

കുഞ്ഞു കൈകൾക്ക് ഏറ്റാൻ കഴിയുന്ന, ആ കൊച്ചു സഞ്ചി നിറയെ അതിജീവിക്കാനുള്ള സ്വപ്നങ്ങളാണ്. പ്രളയം തകർത്തെറിഞ്ഞ ദുരവസ്ഥ മറികടക്കാൻ കേരളം കൈമെയ് മറന്ന് പൊരുതുന്ന ഘട്ടത്തിൽ അതിലേക്ക് തന്നാലാവുന്നത് ചെയ്യാൻ ഒരുങ്ങുന്ന മനസിന്റെ വലിപ്പമാണ് മനുഷ്യൻ എന്ന മഹത്തായ പദത്തിന്റെ അർഥം. ഈ ചിത്രത്തിൽ കാണുന്ന കുഞ്ഞിന്റെ നിഷ്കളങ്കമായ സഹ ജീവി സ്നേഹത്തിന്റെ മുന്നിൽ എല്ലാ പ്രത്യയശാസ്ത്രങ്ങളും മറക്കേണ്ടതായി വന്നേയ്ക്കും.
ദുരിതാശ്വാസ ക്യാമ്പിലേക്കുളള സാധനങ്ങളുമായി എത്തുന്ന ഒരു കൊച്ചു പയ്യന്റെ ചിത്രമാണിത്. ഒരു സഞ്ചിയിൽ സാധനങ്ങളും തൂക്കി പിടിച്ച് കളക്ഷൻ പോയിന്റിലേക്ക് നടക്കുകയാണ് ഇൗ കുട്ടി. അവിടെയുണ്ടായിരുന്ന വ്യക്തിയുടെ കൈയിൽ സാധനങ്ങൾ നൽകുന്ന ചിത്രവും കൂട്ടത്തിലുണ്ട്.
എല്ലാം നഷ്ടപ്പെടുമ്പോഴും പ്രത്യാശയുടെ നാളെകൾ നമുക്ക് മുന്നിൽ തെളിയും എന്ന് ആ കുട്ടി തന്റെ പ്രവർത്തിയിലൂടെ കാണിച്ചുതരുന്നു. അതുകൊണ്ടാണ് ചിത്രത്തിന് താഴെ സോഷ്യൽ മീഡിയ ഇങ്ങനെ കുറിച്ചത് ‘ഇൗ ചിത്രത്തിന് അടിക്കുറിപ്പിന്റെ ആവശ്യമില്ല’. സത്യം! സ്വാർഥതയുടെ കളങ്കമേൽക്കാത്ത അവന്റെ പുഞ്ചിരി മതി നമുക്ക് ഇല്ലായ്മകൾ മറക്കാൻ...
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates