കല്യാണ്‍ സിങ് മടങ്ങിയെത്തുന്നു; രാമക്ഷേത്രത്തിലും ഒബിസി വോട്ടിലും കണ്ണുവച്ച് ബിജെപി

അഞ്ചുവര്‍ഷം സജീവ രാഷ്ട്രീയത്തില്‍ നിന്ന് വിട്ടുനിന്ന മുതിര്‍ന്ന ബിജെപി നേതാവ് കല്യാണ്‍ സിങ് സംഘടനാരംഗത്ത് തിരിച്ചെത്തുന്നു
പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പം കല്യാണ്‍ സിങ്‌
പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പം കല്യാണ്‍ സിങ്‌

ലഖ്‌നൗ: അഞ്ചുവര്‍ഷം സജീവ രാഷ്ട്രീയത്തില്‍ നിന്ന് വിട്ടുനിന്ന മുതിര്‍ന്ന ബിജെപി നേതാവ് കല്യാണ്‍ സിങ് സംഘടനാരംഗത്ത് തിരിച്ചെത്തുന്നു. 2014ല്‍ രാജസ്ഥാന്‍ ഗവര്‍ണറായി ചുമതലയേറ്റ ശേഷം സജീവ രാഷ്ട്രീയത്തില്‍ നിന്ന വിട്ടുനില്‍ക്കുകയായിരുന്നു കല്യാണ്‍ സിങ്. കഴിഞ്ഞ ദിവസമാണ് അദ്ദേഹം ഗവര്‍ണര്‍ സ്ഥാനം ഒഴിഞ്ഞത്. വീണ്ടും ബിജെപിയില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ അദ്ദേഹം ഒരുങ്ങുന്നതായാണ് റിപ്പോര്‍ട്ടുകള്‍. 

ബാബറി മസ്ജിദ് തകര്‍ത്ത സമയത്ത് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയായിരുന്നു കല്യാണ്‍ സിങ്. പാര്‍ട്ടിയിലേക്ക് തിരിച്ചുവുന്ന കല്യാണ്‍ സിങിനെ ബിജെപി ഉത്തര്‍പ്രദേശ് സംസ്ഥാന അധ്യക്ഷന്‍ സ്വതന്ത്ര ദേവ് സിങ് സ്വാഗതം ചെയ്യും. ലഖ്‌നൗവില്‍ വച്ചുനടക്കുന്ന ചടങ്ങില്‍ അദ്ദേഹത്തിന് പ്രാഥമിക അംഗത്വം നല്‍കും. 

രാമക്ഷേത്ര നിര്‍മ്മാണത്തിനായി ആവശ്യം ഉന്നയിച്ചവരില്‍  മുന്‍ നിരയില്‍ നിന്ന നേതാക്കളില്‍ ഒരാളാണ് കല്യാണ്‍ സിങ്. 2022ല്‍ ഉത്തര്‍പ്രദേശ് നിയമസഭ തെരഞ്ഞെടുപ്പില്‍ കല്യാണ്‍ സിങിന്റെ സാന്നിധ്യം പാര്‍ട്ടിക്ക് ഗുണം ചെയ്യുമെന്നാണ് ബിജെപി കരുതുന്നത്. ലോധി വിഭാഗത്തില്‍ നിന്നുള്ള കല്യാണ്‍ സിങിന് ഒബിസി വിഭാഗത്തിന്റെ വോട്ട് ഏകീകരിക്കാന്‍ സാധിക്കുമെന്നും പാര്‍ട്ടി കണക്കുകൂട്ടുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com