അല്‍പ്പവസ്ത്രം ധരിച്ച് മ്യൂസിക്കിന്റെ താളത്തില്‍ തുള്ളുന്ന സംസ്‌കാരം, ഈ കാര്യത്തില്‍ പ്രാകൃതനാണ്: ടി കെ അഷ്‌റഫ്

താന്‍ പൊതുവിദ്യാലയത്തിലേക്ക് കുട്ടിയെ അയക്കുന്നത് ഗുണമേന്മയുള്ള വിദ്യാഭ്യാസം ലക്ഷ്യംവെച്ചാണ്. ആണ്‍-പെണ്‍ കൂടിക്കലര്‍ന്ന് അല്‍പ്പവസ്ത്രം ധരിച്ച് മ്യൂസിക്കിന്റെ താളത്തില്‍ തുള്ളുന്ന സംസ്‌കാരം പഠിക്കാന്‍ വേണ്ടിയല്ല
T K Ashraf
ടി കെ അഷ്റഫ്( T K Ashraf )facebook
Updated on
2 min read

സ്‌കൂളുകളില്‍ ലഹരി വിരുദ്ധ ക്യാപയിന്റെ ഭാഗമായി സംസ്ഥാന വിദ്യാഭ്യാസ വകുപ്പ് നടപ്പിലാക്കുന്ന സൂംബ ഡാന്‍സ് പദ്ധതിക്കെതിരെ വിസ്ഡം ഇസ്ലാമിക് ഓര്‍ഗനൈസേഷന്‍ ജനറല്‍ സെക്രട്ടറി ടി കെ അഷ്റഫ്. താന്‍ പൊതുവിദ്യാലയത്തിലേക്ക് കുട്ടിയെ അയക്കുന്നത് ഗുണമേന്മയുള്ള വിദ്യാഭ്യാസം ലക്ഷ്യംവെച്ചാണ്. ആണ്‍-പെണ്‍ കൂടിക്കലര്‍ന്ന് അല്‍പ്പവസ്ത്രം ധരിച്ച് മ്യൂസിക്കിന്റെ താളത്തില്‍ തുള്ളുന്ന സംസ്‌കാരം പഠിക്കാന്‍ വേണ്ടിയല്ല. ഇത് പുരോഗമനമായി കാണുന്നവര്‍ ഉണ്ടായേക്കാം. താന്‍ ഈ കാര്യത്തില്‍ പ്രാകൃതനാണെന്നും അഷ്റഫ് പറഞ്ഞു.

T K Ashraf
'സൂംബ ഡാന്‍സില്‍ എന്താണ് തെറ്റ്? കാലത്തിന് അനുസരിച്ച് മാറി ചിന്തിക്കാന്‍ എല്ലാവരും തയ്യാറാകണം'

'ഡാന്‍സ് പഠിക്കാന്‍ കുട്ടികള്‍ക്ക് കൊടുത്ത യൂട്യൂബ് ലിങ്കുകളില്‍ നമുക്ക് ഉള്‍ക്കൊള്ളാന്‍ കഴിയാത്ത തരത്തിലുള്ള വസ്ത്രം ധരിച്ചിട്ടുള്ള സ്ത്രീകളും പുരുഷന്മാരും നിന്നുകൊണ്ടുള്ള പരിപാടിയാണ്. കുട്ടികളെ അത്തരം കള്‍ച്ചറിലേക്ക് കൊണ്ടുപോകരുത്. സ്‌കൂളില്‍ അയക്കുന്നതിന് ഇതിന് വേണ്ടിയല്ല. മുതിര്‍ന്ന ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഒരുമിച്ച് നിന്ന് അല്‍പവസ്ത്രം ധരിച്ച് ഡാന്‍സ് ചെയ്യുന്നു. പ്രത്യേക മ്യൂസികും ഡാന്‍സും വെച്ച് അല്‍പ്പവസ്ത്രം ധരിച്ച് ചെയ്യുന്നതാണ് സൂംബ. അങ്ങനെ മക്കളെ വളര്‍ത്തണമെന്ന് ചിന്തിക്കുന്ന രക്ഷിതാക്കളുണ്ടാവാം. കുട്ടികള്‍ ഈ രീതിയിലേക്കും ആഘോഷ ത്വരയിലേക്കും പോയാല്‍ ഡിജെ പാര്‍ട്ടിയിലേക്കും ലഹരിപ്പാര്‍ട്ടിയിലേക്കും പോകും. കാതടപ്പിക്കുന്ന മ്യൂസിക്കിനോടും അത്തരം കള്‍ച്ചറിനോടും താല്‍പര്യമില്ല . ഈ പരിപാടിയോട് മാനസികമായി യോജിക്കാത്ത ധാരാളം അധ്യാപകരും വിദ്യാര്‍ഥികളും രക്ഷിതാക്കളും ഉണ്ട്. പ്രതികരിച്ചാല്‍ എന്താകുമെന്ന ഭീതിയാണ് പലരെയും അസ്വസ്ഥരാക്കുന്നത്. ഇത് ചെയ്തില്ലെങ്കില്‍ ഡിപ്പാര്‍ട്മെന്റിന് വിശദീകരണം നല്‍കേണ്ടി വരുമെന്നും നടപടി വരുമെന്നൊക്കെ പറഞ്ഞ് പേടിപ്പിക്കാന്‍ ശ്രമിക്കുന്നതും ബ്രേക്ക് ചെയ്തില്ലെങ്കില്‍ ഇതിലും വലിയ പ്രതിസന്ധികള്‍ക്ക് നാം തലവെച്ച് കൊടുക്കേണ്ടി വരുമെന്നും ടി കെ അഷ്റഫ് പറഞ്ഞു. സൂംബ വിഷയത്തില്‍ നേരിടുന്ന ചോദ്യങ്ങളും ആശങ്കകളും ഉണ്ടെന്നും അഷ്‌റഫ് ഫെയ്‌സ്ബുക്ക് കുറിപ്പില്‍ പറയുന്നു.

T K Ashraf
വിഎസിന്റെ ആരോഗ്യനിലയില്‍ മാറ്റമില്ലെന്ന് മെഡിക്കല്‍ ബുള്ളറ്റിന്‍

ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം

സൂംബ -

6️⃣ സിമ്പിൾ ചോദ്യങ്ങൾ❓

⌨️⌨️⌨️⌨️⌨️⌨️⌨️⌨️⌨️⌨️⌨️

🤔 "എന്തിനാണ് ഈ സൂംബ ഡാൻസ് ഒക്കെ ഇത്ര പ്രശ്നവൽക്കരിക്കുന്നത്; അതിപ്പൊ ഒരു കലയല്ലേ, അതിനെ അങ്ങനെ കണ്ടാൽ പോരേ ?"

👆🏻 സൂംബയുമായി ബന്ധപ്പെട്ട ചർച്ചകൾ വരുമ്പോൾ പലരും ചോദിക്കുന്ന ചോദ്യമാണ്.

1,60,000 സ്കൂൾ അധ്യാപകർക്ക് അധ്യാപക പരിശീലനത്തോടൊപ്പം സൂംബ പരിശീലനവും നൽകി, എട്ടാം ക്ലാസിലെ പാഠപുസ്തകത്തിൽ വിശദമായ പാഠ്യവിഷയമായി ഈ വർഷം മുതൽ ഉൾപ്പെടുത്തിയ, എല്ലാദിവസവും രാവിലെയും ഇടവേള സമയങ്ങളിലുമൊക്കെ സ്കൂളുകളിൽ ഇത് നടപ്പിലാക്കണമെന്ന് സർക്കുലർ പുറത്തിറക്കി, ഔദ്യോഗികമായി നമ്മുടെ 'പൊതു'വിദ്യാലയങ്ങളിലേക്കും വിദ്യാർഥികളിലേക്കും എത്തുമ്പോൾ, അതിന്റെ മറുവശങ്ങളും ചർച്ചയാവുക സ്വാഭാവികമല്ലേ. ഈ ചോദ്യങ്ങളെ അസഹിഷ്ണുതയോടെ നോക്കിക്കാണാതെ, നമ്മുടെ വിദ്യാർഥികൾക്ക് ഉപകാരപ്പെടുന്ന ഒന്നാണ് ഇത് എന്ന് വാദിക്കുന്നവർ, ദീർഘവീക്ഷണത്തോടെയുള്ള പഠനാർഹവും ഗവേഷണാത്മകവുമായ ചർച്ചകൾക്ക് മുൻകൈ എടുക്കുകയാണ് വേണ്ടത്..!!

ചില ആശങ്കകൾ :

1️⃣❓ വളരെ ആഴത്തിൽ വേരുള്ള ലഹരി പോലുള്ള പ്രശ്നങ്ങളെ പരിഹരിക്കാൻ, ഒരു തരം പ്രകടനപരതയിലൂന്നിയ (അത്യാവശ്യം മീഡിയ അറ്റൻഷൻ കിട്ടുമായിരിക്കും) ഇത്തരം ഡാൻസ് കൊണ്ടുള്ള പ്രതിരോധ പരിപാടികൾ തീർത്തും പ്രഹസനമല്ലേ ?

2️⃣❓ ലഹരിക്കെതിരെ ഇങ്ങനെയുള്ള 'പോരാട്ട'ങ്ങൾക്ക് ശാസ്ത്രീയമായ എന്തെങ്കിലും അടിത്തറകളുണ്ടോ ? ഏതെങ്കിലും രാജ്യങ്ങളിൽ നടന്ന ഗവേഷണങ്ങളോ പഠനങ്ങളോ കാണിക്കാമോ ?

3️⃣❓ ഡി.ജെ പാർട്ടികളും നൈറ്റ് ലൈഫ് സംസ്കാരവും വിദ്യാർഥികളിലെ ആഘോഷത്ത്വരയുമെല്ലാം ലഹരിവ്യാപനത്തിന്റെ കാരണങ്ങളാണ് എന്നിരിക്കെ, ഇത്തരം ഡാൻസ് കൾച്ചറുകൾ അവയിലേക്ക് വഴിവയ്ക്കും എന്ന പച്ചയായ വസ്തുതയെ കാണാതിരിക്കാനാവുമോ ?

4️⃣❓സൂംബ കൊണ്ട് ലക്ഷ്യം വയ്ക്കുന്നത് സ്ട്രസ്സ് കുറയ്ക്കലും മാനസിക-ശാരീരിക ആരോഗ്യം മെച്ചപ്പെടുത്തലുമാണെങ്കിൽ, അതിന് ഏത് എക്സസൈസും മതിയാവില്ലേ, സൂംബ തന്നെ വേണോ ? സ്‌കൂളുകളിൽ നിലവിലുള്ള പി.ഇ.ടി യും ഡ്രില്ലുകളും ഒക്കെ കൂടുതൽ കാര്യക്ഷമമാക്കുന്നതിനെ കുറിച്ച് എന്താ ആരും ചർച്ച ചെയ്യാത്തത്. ഇപ്പോഴും തുടരുന്ന കായികാധ്യാപകരുടെ നിയമനത്തിന്റെ കാര്യത്തിൽ വിദ്യാഭ്യാസ വകുപ്പിന്റെ അലംഭാവം മറ്റൊരു വിഷയമാണ്.

5️⃣❓മറ്റൊന്ന് വസ്ത്രമാണ് ! കുട്ടികളോട് സൂംബ ഡാൻസ് പഠിച്ചു വരാൻ വേണ്ടി അധ്യാപകർ നൽകുന്ന വീഡിയോകളിലും പാഠപുസ്തകത്തിലും അല്പ വസ്ത്രം ധരിച്ച് നഗ്നത വെളിവാകുന്ന രൂപത്തിലുള്ള ഡാൻസുകളാണ് കാണുന്നത്. അധ്യാപകരും വിദ്യാർത്ഥികളുമൊക്കെ ഇത്തരം വസ്ത്രങ്ങൾ ധരിച്ചു തുള്ളുന്നതും അപഹാസ്യമല്ലേ ?

6️⃣❓ ഇതുകൊണ്ട് ഒരുപാട് ഗുണങ്ങളുണ്ട് എന്ന് ചിന്തിക്കുന്നവർ ഇതിനെ ന്യായീകരിക്കാൻ മുന്നിൽ നിൽക്കുന്നത് പോലെ, ദൂരവ്യാപകമായി പ്രശ്നങ്ങളുണ്ട് എന്ന് ബോധ്യമുള്ളവർക്ക് അതിൽ നിന്ന് മാറിനിൽക്കാനും ഇന്നാട്ടിൽ അവകാശമില്ലേ ? അപ്പോഴേക്കും അവരെ തീവ്രചിന്താഗതിക്കാര്യം താലിബാനാക്കുന്നത് എന്തൊരു ഇരട്ടത്താപ്പാണ് ?!

ഈ വിഷയം ഒരു മഞ്ഞ് മലയുടെ അഗ്രം മാത്രമാണ്. കേരളത്തെ യൂറോപ്യൻ സംസ്കാരത്തിലേക്ക് അതിവേഗം എത്തിക്കാനുള്ള വ്യഗ്രത വർധിച്ച് വരുന്ന ആഘോഷത്വരയുടെയും ഡി.ജെ പാർട്ടിയുടെയും പിന്നിലുണ്ട്.

Summary

Wisdom Islamic Organization General Secretary T K Ashraf opposes the Zumba dance program being implemented by the state education department as part of the anti-drug campaign in schools.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com