മെല്‍ബണ്‍ ഡയറി വഴിയോര്‍മ്മകളുടെ താളുകള്‍: മനോഹരമായ മെല്‍ബണ്‍ നഗരത്തെക്കുറിച്ച്

അപ്ഫീല്‍ഡിലെ തെരുവുകളില്‍ അലഞ്ഞുനടക്കുമ്പോഴാണ് ഗായകരുടെ നിര കണ്ടത്. എല്ലാ തെരുവുകള്‍ക്കും അവിടെ ചുട്ടെടുത്ത കബാബിന്റേയും സോസിന്റേയും ഗന്ധമാണ് 
മെല്‍ബണ്‍ ഡയറി വഴിയോര്‍മ്മകളുടെ താളുകള്‍: മനോഹരമായ മെല്‍ബണ്‍ നഗരത്തെക്കുറിച്ച്

ത്തവണ മെല്‍ബണിലേക്കാണ് യാത്ര. പുറത്തിറങ്ങുമ്പോള്‍ കാറ്റുണ്ട്. മെല്‍ബണ്‍ നഗരത്തില്‍നിന്നും പത്ത് കിലോമീറ്റര്‍ ദൂരമുള്ള ഓക് പാര്‍ക്കിലായിരുന്നു താമസം.  മെല്‍ബണിലെ വിക്ടോറിയയില്‍ ഒരിടത്തും വലിയ ബോര്‍ഡുകള്‍ കാണാനൊക്കില്ല. പ്ലാസ്റ്റിക്കിന്റെ ഉപയോഗം നിയന്ത്രിക്കാനാണത്. 12 ഇഞ്ച് ബോര്‍ഡാണ് പലയിടത്തും. പൂക്കളില്‍ മൂളിപ്പറക്കുന്ന തേനീച്ചകളെ കണ്ടപ്പോള്‍ കൗതുകം തോന്നി. ഓരോ സമയത്തും ഭാവമാറ്റം വരുന്ന പ്രകൃതിയാണ് വിക്ടോറിയയിലേത്. ആകാശം എപ്പോഴും നീലനിറമുള്ള മേഘങ്ങളെക്കൊണ്ട് നിറഞ്ഞുനില്‍ക്കും, മേഘങ്ങളുടെ അലസഗമനം കൊണ്ട് കോറിയോഗ്രാഫ് ചെയ്തപോലെ. ക്ലിയര്‍ സ്‌കൈ എന്നു വിളിക്കാവുന്നത്. രാത്രി നക്ഷത്രങ്ങളുടെ ഘോഷമാണ് ആകാശത്ത്. ചിലപ്പോള്‍ കാറ്റ്. ഇടയ്ക്ക് നൂലെറിയുന്നപോലെ മഴ. 

പുലര്‍കാലത്ത് നാലുമണിക്ക് സൂര്യനുദിച്ചു ചില്ലുപാളികളിലൂടെ മുറിയില്‍ വെളിച്ചം പരക്കും. ഏഴു മണിക്കാണ് അസ്തമയം. വീടുകളൊക്കെ ഒറ്റനിലയിലാണ് പണിതിരിക്കുന്നത്. ചിലത് രണ്ടുനില. ഞാന്‍ താമസിച്ച വീട് രണ്ടുനിലകളുള്ളതാണ്. സമയക്രമം നമ്മെ ആകെ കുഴക്കും. അഞ്ചര മണിക്കൂര്‍ മുന്നേയാണ് മെല്‍ബണ്‍ സമയം. ഓസ്ട്രേലിയയില്‍ത്തന്നെ പലയിടത്തും സമയവ്യത്യാസമുണ്ട്. മരങ്ങളില്‍ വെയില്‍ വീഴുന്നതും സുതാര്യമായ ഗ്ലാസ്സില്‍നിന്നും കര്‍ട്ടന്‍ മാറിക്കിടന്നിടത്ത് കൂടി പിരമിഡ് ആകൃതിയില്‍ വെയില്‍ചിത്രങ്ങള്‍ രൂപപ്പെടുന്നതും കാണാം. കാറ്റുള്ളതുകൊണ്ടും തണുപ്പുള്ളതുകൊണ്ടും പുറത്തിറങ്ങാനാവില്ല. രാത്രി ഒന്‍പത് ഡിഗ്രി സെല്‍ഷ്യസാണെങ്കില്‍ പകല്‍ 27 ഡിഗ്രി സെല്‍ഷ്യസിലേക്കെത്തും. എങ്കിലും തണുത്ത കാറ്റ് വീശിക്കൊണ്ടിരിക്കും. ഞാന്‍ താമസിച്ച ഓക്ക് പാര്‍ക്ക് സമതലമല്ല. കുന്നും മേടും നിരത്തി പാര്‍പ്പിടസങ്കേതങ്ങള്‍ തീര്‍ത്തിരിക്കുന്നു. ഇപ്പോഴും പുതിയ വീടുകള്‍ ഉയര്‍ന്നുകൊണ്ടിരിക്കുന്നു.

ഓസ്ട്രേലിയയില്‍ പഠിക്കാനെത്തുന്നവരില്‍ പലരും പാര്‍ട്ട്‌ടൈം ജോലി ചെയ്യുന്നത് റസ്റ്റോറന്റുകളിലാണ്. മക്ക്ഡോണാള്‍ഡ്സിന്റെ ഒരു ശൃംഖല തന്നെ വിക്ടോറിയയിലുണ്ട്. തൊട്ടടുത്തുള്ള പള്ളിയുടെ മുന്‍പില്‍ കുരിശോ കപ്പേളയോ ഒന്നും തന്നെയില്ല. ഇരിപ്പിടം ഉള്ളതുകൊണ്ട് മുട്ടുകുത്തേണ്ട ബുദ്ധിമുട്ടുമില്ല. പള്ളിക്കകം തണുത്തു വിറയ്ക്കുന്നു. ശാന്തമായ ഒരിടം. പള്ളിയിലേയ്ക്കു കടന്നു മങ്ങിയ വെളിച്ചത്തില്‍ ചുറ്റും കണ്ണോടിച്ചു. പത്തിലേറെ പേരില്ല. ലാറ്റിന്‍ കുര്‍ബ്ബാനയാണ്. അതിന് ഒരു ചിട്ടയൊക്കെയുണ്ട്. സീറോ മലബാര്‍ കുര്‍ബ്ബാനയാണല്ലോ നീട്ടിപ്പിടിച്ച് ഒന്നരമണിക്കൂര്‍ ഘോഷിക്കുന്നത്. ഇംഗ്ലീഷ് കുര്‍ബ്ബാന അരമണിക്കൂറേയുള്ളൂ. കുര്‍ബ്ബാനയ്ക്കിടെ, അന്നു ചെയ്യേണ്ട കാര്യങ്ങളെക്കുറിച്ച് ഞാനൊരു പദ്ധതിയുണ്ടാക്കി. ശാന്തമായി മനസ്സിനെ മേയാന്‍ വിടാവുന്ന ഇടമാണീ ദേവാലയം എന്ന തിരിച്ചറിവുണ്ടായി. ശരിക്കും ധ്യാനനിമഗ്‌നമായ അന്തരീക്ഷം. 

ബഞ്ചിന്റെ അറ്റത്തിരിക്കുന്ന ഒരു സ്ത്രീയേയും അതിനു സമീപമുള്ള വീല്‍ച്ചെയറും ശ്രദ്ധിച്ചു. ഇടയ്ക്കു വീല്‍ച്ചെയറിലെ ആള്‍ കുര്‍ബ്ബാന കൈക്കൊണ്ടപ്പോള്‍ സ്ത്രീ തലകുമ്പിട്ടിരുന്നു. കുര്‍ബ്ബാന കഴിഞ്ഞു പുറത്തിറങ്ങിയപ്പോള്‍ വരാന്തയിലൂടെ വീല്‍ച്ചെയര്‍ ഉരുട്ടിക്കൊണ്ട് ആ സ്ത്രീ കാറ് പാര്‍ക്ക് ചെയ്തിടത്തേയ്ക്കു പോകുന്നതു കണ്ടു. അതിലിരുന്ന ആള്‍ തടിച്ചൊരു സായിപ്പായിരുന്നു. അയാളുടെ പേര് വിക്ടര്‍ എന്നാണെന്നു പിന്നീടറിഞ്ഞു. വീല്‍ച്ചെയറില്‍നിന്നു വാനിലേയ്ക്കു കയറിയ ആള്‍ ഹൈവേയിലേക്കിറങ്ങി. സ്ത്രീയാണ് വണ്ടി ഓടിച്ചിരുന്നത്.


പാതിരി പച്ചക്കറി കൃഷിയിലേയ്ക്കു തിരിഞ്ഞു. കറുത്ത മണ്ണ് കൊത്തിക്കിളച്ചിട്ടിരിക്കുന്നു. അതിരില്‍ മരക്കഷണങ്ങള്‍ ചീകി പൂളുകളാക്കിയത് നിരത്തിയിരിക്കുന്നു. ക്യാബേജും കോളിഫ്‌ലവറും ബ്രോക്കോളിയും വിളവെടുക്കാറായി കിടക്കുന്നു. തക്കാളിയാണ് പാതിരി നടുന്നത്. ഒരിടത്ത് ബീറ്റ്‌റൂട്ടിന്റെ ഇലകള്‍ ചെങ്കല്‍ നിറത്തില്‍ വളരുന്നു. ചെറിയ ട്രേയില്‍നിന്നും സൂക്ഷ്മമായി എടുത്ത തക്കാളിച്ചെടി മണ്ണില്‍ കുഴിച്ചുവെയ്ക്കുന്നു. തൊട്ടപ്പുറത്ത് മെട്രോ ലൈനാണ്. ചിട്ടയോടെ ഒരുക്കിയ റോഡുകള്‍. എല്ലായിടത്തും വൃക്ഷങ്ങളും പൂച്ചെടികളും. എവിടെയും ബോര്‍ഡുകളോ ഫ്‌ലക്‌സുകളോ കാണാനാകില്ല. പ്ലാസ്റ്റിക് വേസ്റ്റോ കുപ്പികളോ കാണാനൊക്കില്ല. ഏതു സ്ഥാപനത്തിന്റേയും ബോര്‍ഡുകള്‍ പന്ത്രണ്ടിഞ്ചില്‍ ഒതുങ്ങുന്നു. വിക്ടോറിയ മുഴുവനും അങ്ങനെയാണ്. 

ട്രെയിന്‍ കടന്നുപോകുംവരെ ഞാന്‍ റോഡില്‍നിന്നു. മണിയടിച്ചാണ് ഗേറ്റടയ്ക്കുന്നത് അറിയിക്കുന്നത്. ഗേറ്റ് തുറന്നപ്പോള്‍ അപ്പുറത്തെത്തി. മക്ക് ഡോണാള്‍ഡ്സിന്റെ ഉയര്‍ന്നു നില്‍ക്കുന്ന സൈന്‍ബോര്‍ഡാണ് ഇനി എന്റെ അടയാളം എന്നുറപ്പിച്ച് തലങ്ങും വിലങ്ങും കടന്നുപോകുന്ന ട്രെയിനുകള്‍! ഓക്ക് പാര്‍ക്ക് സ്റ്റേഷനിലെ അണ്ടര്‍പാസ്സേജിലൂടെ കടന്നു വീട് ലക്ഷ്യമാക്കി നടന്നപ്പോള്‍ വെയിലിന്റെ ചൂട് വര്‍ദ്ധിച്ചിരുന്നു. പലയിടത്തും വീടുകള്‍ വില്പനക്കെന്ന ബോര്‍ഡ് വച്ചിരിക്കുന്നു. ഏതു പാര്‍പ്പിട സങ്കേതത്തിനരികിലും തുറന്ന സ്ഥലവും പാര്‍ക്കുമുണ്ട്. എല്ലാ വീടുകള്‍ക്കു മുന്നിലും നന്നായി പരിപാലിക്കുന്ന പൂന്തോട്ടമുണ്ട്. എവിടെയും പൂക്കളുടെ ഗന്ധം നമ്മെ മത്തുപിടിപ്പിക്കും. ഇളം നിറങ്ങളാണ് വീടുകള്‍ക്ക്. മേച്ചിലിന് ആഷ് നിറം. ഓക്ക് പാര്‍ക്കില്‍ അനേകം ജലാശയങ്ങളുണ്ട്. തൊട്ടപ്പുറത്ത് ഒരു അക്വാട്ടിക് സെന്ററുള്ളതില്‍ നീന്തലിനെത്തിയ ചെറുപ്പക്കാരെ ശ്രദ്ധിച്ചു. ആദ്യകാല കുടിയേറ്റക്കാരനായ ജോണ്‍ പാസ്‌ക്കോ ഫാക്കനറുടെ സ്മരണാര്‍ത്ഥം ഇവിടെയൊരു പാര്‍ക്കും കളിസ്ഥലവുമുണ്ട്. ഫാക്കനറുടെ എസ്റ്റേറ്റായിരുന്നു ഈ സ്ഥലം. ആറായിരത്തിലധികം വരില്ല ജനസംഖ്യ.

മൈക്കി കാര്‍ഡിന്റെ സഞ്ചാരം 

ലോകത്തിലെ ഏറ്റവും വലിയ മെട്രോ ട്രാം നെറ്റ്വര്‍ക്കാണ് ഇവിടത്തേത്. ഢശരീേൃശമി ഠൃമശി ിലംേീൃസ അടങ്ങിയ ഒരു ബ്രോഷറും ഒരു മാസത്തേയ്ക്കുള്ള മൈക്കികാര്‍ഡും എനിക്കു കിട്ടി. എവിടെപ്പോയാലും എഹശിറലൃ െേെൃലല േചോദിച്ചാല്‍ മതി. എവിടെയും ഇംഗ്ലീഷാണ് ഭാഷ. നാവിന്‍തുമ്പിലാണ് വഴിയെന്നു പറഞ്ഞ് ഇംഗ്ലീഷ് അറിയാമെന്ന അഹങ്കാരത്തില്‍ ഞാന്‍ ട്രെയിന്‍ കയറി. കയറും മുന്‍പ് ടിക്കറ്റ് പഞ്ച് ചെയ്യണം. യാത്ര അവസാനിച്ചാലും പഞ്ച് ചെയ്താല്‍ ബാലന്‍സ് അറിയാം. പഞ്ച് ചെയ്യാതെ പോന്നാല്‍ ബാലന്‍സില്‍ കുറവു വരും. ഈ കാര്‍ഡ് തന്നെ വച്ച് ഫ്രീയായി ബസിലും ട്രാമിലും സഞ്ചരിക്കാം. പക്ഷേ, ട്രെയിന്‍ കണക്ട് ചെയ്യുന്ന ഢ ഹശിലല്‍ വേറെ ടിക്കറ്റെടുക്കണം. പേപ്പര്‍ ടിക്കറ്റ് കിട്ടുന്ന സ്റ്റേഷനുകളുണ്ട്. ചാര്‍ട്ട് നോക്കിയപ്പോള്‍ ഒരു മാസത്തേയ്ക്ക് സഞ്ചരിക്കാനുള്ള ഇടങ്ങളുണ്ടെന്നു തോന്നി. എനിക്കു പോകേണ്ട ലൈന്‍ രൃമശഴശലയൗൃി ആണ്. ശ്രദ്ധിച്ചില്ലെങ്കില്‍ രൃമിയീൗൃില എന്നൊരു സ്ഥലമുണ്ട്. അവിടെ അവസാനിക്കുന്ന ട്രെയിനുമുണ്ട്. ഒരേ പേരിലും സാമ്യമുള്ള പേരിലും പല സ്ഥലങ്ങളുമുണ്ട്. ഇടയ്ക്കുള്ള സ്റ്റേഷനുകളിലിറങ്ങിയാല്‍ ട്രാം ലഭിക്കുന്ന സ്ഥലങ്ങളുണ്ട്. മെട്രോയിലെ പ്രധാന സ്റ്റേഷനുകള്‍ എഹശിറലൃ െേെൃലല,േ ടീൗവേലൃി രൃീ,ൈ ങലഹയീൗൃില രലിൃേമഹ, ജമൃഹശമാലി േഎന്നിവയാണ്. ഇവിടെനിന്നു പത്തിരുപതിടത്തേയ്ക്ക് യാത്ര ചെയ്യാം. വിക്ടോറിയ മുഴുവന്‍ ഇതിനു കണക്ഷനുണ്ട്. എവിടെ ഇറങ്ങി എന്തൊക്കെ കാണണമെന്ന് ആദ്യം കണക്കു കൂട്ടിയില്ല. ട്രെയിനിലിരുന്നു മെല്‍ബണും പരിസരവും കാണുക. സഞ്ചരിക്കുമ്പോഴാണല്ലോ ഭാവന വരുന്നത്. വായനയോ ടിവിയോ ഒഴിവാക്കുക. എത്തുന്നിടത്ത് എത്തി കിട്ടുന്ന ഭക്ഷണം കഴിക്കുക. 

തിരക്ക് ഏറെയില്ലാത്ത സ്റ്റേഷനാണ് ഓക് പാര്‍ക്ക്. ട്രെയിനിലിരുന്നാല്‍ ഇടതുവശത്ത് ഞങ്ങള്‍ താമസിക്കുന്ന വീടും വലതുവശത്ത് പള്ളിയും കാണാം. ലൈറ്റ് ഗ്രേ നിറമാണ് കെട്ടിടങ്ങള്‍ക്കൊക്കെ. വൃത്തിയുള്ള വീടിനു മുന്‍പില്‍ പൂന്തോട്ടം. മതിലുകള്‍ എവിടെയും ഇല്ല. അതിര്‍ത്തി തിരിച്ചിട്ടുണ്ട്. റോഡുകളും നടപ്പാതകളും വൃത്തിയായി സംരക്ഷിക്കുന്നു. അതിര്‍ത്തി തിരിക്കുന്നത് കൂട്ടിയടിച്ച മരപ്പാളികള്‍ക്കൊണ്ടാണ്. ചിതല്‍ ശല്യം തീരെയില്ല. അതുകൊണ്ട് അവ നിലനില്‍ക്കുന്നു.

ഒഴിവുദിവസത്തെ മെല്‍ബണ്‍
ഈ ഭൂവിഭാഗത്തെ പഠിക്കാനാണ് ചുറ്റിസഞ്ചരിച്ചത്. വിചിത്രമായ പലതും എനിക്കിവിടെ കണ്ടെത്താനായി. കങ്കാരു, യെമു, ബുമറാങ്ങ് എന്നിവയാണ് ഓസ്ട്രേലിയയുടെ സുപരിചിത ചിഹ്നങ്ങള്‍. ഏവരുടേയും വാഹനം കാറാണ്. സൈക്കിള്‍ സാധാരണ കാഴ്ചയാണ്. സൈക്കിളിനു പ്രത്യേക ട്രാക്കുണ്ട്. എന്നാല്‍, സ്‌കൂട്ടര്‍, ബൈക്ക്, ഓട്ടോറിക്ഷ എന്നിവ അപൂര്‍വ്വമാണ്. അന്തരീക്ഷ മലിനീകരണം ഒഴിവാക്കാനാണിത്. കാറിന്റെ നമ്പര്‍ പ്ലേറ്റിനു നിബന്ധനകളൊന്നുമില്ല. നമ്മുടെ പേരോ ഇനീഷ്യലോ ചേര്‍ത്ത് ഇഷ്ട നമ്പര്‍ ലഭിക്കും. നമ്മുടെ നാട്ടിലേപ്പോലെ പെട്രോളിനു വില കൂടുതലും ഡീസലിനു കുറവും അല്ല ഇവിടെ. ഡീസലിനാണ് വില കൂടുതല്‍. പല ഗ്രേഡ് ഡീസലും പെട്രോളുമുണ്ട്. ഇന്ത്യക്കാരുടെ പലചരക്കു കടകള്‍ നഗരത്തില്‍ ചില തെരുവില്‍ മാത്രമേയുളളു. വാള്‍മാര്‍ട്ടും കോള്‍സുമാണ് സൂപ്പര്‍ മാര്‍ക്കറ്റുകള്‍ നടത്തുന്നത്. ഫോബ്സ് പട്ടിക പ്രകാരം നിലവിലെ ഏറ്റവും ധനിക വാള്‍മാര്‍ട്ട് ഉടമ സാം വാള്‍ട്ടന്റെ മകള്‍ ആലീസ് വാള്‍ട്ടര്‍ ആണ്. അഭയാര്‍ത്ഥികള്‍ക്കും അംഗവൈകല്യമുള്ളവര്‍ക്കും ട്രാന്‍സ് ജെന്‍ഡറുകള്‍ക്കും എവിടെയും പ്രത്യേക പരിഗണനയുണ്ട്. ലസ്ബിയന്‍സിനും ട്രാന്‍സ്ജന്‍ഡറുകള്‍ക്കും ജോയ് 94.9 എന്ന ഒരു റേഡിയോ തന്നെയുണ്ട്. ടൂറിസ്റ്റ് വണ്ടികളില്‍ ഗൈഡിനെ കണ്ടെത്താനാവില്ല. ഡ്രൈവര്‍ തന്നെയാണ് ഗൈഡ്. വണ്ടികളിലൊക്കെ എൃലല ണശഎശ ഉണ്ട്. ഏഴ് വര്‍ഷം തുടര്‍ച്ചയായി ങീേെ ഹശ്മയഹല ഇശ്യേ എന്ന പദവി മെല്‍ബണിനായിരുന്നു. ഈ വര്‍ഷം (2018ല്‍) അത് വിയന്നയ്ക്കു ലഭിച്ചു. ട്രാമില്‍ ഫ്രീ ആയി സഞ്ചരിക്കാം. എന്നാല്‍, മെട്രോയില്‍ സഞ്ചരിക്കാന്‍ മൈക്കി കാര്‍ഡ് എടുക്കണം.

സെന്റ് പാട്രിക് ബസിലിക്ക 
ഞായറാഴ്ച മെല്‍ബണ്‍ സെന്‍ട്രലിലെ സെന്റ് പാട്രിക് ബസലിക്കയിലാണ് കുടുംബസമേതം കുര്‍ബ്ബാനയ്ക്കു പോയത്. കാത്തലിക്ക് അതിരൂപതയുടെ മെത്രാസനമാണിത്. സെന്റ് പാട്രിക് എന്ന ഐറിഷ് സുവിശേഷകന്റെ നാമത്തിലാണീ പള്ളി. നിറയെ ഇരിപ്പിടങ്ങളുള്ള പള്ളിക്കകത്ത് വളരെക്കുറച്ച് ആളുകളേയുള്ളു. ലാറ്റിന്‍ കുരിശിന്റെ ആകൃതിയിലാണ് കരിങ്കല്ലില്‍ തീര്‍ത്ത പള്ളി. 1858-ലാണ് ഗോത്തിക് ആകൃതിയിലുള്ള ഈ ദേവാലയം പണി തീര്‍ത്തത്. 1986 പോപ്പ് ജോണ്‍പോള്‍ രണ്ടാമന്‍ മാര്‍പ്പാപ്പ ഈ പള്ളി സന്ദര്‍ശിച്ചിട്ടുണ്ട്. കിഴക്കുപടിഞ്ഞാറായി പണിതീര്‍ത്ത ദേവാലയത്തിനകത്ത് ഏഴ് ചാപ്പലുകളുണ്ട്. ഓസ്ട്രേലിയയില്‍ ഏറ്റവും ഉയരം കൂടിയ ദേവാലയങ്ങളില്‍ ഇതിനു പ്രഥമസ്ഥാനമുണ്ട്. 105 മീറ്ററാണ് ഗോപുരത്തിന്റെ ഉയരം. 13-ാം നൂറ്റാണ്ടിലെ നിര്‍മ്മിതികളുടെ പകര്‍പ്പാണിതിന്റെ ഗോഥിക് ആകൃതിയെന്ന് പറയപ്പെടുന്നു. ഇവിടത്തെ കത്തീഡ്രല്‍ ക്വയര്‍ പ്രസിദ്ധമാണ്. 1939-ലാണ് ഇതിനു തുടക്കമിട്ടത്. ഓസ്ട്രേലിയന്‍ കാത്തലിക്ക് യൂണിവേഴ്സിറ്റിയില്‍നിന്നുള്ള വിദ്യാര്‍ത്ഥികളാണ് ക്വയറിലുള്ളത്. ഇവര്‍ക്ക് സ്‌കോളര്‍ഷിപ്പ് ലഭിക്കുന്നുണ്ട്. ഏതു പ്രായക്കാര്‍ക്കും ഇവിടെ പഠിക്കാം. റിസര്‍ച്ച് ചെയ്യുകയുമാവാം. 

1870-ല്‍ നിര്‍മ്മിച്ച ഒരു പൈപ്പ് ഓര്‍ഗന്‍ പള്ളിയിലുണ്ട്. ഇപ്പോഴും ഞായറാഴ്ചകളില്‍ അത് വായിക്കാറുണ്ട്. യൂറോപ്പില്‍നിന്ന് 1853-ല്‍ കൊണ്ടുവന്ന എട്ട് മണികളാണ് പള്ളിയിലുള്ളത്. പള്ളിമണിയുടെ കൂദാശയ്ക്ക് 5000 പേരാണ് പങ്കെടുത്തത്. നന്നായി സംരക്ഷിക്കപ്പെടുന്ന ദേവാലയത്തിന്റെ മുന്നില്‍നിന്നു ഫോട്ടോ എടുത്തു. എ.ഡി. 385-ല്‍ ബ്രിട്ടനില്‍ ജനിച്ച ക്രിസ്ത്യന്‍ മിഷനറിയും അയര്‍ലന്റിലെ ബിഷപ്പുമാണ് സെന്റ് പാട്രിക്. ഇദ്ദേഹത്തിന്റെ പേരില്‍ തമിഴ് നാട്ടിലും കേരളത്തിലും ഒട്ടേറെ ദേവാലയങ്ങളുണ്ട്. വയനാട്ടിലും ബാംഗ്ലൂരും അങ്കമാലിയിലും സ്‌കൂളുകളുണ്ട്. അയര്‍ലന്റില്‍ ക്രിസ്ത്യന്‍ സഭ പ്രചരിപ്പിച്ചത് ഈ വിശുദ്ധനാണ്. ഓസ്ട്രേലിയായിലെ ആദ്യ കുടിയേറ്റക്കാര്‍ അയര്‍ലന്റില്‍നിന്നുള്ള ക്രിസ്ത്യാനികളായിരുന്നു. അവര്‍ പള്ളിയും സ്‌കൂളും ആതുരാലയവും മഠങ്ങളും സ്ഥാപിച്ചു.

ക്യൂന്‍ വിക്ടോറിയ മാര്‍ക്കറ്റ്     

മെല്‍ബണിലെ ഏറ്റവും വലിയ കച്ചവടകേന്ദ്രമായ ക്യൂന്‍വിക്ടോറിയ മാര്‍ക്കറ്റിലേക്കാണ് പിന്നീട് പോയത്. മെല്‍ബണ്‍ സെന്‍ട്രലില്‍നിന്നും അഞ്ച് മിനിറ്റ് കാറോടിച്ചാല്‍ മാര്‍ക്കറ്റിലെത്താം. കങ്കാരു ഇറച്ചിയും ചീങ്കണ്ണി ഇറച്ചിയും ഓസ്ട്രേലിയയില്‍നിന്നും വരുന്നവര്‍ കൊണ്ടുവരാറുണ്ട്. കങ്കാരു ഇറച്ചി മുന്‍പും തിന്നിട്ടുണ്ടെങ്കിലും രുചി മറന്നതുകൊണ്ട് അതു വാങ്ങണമെന്നു തീരുമാനിച്ചു. ചിക്കനും പോര്‍ക്കുമാണ് വിലക്കുറവ്. ആട്, പോത്ത്, പശു ഇവ വില കൂടുതലാണ്. ആട്ടിറച്ചി രണ്ടു തരമുണ്ട്. ഗോട്ടും ലാമ്പും. ഗോട്ടിനു വില കൂടുതലാണ്. ചെമ്മരിയാടിനു കുറവും. ഇറച്ചിയുടെ ഏതു ഭാഗവും കിട്ടും. തലച്ചോറ് മുതല്‍ കുളമ്പുവരെ. കുടല്‍ മുതല്‍ നാവു വരെ. എല്ലു മുതല്‍ വാലു വരെ. എന്തും ഇനം തിരിച്ചു വെച്ചിട്ടുണ്ട്. ഞങ്ങള്‍ കങ്കാരു ഇറച്ചിയും മട്ടനും മീനും വാങ്ങി. ചെമ്പല്ലിയാണ് വാങ്ങിയത്. മീനിനു നാട്ടിലേക്കാള്‍ വിലക്കുറവാണ്. കുടംപുളിയിട്ട് അതു വറ്റിച്ചപ്പോള്‍ വീട്ടിലെ രുചി തിരിച്ചു കിട്ടി. കങ്കാരു ഇറച്ചിക്ക് എത്ര വെന്താലും മുറുക്കം കൂടുതലാണ്. ചുവപ്പുനിറമാണ് ഇറച്ചിക്ക്. റോസ്റ്റ് ചെയ്തത് കൂടുതലും ഞാനാണ് തിന്നത്. മാര്‍ക്കറ്റില്‍നിന്നുതന്നെ ഞങ്ങളെല്ലാവരും ബാര്‍ബിക്യൂ ബര്‍ഗറും കോഫിയും കഴിച്ചു. വൃത്തിയും വെടിപ്പുമുള്ള ഹോട്ടലില്‍ സദാ തിരക്കുതന്നെ. ജനങ്ങള്‍ വീടുകളില്‍ വെപ്പും കുടിയും ഇല്ലെന്നു റസ്റ്റോറന്റുകള്‍ സന്ദര്‍ശിക്കുമ്പോള്‍ ബോധ്യമാവും. വരുമാനം കൂടുതലുള്ള സമൂഹത്തില്‍ ഹോട്ടല്‍ ഭക്ഷണത്തിനു പ്രസക്തിയുണ്ട്. പോരാത്തതിന് ഒന്നിലും മായമോ കലര്‍പ്പോ ഇല്ല. ടൂറിസ്റ്റുകളേക്കാള്‍ കൂടുതല്‍ നാട്ടുകാരാണ് റസ്റ്റോറന്റില്‍.


ഒരേയിടത്ത് എല്ലാ സാധനങ്ങളും ലഭിക്കുന്ന ഇത്ര വലിയ മാര്‍ക്കറ്റ് ലോകത്തില്‍ വളരെ കുറച്ചേയുള്ളു. 600 കടകളാണ് തുണി, ജ്വല്ലറി, ഭക്ഷണസാധനങ്ങള്‍, ഇറച്ചി, മീന്‍, പച്ചക്കറി, പഴങ്ങള്‍ എന്നിവ വില്‍ക്കുന്നത്. ബുധനാഴ്ചകളില്‍ ഇവിടെ നൈറ്റ് മാര്‍ക്കറ്റും ഉണ്ട്. മാര്‍ക്കറ്റിനകത്ത് പ്രമുഖ കമ്പനികള്‍ക്ക് ഷോപ്പുകളുണ്ട്. ഗ്രില്ല് ചെയ്ത മത്സ്യമാംസ വിഭവങ്ങള്‍ വില്‍ക്കുന്ന ആൃമംtuൃേെ വെീു ഇതിനകത്തുണ്ട്. പല ദിവസങ്ങളില്‍ വ്യത്യസ്ത സമയമാണ് ഇവിടെ ക്രമീകരിച്ചിരിക്കുന്നത്. കാലത്ത് ആറ് മണിമുതല്‍ ഉച്ചയ്ക്ക് രണ്ടു മണിവരേയും ഞായറാഴ്ച ഒന്‍പത് മണിമുതല്‍ നാല് മണിവരേയുമാണ് സമയം. 1860 മുതല്‍ ഈ മാര്‍ക്കറ്റ് സജീവമാണ്. ഇതിനകത്ത് ബുക്ക് മാര്‍ക്കറ്റുകള്‍, പല രാജ്യങ്ങളുടെ ഫുഡ് ഫെസ്റ്റിവലുകള്‍ എന്നിവ നടക്കുന്നുണ്ട്. 17 ഏക്കറിലാണ് ഇതു വ്യാപിച്ചു കിടക്കുന്നത്. പട്ടാളക്കാരുടെ ബാരക്കുകളും സെമിത്തേരിയും ആയുധ നിര്‍മ്മാണശാലയും ഇരുന്നിടത്താണ് മാര്‍ക്കറ്റ് ഉയര്‍ന്നു വന്നത്. പതിനായിരത്തിലേറെ പേരെ അടക്കം ചെയ്ത സെമിത്തേരിയായിരുന്നു അതെന്നു പറയപ്പെടുന്നു. പുതുതായി നിര്‍മ്മിച്ച എമംസിലൃ സെമിത്തേരിയില്‍ 914 തലക്കല്ലുകള്‍ ഇവിടന്നു മാറ്റി സ്ഥാപിച്ചിട്ടുണ്ട്. എങ്കിലും 9000 ശവകുടീരങ്ങളെങ്കിലും കാര്‍ പാര്‍ക്ക് നിലകൊള്ളുന്നിടത്ത് മണ്ണിനടിയില്‍ കിടക്കുന്നുണ്ടെന്നു പറയപ്പെടുന്നു. 1200 കാറുകള്‍ പാര്‍ക്ക് ചെയ്യാന്‍ ഇവിടെ സൗകര്യമുണ്ട്. മെല്‍ബണില്‍ എത്തുന്ന ടൂറിസ്റ്റുകള്‍ സന്ദര്‍ശിക്കുന്ന ഈ മാര്‍ക്കറ്റ് യുനെസ്‌ക്കോയുടെ പൈതൃകപ്പട്ടികയില്‍ ഇടം പിടിക്കാനുള്ള നടപടികള്‍ പുരോഗമിക്കുന്നുണ്ട്. മാര്‍ക്കറ്റില്‍ ഞായറാഴ്ച ഒത്തുകൂടുന്ന മലയാളികളുണ്ട്. പക്ഷേ, ഇന്ത്യക്കാരുടെ കടകള്‍ ഇല്ലെന്നു തന്നെ പറയാം.

തെരുവുകളില്‍ കൂട്ടിയിട്ട വസ്തുക്കള്‍ 
ഓക്ക് പാര്‍ക്ക് സ്റ്റേഷന്റെ അരികുപിടിച്ച് റോഡിലൂടെ നടന്നാല്‍ പാസ്‌കോ വെയിലിലെത്താം. അടുത്ത സ്റ്റേഷനാണത്. കുന്നുകള്‍ക്കിടയിലൂടെ റോഡുകളും അവയ്ക്കരികില്‍ വീടുകളും വൃത്തിയുള്ള മുറ്റവും പൂന്തോട്ടവും. പൂത്തുകിടക്കുന്ന ഒലിവ് ചെടികള്‍ വെട്ടി നിര്‍ത്തിയതാണെന്ന് അതിന്റെ മുരടിച്ച തടികണ്ടാല്‍ ബോദ്ധ്യമാവും. മാതളനാരങ്ങ പലയിടങ്ങളിലുമുണ്ട്. പള്ളിക്കു സമീപം ഒരു മള്‍ബറി മരം ഉണ്ട്. കുരുമുളക് കുലകള്‍പോലെ വയലറ്റ് പഴമാണതില്‍. ഞാനതില്‍നിന്നു കായ് പറിച്ച് തിന്നാറുണ്ട്. പപ്പായയും കാരംബോളയും (ടമേൃ ളൃൗേെശ) പലയിടത്തും കാണാന്‍ കഴിയും. ചെറുനാരകത്തിനു പകരം വലിപ്പമുള്ള രശൃtu െ(ഹലാീി) ആണ്. ചെടിയോ വിത്തോ ഒന്നുംതന്നെ മറ്റു രാജ്യങ്ങളില്‍നിന്നും ഓസ്ട്രേലിയയിലേയ്ക്കു കൊണ്ടുപോകാന്‍ കഴിയുകയില്ല. അവിടെനിന്നു നാട്ടിലെത്തിക്കാനുമാവില്ല. ഒരു സ്റ്റേറ്റില്‍നിന്നു മറ്റൊന്നിലേയ്ക്കു കൊണ്ടുപോകുന്നതിനും നിബന്ധനകളുണ്ട്. എയര്‍പോര്‍ട്ടില്‍ ഏറ്റവും കര്‍ശനമായി പരിശോധിക്കപ്പെടുന്നത് ഇവയാണ്. തേനിന്റെ സുഗന്ധമുള്ള പൂവുണ്ടാകുന്ന ഒരു ചെടി നാട്ടിലേയ്ക്കു കൊണ്ടുവരാന്‍ ഞാന്‍ പദ്ധതിയിട്ടു. പക്ഷേ, പിടിച്ചാല്‍ പിഴയടക്കേണ്ടിവരുമെന്നു മുന്നറിയിപ്പ് ലഭിച്ചതുകൊണ്ട് പരിപാടി വേണ്ടെന്നു വച്ചു. അപൂര്‍വ്വമായ സസ്യജന്തുജാലത്തിന്റെ ഭൂമികയാണ് ഓസ്ട്രേലിയ. 85 ശതമാനം പൂച്ചെടികളും 84 ശതമാനം സസ്തനികളും 45 ശതമാനം പക്ഷികളും 89 ശതമാനം മീനുകളും തദ്ദേശീയമാണ്. മറ്റൊരിടത്തും അവയെ കാണാനാവില്ല. അതുകൊണ്ടാണ് കര്‍ശന നിബന്ധനകള്‍. 

മരിച്ചവരുടെ പൂന്തോട്ടം 
മെല്‍ബണ്‍ സെന്‍ട്രലിലിറങ്ങി സ്വാസ്റ്റ്ന്‍ സ്ട്രീറ്റിലൂടെ മെല്‍ബണ്‍ യൂണിവേഴ്സിറ്റി വഴി പോകുന്ന ട്രാമില്‍ കയറി. കാള്‍ട്ടനിലാണ് (ഇമൃഹീേി) മെല്‍ബണ്‍ ജനറല്‍ സെമിത്തേരി. കറുത്ത കുപ്പായം ധരിച്ചു നില്‍ക്കുന്ന ഒരു കൂടാരം പോലെ സെമിത്തേരിയിലെ ചാപ്പല്‍. 1852-ലാണ് ഇതിന്റെ തുടക്കം. ഓള്‍ഡ് മെല്‍ബണ്‍ സെമിത്തേരി ആ വര്‍ഷം അടച്ചു, വിക്ടോറിയ മാര്‍ക്കറ്റിനു വേണ്ടി. മുന്‍വശത്തെ ഉയര്‍ന്ന ഗോപുരത്തിനു മുകളിലെ കുരിശ് എപ്പോഴൊ ഒടിഞ്ഞു വീണിട്ടുണ്ടെന്നു തോന്നുന്ന നിര്‍മ്മിതി. വൃത്തിയായി ആര്‍ഭാടത്തോടെ കെട്ടി ഉയര്‍ത്തിയ ശവകുടീരങ്ങള്‍. കരിങ്കല്ലും മാര്‍ബിളും ഉപയോഗിച്ചാണ് അവ തീര്‍ത്തിരിക്കുന്നത്. സെമിത്തേരിയിലെ കല്ലറയുടെ അവകാശികളുടെ പേരും നാള്‍വഴിയും പദവിയും അവയില്‍ ആലേഖനം ചെയ്തിരിക്കുന്നു. എല്ലാ കല്ലറകള്‍ക്കു ചുറ്റും പുല്ലു പാകി വൃത്തിയാക്കിയിരിക്കുന്നു. കപ്പല്‍ സഞ്ചാരികളുടേയും വൈമാനികരുടേയും ശവകുടീരം പെട്ടെന്നു തിരിച്ചറിയാവുന്നവിധം വാചകങ്ങള്‍. 'ഒല ഹീ്‌ലറ വേല ലെമ' എന്നത് ഹരോള്‍ഡ് ഹോള്‍ട്ട് (19081967) കടലില്‍ കുളിക്കുമ്പോള്‍ അപ്രത്യക്ഷമായതാണെന്നു നാമറിയുന്നു. 17-ാമത് ഓസ്ട്രേലിയന്‍ പ്രധാനമന്ത്രിയായ ഹരോള്‍ഡ് ഹോള്‍ട്ടിന്റെ ശവകുടീരമാണത്. 1967-ല്‍ അദ്ദേഹം പോര്‍ട്ട് സീയില്‍ നീന്തുമ്പോള്‍ അപ്രത്യക്ഷമാകുകയായിരുന്നു. ഇവല്ശീ േആലമരവല്‍ നടന്ന തിരച്ചില്‍ വിഫലമായി. അദ്ദേഹത്തിന്റെ ഭൗതികശരീരം കണ്ടെടുക്കാനായില്ല. ഇതേക്കുറിച്ചുള്ള ദുരൂഹത ഇന്നും നിലനില്‍ക്കുന്നുണ്ട്. അദ്ദേഹത്തിന്റെ ശവകുടീരത്തിലാണ് ഒല ഹീ്‌ലറ വേല ലെമ എന്ന് ആലേഖനം ചെയ്തിരിക്കുന്നത്. അദ്ദേഹത്തിന്റെ നാമത്തില്‍ ഒമൃീഹറ ഒീഹ േങലാീൃശമഹ ടംശാാശിഴ ഇലിലേൃ മെല്‍ബണിലുണ്ട്. ഇതിനകത്ത് 25 കുളങ്ങളും പുറത്ത് 50 കുളങ്ങളും ഹോട്ടലും സ്പായുമുണ്ട്. പൊതു നീന്തല്‍ക്കുളമാണിത്.

ഏറെ പഴക്കം തോന്നിക്കുന്ന കപ്പേളപോലൊരു കല്ലറയിലെ എഴുത്തുകള്‍ ശ്രദ്ധിച്ചു. ജോണ്‍ പാസ്‌കോ ഫാക്കനറുടെ ശവകുടീരമാണത്. ഫാക്കനറുടെ എസ്റ്റേറ്റായിരുന്നു ഞാന്‍ താമസിച്ച ഓക്ക് പാര്‍ക്ക്. നഗരം വികസിച്ചപ്പോള്‍ ഓക്ക് പാര്‍ക്കില്‍ റെയില്‍വേ സ്റ്റേഷനും പാര്‍പ്പിടങ്ങളും വന്നു. യൂറോപ്പില്‍നിന്നുള്ള കുടിയേറ്റക്കാരാണ് ഇവിടെ തമ്പടിച്ചത്. മെല്‍ബണ്‍ നഗരത്തോട് അടുത്ത് കിടക്കുന്നതുകൊണ്ടും എയര്‍പോര്‍ട്ടിന്റെ സാമീപ്യമുള്ളതുകൊണ്ടും സ്ഥലത്തിനു വില കൂടുതലാണ്.

ഹാരങ്ങളേന്തി നില്‍ക്കുന്ന മാലാഖമാരുടെ മാര്‍ബിള്‍ പ്രതിമകള്‍ മകുടമായ കല്ലറകള്‍ പുതുമയുള്ളതാണ്. പലതിലും പുഷ്പങ്ങള്‍ വെച്ച ഫ്‌ലവര്‍വേസുകളുണ്ട്. ഇവയിലൊന്നും പ്ലാസ്റ്റിക് പൂക്കളല്ല, മറിച്ച് പുതുപുഷ്പങ്ങളാണ് എന്നു നാം തിരിച്ചറിയുന്നു. ആര്‍ഭാടത്തോടെ പണിതുയര്‍ത്തി സംരക്ഷിക്കുന്ന സെമിത്തേരിയില്‍ ചുറ്റിനടന്നു കല്ലറയിലെ എഴുത്തുകള്‍ വായിക്കുമ്പോള്‍ വിജനമായ സെമിത്തേരിയില്‍ ആത്മാവുകള്‍ ചുറ്റിത്തിരിയുന്നില്ലേ എന്നു നമുക്കു തോന്നും. ഇതിനു വടക്ക് Princes park ഉം Princes park stadiumവുമുണ്ട്. യൂണിവേഴ്സിറ്റി ഓഫ് മെല്‍ബണിന്റെ കെട്ടിടങ്ങളാണ് സമീപത്ത്. ചാപ്പലിനു മുന്നില്‍ കരിങ്കല്ലില്‍ തീര്‍ത്ത ഒരു കുരിശുണ്ട്. ഇവിടേയ്ക്കു കണ്ടക്റ്റഡ് ടൂറുകള്‍ നടത്തുന്നുണ്ട്. നൈറ്റ് ടൂറും ഡേ ടൂറുമുണ്ട്. Alphabetical record of burials ഇവിടെ ലഭ്യമാണ്. പരേതന്റെ പേര് കൊടുത്താല്‍ വിവരങ്ങളറിയാനുള്ള സംവിധാനമുണ്ട്. 1866 മുതല്‍ 1917 വരെയുള്ള റെക്കോര്‍ഡും ക്യൂന്‍ വിക്ടോറിയ മാര്‍ക്കറ്റില്‍ 19-ാം നൂറ്റാണ്ടില്‍ ശവമടക്കിയവരെക്കുറിച്ചുള്ള വിവരങ്ങളും ലഭ്യമാണ്. 1942 മുതലുള്ള വിവരങ്ങള്‍ ഡിജിറ്റലൈസ് ചെയ്തിട്ടുണ്ട്. ആദ്യകാല കുടിയേറ്റക്കാരെക്കുറിച്ച് അന്വേഷിച്ച് പുതിയ തലമുറ ഇവിടെ എത്തുന്നുണ്ട്. 1853 മുതല്‍ മൂന്നു ലക്ഷം പേരെ ഇവിടെ സംസ്‌കരിച്ചിട്ടുണ്ട്. 106 ഏക്കര്‍ വിസ്തീര്‍ണ്ണമുള്ള ഇവിടെ വിക്ടോറിയ മാര്‍ക്കറ്റ് വന്നപ്പോള്‍ പഴയ മെല്‍ബണ്‍ സെമിത്തേരിയില്‍നിന്നും മാറ്റിയ കല്ലറകളുമുണ്ട്. ഒരു പാര്‍ക്ക് സന്ദര്‍ശിക്കുന്ന അനുഭവമാണ് ഇവിടെ ചുറ്റിയടിക്കുമ്പോള്‍. പല ഭാഷകളിലും ആലേഖനം ചെയ്ത തലക്കല്ലുകളുണ്ട്. ആര്‍ഭാടം ദൃശ്യമാകുന്ന നിര്‍മ്മിതികളാണ് പലതും. ഓസ്ട്രേലിയ ഭരിച്ച പ്രധാനമന്ത്രിമാരുടെ ലിസ്റ്റ് ഇവിടെ രേഖപ്പെടുത്തിയിട്ടുണ്ട്. ആദിവാസികളുടെ ഇടയിലെ മൂപ്പന്മാരുടെ കല്ലറകളില്‍ അവര്‍ ചെയ്ത സേവനങ്ങളും ഇടപെടലുകളും രേഖപ്പെടുത്തിയിരിക്കുന്നു. ഇതിനിടയില്‍ ഒരു റോസത്തോട്ടം നന്നായി പരിപാലിക്കുന്നുണ്ട്. അനേകം വൃക്ഷങ്ങള്‍ സംരക്ഷിച്ചിരിക്കുന്നു. തണലില്‍ ഇരുന്നു സന്ദര്‍ശകര്‍ക്ക് ധ്യാനിക്കാം. ഉറക്കം തൂങ്ങാം. 

ഒന്നും രണ്ടും മഹായുദ്ധത്തില്‍ പങ്കെടുത്ത 91 പേരുടെ ശവകുടീരങ്ങള്‍ ഇവിടെയുണ്ട്. എവിടെപ്പോയാലും സെമിത്തേരി സന്ദര്‍ശനം ഒരു നിയോഗമാകുന്നു. ഇസ്രയേലിലെ യഹൂദശ്മശാനവും ഗലീലിയോയുടെ ശവകുടീരം സ്ഥിതിചെയ്യുന്ന പിസയിലെ പുരാതന സെമിത്തേരിയും ഈജിപ്തിലെ പരിമിഡുകളും ജെയിംസ് ജോയിസിന്റെ കബറിടമുള്ള സൂറിക്കിലെ എഹൗിലേൃി രലാലലേൃ്യയും സന്ദര്‍ശിച്ചത് വായനയിലൂടെ ഇഴചേര്‍ന്ന ഒരു ബന്ധത്തിലൂടെയാവണം. ഗോല്‍ക്കൊണ്ടയിലെ കുത്തബ് ശാഹി ശവകുടീരങ്ങളും താജ്മഹലും കബറിടങ്ങളാണല്ലോ. സെമിത്തേരികള്‍ ചരിത്രത്തിന്റെ കലവറകളാണെന്നും നിലനില്‍പ്പിന്റെ അല്ലെങ്കില്‍ ജീവിച്ചിരുന്നുവെന്നതിന്റെ അടയാളങ്ങളാണെന്നും തിരിച്ചറിയുന്നു. മരിച്ചവരിലേയ്ക്കുള്ള സന്ദര്‍ശനങ്ങളാണ് കുഴിമാടങ്ങള്‍ കണ്ടുതീര്‍ക്കുമ്പോള്‍ നമുക്കു ലഭിക്കുന്നത്. അടക്കപ്പെട്ടയാളുടെ കല്ലറയ്ക്കും സെമിത്തേരിക്കും സഞ്ചാരിയെ കൂട്ടിക്കൊണ്ടു പോകാന്‍ കഴിയുമെന്നു ചിന്തിച്ചു ഞാന്‍ ഫ്രീ ട്രാം സോണിലേയ്ക്കു നടന്നു.

ട്രെയിനിലെ പകലുകള്‍ 
പ്രാതല്‍ കഴിച്ച് ഒരു ട്രെയിന്‍ കയറി നോര്‍ത്ത് മെല്‍ബണിലിറങ്ങി. അവിടെനിന്നും വീണ്ടും കയറി അപ്ഫീല്‍ഡിലേക്കും. ട്രെയിനിലിരിക്കുമ്പോള്‍ അനക്കമാര്‍ന്ന നിരത്തില്‍ ട്രാമും ബസുകളും കാഴ്ചയില്‍പ്പെട്ടു. തീരെ കുറച്ച് യാത്രക്കാരെ ട്രെയിനിലുണ്ടാകാറുള്ളൂ. ചിലപ്പോള്‍ മൂന്നു നാല് പേര്‍. എന്തിനാണ് ഞാനിവിടെ എന്നു സ്വയം ചോദിക്കും. പക്ഷേ, വായനയുടെ ആഹ്ലാദം ഉപേക്ഷിച്ചിരുന്നില്ല.

നഗരം അടുക്കുമ്പോള്‍ കൂര്‍പ്പിച്ച പെന്‍സില്‍ മീനാരങ്ങളുള്ള ഗോത്തിക് പള്ളികളും വീടുകളുടെ ചാരനിറമാര്‍ന്ന മേല്‍ക്കൂരകളും ഭോജ്യശാലകളും പഴത്തോട്ടങ്ങളും നീണ്ടുപോകുന്ന വഴിത്താരകള്‍ക്കപ്പുറം നിശ്ചലമായ പ്രകൃതിയും നല്‍കുന്ന കാഴ്ച ആനന്ദം നല്‍കുന്നു. അപ്ഫീല്‍ഡിലെ തെരുവുകളില്‍ അലഞ്ഞുനടക്കുമ്പോഴാണ് ഗായകരുടെ നിര കണ്ടത്. എല്ലാ തെരുവുകള്‍ക്കും അവിടെ ചുട്ടെടുത്ത കബാബിന്റേയും സോസിന്റേയും ഗന്ധമാണ്. ഒരു കടയുടെ പുറത്തുനിന്ന് അവിടെ വില്‍ക്കാന്‍ വച്ചിരുന്ന ഭക്ഷ്യവിഭവങ്ങളെ ഞാന്‍ നോക്കി. ചിക്കന്‍ നെഗറ്റ്സ് മാത്രം ആകൃതികൊണ്ട് തിരിച്ചറിയാം. ബാക്കിയൊന്നും എനിക്ക് പരിചിതമായിരുന്നില്ല. കോളേജില്‍ പഠിക്കുന്ന പെണ്‍കുട്ടികളാണ് വിഭവങ്ങള്‍ പാചകം ചെയ്യുന്നതും വിളമ്പുന്നതും. അവര്‍ ആര്‍ക്കും അമിത ശ്രദ്ധ കൊടുക്കുന്നില്ല. ചിരിച്ചു കാണിക്കുന്നില്ല. വിളിച്ചു കയറ്റുന്നുമില്ല. ഒരു ബര്‍ഗര്‍ പറഞ്ഞപ്പോള്‍ പരത്തി വലുതാക്കിയ ചിക്കണ്‍ നെഗറ്റ്സ് അതില്‍ കയറിപ്പറ്റിയിരുന്നുവെങ്കിലും സോസിന്റേയും ഒലിവ് ഓയിലിന്റേയും ഇലകളുടേതും രുചി എനിക്ക് ബോധിച്ചു. വിശപ്പ് മാറുകയും ചെയ്തു. 

ഫോര്‍ഡ് മോട്ടോഴ്സിന്റെ ഫാക്ടറി ഇവിടെയുണ്ട്. ചുവരുകളിലുടനീളം ഗ്രാഫിറ്റികളുടെ കളമെഴുത്ത്. ചിലയിടങ്ങളിലെ വിശാലമായ സെമിത്തേരി കാഴ്ചയായി. റോഡുവക്കില്‍ ശേഷിക്കുന്ന മാളികയും മന്ദിരങ്ങളും ആ പ്രദേശത്തെ ആളുകള്‍ സമ്പന്നജീവിതം നയിച്ചതിന്റെ അടയാളങ്ങളാണ്. യൂറോപ്പില്‍നിന്നുള്ള സ്വര്‍ണ്ണവ്യാപാരികളാവാം അവയില്‍ താമസിച്ചിരുന്നത്. റോയല്‍ പാര്‍ക്കും മക്കാളെയും പിന്നിട്ട് നോര്‍ത്ത് മെല്‍ബണിലിറങ്ങി അവിടെനിന്നും വീണ്ടും കയറി ഓക്ക് പാര്‍ക്കില്‍ ട്രെയിനിറങ്ങി. ഏഴുമണി കഴിഞ്ഞിരുന്നെങ്കിലും ഇരുട്ട് വീണിരുന്നില്ല. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com