നിങ്ങള്‍ അനുഭവിച്ച ഏറ്റവും വലിയ സുഖനിര്‍വൃതി എന്താണ്?

സുഖനിര്‍വൃതിയുടെ അര്‍ത്ഥം തേടിയുള്ള യാത്ര: ചില അനുഭവങ്ങള്‍
നിങ്ങള്‍ അനുഭവിച്ച 
ഏറ്റവും വലിയ 
സുഖനിര്‍വൃതി എന്താണ്?
Mahesh Kumar A.

ടവഴിയില്‍

ഇടത്തോട്ടോ വലത്തോട്ടോ

പോകാനാവാതെ

നടക്കുന്ന

ആ മനുഷ്യന്‍ നിങ്ങളല്ലേ?

നേരെ

നേരെ നടന്ന്

നേരമിരുട്ടും നേരം

നിങ്ങള്‍

ഒരിടത്തെത്തും.

ആ ഒരിടം

തൊട്ടുമുന്നേ നടന്നുപോയ

ഒരാള്‍ ഉപേക്ഷിച്ച

ഒരു തുണ്ടു കടലാസ്

കാണാം.

എത്ര കാറ്റ് വീശിയിട്ടും

കടലാസ്

നിശ്ചലമായി അവിടെ കിടന്നു.

എന്തുകൊണ്ടാവാം?

കാറ്റിലിടം വലം

പറന്നുപോകാതെ

നിങ്ങളെയും കാത്തുതന്നെയല്ലേ

ആ കടലാസ്

അവിടെ നിശ്ചലം നിന്നത്?

നിങ്ങളത്

കുനിഞ്ഞെടുക്കുന്നു.

അതിലൊരു ചോദ്യമുണ്ട്:

നിങ്ങള്‍

ജീവിതത്തില്‍ അനുഭവിച്ച

ഏറ്റവും

തീവ്രമായ

സുഖം എന്താണ്?

ഒരു കവിതയായി, ഇത്തരമൊരു ചോദ്യം ചങ്ങാതിമാര്‍ക്ക് അയച്ചുകൊടുത്തപ്പോള്‍, മിക്കവാറും പേര്‍ ലൈക്കടിച്ചെങ്കിലും മൗനം പാലിച്ചു. ആ ചോദ്യം തങ്ങളോടു തന്നെയാണോ എന്ന സന്ദേഹം കൊണ്ടാവാം ആ മൗനം. എന്നാല്‍, മറുപടി പറഞ്ഞതില്‍ ചിലതെങ്കിലും അഗാധമായ ആലോചനയിലേയ്ക്ക് കൊണ്ടുപോവുകയും സുഖം, നിര്‍വൃതി തുടങ്ങിയ കാര്യങ്ങള്‍ വ്യക്തിഗത മനുഷ്യഭാഗധേയങ്ങളില്‍ നാം ആലോചിക്കാത്ത തരത്തില്‍ സൂക്ഷ്മവും രസകരവുമാണെന്നു മനസ്സിലാക്കിത്തരികയും ചെയ്തു.

പ്രിയ സുഹൃത്തുക്കളില്‍ ഒരാള്‍ പറഞ്ഞത്, അയാള്‍ ജീവിതത്തില്‍ ഏറ്റവും സുഖം അനുഭവിച്ചത്, തനിക്കപരിചിതയായ ഒരാള്‍ക്ക് രക്തദാനം ചെയ്തപ്പോഴുണ്ടായ ആ ദിവസമാണ് എന്നാണ്. അത് ദാരുണമായ ഓര്‍മ്മയാണ്. നാട്ടിലെ ഒരു സ്‌കൂളില്‍, ഉച്ചക്കഞ്ഞി വെക്കുന്ന സ്ത്രീ, കഞ്ഞിവെക്കുന്ന വലിയ കഞ്ഞിക്കലം അടുപ്പില്‍നിന്നു മാറ്റിവെക്കുമ്പോള്‍, അബദ്ധത്തില്‍ കഞ്ഞിപ്പാത്രത്തില്‍ വീണുപോയി. ദേഹമാസകലം പൊള്ളലേറ്റ അവരെ ഉടനടി ആശുപത്രിയിലെത്തിച്ചു. പെട്ടെന്നുതന്നെ അവര്‍ക്കാവശ്യമായ രക്തം ദാനം ചെയ്യാന്‍, നാട്ടിലെ ചെറുപ്പക്കാര്‍ പലരും ജാതിമത രാഷ്ട്രീയ പരിഗണനകള്‍ക്കതീതമായി ആശുപത്രിയിലെത്തി.

നിങ്ങള്‍ അനുഭവിച്ച 
ഏറ്റവും വലിയ 
സുഖനിര്‍വൃതി എന്താണ്?
നിഴലുകള്‍ കണ്ട് ചാടരുത്

അയാള്‍ ആദ്യമായി രക്തദാനം എന്ന അനുഭവത്തിലൂടെ കടന്നുപോയി. അന്നായിരുന്നു ജീവന്റെ സുഖം എല്ലാറ്റിനുമതീതമായ മാനവികതയാണ് എന്ന് അയാള്‍ മനസ്സിലാക്കുന്നത്. എല്ലാവരുടേയും ചോര, ബ്ലഡ് ഗ്രൂപ്പുകള്‍ക്കതീതമായ മാനവികതയാണ് എന്ന് ആ സംഭവം അദ്ദേഹത്തെ ബോധ്യപ്പെടുത്തി.

മറ്റൊരാളുടെ ഓര്‍മ്മ, മൂന്നാം ക്ലാസില്‍ പഠിക്കുമ്പോള്‍ കൂട്ടുകാരിക്ക്, സ്‌കൂളിലേക്കുള്ള പാതയിലെ തെങ്ങിന്‍തോപ്പുകള്‍ക്കിടയില്‍വെച്ച് ഉമ്മവെച്ചതാണ്. പില്‍ക്കാലത്ത് എത്രയോ കെട്ടിപ്പിടിച്ച ഉമ്മകള്‍ അന്യോന്യം പലരിലേയ്ക്ക് പകര്‍ന്നിട്ടുണ്ടെങ്കിലും അത്രയും ഗാഢമായ സുഖം അതിനൊന്നുമുണ്ടായിരുന്നില്ല. മറ്റെല്ലാ ചുംബനങ്ങള്‍ക്കും ആ നിമിഷത്തിന്റെ ആയുസ്സേ ഉണ്ടായിരുന്നുള്ളൂവെങ്കിലും മൂന്നാം ക്ലാസില്‍ വെച്ച് കൂട്ടുകാരിക്കു നല്‍കിയ ആദ്യ ചുംബനം, 57-ാം വയസ്സിലും അയാള്‍ ഓര്‍ക്കുന്നു. ഏറ്റവും സുഖകരമായ ഒരു ഓര്‍മ്മ ആയതു കൊണ്ടായിരിക്കില്ലേ, അത്? ആ സ്‌നേഹിതന്‍ ചോദിച്ചു:

''എന്നെ സംബന്ധിച്ചിടത്തോളം.''

എന്റെ തല മുതിര്‍ന്ന ഒരു ചങ്ങാതി പറഞ്ഞു:

''ആത്മീയ നിര്‍വൃതിയാണ്. മെഡിറ്റേഷന്‍ എന്ന അനുഭവത്തിലൂടെ കടന്നുപോകുമ്പോള്‍ കിട്ടുന്നതാണ് ഏറ്റവും വലിയ സുഖം.''

തുറന്നെഴുതുന്നതുകൊണ്ട് എന്നോട് ക്ഷമിക്കുക. ഒരു സുഹൃത്ത് പങ്കുവെച്ചത് വളരെയധികം ഇരുത്തിച്ചിന്തിപ്പിക്കുന്ന കാര്യമാണ്. ഒരിക്കല്‍ ബസ് യാത്രക്കിടയില്‍ അവന് അസഹ്യമായ 'മുട്ടല്‍' വന്നു. പിടിച്ചുനില്‍ക്കാന്‍ കഴിയാത്തവിധം സമ്മര്‍ദ്ദത്തിലായിപ്പോയി അവന്‍. അക്ഷരാര്‍ത്ഥത്തില്‍ എരിപൊരി കൊണ്ടു. സൈസ് സീറ്റിലിരുന്ന അവന്‍ പുറത്തേയ്ക്ക് നോക്കി. വിജനമായ വശങ്ങള്‍. എന്തു ചെയ്യണമെന്നറിയാതെ പകച്ച അവന്‍ കണ്ടക്ടറോട് പറഞ്ഞു:

''ഒന്ന് നിര്‍ത്തണം.''

കണ്ടക്ടര്‍ക്ക് കാര്യം മനസ്സിലായി. ബെല്ലടിച്ചു.

''കാത്തിരിക്കണോ?''

കണ്ടക്ടര്‍ ചോദിച്ചു.

''വേണ്ട, ഒന്നും രണ്ടും കഴിഞ്ഞ് എപ്പോ തിരിച്ചെത്തുക എന്നറിയില്ല.''

''വെള്ളമടിക്കുമ്പോഴാണ് ഞാന്‍ ഏറ്റവും സുഖം അനുഭവിക്കുന്നത്'' -ഒരു ചങ്ങാതി പറഞ്ഞു: രതിസുഖമാണ് ഏറ്റവും നല്ല സുഖമെന്നു പറയാന്‍ എനിക്കാഗ്രഹമുണ്ട്. എന്നാല്‍, അതില്‍, കടപ്പാടിന്റേയും ബാധ്യതയുടേയും പ്രശ്‌നമുണ്ട്. വെള്ളമടിയില്‍ അതില്ല.''

അയാള്‍ ഓടി എവിടെയോ, ഒരു മറപോലുമില്ലാതിരുന്നിട്ടും കണ്ടാല്‍ ആരെന്തു വിചാരിക്കും എന്ന ഭയമില്ലാതെ, ആ കാര്യം നിര്‍വ്വഹിച്ചു. അവന്‍ നഗ്‌നമനുഷ്യനായി, പ്രാകൃതമായ ഒരു സുഖം അനുഭവിച്ചു.

''വെള്ളമടിക്കുമ്പോഴാണ് ഞാന്‍ ഏറ്റവും സുഖം അനുഭവിക്കുന്നത്'' -ഒരു ചങ്ങാതി പറഞ്ഞു: രതിസുഖമാണ് ഏറ്റവും നല്ല സുഖമെന്നു പറയാന്‍ എനിക്കാഗ്രഹമുണ്ട്. എന്നാല്‍, അതില്‍, കടപ്പാടിന്റേയും ബാധ്യതയുടേയും പ്രശ്‌നമുണ്ട്. വെള്ളമടിയില്‍ അതില്ല.''

ഏഴാം ക്ലാസില്‍ പഠിക്കുമ്പോള്‍ ജീവിതത്തിലാദ്യമായി സ്വയംഭോഗം ചെയ്തതാണ് ഒരു ചങ്ങാതി അനുഭവിച്ച തീവ്രമായ സുഖം. സി.വി. ബാലകൃഷ്ണന്റെ 'ആയുസ്സിന്റെ പുസ്തകം' വായിച്ച ദിവസമാണ് അവനത് ചെയ്തത്.

''അതോര്‍ക്കുമ്പോഴുള്ള കോരിത്തരിപ്പ് ഇപ്പോഴും മാറിയിട്ടില്ല.''

അവന്‍ പറഞ്ഞു.

''ആദ്യത്തെ ശമ്പളം കൈപ്പറ്റിയ നിമിഷമാണ് ഞാന്‍ ജീവിതത്തില്‍ ഏറ്റവും സുഖം അനുഭവിച്ചത്'' -ഒരു കൂട്ടുകാരി പറഞ്ഞു. ''ഞാനന്നു വീട്ടില്‍ പോയി മക്കള്‍ക്കും ഭര്‍ത്താവിനും മുന്നില്‍ നൃത്തം ചെയ്തു. സാമ്പത്തിക സ്വാശ്രയത്വമാണ് ഏറ്റവും വലിയ സുഖം'' -അവള്‍ കൂട്ടിച്ചേര്‍ത്തു.

''കാമുകന്റെ തുടയില്‍ ഒരു രാവില്‍ കാറില്‍ വെച്ച് തലോടിയ നിമിഷമാണ് ഏറ്റവും ഹൃദ്യമായ സുഖം ഞാനനുഭവിച്ചത്'' -ഒരു സ്‌നേഹിത പറഞ്ഞു- ''വളരെ സോഫ്റ്റ് ആയിരുന്നു അത്.''

നാലാം ക്ലാസില്‍ പഠിക്കുമ്പോള്‍ അച്ഛന്‍ റോയല്‍ ഫലൂദ വാങ്ങിക്കൊടുത്തതാണ് ഏറ്റവും സുഖം നിറഞ്ഞ ഓര്‍മ്മ എന്ന് ഒരാള്‍ പറഞ്ഞു. പരീക്ഷയില്‍ മാര്‍ക്ക് കുറഞ്ഞ് വിറച്ചു വിറച്ചാണ് അവന്‍ വീട്ടില്‍ വന്നത്. അച്ഛന്‍ അവനെ ശകാരിച്ചില്ല. നഗരത്തില്‍ കൊണ്ടുപോയി ഒരു ഫലൂദ വാങ്ങി അവര്‍ രണ്ടുപേരും കഴിച്ചു.

''പഠനം മധുരതരമാക്കൂ'' -അച്ഛന്‍ പറഞ്ഞു.

വിജയത്തിന്റെ ഓരോ വഴികള്‍ പിന്നിടുമ്പോഴും ആ സുഖം അവന്‍ അനുഭവിക്കുന്നു.

രതിസുഖമാണ് ഏറ്റവും നല്ല സുഖം എന്നു ചിലരെങ്കിലും പറഞ്ഞു.

ഇനി നിങ്ങള്‍ പറയൂ,

ജീവിതത്തില്‍ നിങ്ങള്‍ അനുഭവിച്ച ഏറ്റവും തീവ്രമായ സുഖമെന്താണ്?

രണ്ട്:

സ്‌നേഹം മാത്രമാണ്

മനുഷ്യന്‍നേരിടുന്ന

അഗ്‌നിപരീക്ഷകള്‍:

മദേഴ്സ് ഡേ ആലോചനകള്‍

സ്‌നേഹം തരാത്ത ഒരാളോടും അമ്മ ആയാലും അച്ഛനായാലും ഭാര്യ ആയാലും ഭര്‍ത്താവ് ആയാലും കാമുകീകാമുകന്മാര്‍ ആയാലും മക്കള്‍ ആയാലും ചങ്ങാത്തമായാലും നാം കമിറ്റഡാവണ്ട എന്നാ എന്റെ അഭിപ്രായം. ''ഉമ്മയുടെ കാല്‍ക്കീഴില്‍ സ്വര്‍ഗ്ഗം'' എന്നൊക്കെ പറയുന്നത് സ്ത്രീകളെ ആദരിക്കാന്‍ പ്രവാചകന്‍ ഒരു ഗോത്രസമൂഹത്തോട് പറഞ്ഞതാണ്. നാം സ്‌നേഹിക്കുന്ന, നമ്മെ സ്‌നേഹിക്കുന്ന ആരുടെ കീഴിലും സ്വര്‍ഗ്ഗമുണ്ട്.

സ്‌നേഹം തരാത്ത ആര് സ്വര്‍ഗ്ഗത്തെ പറഞ്ഞാലും അത് ബഡായിയാണ്.

സ്ത്രീകളെപ്പോലെ പെറ്റതും പോറ്റിയതും പറഞ്ഞ് ഇമോഷണല്‍ ബ്ലാക്ക്‌മെയില്‍ ചെയ്യുന്ന വേറൊരു വര്‍ഗ്ഗം ഭൂമിയില്‍ ഇല്ല.

അതിനാല്‍ പ്രിയരെ, നിങ്ങളെ സ്‌നേഹിക്കുന്നവരെ നിങ്ങള്‍ തിരിച്ചു സ്‌നേഹിക്കുക. നിങ്ങളെ മനസ്സിലാക്കുന്നവരെ തിരിച്ചും മനസ്സിലാക്കുക. സ്‌നേഹം ആണ് ഭൂമിയില്‍ ഏറ്റവും ഉത്തരവാദിത്വമുള്ള ഭാവം. വെറുപ്പ് പോലും അത്ര ശത്രുക്കളെ തരില്ല. വെറുപ്പിനെ നമുക്കു മാറ്റി നിര്‍ത്താം. നമ്മെ മനസ്സിലാക്കാത്ത സ്‌നേഹത്തെ എങ്ങനെ മാറ്റിനിര്‍ത്തും? മനുഷ്യര്‍ നേരിടുന്ന അഗ്‌നിപരീക്ഷകള്‍ അതാണ്. ഉറ്റവരില്‍നിന്ന് അഭിമുഖീകരിക്കേണ്ടിവരുന്ന സ്‌നേഹരാഹിത്യം. അത്തരം ബന്ധുക്കളുടെ, രക്ഷിതാക്കളുടെ, മക്കളുടെ സ്‌നേഹരഹിതമായ അവസ്ഥകളില്‍നിന്നു ദൈവം നമ്മെ രക്ഷിക്കട്ടെ. വെറുപ്പുണ്ടായാല്‍പോലും നമുക്ക് അവരെ ഉപേക്ഷിക്കാന്‍ കഴിയുമോ?

കടംപോലും ചോദിക്കാന്‍ കഴിയാത്ത ബന്ധമാണ് അച്ഛന്‍, അമ്മ, പെങ്ങന്മാര്‍, ആങ്ങളമാര്‍ ഒക്കെയായി പൊതുവെ ഉള്ളത്. എന്നാല്‍, ബഡായിക്ക് ഒരു കുറവുമില്ല. വിധിയുടെ, ദൈവഹിതം പോലെ ഓരോ കുടുംബത്തില്‍ ജനിച്ചു. അതിനപ്പുറം അതിലൊരു മഹത്വവും ഇല്ല. എന്റെ പ്രിയപ്പെട്ടവര്‍ ജന്മംകൊണ്ടു മാത്രം എന്റെ ബന്ധുക്കളായവര്‍ അല്ല.

മൂന്ന്:

കഴുതക്കാമം

കരഞ്ഞുതീര്‍ക്കുന്ന രാഷ്ട്രീയ

ബുദ്ധിജീവിതങ്ങള്‍

നിങ്ങളില്‍ പോണ്‍ ഫിലിം കാണാത്തവര്‍ കയ്യുയര്‍ത്തുക എന്നു ചോദിച്ചാല്‍ എത്ര കൈകള്‍ ഉയരും? പോണ്‍ ഫിലിം കണ്ടിട്ടേയില്ല എന്നു പറയുന്ന അത്തരം വികാരരഹിത മനുഷ്യരുടെ നിരയില്‍ ഞാനേതായാലുമില്ല. ചെറുപ്പത്തില്‍ നമ്മളന്ന് മണ്ണ് വാരിക്കളിച്ചപ്പോ... എന്ന പാട്ടും ഓത്തുപള്ളിയില്‍ നമ്മളന്ന് പോയിരുന്ന കാലവുംപോലെ പാട്ടുകൊണ്ട് അനശ്വരമാക്കേണ്ടതായിരുന്നു നാം കണ്ട നഗ്‌നചിത്ര കാലങ്ങള്‍. എത്ര രസകരമാണ് മനോഹരമായ പോണ്‍ ചിത്രങ്ങള്‍.

എഴുത്തുകാരന്‍ പുനത്തില്‍ കുഞ്ഞബ്ദുള്ള വര്‍ഷങ്ങള്‍ക്കു മുന്‍പ് എനിക്കൊരു പോണ്‍ ചിത്രം കാണിച്ചുതരികയുണ്ടായി. പിയാനോ വായിക്കുന്ന ഒരു ചെറുപ്പക്കാരി. അതുകേട്ട് സ്വയം മറന്നിരിക്കുന്ന ഒരു ചെറുപ്പക്കാരന്‍. നഗ്‌നതയുടെ സിംഫണിയായി ആ സംഗീതം അവര്‍ക്കിടയില്‍ നിറയുന്നു. പതുക്കെ അവന്‍ വന്ന് അവളുടെ വിരലുകള്‍ തൊടുന്നു. അവന്‍ നഗ്‌നനാവുകയും അവളുടെ വിരലുകള്‍ അവന്റെ ശരീരത്തെ പിയാനോ വായിക്കുന്നതുപോലെ അനുഭവിക്കുകയും ചെയ്യുന്നു. ശരീരത്തിന്റെ ഏഴ് സിംഫണികള്‍. കണ്ണുകള്‍, ചുണ്ടുകള്‍, മുലകള്‍, തുട, യോനി, ലിംഗം, കാല്‍പാദം - ഒന്നും അവര്‍ ഒഴിച്ചിടുന്നില്ല. എനിക്കാകര്‍ഷണമായി തോന്നിയത് ആ നടിയുടെ മുലകള്‍ ആയിരുന്നു. യഥാര്‍ത്ഥ ജീവിതത്തില്‍ അങ്ങനെയൊരു നടി മുന്‍പില്‍ വന്നുപെട്ടാല്‍, അവരുടെ കാലുകളില്‍ ഞാന്‍ ചുംബിക്കുമായിരുന്നു. ഒരു ക്ലാസിക് പുസ്തകമായിരുന്നു ആ സ്ത്രീയുടെ മുലകള്‍.

ഡോ. ബി. അബ്ദുള്ളയുടെ 'ലേബര്‍ റൂം' എന്ന പുസ്തകം തയ്യാറാക്കുമ്പോള്‍ പോണ്‍ ഫിലിം എങ്ങനെ മനുഷ്യരെ സ്വാധീനിക്കുന്നു എന്നു ഞാന്‍ ചോദിച്ചിരുന്നു. ഗൈനക്കോളജിസ്റ്റായ അദ്ദേഹം പറഞ്ഞ മറുപടി വളരെ ശ്രദ്ധേയമായിരുന്നു:

വിവാഹിതരായതിന്റെ കുറച്ചുദിവസം കഴിയുമ്പോള്‍ത്തന്നെ രഹസ്യമായി, നവവരന്‍ അറിയാതെ അദ്ദേഹത്തിന്റെ ക്ലിനിക്കില്‍ വരുന്ന നവവധു. പോണ്‍ ഫിലിം കണ്ട്, യുക്തിബോധമില്ലാതെ, അതാണ് ലൈംഗികത എന്നു തെറ്റിദ്ധരിച്ച് കിടപ്പറയില്‍ എന്തൊക്കെയോ പരാക്രമങ്ങള്‍ക്കു വിധേയമായി വരുന്ന സ്ത്രീകള്‍. പല ഘട്ടങ്ങളായി ചിത്രീകരിക്കുന്നതാണ് പോണ്‍ ഫിലിമുകള്‍ എന്നും അതില്‍ കാണുന്നത്ര ദീര്‍ഘമായ സുരത സമയം സാധാരണ മനുഷ്യസഹജമായ കാര്യമല്ലെന്നും ഡോക്ടര്‍ ചില നവവരന്മാരോടെങ്കിലും വിശദമാക്കി.

സിംഗപ്പൂര്‍ യാത്രയ്ക്കിടയില്‍ ഏതാണ്ട് വയോധികയായ ഒരു തായ് മസ്സാജ് തെറാപ്പിസ്റ്റുമായി സംസാരിക്കാനിട വന്നു.

അവര്‍ ചോദിച്ചു:

''പോണ്‍ സിനിമകള്‍ കാണാറുണ്ടോ? പ്രത്യേകിച്ചും പോണ്‍ മസ്സാജുകള്‍?''

''കാണാറുണ്ട്. വല്ലപ്പോഴും.''

''അതില്‍ കാണുന്നപോലെ മസ്സാജ് ചെയ്യുമ്പോള്‍ ഓയില്‍ ഉപയോഗിക്കാതിരിക്കാന്‍ ശ്രദ്ധിക്കണം.''

''എന്താ?''

''മിക്കവാറും പാചകം ചെയ്ത വെയ്സ്റ്റ് ഓയിലുകളാണ് പല മസ്സാജ് സെന്ററുകളും ഉപയോഗിക്കുന്നത്. നല്ല മസ്സാജ് ഓയിലുകള്‍ക്കു നല്ല വിലയാണ്. സാധാരണക്കാര്‍ക്ക് അതു താങ്ങില്ല. പുരുഷന്മാര്‍ ഡിസ്ചാര്‍ജ്ജ് ചെയ്യുന്നതിനേക്കാള്‍ കോസ്റ്റ്ലിയാണത്.''

അവര്‍ ചിരിച്ചുകൊണ്ടു പറഞ്ഞു.

സ്ത്രീയെ മാത്രമല്ല, പുരുഷനേയും പോണ്‍ ഫിലിമില്‍ കാണാം. ശരീരം അവിടെ തുല്യമാണ്, അതാണതിലെ ബോഡി പൊളിറ്റിക്‌സ്.

നമ്മുടെ രാഷ്ട്രീയം എന്നാല്‍, സ്ത്രീയെ മാത്രം ചരക്കുവല്‍ക്കരിക്കുന്നു. രാഷ്ട്രീയമായി മാത്രമല്ല, ശരീരംകൊണ്ടും മെയ്ല്‍ ഷോവ്നിസം എത്രയോ കാലമായി കഴുതക്കാമം കരഞ്ഞുതീര്‍ക്കുന്നു. രാഷ്ട്രീയ ബുദ്ധിജീവിതങ്ങളും ഈ പരിധിയിലുണ്ട്.

അവരുടെ ധീരതകള്‍ കൊണ്ടാണ് നാമിങ്ങനെ നിവര്‍ന്നുനില്‍ക്കുന്നത്

ലേഖകന്‍ സി.കണ്ണനോടൊപ്പം, പഴയചിത്രം
ലേഖകന്‍ സി.കണ്ണനോടൊപ്പം, പഴയചിത്രം

പഴയ ചില ഫോട്ടോകളും പുസ്തകങ്ങളും അടുക്കിവെക്കുന്നതിനിടയില്‍, സഖാവ് 'സി' ചേര്‍ന്നു നില്‍ക്കുന്ന ഈ പടം കിട്ടി. ചരിത്രത്തെ മുന്‍നിരയില്‍നിന്നു നയിച്ച ഇതിഹാസതുല്യനായ ഈ വിപ്ലവകാരി, കണ്ണൂരില്‍നിന്നു സിറ്റിയിലേയ്ക്കുള്ള ബസില്‍ പിന്‍സീറ്റിലിരിപ്പുണ്ടാവും, മിക്കവാറും. അതേ ബസിലാണ് എന്റേയും യാത്ര. കമ്യൂണിസ്റ്റ് ബോധ്യങ്ങളോടൊപ്പം തിയോളജിക്കല്‍ റാഷനിസത്തിലും അദ്ദേഹം ആകൃഷ്ടനായിരുന്നു എന്നു തോന്നുന്നു. ആനയിടുക്കിലെ വീട്ടില്‍ ഞാന്‍ അദ്ദേഹത്തെ സന്ദര്‍ശിച്ചിരുന്നു. അടിമുടി ചുവന്ന മനുഷ്യന്‍, ആഗോളവല്‍ക്കരണം ഒരു കമ്പോള യാഥാര്‍ത്ഥ്യമായി പുലര്‍ന്ന ആ കാലത്ത് സഖാവ് 'സി' വ്യക്തിപരമായ സംഭാഷണത്തില്‍ പറഞ്ഞു: ചൈനീസ് ഉല്പന്നങ്ങളാണ് ലോകവിപണി കീഴടക്കുന്നത്. ഇന്ത്യന്‍ ഉല്പന്നങ്ങള്‍ ലോകമാര്‍ക്കറ്റില്‍ നന്നായി പോകുമ്പോഴേ, ഇന്ത്യന്‍ തൊഴിലാളി വര്‍ഗ്ഗത്തിനും ഇന്ത്യന്‍ സമ്പദ്വ്യവസ്ഥയ്ക്കും മെച്ചമുണ്ടാവൂ. ആ അര്‍ത്ഥത്തില്‍ അദ്ദേഹം ഇന്ത്യന്‍ തൊഴിലാളിവര്‍ഗ്ഗ രാഷ്ട്രീയ പക്ഷപാതിയായിരുന്നു. തടവറയിലെ ഗര്‍ജ്ജനമായിരുന്നു, സൗമ്യനായ ഈ വെള്ളവസ്ത്രധാരി.

''ജീവിതമെഴുതേണ്ടേ?''

''എഴുതണം, എഴുതണം. ഓരോന്ന് ഓര്‍ത്തോര്‍ത്ത് വെക്കാം. ഇടക്കു വരണേ.''

ഇടയ്ക്ക് പോയെങ്കിലും ആ എഴുത്ത് നടന്നില്ല. എപ്പോഴും തിരക്കിലായിരുന്നു, ആ സഖാവ്. വാത്സല്യം പകര്‍ന്ന ഒരു ദിവസം ഈ ചിത്രം. ചരിത്രം, അവരുണ്ടാക്കിയ ധീരതകള്‍ കൂടിയാണ്. ആ ധീരതകള്‍കൊണ്ടാണ് നാമിങ്ങനെ നിവര്‍ന്നു നില്‍ക്കുന്നത്‌

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com