളും ചില പോസ്റ്ററുകളില്‍ ഉപയോഗിച്ചിട്ടുണ്ട്. നഗരത്തില്‍ പലയിടത്തായി പ്രത്യക്ഷപ്പെട്ടിട്ടുള്ള പോസ്റ്ററിന്റെ ഉത്തരവാദിത്തം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ല.
അതേസമയം, അന്താരാഷ്ട്ര ലഹരിവിരുദ്ധ ദിനത്തില്‍ ലഹരിവിരുദ്ധ കാംപയിന്റെ അഞ്ചാംഘട്ടത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിച്ചു. 2026 ജനുവരി 30 വരെ നീണ്ടു നില്‍ക്കുന്ന കാംപയിനാണ് തുടക്കമായത്. കോളേജ് തലത്തില്‍ ദി വേ ഓഫ് ഇന്‍സ്പിരേഷന്‍ എന്ന പ്രോഗ്രാം ഉള്‍പ്പെടെയാണ് ഇത്തവണ സംഘടിപ്പിക്കുന്നത്. മയക്കുമരുന്നിനെതിരെയുള്ള പുത്തന്‍ പ്രതിരോധമൊരുക്കാനുള്ള പദ്ധതികള്‍ക്ക് കേരളം തുടക്കം കുറിക്കുന്ന എന്ന പ്രഖ്യാപനത്തോടെയാണ് പദ്ധതികള്‍ രൂപീകരിച്ചിരിക്കുന്നത്.
സമ്പൂര്‍ണ്ണ മയക്കുമരുന്ന് വിമുക്ത കുടുംബം, 'ആര്‍ട്ട്ഡിക്ഷന്‍' കോളേജ് തലത്തില്‍ സംഘടിപ്പിക്കുന്ന വിവിധ മയക്കുമരുന്ന് വിരുദ്ധ പ്രവര്‍ത്തനങ്ങളുടെ ആരംഭം. കോളേജ് പ്രൊട്ടക്ഷന്‍ ഗ്രൂപ്പ്. മയക്കുമരുന്നിന് അടിമപ്പെട്ടവരുടെ പുനരധിവാസം തുടങ്ങിയവയാണ് മറ്റ് പദ്ധതികള്‍.
Posters Criticizing Kerala Government Appear in Thiruvananthapuram on Anti-Drug Day
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates