കീഴടങ്ങുക, അല്ലെങ്കില്‍ മരിക്കാന്‍ തയ്യാറെടുക്കുക; കശ്മീരില്‍ തോക്കെടുക്കുന്നവരെ നശിപ്പിക്കും: ഭീകരര്‍ക്ക് സൈന്യത്തിന്റെ അന്ത്യശാസനം

പുല്‍വാമ ഭീകരാക്രമണത്തിന്റെ പശ്ചാതലത്തില്‍ കശ്മീരില്‍ പ്രശ്‌നങ്ങളുണ്ടാക്കുന്ന ഭീകരര്‍ക്ക് അവസാന മുന്നറിയിപ്പുമായി സൈന്യം
കീഴടങ്ങുക, അല്ലെങ്കില്‍ മരിക്കാന്‍ തയ്യാറെടുക്കുക; കശ്മീരില്‍ തോക്കെടുക്കുന്നവരെ നശിപ്പിക്കും: ഭീകരര്‍ക്ക് സൈന്യത്തിന്റെ അന്ത്യശാസനം

ന്യൂഡല്‍ഹി: പുല്‍വാമ ഭീകരാക്രമണത്തിന്റെ പശ്ചാതലത്തില്‍ കശ്മീരില്‍ പ്രശ്‌നങ്ങളുണ്ടാക്കുന്ന ഭീകരര്‍ക്ക് അവസാന മുന്നറിയിപ്പുമായി സൈന്യം. കശ്മീരില്‍ തോക്കെടുക്കുന്നവരെ നശിപ്പിക്കും. ഭീകരര്‍ ഒന്നുങ്കില്‍ കീഴടങ്ങുക അല്ലെങ്കില്‍ മരിക്കാാന്‍ തയ്യാറെടുക്കുക. കശ്മീരിലെ ജെയ്‌ഷെ മുഹമ്മദ് നേതൃത്വത്തെ ഇല്ലാതാക്കിയെന്നും 15 കോര്‍ കമാന്‍ഡര്‍ ലഫ്റ്റനന്റ് ജനറല്‍ കെജെഎസ് ധില്ലന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. 

കഴിഞ്ഞ ദിവസം പുല്‍വാമയില്‍ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട ജെയ്‌ഷെ മുഹമ്മദ് തീവ്രവാദി കമ്രാന്‍ ഭീകര സംഘടനയുടെ മുതിര്‍ന്ന കമാന്‍ഡര്‍ ആണ്. അയ്യാളാണ് ആക്രമണം ആസൂത്രണം ചെയ്തത്. പാകിസ്ഥാന്‍കാരനായ ഈ ജെയ്‌ഷെ മുഹമ്മദ് ഭീകരന് ഐഎസ്‌ഐയുടെ പിന്തുണയുണ്ട്. ജെയ്‌ഷെ മുഹമ്മദിന് പിന്തുണ കൊടുക്കുന്നത് പാകിസ്ഥാന്‍ സൈന്യമാണ്. 

വലിയൊരു ഇടവേളയ്ക്ക് ശേഷമാണ് കശ്മീരില്‍ ഇങ്ങനെയൊരു കാര്‍ ബോംബ് ആക്രമണം നടക്കുന്നത്. നൂറ് മണിക്കൂറിനുള്ളില്‍ പുല്‍വാമ ആക്രമണത്തിന്റെ ആസൂത്രകരെ ഇല്ലാതാക്കന്‍ സൈന്യത്തിന് കഴിഞ്ഞു. ഇനി ഒരു ദയയും പ്രതീക്ഷിക്കേണ്ടതില്ല- അദ്ദേഹം വ്യക്തമാക്കി. 

ആക്രമണത്തിന്റെ പശ്ചാതലത്തില്‍ 14411 എന്ന ഹെല്‍പ് ലൈന്‍ നമ്പര്‍ ഉപയോഗിച്ച് രാജ്യത്താകെയുള്ള കശ്മീര്‍ പൗരരെ സഹായിക്കുന്നുണ്ട്. രാജ്യമെമ്പാടു നിന്നും നിരവധി കശ്മീരി വിദ്യാര്‍ത്ഥികളാണ് ഈ നമ്പറിലേക്ക് സഹായം ചോദിച്ച് വിളിക്കുന്നത്. കശ്മീരിന് പുറത്തു പഠിക്കുന്ന എല്ലാ കശ്മീര്‍ കുട്ടികള്‍ക്കും സുരക്ഷയൊരുക്കിയിട്ടുണ്ട്- സിആര്‍പിഎഫ് ഓഫീസര്‍ സുല്‍ഫിക്കര്‍ ഹുസൈന്‍ വ്യക്തമാക്കി. 

ഫെബ്രുവരി പതിനാലിനാണ് രാജ്യത്തെ നടുക്കിയ പുല്‍വാമ ആക്രമണം നടന്നത്. ആക്രമണത്തില്‍ നാല്‍പ്പത് സിആര്‍പിഎഫ് ജവാന്‍മാര്‍ കൊല്ലപ്പെട്ടിരുന്നു. ഇതിന് പിന്നാലെ സൈന്യം കശ്മീരില്‍ വ്യാപകമായി തീവ്രവാദികളുമായി ഏറ്റുമുട്ടുകയാണ്. മൂന്ന് തീവ്രവാദികളെ വധിച്ചു. ഏറ്റുമുട്ടലില്‍ അഞ്ച് സൈനികര്‍ വീരമൃത്യു വരിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com