ഹൂബ്‌ളീതീരത്തെ ചീനത്തെരുവ്

ചൈനീസ് ഭാഷ അഞ്ജമായിട്ടും ഇതുവരെ ചൈനയില്‍ കാലുകുത്താതിരുന്നിട്ടും പൂര്‍വ്വീകരുടെ ആഘോഷങ്ങളും ആചാരങ്ങളും തലമുറകള്‍ക്കിപ്പുറവും അവര്‍ ഈ തെരുവില്‍ കൊണ്ടാടുന്നു.
ചിത്രങ്ങള്‍ രതീഷ് സുന്ദരം
ചിത്രങ്ങള്‍ രതീഷ് സുന്ദരം

    1. കൊല്‍ക്കത്ത നഗരത്തിന് കിഴക്കാണ് ചൈനക്കാര്‍ കൂട്ടമായി താമസിക്കുന്ന തിര്‍ത്തി ബസാര്‍. പ്രതീക്ഷയോടെ പുതുവര്‍ഷത്തെ വരവേല്‍ക്കുകയാണ് ഹൂബ്‌ളീ.


നദിക്കരയിലെ ഈ ചൈനീസ് ജനത. ഭൂരിഭാഗവും ചൈനീസ് ഭാഷയില്‍ അജ്ഞര്‍. ചീനയില്‍ കാലുകുത്തിയിട്ടുമില്ല. എന്നിട്ടും പൂര്‍വ്വീകരുടെ ആഘോഷങ്ങളും ആചാരങ്ങളും തലമുറകള്‍ക്കിപ്പുറവും അവര്‍ ഈ തെരുവില്‍ കൊണ്ടാടുന്നു. ഒരു ചൈനീസ് തെരുവിലെന്നപോലെ! പതിനഞ്ചു ദിനരാത്രങ്ങള്‍ ആഘോഷം പൊടിപൊടിക്കും.

    
    2. ജനുവരി ഇരുപത്തിയെട്ടിന് പുതുവത്സരാഘോഷം തുടക്കമിട്ടു. സ്വര്‍ഗഭൂമികയെയും പിതൃക്കളെയും ദേവതകളെയും ആദരിക്കുന്ന ഈ അവസരം ചൈനക്കാര്‍ക്ക് ജീവിതത്തില്‍ ഏറ്റവും പ്രധാനപ്പെട്ടതാണ്.

രാവും പകലും തെരുവുകള്‍ ശബ്ദമുഖരിതമാകും. വര്‍ണങ്ങള്‍ക്ക് പുതിയ ഭാവം കൈവരും. ദുര്‍ഗാഷ്ടമിയെന്നോ ദീപാവലിയെന്നോ തെരുവുകള്‍ തോന്നിപ്പിക്കും.

അപ്രതീക്ഷിതമായി സംഗീതത്തിന്റെ അകമ്പടിയോടെ ലയണ്‍ ഡാന്‍സും തെരുവു കവരും.

    
    3. പതിനെട്ടാം നൂറ്റാണ്ടിന്റെ അവസാനമാണ് ഇന്ത്യന്‍ കരയിലേക്ക് ചൈനീസ് കുടിയേറ്റം വ്യാപകമായത്.

തൊഴില്‍ സമ്പാദനത്തിനായി ചെന്നൈയിലും കൊല്‍ക്കത്തയിലുമുള്ള തുറമുഖങ്ങളിലേക്ക് അവരാദ്യമെത്തി. ഇപ്പോള്‍ ഇവരുടെ ജനസംഖ്യ രണ്ടായിരത്തില്‍ താഴെ.

തുകല്‍ വ്യവസായമായിരുന്നു ആദ്യ ഉപജീവനമാര്‍ഗം. പിന്നീട് റെസ്റ്റൊറന്റ് ബിസിനസിലേക്കും കടന്നു. ഇന്നും ചൈനീസ് റസ്റ്റോറന്റുകള്‍ക്ക് പേരുകേട്ട തെരുവാണ് തിര്‍ത്തി ബസാര്‍. രുചിയുടെ ചീനമേശകള്‍ കാത്തിരിക്കുന്ന ഇടം.

ഹൂബ്‌ളീതീരത്തെ ചീനത്തെരുവ്
ഹൂബ്‌ളീതീരത്തെ ചീനത്തെരുവ്

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com