അത് ഗിരീഷിന്റെ മൂന്നാമത്തെ ഹൃദയം, പിന്നിട്ടത് വിസ്മയിപ്പിക്കുന്ന അഞ്ച് വര്‍ഷങ്ങള്‍

അഞ്ച് വര്‍ഷങ്ങള്‍ക്ക് മുന്‍പ് തനിക്ക് പുതുജീവന്‍ നല്‍കി എത്തിയ ആ ഹൃദയത്തുടിപ്പിന്റെ ഓര്‍മകളുമായി ഗിരീഷ് കൊച്ചിയിലെ ലിസി ആശുപത്രിയിലേക്ക് വീണ്ടുമെത്തി
ഫോട്ടോ: സനേഷ്‌
ഫോട്ടോ: സനേഷ്‌
Updated on
1 min read

കൊച്ചി: വൈദ്യശാസ്ത്രത്തിന്റെ വിസ്മയമാണ് ഗിരീഷ് കുമാര്‍ എന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. ബംഗളൂരു വിപ്രോയിലെ ജീവനക്കാരനായ ഗിരീഷിന്റെ കഥ കേട്ടാല്‍ അതാരും സമ്മതിച്ചുപോകും. രണ്ടാം വട്ടം മാറ്റിവെച്ച ഹൃദയവുമായി അഞ്ച് വര്‍ഷം പിന്നിട്ടിരിക്കുകയാണ് ഗിരീഷ്. 

അഞ്ച് വര്‍ഷങ്ങള്‍ക്ക് മുന്‍പ് തനിക്ക് പുതുജീവന്‍ നല്‍കി എത്തിയ ആ ഹൃദയത്തുടിപ്പിന്റെ ഓര്‍മകളുമായി ഗിരീഷ് കൊച്ചിയിലെ ലിസി ആശുപത്രിയിലേക്ക് വീണ്ടുമെത്തി. പുതിയ ഹൃദയവുമായി ഗിരീഷ് പിന്നിട്ട അഞ്ച് വര്‍ഷങ്ങളുടെ ആഘോഷമായിരുന്നു അവിടെ. നടന്‍ ജയസൂര്യ ഉള്‍പ്പെടെയുള്ളവര്‍ ആ നിമിഷത്തില്‍ പങ്കുചേരുന്നതിന് എത്തിയിരുന്നു. 

ഗിരീഷിന്റെ നെഞ്ചോട് ചേര്‍ന്നു നിന്ന് ജയസൂര്യ ആ ഹൃദയമിടിപ്പ് കേട്ടു. 38ാം വയസിലാണ് ഗിരീഷ് ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രീയയ്ക്ക് വിധേയനായത്. ഹൃദയം ക്രമാതീതമായി വികസിക്കുന്ന ഡൈലേറ്റഡ് കാര്‍ഡിയോ മയോപതി എന്നതായിരുന്നു ഗിരീഷിനെ അലട്ടിയ രോഗം. 

ഇടുപ്പെല്ല് മാറ്റിവയ്ക്കല്‍ ശസ്ത്രക്രീയയ്ക്ക് വിധേയനായി സാധാരണ ജീവിതത്തിലേക്ക് മടങ്ങി വരുന്നതിന് ഇടയില്‍ ഗിരീഷിന്റെ ഹൃദയവാല്‍വിന് അണുബാധയുണ്ടായി. തുടര്‍ന്ന് ലിസി ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഗിരീഷിന് ഹൃദയസ്തംഭനമുണ്ടായി. ഗിരീഷ് വെന്റിലേറ്ററില്‍ കിടക്കുമ്പോഴായിരുന്നു ആലപ്പുഴ സ്വദേശിയുടെ ബന്ധുക്കള്‍ അവയവദാനത്തിന് തയ്യാറായി മുന്നോട്ടു വന്നത്. 

പത്ത് മണിക്കൂര്‍ നീണ്ട ശസ്ത്രക്രീയയ്‌ക്കൊടുവില്‍ ഗിരീഷ് ജീവിതത്തിലേക്ക് മടങ്ങിയെത്തി. തന്റെ ഉള്ളില്‍ തുടിക്കുന്ന മൂന്നാമത്തെ ഹൃദയവുമായി ഗിരീഷ് ഏവരേയും വിസ്മയിപ്പിച്ച് ജീവിതം തുടരുകയാണ്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com