ഫ്രാന്‍സിസ് നൊറോണ എഴുതിയ കഥ 'കടവരാല്‍'

ഫ്രാന്‍സിസ് നൊറോണ എഴുതിയ കഥ 'കടവരാല്‍'

കഥ: ഫ്രാന്‍സിസ് നൊറോണ

ചിത്രീകരണം: വിഷ്ണുറാം

►''തുണിയഴിച്ചു വിടര്‍ത്തിക്കാണിച്ച് ശീലമുണ്ടോ?'
ചോദ്യം കേട്ടു ചിമിരി സാരിത്തുമ്പുകൊണ്ടു മുഖത്തെ വിയര്‍പ്പ് ഒപ്പി.
''നിങ്ങള് മറുപടിയൊന്നും പറഞ്ഞില്ലാ... ഈ ഉള്ളിലുള്ളത് മുഴുവനും പുറത്തേയ്‌ക്കെടുത്തു കാണിച്ചുകൊടുക്കാന്‍ പറഞ്ഞാലും മടികൂടാതെ ചെയ്യണം... കാണുന്നവര്‍ക്കു ബോധിച്ചിലേ്‌ള ഒരു ഉടവും പറ്റാണ്ട് അതുപോലെ മടക്കിവെയ്ക്കണം... മാസം മൂവായിരം തരും... ഷട്ടറിടുന്നതുവരെ നിന്നാ ഓട്ടോക്കൂലിയായി ഇരുപതുരൂപാ വേറെയും.'
മൂവായിരത്തിനു ഉറപ്പിച്ചു. അയാള്‍ റാക്കിലടുക്കിവെച്ചിരിക്കുന്നതില്‍നിന്ന് ഒരു സാരിയെടുത്തു ചിമിരിയുടെ മുന്നിലേക്കിട്ടു. അവളതു വിടര്‍ത്തി മുന്താണി കാണിച്ചിട്ടു തിരികെ മടക്കുന്നതിലെ കൈവഴക്കത്തില്‍ അയാള്‍ തൃപ്തനായി. 
''എന്റെ കടയിലെ പെണ്ണുങ്ങക്ക് ഇരിക്കണോന്നു തോന്നുമ്പോഴൊക്കെ ഇരിക്കാം, മുള്ളണോന്നു തോന്നുമ്പ മുള്ളാം... പക്ഷേ, വില്‍പ്പന ഞെരിപ്പായിട്ടു നടക്കണം... ഇലേ്‌ള ഞാന്‍ ചീട്ടുകീറും... നലേ്‌ളാണം ആലോചിച്ച് ഇതിലൊന്ന് ഒപ്പിട്ടേര്...'
ഭിത്തിയലമാരകളില്‍ നിറഞ്ഞിരിക്കുന്ന തുണിത്തരങ്ങളില്‍ നോക്കി നിന്ന ചിമിരി മുതലാളി കാണിച്ചുകൊടുത്ത ഇടങ്ങളിലെല്‌ളാം ഒപ്പിട്ടു...
''അങ്ങേരിങ്ങനെ ഓരോന്നു പറഞ്ഞു ചൊറിഞ്ഞോണ്ടിരിക്കുമെന്നേയുള്ളൂ, അവിടേം ഇവിടേം പിടിച്ചു ഞെക്കത്തൊന്നുമില്‌ളടീ, നീ ധൈര്യായിട്ടു നാളെമുതലിങ്ങു പോര്...'    
തുണിക്കടയുടെ തടിക്കോവണിയിറങ്ങുമ്പോള്‍ സതി കൂട്ടുകാരിയെ ധൈര്യപെ്പടുത്തി.
ജോലി വാങ്ങിത്തന്നതിനു ഉപകാരസ്മരണ... ചിമിരി നൂറുരൂപ സതിക്കു കൊടുത്തു. പലചരക്കു കടയില്‍നിന്നു അരിക്കും മുളകിനുമൊപ്പം കെട്ടിയവന് ഇഷ്ടപെ്പട്ട കടവരാലുണങ്ങിയതു വാങ്ങുമ്പോള്‍ അതുവരെ വീര്‍പ്പുമുട്ടിനിന്ന ചിമിരിയുടെ മുഖത്തൊരു ചിരി വര...


അരിസഞ്ചിയും തൂക്കി വീടിനു മുന്നിലെത്തുമ്പോള്‍ ലന്തമരത്തിന്റെ കൊമ്പിലേക്കു ചാഞ്ഞുനില്‍ക്കുന്ന പോസ്റ്റിനു മുകളില്‍ സെറ്റപ്പ് ബോക്‌സ് ശരിയാക്കിക്കൊണ്ടിരുന്ന പയ്യന്‍ ചിമിരിയെ കണ്ടു ധൃതിയില്‍ താഴെയിറങ്ങി കാനയുടെ സ്‌ളാബില്‍ കയറ്റിവെച്ചിരുന്ന ടൂവീലര്‍ സ്റ്റാര്‍ട്ടു ചെയ്തു...
മുറ്റത്തെ മടക്കുകസേരയിലിരുന്നു ഫ്രെഞ്ചുവിപ്‌ളവം ഉറക്കെ വായിച്ചുകൊണ്ടിരുന്ന ഇളയമകള്‍ വേലിപ്പത്തലിനോടു ചേര്‍ത്തുകെട്ടിയിരുന്ന തകരഷീറ്റടിച്ച തട്ടി തുറക്കുന്ന ഒച്ചകേട്ട് എഴുന്നേറ്റ് അകത്തേയ്ക്കു പോയി. മകള്‍ വായിച്ചുകൊണ്ടിരുന്നതില്‍നിന്നും സമത്വം, സ്വാതന്ത്ര്യം, സാഹോദര്യം എന്നിങ്ങനെ ചില വാക്കുകള്‍ വായുവിലപേ്പാഴും ആരാച്ചാരുടെ വളയംപോലെ ആടിനിന്നു. വിറകടുപ്പില്‍ തീയൂതിക്കൊണ്ടിരുന്ന മൂത്തവള്‍ കണ്ണുതിരുമ്മി അമ്മയുടെ കൈയില്‍നിന്ന് സഞ്ചി വാങ്ങി...
''എന്തായമ്മേ... ജോലി ശരിയായോ?' 
ചിമിരിക്ക് ജോലിയായതില്‍ പെണ്‍മക്കള്‍ക്കു സന്തോഷമായി. കടവരാല്‍ വറ്റല്‍മുളകും ചേര്‍ത്തിടിച്ചത് അമ്മയുടെ കഞ്ഞിക്കൊപ്പം വിളമ്പിവെച്ചിട്ടു രണ്ടുപേരും കൂടി മുറ്റത്തെ ലന്തമരച്ചോട്ടിലിരുന്നു. മുരിങ്ങയ്ക്കാ പോലെ നീണ്ട സ്‌നേഹയുടെ മുടിയില്‍ വിരലോടിച്ച് അനു കൊതിച്ചു...
''അമ്മേടെ ശമ്പളത്തീന്നു നമുക്കൊരു മൊബൈലു വാങ്ങണം.'
''ആദ്യം റ്റി.വി. നന്നാക്കണം... ഫോണ്‍ വാങ്ങിയിട്ട് ആരെ വിളിക്കാനാ?'
''ആരെയും വിളിക്കാനിലെ്‌ളങ്കിലും നമുക്കു ഫേസ്ബുക്ക് തുടങ്ങാലേ്‌ളാ.'
''അപ്പനറിഞ്ഞാ സമ്മതിക്കുവോ?'
ചിമിരിയുടെ കെട്ടിയവന്‍ പ്രകാശനു ചിത്തിര റിസോര്‍ട്ടില്‍ രാത്രികാവലാണു ജോലി. കായലോരത്തെ തെങ്ങിന്‍തോപ്പിനു നടുവിലെ റിസോര്‍ട്ടില്‍ വൈകിട്ട് ആറരയോടെ ജോലിക്കെത്തണം, രാവിലെ ആറരയ്ക്കു പോകാമെന്നാണു മുതലാളി പറഞ്ഞതെങ്കിലും എട്ടരയ്‌ക്കേ ഇറങ്ങാന്‍ പറ്റു... 
സന്ധ്യയ്ക്കു റിസോര്‍ട്ടിലേക്കു കയറിവന്ന വിദേശപ്പറവകള്‍ക്കു സല്യൂട്ടു കൊടുത്തിട്ട് അയാള്‍ പറഞ്ഞു.
''ഗൂട്ടന്‍ ആബന്ത്... വില്‍ക്കോമന്‍ റ്റു ചിത്തിര...'
എഴുത്തും വായനയും വഴങ്ങിലെ്‌ളങ്കിലും ചില വിദേശഭാഷകളില്‍ അത്യാവശ്യം പറയേണ്ട സ്തുതിപ്പുകള്‍ മുതലാളി അയാളെ പഠിപ്പിച്ചിട്ടുണ്ട്. വെളുത്ത പെണ്ണുങ്ങളുടെ പൊക്കിള്‍ച്ചുഴി നോക്കി അവരേതു രാജ്യക്കാരാണെന്നു തിരിച്ചറിയാനുള്ള വിദ്യയും...
''ഗൂട്ടന്‍ ആബന്ത്... ദാങ്കെ...'
മദാമ്മ ചിരിച്ചു. പൊക്കിളിനു മീതെ കടുക്കനിട്ട ജര്‍മ്മന്‍ പെണ്ണിനെ തിരിച്ചറിഞ്ഞതിലുള്ള ആഹ്‌ളാദത്തോടെ അയാള്‍ അവളുടെ ഇളകുന്ന കടല്‍ച്ചുഴിയിലേക്ക് ഒന്നുകൂടി നോക്കി... പിന്നെ വലംകൈയാല്‍ പൂട്ടുകുറ്റി പോലിരിക്കുന്ന ടോര്‍ച്ചിന്റെ അണ്ണാക്കുതുറന്നു മുഴുത്ത ബാറ്ററി തള്ളിക്കേറ്റുമ്പോള്‍ അയാളുടെ നീണ്ടമൂക്കു പിന്നെയും വിടര്‍ന്നു...
അരക്കെട്ടില്‍ ചേര്‍ത്തുപിടിച്ചു ലഗൂണ്‍ ഹട്ടിലേക്കു അവര്‍ പോകുമ്പോള്‍ ഇരുട്ടുവീണ വഴിയിലേക്കു ടോര്‍ച്ചു വീശിക്കൊടുത്ത് അയാളും പിന്നാലെ ചെന്നു... മദാമ്മ വീണ്ടും പറഞ്ഞു...
''ദാങ്കെ...'


ജര്‍മ്മന്‍സ് വന്നാല്‍ കായല്‍ക്കുളി പതിവുള്ളതാണ്. ആരെങ്കിലും ഒളികണേ്ണറു നടത്തുന്നുണ്ടോയെന്ന പേടിയൊന്നുമില്‌ളാതെ ജലത്തില്‍ പൊന്തിക്കിടന്നതു ചെയ്യാന്‍ നാസികള്‍ക്കേ കഴിയൂ... ബര്‍ലിന്‍ മതില്‍പോലെ ഉയര്‍ന്ന പന്നല്‍ച്ചെടികള്‍ക്കു പിന്നിലിരുന്നു പ്രകാശന്‍ യൂറോപ്യന്‍ യൂണിയന്റെ പരാക്രമം കാണാന്‍ തുടങ്ങി. ഈ വെള്ളത്തിലേര്‍പ്പാടു ചിമിരിയെയൊന്നു പഠിപ്പിക്കണം. ഇനിയിപേ്പാളതു പഠിച്ചാലും കിടന്നുപെരുക്കാന്‍ വീട്ടിലെ ചരുവത്തിലിടം തികയില്‌ളലേ്‌ളാ. കുത്തിയിരുന്നു കൈത്തരിപ്പു തീര്‍ന്നപേ്പാള്‍ അയാളെഴുന്നേറ്റു. വെളുത്തവന്റെ ഇരുതോളിലും കാലുകള്‍വെച്ച് നാസിപെ്പണ്ണു ജലത്തിനു മീതെ ഉറയുന്നതിന്റെ ഓളങ്ങള്‍ കായലിനു മീതെ അപേ്പാഴും അരഞ്ഞാണം മെനഞ്ഞുകൊണ്ടിരുന്നു...
തെങ്ങിന്‍ തടത്തില്‍നിന്നു പിഴുതെടുത്ത തുമ്പയും ചവറും കൂട്ടി നെരിപേ്പാടൊരുക്കിയിട്ടു അയാള്‍ കസേരയില്‍ തളര്‍ന്നുകിടന്നു... കണ്ണടഞ്ഞുപോകുമ്പോള്‍ തകര്‍ന്ന ബെര്‍ലിന്‍ മതിലിന്റെ വിടവിലൂടെ ഉടുതുണിയില്‌ളാതെ പോകുന്നവരുടെ കാഴ്ച്ചപെ്പരുന്നാള്‍...
രാത്രിക്കാഴ്ച്ചകളൊന്നും കാണാന്‍ യോഗമില്‌ളാത്ത സൂര്യന്‍ കായലില്‍നിന്നു വിയര്‍ത്തുകുളിച്ചെഴുന്നേറ്റു... വെളിച്ചം കണ്ണിനുമീതെ വീണുതുടങ്ങിയപേ്പാള്‍ പ്രകാശന്‍ പ്‌ളാസ്റ്റിക് കസേരയില്‍നിന്നുണര്‍ന്നു പരസ്യക്കുട മടക്കി കായലോരത്തേക്കു നടന്നു. കായലില്‍ രാത്രി പുളഞ്ഞ നാസിയിണകളുടെ വെളുത്ത സുരക്ഷിതവളയം കണവയുടെ ഉടല്‍പോലെ ജലത്തിനു മീതെ പൊന്തിക്കിടന്നു. മുണ്ടു പൊക്കിപ്പിടിച്ച് കായല്‍വെള്ളത്തില്‍ ശരീരലവണം പകര്‍ന്നിട്ട് പ്രകാശന്‍ തിരിച്ചു നടക്കുമ്പോള്‍ റിസോര്‍ട്ടിലെ റെസ്റ്റോറന്റില്‍നിന്നു മീന്‍കറിമണം.
മുറിയുമെന്നു പേടിച്ചാരെങ്കിലും നാവിലു തുണിചുറ്റി കരിമീനെ തിന്നുമോയെന്ന മുതലാളിയുടെ മീന്‍തമാശ ഓര്‍ത്തപേ്പാള്‍ പ്രകാശനു വീണ്ടും മദാമ്മയുടെ അത്ഭുതച്ചുഴി കിഴിച്ചു കോര്‍ത്തിട്ടിരിക്കുന്ന കടുക്കനോര്‍മ്മ വന്നു... അയാള്‍ പാമ്പിനെപേ്പാലെ നാക്കു വെളിയിലേക്കിട്ടു ബീഡിച്ചുണ്ടിനു മീതെ സായിപ്പിനെപേ്പാലെ ഒന്നുഴിഞ്ഞുനോക്കി. കറുത്തിരുണ്ടു ചുണങ്ങു നിറഞ്ഞ പ്രകാശന്റെ മെലിഞ്ഞ ദേഹത്തിലേക്കൊരു എരിവു പെരുത്തു... സെക്യൂരിറ്റി വേഷം മാറി, ഗേറ്റിന്റെ താക്കോല്‍ റെസ്റ്റോറന്റിലെ കാഷ്യറെ ഏല്പിച്ച് അയാള്‍ പുറത്തേയ്ക്കിറങ്ങി...
രാത്രി ഒഴുക്കുവെള്ളത്തില്‍ പുളഞ്ഞ വരാലിലൊന്നിനെ ചിമിരിയായി സങ്കല്പിക്കുമ്പോള്‍ പ്രകാശന്റെ ഉറക്കം നിന്ന ശരീരത്തില്‍നിന്നതു പുറത്തേക്കു ചാടാന്‍ തിടുക്കമിട്ടു. അയാള്‍ വേഗത്തില്‍ നടന്നു. വീട്ടിലെത്തിയ ഉടനെ അടുക്കളയിലേക്കു പാഞ്ഞു.
''ദേ മനുഷ്യാ കൈയെടുക്ക്, പിള്ളാരു സ്‌കൂളീ പോയിട്ടില്‌ള.'
തിമിര്‍ക്കാനാവാതെ അയാള്‍ കട്ടിലിലേക്കു കമിഴ്ന്നു... 
സ്‌കൂള്‍ യൂണിഫോം ഉടുത്തിറങ്ങിയ പെണ്‍മക്കളുടെ പുറകെ സാരി വാരിച്ചുറ്റി ബാഗുമെടുത്ത് ഇറങ്ങുമ്പോള്‍ ചിമിരി കമിഴ്ന്നു കിടക്കുന്ന അയാളുടെ ചന്തിയില്‍ കുട്ടികള്‍ കാണാതെ ഒരു ഞെരടു കൊടുത്തു... 
പ്രകാശന്റെ വീടിന് ആകെ രണ്ടുമുറികള്‍. ചെറിയ മുറി അടുക്കള. വലിയ മുറിയിലാണ് സകല പങ്കപ്പാടും...
തുണിക്കടയിലെ ജോലി കിട്ടുന്നതിനു മുന്‍പു ചിമിരിയുടെ അടുക്കളപ്പണികള്‍ ഉച്ചയോടെ തീരുമായിരുന്നു. ഒറ്റവെയ്‌പേയുള്ളൂ, ഉച്ചയ്ക്കു ചൂടോടും രാത്രി തണുത്തതും. പെണ്‍മക്കളെ സ്‌കൂളില്‍ അയച്ചിട്ടു, അലക്കും പുര തൂക്കലും കഴിഞ്ഞു ചിമിരി കുളിക്കുമ്പോഴേക്കും റേഡിയോയില്‍ ഡല്‍ഹീന്നുള്ള വാര്‍ത്ത തുടങ്ങും. രാത്രികാവലിന്റെ ക്ഷീണമകറ്റാനുള്ള പകലുറക്കത്തില്‍നിന്ന് ഹക്കിം കൂട്ടായിയുടെ വാര്‍ത്ത കേട്ടുണരുന്ന പ്രകാശന്‍, മാവിലകൊണ്ടു പല്‌ളുതേച്ച്, ഒറ്റത്തോര്‍ത്തുടുത്തു മുറ്റത്തെ ചരുവത്തില്‍ കോരിവെച്ചിരിക്കുന്ന വെള്ളത്തില്‍ കുളിക്കും. തല തോര്‍ത്തി അകത്തുകയറി അരയില്‍നിന്നു കൈലി മാറുമ്പോഴേയ്ക്കും ചിമിരി ജനാലയടച്ചു തുടങ്ങും. കിടക്കാനുള്ള സാവകാശം കൊടുക്കാതെ അയാള്‍ ചിമിരിയെ ധൃതിയില്‍ കുനിച്ചുനിര്‍ത്തും, അണപ്പു മാറുമ്പോള്‍ അവരെയെടുത്തു കട്ടിലില്‍ കിടത്തി വളരെ സാവധാനത്തിലും...
ഇരട്ടസാധകം കഴിയുമ്പോള്‍ ജനലും വാതിലും തുറന്നിട്ടു കഞ്ഞികുടിക്കാന്‍ അടുക്കളത്തറയിലിരിക്കുന്ന അയാളുടെ മുതുകിലെ വിയര്‍പ്പു തുടച്ചു കൊടുത്തിട്ടു ചിമിരി അരകലേ്‌ളല്‍ ഉപ്പും മുളകും ഉള്ളിയും ചേര്‍ത്ത് ഉണക്കക്കടവരാലിന്റെ തല ചതയ്ക്കും. അരകല്‌ളിനു മീതെ അതങ്ങനെ ഇളകിയാടുന്നതും നോക്കി കൊതിതീരാതെ പ്രകാശന്‍ വെള്ളമിറക്കും. 


വെന്റിലേഷനിലൂടെ വെയില്‍ വീണുതുടങ്ങിയപേ്പാള്‍ പ്രകാശന്‍ ഉണര്‍ന്നു. തുണിക്കടയില്‍ പോകുന്ന ധൃതിയില്‍, ഉരിഞ്ഞപടി തറയില്‍ ചുരുണ്ടുകിടന്നിരുന്ന ചിമിരിയുടെ മുഷിഞ്ഞ അടിപ്പാവാട അയാള്‍ കാലുകൊണ്ടു തട്ടി മുറ്റത്തേക്ക് എറിഞ്ഞു. ഉച്ച പെരുത്തുകൊണ്ടിരുന്നു. കുമിഞ്ഞ ചൂടിനു മീതെ ഇടയ്ക്കിടെ വീശുന്ന വരണ്ട കാറ്റും പരിസരത്തെ വീടുകളില്‍നിന്ന് കറി താളിക്കുന്ന ഗന്ധങ്ങളും റേഡിയോയില്‍നിന്നു കേള്‍ക്കുന്ന വാര്‍ത്തയും കൂടിയായപേ്പാള്‍ പ്രകാശനു മുട്ടി...
മാവിലകൊണ്ടു പല്‌ളു തേച്ചു, ഒറ്റത്തോര്‍ത്തുടുത്തു ചരുവത്തില്‍നിന്നു വെള്ളം കോരിയൊഴിച്ചിട്ടും തലയ്ക്കകം ചൂടുപിടിച്ച സമോവര്‍പോലെ തിളച്ചു. അയാള്‍ തലതോര്‍ത്താതെ മുറിയിലേക്കു കയറി.
ജനലും വാതിലും ചാരുമ്പോള്‍ ജനാലയുടെ വിടവിലൂടെ മുന്‍വശത്തെ വയലറ്റു കെട്ടിടത്തിനു മുകളില്‍ റ്റീഷര്‍ട്ടു ധരിച്ച ബാങ്ക് മാനേജരുടെ ഭാര്യ അലക്കിയ വസ്ത്രങ്ങള്‍ അയയില്‍ തൂക്കുന്നു. ടെറസ്‌സില്‍ പടര്‍ന്ന പാഷന്‍ചെടിയുടെ തുടുത്ത കായകള്‍ കാറ്റിലുലയുമ്പോള്‍ പ്രകാശന്റെ ഉള്ളം കൈയിലതു കിടന്നു പിടഞ്ഞു. പത്താംക്‌ളാസിലെ കണക്കു പരീക്ഷ കഴിഞ്ഞു കൂട്ടുകാരുമൊത്തുള്ള വാശി അയാള്‍ക്ക് ഓര്‍മ്മവന്നു. അന്നു കുറുവാപ്പരല്‍ ഹൈസ്‌കൂളിന്റെ രണ്ടാം നിലയില്‍ കൊതിപ്പിച്ചോണ്ടു നിന്നത് ഉപ്പുമാവു ചോതിയായിരുന്നു. ദര്‍ശനത്തിലൂടെ അന്നാദ്യം ഡസ്‌ക്കിനെ വിശുദ്ധപെ്പടുത്തിയതു പ്രകാശന്റെ തിരുശേഷിപ്പും...
''എടാ, കറുമ്പന്‍ പ്രകാശാ നിന്റെ ഒടുക്കത്തെ സ്പീഡ്...' 
തറയില്‍ വീണതു തുടയ്ക്കുമ്പോള്‍ നാണം തോന്നിയിട്ട് അയാള്‍ ധൃതിയില്‍ തുറന്നുകിടന്ന ജനാല ചേര്‍ത്തടച്ചു. കട്ടിലില്‍ കിടന്ന കൈലിമുണ്ടുമുടുത്ത് അടുക്കളത്തറയില്‍ കഞ്ഞികുടിക്കാനിരിക്കുമ്പോള്‍ അയാള്‍ക്കു സംശയം. എഴുന്നേറ്റ് ജനാല തുറന്നിട്ടു ഒന്നുകൂടി നോക്കി. അയയോടു ചേര്‍ത്തു ക്‌ളിപ്പിട്ടിരിക്കുന്ന വസ്ത്രങ്ങള്‍ താഴേക്കു പറന്നുവീഴാന്‍ കാറ്റിനോടു മത്സരിക്കുന്നു. മര്‍ഫി ഓഫു ചെയ്തു. റേഡിയോ വെച്ചിരുന്ന മരത്തട്ടില്‍നിന്നു വീഴുന്ന ഊറാന്‍ കുത്തിയതു തറയില്‍ തെറിച്ചതുമായി വട്ടത്തില്‍ അയാളുടെ ശരീരത്തിലെ ചുണങ്ങു പോലെ ഉണങ്ങിപ്പിടിച്ചു കിടന്നു...     
വീടിനു ചുറ്റും ഇരുനില കെട്ടിടങ്ങള്‍ ഉയരുമ്പോള്‍... പ്രകാശനില്‌ളാത്ത രാത്രിയും ചിമിരിയില്‌ളാത്ത പകലുമായി അവരുടെ തകരഷീറ്റുമേഞ്ഞ വീടുമാത്രം പാലിയേറ്റീവു കെയറിലെ രോഗിയെപേ്പാലെ തളര്‍ന്നു. 
അപ്പനു അയ്യായിരം കിട്ടിയപേ്പാള്‍ എങ്ങനെയാണു ജീവിച്ചത്, അതുപോലെതന്നെ ഇപ്പഴും തുടരണം, എന്നാലെ മിച്ചംപിടിക്കാനാവു. സ്‌നേഹയ്ക്കും അനുവിനും അമ്മയുടെ കണക്കുകള്‍ മനസ്‌സിലായില്‌ള. അവര്‍ ടച്ച്‌സ്‌ക്രീനുള്ള ഒരു മൊബൈലിനായി നനഞ്ഞൊലിച്ചു...
ചിമിരിയെ മുതലാളിക്കു ബോധിച്ചു, ആകെപ്പാടെ ഒരു കുമ്പളങ്ങ ഉരുണ്ടു പോകുന്നതു പോലെയായിരുന്നു അവരുടെ നടപെ്പങ്കിലും കച്ചവടത്തിലവര്‍ കാണിക്കുന്ന വൈഭവം അയാള്‍ക്കു പിടിച്ചു. ഷട്ടറിടുന്നതുവരെ നില്‍ക്കുന്നതിനു കൊടുത്തിരുന്ന ഇരുപതു മുപ്പതാക്കി. 
എട്ടുമണിക്കു കടയടച്ചു തുടങ്ങുമ്പോള്‍ കയറിവന്ന അമ്മയേയും മകളേയും കണ്ടു മുതലാളി ചിമിരിയെ നോക്കി. പോകാനിറങ്ങിയതാണെങ്കിലും ചിമിരി ബാഗ് കൗണ്ടറില്‍വെച്ചിട്ടു കച്ചവടച്ചിരി കടമെടുത്തു...
ചുവന്ന ലാച്ചയുടുത്ത കൊച്ചിനുള്ള ബ്രായുടെ സൈസ് ചോദിക്കുമ്പോ കൊച്ചിന്റെ അമ്മ നിന്നു സമയം കളയുന്നതു കണ്ടു ചിമിരി ഇടപെട്ടു...
''മുപ്പത്തിനാലുവേണം. റൗണ്ട് സ്റ്റിച്ചു പോരെ? അതാകുമ്പോളിങ്ങനെ തള്ളിനില്‍ക്കില്‌ള.'
കൊച്ചിന്റമ്മയ്ക്കത് ഇഷ്ടമായി, മുതലാളിക്കും.
സ്‌നേഹയ്ക്കും സൈസ് മുപ്പത്തിനാലാണ്...
കടയടച്ചു മുതലാളി കൊടുത്ത മുപ്പതു രൂപയും വാങ്ങി വീട്ടിലേക്കു നടന്ന ചിമിരി മക്കളെക്കുറിച്ചോര്‍ത്തു... 
വീട്ടിലേക്കുള്ള ഇടറോഡിലേക്കു കയറുമ്പോള്‍ എതിരെ ബൈക്കിന്റെ വെട്ടം. ചിമിരി കണ്ണിനു മീതെ കൈചേര്‍ത്തു. വെളിച്ചത്തിന്റെ കൂര്‍ത്തമുള്ളുകള്‍ പാകി ബൈക്കു പാഞ്ഞുപോയി... വേലിത്തട്ടി തുറക്കുമ്പോള്‍ മുറ്റത്തെ ഇരുട്ടില്‍ നിന്നിരുന്ന അനുവിനോടു ചിമിരി കയര്‍ത്തു...
''സന്ധ്യയ്ക്കു റോഡരുകില് വന്നു നില്‍ക്കാതെ നിനക്കൊരു വിളക്കുവെച്ചൂടെ.'
ചെറിയൊരു വഴക്കിന്റെ പേരിലന്നു അമ്മയും പെണ്‍മക്കളും അത്താഴപ്പട്ടിണി കിടന്നു. നേരം വെളുത്തു പ്രാദേശികവാര്‍ത്ത തുടങ്ങുമ്പോഴാണ്, തൊട്ടടുത്ത വീട്ടില്‍നിന്നു നിലവിളി... മുറ്റത്തേയ്ക്ക് ഓടിയിറങ്ങിയ സ്‌നേഹ അതേ വേഗത്തില്‍ തിരിച്ചുവന്നു...
''അമ്മാ ആ ബാങ്ക് മാനേജര് മരിച്ചു. ഹാര്‍ട്ടറ്റാക്കാ... അമ്മ പോണിലേ്‌ള കാണാന്‍.'
''അപ്പന്‍ വരുമ്പോള്‍ പോയി കണ്ടോളും, മക്കളുടുത്ത് സ്‌കൂളില്‍ പോകാന്‍ നോക്ക്.'
ചിമിരിയുടെ വീടിനു മുന്നിലെ കോണ്‍ക്രീറ്റ് റോഡില്‍ വണ്ടികള്‍ നിറഞ്ഞു... മാനേജരുടെ ടെറസിനു മീതെ നീല ടര്‍പേ്പാളിന്‍... കാറ്റിനു കര്‍പ്പൂരമെരിയുന്ന മണം... അയാളുടെ പട്ടി നിര്‍ത്താതെ കുരച്ചുകൊണ്ടിരുന്നു...
''എന്നാമ്മേ നമ്മള്‍ മാത്രമിങ്ങനെ, അമ്മയ്ക്കു ലീവെടുത്തു മരിപ്പിനു നിന്നൂടെ, നമുക്കെന്തെങ്കിലും പറ്റിയാ ആരൂണ്ടാവില്‌ള.'
ചിമിരി സ്വരം താഴ്ത്തി...
''എനിക്കാരെങ്കിലും മരിച്ചുകിടക്കുന്നതു കണ്ടാല്‍ രാത്രിയുറങ്ങാന്‍ പാടാ... മക്കളുടുത്ത് സ്‌കൂളില്‍ പോകാന്‍ നോക്ക്...' 
അഞ്ചിന്റെയന്ന് മാനേജരുടെ സഞ്ചയനത്തിനു മക്കള്‍ നിര്‍ബന്ധിച്ചിട്ടു പ്രകാശന്‍ ലീവെടുത്തു. അടിയന്തിരത്തിന്റെ ഭക്ഷണം കഴിച്ചു വിശ്രമിക്കുമ്പോള്‍ അയാള്‍ മക്കളെ വിളിച്ചു.
''നമുക്ക് അമ്മയുടെ കടവരെ പോകാം.'
''എന്തിനാണപ്പാ ഈ ഉച്ചവെയിലത്ത്, ലെഗ്ഗിന്‍സു മേടിച്ചുതരുമോ?'
''ഉടുപെ്പാന്നുമില്‌ള, തിരിച്ചുവരുന്ന വഴി രസവട വാങ്ങിത്തരാം.'
''ഓ... ഈയപ്പന്റെ ഒരു വട... അപ്പാ ആ വടേന്നുള്ളതു ഒരു ചോക്കോബാറാക്കുമോ?'
കടയില്‍ കയറിയ ഉടനെ പുത്തന്‍ കുപ്പായക്കാഴ്ചകളില്‍ പെണ്‍മക്കള്‍ അലയാന്‍ തുടങ്ങി...
''നിന്നെ കണ്ടിട്ടിതു നാലാമത്തെ ആഴ്ചയാണ്, എനിക്കു കൊതിച്ചിട്ടു വയ്യ...'
അയാളുടെ വിങ്ങിയ മുഖം കണ്ടിട്ടു ചിമിരിക്കു ചിരി വന്നു...
''നമ്മളു തമ്മിലീ ജന്മത്തതു നടക്കൂന്നു തോന്നുന്നില്‌ള'
''നീ വേണ്ടാതീനം പറയാതെ... എനിക്കു പിടിച്ചുനിക്കാന്‍ വയ്യ...'    
''നിങ്ങളാ ബാങ്ക് മാനേജരുടെ ഭാര്യയെ വളയ്ക്ക്... അവരിപ്പ തനിച്ചലേ്‌ള...'    
അടുക്കിവെച്ചിരിക്കുന്ന സാരികള്‍ക്കിടയില്‍ക്കൂടി അയാള്‍ കൈയെത്തിച്ചു... വിടര്‍ത്തിയിട്ടിരുന്ന സാരിയുടെ മുന്താണി കാണിക്കുന്ന ഭാവത്തിലുയര്‍ത്തി ചിമിരി മറതീര്‍ത്തു...
''എനിക്കു വേദനിക്കുന്നു മനുഷ്യാ... ഒന്നു പതുക്കെ...'
അയാള്‍ മനസ്‌സില്‌ളാമനസേ്‌സാടെ കൈ വലിക്കുന്നതു കണ്ട് ചിമിരി ഒന്നുകൂടി നിന്നുകൊടുത്തു...
തടിക്കോവണിയിറങ്ങി കനാലിന്റെ കരയിലൂടെ നടന്നു പട്ടേല്‍റോഡിലെ ബേക്കറിയില്‍നിന്നു കുട്ടികള്‍ക്കു ചോക്കോബാറു വാങ്ങിക്കൊടുക്കുമ്പോള്‍ കടക്കാരന്‍ അയാളോടു അടക്കം പറഞ്ഞു.
''വീര്യമുണ്ട് എടുക്കട്ടെ...'
''ഇനി അടുത്ത ജ്വരം വരട്ടടോ, പനി വരുമ്പഴേ ഞാനീ പണ്ടാരം വിഴുങ്ങൂ.'


മക്കളെ ഓട്ടോയ്ക്കു കയറ്റിവിട്ടിട്ട് അയാള്‍ റിസോര്‍ട്ടിലേക്കു നടന്നു... വൈകിട്ടു കയറിവന്ന മദാമ്മപെ്പണ്ണിനോടു അയാള്‍ ഗൂട്ടന്‍ ആബന്ത് പറയുമ്പോള്‍ റസ്റ്റോറന്റിലെ പയ്യന്‍ കളിയാക്കി...
''ഓള് റഷ്യത്തിയാ... ചേട്ടാ... അവട സൈസു കണ്ടിലേ്‌ള...'
അയാളൊരു റഷ്യന്‍ പദം തേടുമ്പോഴേക്കും മദാമ്മയും സായിപ്പും കൂടി കായല്‍ക്കരയിലേക്കു നടന്നു...
രാത്രി കഥകളി കഴിഞ്ഞു റഷ്യന്‍ ജോഡികള്‍ ഓപ്പറഹൗസിലെ കസേരയിലിരുന്നു സ്‌നേഹിക്കുന്നതു കണ്ടപേ്പാള്‍ ചിമിരിയേയും കൂട്ടി ഊട്ടിയിലോ മധുരയ്‌ക്കോ ഒരു ടൂര്‍പോകുന്നതിനെക്കുറിച്ചയാള്‍ സ്വപ്നം കാണാന്‍ തുടങ്ങി...
നേരം വെളുത്തു കൊച്ചുറേഡിയോയിലെ പ്രഭാതഭേരിയും കേട്ടു റിസോര്‍ട്ടുകാരുടെ വലിയ കുടക്കീഴില്‍ മയങ്ങിത്തുടങ്ങുമ്പോഴാണ്, സ്‌നേഹയുടെ പ്രായമുള്ള കുട്ടിയെയുംകൊണ്ടു കാറിലവര്‍ വന്നത്. കാറില്‍നിന്നിറങ്ങിയ പെണ്‍കുട്ടി ഇറക്കം കൂടിപേ്പായ പച്ചപ്പാവട പൊക്കിപ്പിടിച്ചു സ്റ്റെയര്‍ കയറുന്നതും നോക്കിനില്‍ക്കുമ്പോഴേക്കും പതിവില്‌ളാതെ ഗേറ്റില്‍ മുതലാളിയുടെ വണ്ടിയുടെ ഹോണ്‍... ഉറക്കക്ഷീണം മറന്നയാള്‍ സല്യൂട്ടു ചെയ്തു.
മുതലാളി അയാളെ അടുത്തേയ്ക്കു വിളിച്ചു...
''ഉച്ചവരെ നില്‌ള്, മോളിലോട്ട് ഒരുത്തനേം കേറ്റിവിടണ്ട... റസ്റ്റോറന്റീന്നു നീ ഭക്ഷണം കഴിച്ചോ, പോകുമ്പോ ഒരു നൂറു കൂടി അവിടെനിന്നു വാങ്ങിച്ചോ'
പ്രകാശന്‍ റസ്റ്റോറന്റില്‍ പോയി വിളമ്പിക്കൊടുത്തതെല്‌ളാം വാരിവലിച്ചു തിന്നു.
''ഉണക്കമീനിലേ്‌ള?'
 ചോദ്യം കേട്ടു സപ്‌ളയര്‍ക്കു ചൊറിഞ്ഞു...
''ഉണക്കയില്‌ള പ്രകാശാ... കിളുന്താണ് ഇന്നത്തെ സ്‌പെഷ്യല്‍... മുതലാളി തിന്നിട്ടു മിച്ചമുള്ളതു നക്കാന്‍ നീയങ്ങു മോളിലോട്ടു ചെല്‌ള്...'
ഉച്ചയ്ക്കു പന്ത്രണ്ടരയായപേ്പാള്‍ മുകളിലെ മുറിയില്‍ നിന്നൊരു കരച്ചിലയാള്‍ കേട്ടു... റെസ്റ്റോറന്റിലെ പയ്യന്‍ സ്വരമുയര്‍ത്തിവെച്ച പാട്ടില്‍ പ്രകാശന്റെ റേഡിയോയിലെ ഉച്ചവാര്‍ത്ത മുങ്ങി... 
അയാള്‍ എഴുന്നേറ്റു റസ്റ്റോറന്റിലെ കിച്ചനില്‍നിന്നു ചരുവമെടുത്തു കായലോരത്തെ തെങ്ങിന്‍ ചുവട്ടില്‍ കൊണ്ടുവെച്ചു. യൂണിഫോം അഴിച്ചുവെച്ചു കരിമ്പനടിച്ച തോര്‍ത്തും അരേ ചുറ്റി കായലീന്നു വെള്ളംകോരി ചരുവത്തില്‍ നിറയ്ക്കുമ്പോള്‍ പയ്യന്‍ അയാളുടെ അടുത്തേക്കു ചെന്നു.
''അണ്ണാ കരച്ചിലു കേട്ടിലേ്‌ള... മോളിലെ വെന്റിലേഷനിലൂടെ ഞാനൊന്നു നോക്കട്ടെ...'
അയാളവനെ കടുപ്പിച്ചൊന്നു നോക്കിയിട്ടു തലവഴി വെള്ളം മടമടാന്ന് ഒഴിച്ചു. തെങ്ങിന്‍ മറവിലേക്കു നീങ്ങി തോര്‍ത്തുപിഴിഞ്ഞു ദേഹം തുടയ്ക്കുമ്പോള്‍ പയ്യന്‍ അറിയാതെ ചോദിച്ചുപോയി.
''അണ്ണാ ഇതെന്നത്.'
''നിന്റപ്പന്റെ കടവരാല്, അണ്ണാക്കിലോട്ടു കുത്തിക്കേറ്റും... പൊക്കോ എന്റെ മുന്നീന്ന്.' 
വൈകുന്നേരം തിരിച്ചുപോകുമ്പോള്‍ മുതലാളി ഒരു കിറ്റെടുത്ത് അയാള്‍ക്കു കൊടുത്തു...
''ഒന്നു കഴുകിയെടുത്താ നിന്റെ പിള്ളേര്‍ക്കുടുക്കാം... വേണ്ടങ്കിലിതു കത്തിച്ചു കളഞ്ഞേക്കണം...'
ഹിന്ദിക്കാരന്റെ കടയില്‍നിന്നു ചായ കുടിച്ചു വീട്ടിലേക്കു മടങ്ങുന്ന വഴി അയാള്‍ ചോരപുരണ്ട പച്ചപ്പാവാട ആരും കാണാതെ പഠാണി മാര്‍ക്കറ്റിലെ കലുങ്കിനടിയിലേക്കിട്ടു... കലുങ്കിനു മുകളിലെ കടയില്‍ പച്ചക്കറികള്‍ക്കൊപ്പം ട്രേയില്‍ അടുക്കിവെച്ചിരിക്കുന്ന മുട്ടകള്‍ നോക്കിനില്‍ക്കുമ്പോള്‍ പാഷന്‍ കായകള്‍ക്കൊപ്പം അയയില്‍ തൂങ്ങി കാറ്റിലാടുന്ന ആനക്കൊമ്പിന്റെ നിറമുള്ള അടിവസ്ത്രങ്ങളുടെ കാഴ്ച്ച...
വിരിയാതെ അടക്കിപ്പിടിച്ചു നില്‍ക്കുന്ന വെളുത്ത മുട്ടകളില്‍ നോക്കി പരിസരം മറന്നു നില്‍ക്കുമ്പോള്‍ കടക്കാരന്‍ ധൈര്യപെ്പടുത്തി...
''സംശയിക്കണ്ടടോ, നാടനാ... വരവല്‌ള...'
ഇളയ മകള്‍ക്കു ചോരപോകുന്നതിനു വാങ്ങിയ താറാംമുട്ടകള്‍ അടുക്കളയില്‍ വെച്ചിട്ട്, അയാള്‍ കട്ടിലില്‍ ചാരിയിരുന്നു പത്രം നിവര്‍ത്തി. ബാങ്കിന്റെ ആദരാഞ്ജലികള്‍ക്കൊപ്പം മാനേജരുടെ ഫോട്ടോ... 
മാനേജരും ഭാര്യയും കൂടി സിമന്റ്‌കോര്‍ട്ടില്‍ ഷട്ടില്‍ കളിച്ചിരുന്നതോര്‍ത്ത്, പ്രകാശന്‍ ജനാല തുറന്നിട്ടു. വയലറ്റു പെയിന്റടിച്ച ഇരുനിലക്കെട്ടിടത്തിന്റെ ജാലകവിരിക്കപ്പുറം നിന്നു തന്നെ ആരോ നോക്കുന്നുവെന്ന് അയാള്‍ക്കു തോന്നി.
''നിങ്ങള്‍ക്കാ ബാങ്ക് മാനേജരുടെ ഭാര്യയെ വളച്ചൂടെ.'
കട്ടിലില്‍ കിടന്ന തലയിണയെടുത്തു ചുമരിലേക്കെറിഞ്ഞിട്ട് അയാള്‍ വയലറ്റുകെട്ടിടത്തിലേക്കു നോക്കി. അലക്കിയ വസ്ത്രങ്ങളടെ കൂട്ടത്തില്‍, പാഷനിലകളുടെ പച്ചപ്പിനിടയിലൂടെ ഒരു ചുവപ്പ് കാറ്റിലാടുന്നു... അവരതു ധരിച്ചാലുള്ള കാഴ്ച മനക്കണ്ണാലൊന്നു കാണാന്‍ അയാളൊരു ശ്രമം നടത്തി... പുറത്ത് ഭൂമി പഴുത്തുകൊണ്ടിരുന്നു. കറി താളിക്കുന്നതിന്റേയും ഗരംമസാലയുടേയും ഉച്ചമണങ്ങള്‍. വിയര്‍ത്തൊലിച്ചു കൈകഴയ്ക്കുമ്പോള്‍ മുറ്റത്താരോ വന്നതുപോലെ... അയാള്‍ വാതില്‍ തുറന്നു...
''അണ്ണാ ചേച്ചിക്കും ജോലിയായിലേ്‌ള, ഒരു കണക്ഷനെടുക്ക്. നൂറ്റിയിരുപതു ചാനലിനു നൂറ്റമ്പതേയുള്ളൂ.'
കേബിള്‍ പയ്യന്‍ ജനലിനരുകില്‍ പമ്മി നില്‍ക്കുന്നതുകണ്ടു അയാള്‍ ചീത്തവിളിച്ചു...
''എന്റെ വീട്ടുമുറ്റത്തെ പോസ്റ്റില്‍ക്കേറിയുള്ള നിന്റെ കസര്‍ത്ത് ഇന്നത്തോടെ നിര്‍ത്തിക്കോണം, കണക്ഷനെടുത്താ റ്റി.വി. നിന്റമ്മേടങ്ങുന്നു കൊണ്ടുവരുമോടാ മൈ......'
രണ്ടു കിളുന്തുള്ള വീടെന്ന പരിഗണനയില്‍ പയ്യന്‍ താണു.
''അണ്ണാ റ്റി.വിയും ഇന്‍സ്റ്റാള്‍മെന്റിനു തരാം'
 ഉച്ചക്കുളിക്കു എണ്ണ പുരട്ടിനിന്ന പ്രകാശന്‍ മുണ്ടുപൊക്കുന്നതു കണ്ടു പിരിവുകാര്‍ഡും ഡയറിയും വണ്ടിയുടെ ടാങ്കുകവറില്‍ കുത്തിക്കേറ്റി പയ്യന്‍ ബൈക്ക് ഇരപ്പിച്ചു...
അനുവിനു എല്‌ളാ വിഷയത്തിനും എ പ്‌ളസ്‌സ് കിട്ടിയതറിഞ്ഞ്, വായനശാലയിലെ ആളുകളും കൗണ്‍സിലര്‍ ലക്ഷ്മിയും കൂടി വീടു തപ്പിപ്പിടിച്ചു വന്നു മക്കളുടെ തുടര്‍പഠിപ്പിനുള്ളതു ചെയ്യാമെന്നേറ്റു, പത്രത്തില്‍ വാര്‍ത്ത വന്നതോടെ എം.എല്‍.എ. വീടുവെച്ചു കൊടുക്കാമെന്നായി.
പ്രകാശന്റെ ജീവിതം സിനിമയിലെ ഇന്റര്‍വെല്‍ കഴിഞ്ഞതുപോലെ മാറിമറിഞ്ഞു. മൂന്നുമുറി വീടിന്റെ പാലുകാച്ചലിനു വിളക്കു കത്തിക്കുമ്പോള്‍ ചിമിരി പറഞ്ഞു.
''അവിടുത്തെ കൃപ...'
ബാങ്ക് മാനേജരുടെ വിധവ സമ്മാനമായി കൊണ്ടുവന്ന ഉടുപ്പുകള്‍ കുട്ടികള്‍ വാങ്ങുമ്പോള്‍ പ്രകാശന്‍ അവരെയൊന്നു പാളിനോക്കി. നാടന്‍ കോഴിമുട്ടയുടെ നിറമുള്ള കവിളുകള്‍...
''പാവം ചേച്ചി. തരാനുള്ള മനസ്‌സുണ്ടായലേ്‌ളാ, ഞാന്‍ വിചാരിച്ചത് അവരൊരു മുറ്റാണെന്നാണ്...'
സ്‌നേഹ അവരു കൊണ്ടുവന്ന ഉടുപ്പിട്ടു ചരിഞ്ഞും നിവര്‍ന്നും കണ്ണാടിയില്‍ നോക്കി...
ഞായറാഴ്ച ഡ്യൂട്ടിയും കഴിഞ്ഞിറങ്ങുമ്പോള്‍ പ്രകാശനു മേലാകെ സൂചികുത്തുന്ന വേദന. ബേക്കറിയുടെ പിന്നിലിരുന്നു തൊണ്ണൂറുമില്‌ളി വീര്യം ഉപ്പും കുരുമുളകും ചേര്‍ത്തു പുഴുങ്ങിയ മുട്ടയോടൊപ്പം കഴിച്ചിട്ട് അയാള്‍ കനാലിന്റെ കരയിലൂടെ നടന്നു. കുറച്ചു നടന്നപേ്പാഴേക്കും അയാള്‍ക്കു ചിമിരിയെ കാണണമെന്നു തോന്നി. 
ജൗളിക്കടയുടെ കോവണി കയറുമ്പോള്‍ കണ്ണിനു ചുറ്റും കുറ്റിയടുപ്പുപോലെ തീച്ചൂട്.
''എന്തു പണ്ടാരാ വലിച്ചുകേറ്റിയേക്കുന്നത്.'
''റമ്മാടീ, മേലപ്പിടി വേദന, നീ രണ്ടു ദിവസം ലീവെടുക്ക്.'
കൈ നീണ്ടുവരുന്നതു കണ്ട് അവര്‍ തട്ടിമാറ്റി.
''ക്യാമറ വെച്ചിട്ടുണ്ടു മനുഷ്യാ.'
''ലീവെടുക്കുവോ?'
ചോദ്യം ആവര്‍ത്തിക്കുമ്പോള്‍ നാടന്‍മുട്ടയുടെ മഞ്ഞക്കരുപോലെ ചിമിരിയുടെ മുഖം ചുവക്കുന്നതു കണ്ടു മേശമേല്‍ കൂട്ടിയിട്ടിരുന്ന അക്കോബ തുണിയില്‍ ചാരിനിന്നു അയാളൊന്നിളകി കാണിച്ചു...
''തുണി ചുളുങ്ങും മനുഷ്യാ... നിങ്ങള് പോ, ഞാന്‍ മുതലാളിയോടു ചോദിക്കട്ടെ.'
കുട്ടികള്‍ സ്‌കൂളില്‍നിന്നും വരുന്നതിനു മുന്നേ ചിമരിയെത്തുമെന്ന പ്രതീക്ഷയില്‍ പ്രകാശന്‍ കാത്തിരുന്നു. സന്ധ്യകഴിഞ്ഞ് അയാള്‍ നിരാശയോടെ റിസോര്‍ട്ടിലേക്കു പോകുമ്പോള്‍ ഇളയമകള്‍ ചോദിച്ചു.
''വയ്യെങ്കി അപ്പന് ലീവെടുത്തൂടെ.'
അയാളൊന്നും പറയാതെ വേലിത്തട്ടി ചാരി റോഡിലേക്കിറങ്ങി. 
നാലുമണി വെളുപ്പിനേ ചൈനീസ് ടൂറിസ്റ്റുകളുമായി വന്ന വാന്‍ പനിച്ചൂടില്‍ മയങ്ങിപേ്പായ പ്രകാശന്റെ ഉറക്കം കളഞ്ഞു. വന്നവര്‍ പെട്ടീം ബാഗും തൂക്കി റൂമിലേക്കു പോയിട്ടും അയാള്‍ക്ക് ഉറങ്ങാന്‍ കഴിഞ്ഞില്‌ള. പ്രാദേശികവാര്‍ത്ത തുടങ്ങുമ്പോള്‍ റസ്റ്റോറന്റിലെ ഫോണിലേക്കു പ്രകാശനൊരു കോള്‍. അങ്ങേ തലയ്ക്കല്‍ മകളുടെ സ്വരം കേട്ട് അയാളാദ്യമൊന്നു പരിഭ്രമിച്ചു...
''അപ്പാ, അമ്മ ഫോണ്‍ വാങ്ങിത്തന്നു, അതീന്നാ വിളിക്കുന്നത്, അമ്മ ഇന്നു കടേ പോണിലെ്‌ളന്നു പറയാന്‍ പറഞ്ഞു.' 
അനുഭവിക്കാനിരിക്കുന്ന ഉച്ചച്ചൂട് ഓര്‍ത്തപേ്പാള്‍ പനിയാവിയായി. റിസോര്‍ട്ടില്‍നിന്നു മടങ്ങുമ്പോള്‍ കൂട്ടുകാരന്‍ ബഷീറിന്റെ കടയില്‍നിന്നയാള്‍ ചിമിരിക്കൊരു അടിപ്പാവാട വാങ്ങി.
''കടവരാലെ അന്റെ പെണ്ണിനു ഷഡ്ധീം ബ്രേസറുമൊന്നും വേണ്ടേ.'
''ഈ ചുവപ്പു നിറത്തിലുള്ളതുണ്ടോ?'
''സൈസ്.'
പ്രകാശന്‍ കൈകൊണ്ട് അളവു കാണിക്കുന്നതു കണ്ടു ബഷീര്‍ ചിരിച്ചു.
''തോന കുണ്ടീം മൊലേമാണലേ്‌ളാ പടച്ചോന്‍ നിനക്കു തന്നത്...' 
മക്കള്‍ രണ്ടുപേരും യൂണിഫോം ഉടുത്തിറങ്ങുന്നതു കണ്ടു ചിമിരി അടുക്കളയിലെ ജോലി പെട്ടെന്നൊതുക്കി തീര്‍ത്തിട്ടു മര്‍ഫി ഓണ്‍ ചെയ്തു. ഉറക്കം നടിച്ചു കിടന്ന പ്രകാശനെഴുന്നേറ്റു മുറ്റത്തെ മാവിലയില്‍നിന്ന് ഒരു ഇല പൊട്ടിച്ചു പല്‌ളുതേയ്ക്കാന്‍ തുടങ്ങി. ഇടയ്ക്കിടെ കണ്ണുകള്‍ അറിയാതെ ഇരുനിലക്കെട്ടിടത്തിലെ നീലജാലകവിരി തേടിപേ്പായി. ഒറ്റത്തോര്‍ത്തുടുത്തു കുളിക്കുമ്പോള്‍ പതിവില്‌ളാതെ നാണം തോന്നിയിട്ട് അയാള്‍ വയലറ്റുകെട്ടിടത്തിനു പുറംതിരിഞ്ഞു നിന്നു വെള്ളമൊഴിച്ചു...
ചുവന്നതുമുടുത്തു ചിമിരി നില്‍ക്കുമ്പോള്‍ അയാളവരെ ശരീരത്തിലേക്കു വലിച്ചടുപ്പിച്ചിട്ടു ചോദിച്ചു.
''നീയെന്നാത്തിനാ അന്നങ്ങനെ പറഞ്ഞത്.'
''എന്തോന്ന്.'
''ആ ബാങ്ക് മാനേജരുടെ ഭാര്യയെ വളയ്ക്കാന്‍.'
''ഞാനതു കളിയാക്കിപ്പറഞ്ഞതലേ്‌ള, എനിക്കറിയാം ഞാനല്‌ളാണ്ട് ആരെയും നിങ്ങക്ക്...'
പെരുമഴയില്‍ കാട്ടുറവ പൊട്ടിയതുപോലെ ചിമിരി .
''ഞാനീ കടവരാലിനെ പച്ചയ്ക്കു ചതയ്ക്കട്ടെ...'
സീല്‍ക്കാരമടങ്ങി, നീറുന്നയിടത്ത് അയാള്‍ നാവിന്നടിയിലെ തുപ്പല്‍ പുരട്ടുമ്പോള്‍ ചിമിരി ചോദിച്ചു...
''നിങ്ങളവരെ ഓര്‍ത്തോണ്ടു നടക്കുവായിരുന്നലേ്‌ള...'


ലന്തച്ചോട്ടില്‍ അയാള്‍ കോരിക്കുളിച്ച ചരുവത്തിലെ സോപ്പുവെള്ളം മുട്ടയുടെ വെള്ളപോലെ ഉച്ചവെയിലില്‍ കലങ്ങി... അഴിഞ്ഞുലഞ്ഞ മുടി വാരിക്കെട്ടി ചിമിരി വീടിനു പിന്നിലെ മറപ്പുരയിലേക്കു കയറുന്നതും കട്ടിലിന്റെ വിടവിലേക്കു വീണുപോയ കൈലിമുണ്ടു തപ്പിയെടുത്തു പ്രകാശന്‍ അരയില്‍ ചുറ്റുന്നതും നോക്കി നില്‍ക്കെ ജനലഴിയില്‍ പിടിച്ചിരുന്ന കൈക്കുമീതെ ഒരു കൈയമരുന്നതും പശയാര്‍ന്ന സ്‌നേഹം ഉടലിനെ നനച്ചു താഴോട്ടു പടരുന്നതും അനുഭവപെ്പട്ടു തുടങ്ങിയപേ്പാള്‍ ബാങ്ക് മാനേജരുടെ ഭാര്യയ്ക്കു കരച്ചില്‍ വന്നു.

(2016-ലെ സമകാലിക മലയാളം ഓണപ്പതിപ്പില്‍ പ്രസിദ്ധീകരിച്ച കഥ)

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com