എഴുത്തുകാരനും ചിന്തകനുമായ കെ എം സലിംകുമാര്‍ അന്തരിച്ചു

ദലിത് ഐക്യസമിതി രൂപീകരിക്കാന്‍ നേതൃത്വം നല്‍കിയത് സലിംകുമാറായിരുന്നു
K M Salim kumar
K M Salim kumarഫെയ്സ്ബുക്ക്
Updated on
1 min read

കൊച്ചി: എഴുത്തുകാരനും ചിന്തകനും ആദിവാസി - ദലിത് പ്രവര്‍ത്തകനുമായ കെ എം സലിംകുമാര്‍ അന്തരിച്ചു. എറണാകുളം കടവന്ത്ര ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയില്‍ ഇന്ന് പുലര്‍ച്ചെയായിരുന്നു അന്ത്യം. ന്യൂമോണിയ ബാധിതനായി ചികിത്സയിലായിരുന്നു.

K M Salim kumar
പ്ലസ് വൺ: സംസ്ഥാനത്ത് 57,920 സീറ്റ് ഒഴിവ്; സപ്ലിമെന്ററി അലോട്ട്മെന്റിന്‌ അപേക്ഷിക്കാം

1999-ല്‍ ദലിത് ഐക്യസമിതി രൂപീകരിക്കാന്‍ നേതൃത്വം നല്‍കിയത് സലിംകുമാറായിരുന്നു. രക്തപതാക, അധഃസ്ഥിത നവോത്ഥാന മുന്നണി ബുള്ളറ്റിന്‍, ദലിത് ഐക്യശബ്ദം ബുള്ളറ്റിന്‍ എന്നിവയുടെ എഡിറ്ററായി പ്രവര്‍ത്തിച്ചു. കേരള ദലിത് മഹാസഭയുടെ സംസ്ഥാന ജനറല്‍ സെക്രട്ടറിയായിരുന്നു.

സിപിഎം (എംഎല്‍)ന്റെ സംഘാടകരില്‍ ഒരാളായിരുന്നു. 1975-ല്‍ അടിയന്തരാവസ്ഥകാലത്ത് 17 മാസം ജയില്‍ ജീവിതം അനുഭവിച്ചു. ഡിആര്‍സിസിപിഐ (എംഎല്‍) സംസ്ഥാന കമ്മിറ്റി അംഗമായിരുന്നു.

K M Salim kumar
കുപ്പിയും കവറും പുറത്തെറിയേണ്ട; ഇനി കെഎസ്ആർടിസി ബസിലും വേസ്റ്റ് ബിൻ

സംവരണവും സമവായത്തിന്റെ രാഷ്ട്രീയവും, ദലിത് പ്രത്യയശാസ്ത്രവും സമുദായവത്കരണവും, ഭൂമിയുടെ ജാതിയും രാഷ്ട്രീയവും, നെഗ്രിറ്റിയൂഡ് എന്നിവയാണ് പ്രധാന കൃതികള്‍. അയ്യങ്കാളിയുടെ ലോകവീക്ഷണം, സംവരണം ദലിത് വീക്ഷണത്തില്‍, ദലിത് ജനാധിപത്യ ചിന്ത, ഇതാണ് ഹിന്ദു ഫാസിസം വംശമേധാവിത്വത്തിന്റെ സൂക്ഷ്മതലങ്ങള്‍ എന്നീ കൃതികളും രചിച്ചു.

Summary

Writer, thinker, tribal and Dalit activist K M Salim kumar passes away

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com