ആനി റിബു ജോഷി: തിരിച്ചറിവ് നിറച്ച  പോരാട്ട ലഹരി

ചാറ്റിങ് മാത്രമല്ല, ഫെയ്‌സ്ബുക്കിലൂടെയും ഇന്‍സ്റ്റാഗ്രാമിലൂടെയും ചെയ്യാന്‍ സാധിക്കുകയെന്ന തിരിച്ചറിവാണ് തന്നെ ഇത്തരമൊരു ക്യാംപയിനിങ്ങിനു പ്രേരിപ്പിച്ചതെന്ന് പറയുന്നു അന്ന റിബു ജോഷി.
ആനി റിബു ജോഷി
ആനി റിബു ജോഷി

http://destinefighter.blogspot.com/
https://www.facebook.com/anierjoshy/
https://www.instagram.com/
anieribu_official/?hl=en

ന്യൂജെന്‍ കാലത്തില്‍ സോഷ്യല്‍ മീഡിയ ഒരു നല്ല ആയുധമാണെന്ന് അമ്മ തന്നെയാണ് എനിക്കു പറഞ്ഞുതന്നത്. ചാറ്റിങ് മാത്രമല്ല, ഫെയ്‌സ്ബുക്കിലൂടെയും ഇന്‍സ്റ്റാഗ്രാമിലൂടെയും ചെയ്യാന്‍ സാധിക്കുകയെന്ന തിരിച്ചറിവാണ് തന്നെ ഇത്തരമൊരു ക്യാംപയിനിങ്ങിനു പ്രേരിപ്പിച്ചതെന്ന് പറയുന്നു അന്ന റിബു ജോഷി. ഒന്നാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിയായ ഈ പതിനേഴുകാരിയാണ് ലഹരിവിരുദ്ധ പോരാട്ടങ്ങള്‍ക്ക് നേതൃത്വം കൊടുക്കുന്നത്. 

ഫെയ്സ്ബുക്കിലെ സ്റ്റാറ്റസുകളും പോസ്റ്റുകളുമായിരുന്നു ഈ വിദ്യാര്‍ത്ഥിക്ക് ലഹരിവിരുദ്ധ ക്യാംപയിന്‍ നടത്താനുള്ള ആകെയുള്ള കൈമുതല്‍. ലോകത്തെ ഏറ്റവും പ്രായം കുറഞ്ഞ ലഹരി വിരുദ്ധ ആക്ടിവിസ്റ്റും ബ്ലോഗറുമാണ് തൃശൂര്‍ സ്വദേശിയായ ഈ പെണ്‍കുട്ടി. നാലു വയസുള്ളപ്പോഴാണ് ആനിക്ക് അച്ഛനെ നഷ്ടമായത്. അച്ഛന്‍ ജോഷിക്ക് ലിവര്‍ സിറോസിസായിരുന്നു. തുടര്‍ച്ചയായ മദ്യപാനംകൊണ്ടുണ്ടായ  അസുഖം. മുപ്പത്തിയെട്ടാം വയസ്സില്‍ അച്ഛന്‍ മരിച്ചതോടെ അമ്മയും ചേച്ചിയുമടങ്ങുന്ന കുടുംബം അനാഥമായി. എനിക്ക് തിരിച്ചറിവായപ്പോള്‍ വേറെ ആര്‍ക്കും ഈ ഗതി വരരുത് എന്നായിരുന്നു ആനിയുടെ ആഗ്രഹം. അങ്ങനെയാണ് ലഹരിവിരുദ്ധ ബോധവല്‍ക്കരണം നടത്തിത്തുടങ്ങിയത്. സ്വയം രൂപം നല്‍കിയ വൈറ്റ് ബാന്‍ഡ് ഇന്റര്‍ നാഷണല്‍ സ്റ്റുഡന്റ്‌സ് അസോസിയേഷന്റെ നേതൃത്വത്തിലാണ് വിവിധ സ്‌കൂളുകളില്‍ ഈ ബോധവല്‍ക്കരണ പരിപാടികള്‍ തുടര്‍ന്നത്. സ്വന്തമായി സന്നദ്ധ സംഘടനയുള്ള ലോകത്തെ ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയാണ് ഇന്ന് ആനി. 

അമ്മയും ചേച്ചി അന്നയും ആനിക്ക് എല്ലാ പിന്തുണയും നല്‍കി. അവിടെനിന്നാണ് 'ഡെസ്റ്റിന്‍ഡ് ഫൈറ്റര്‍' എന്ന ബ്ലോഗിന്റെ ആരംഭം. അഞ്ച് ലക്ഷം പേര്‍ക്കാണ് ഇതുവരെയായി ആനി ക്ലാസ്സുകള്‍ എടുത്തിട്ടുള്ളത്. അതില്‍ വിദ്യാര്‍ത്ഥികളും അധ്യാപകരും പൊലീസുകാരും വരെ ഉള്‍പ്പെടും. അഞ്ച് വയസ്സു മുതല്‍ 85 വയസ്സുവരെയുള്ളവര്‍ക്ക് ആനി ഇതുവരെയായി ക്ലാസ്സുകള്‍ എടുത്തിട്ടുണ്ട്. രാജ്യത്തെ ലഹരിമുക്തമാക്കാന്‍ ലക്ഷ്യമാക്കാനാവശ്യപ്പെട്ട് ഒരു വീഡിയോ ആനി സോഷ്യല്‍ മീഡിയയില്‍ അപ്ലോഡ് ചെയ്തിരുന്നു. രാജ്യത്ത് അനുദിനം വളര്‍ന്നുകൊണ്ടിരിക്കുന്ന ലഹരിമാഫിയയെ തുടച്ചുനീക്കാനാകുമോ എന്ന ചോദ്യം പ്രധാനമന്ത്രിയോട് ചോദിച്ചുകൊണ്ടാണ് ആനി ആ വീഡിയോയില്‍ പ്രത്യക്ഷപ്പെട്ടത്. 

ഇത് വൈറലായതോടെ കേന്ദ്ര - സംസ്ഥാന സര്‍ക്കാരുകള്‍ ആനിയുടെ പോരാട്ടത്തിനു പിന്തുണ അറിയിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദി മാന്‍കി ബാത്തിലൂടെ മറുപടിയും നല്‍കി. സോഷ്യല്‍ മീഡിയയില്‍ ആക്ടീവായ ആനി അതിനെ ക്ലാസ്സുകള്‍ എടുക്കാനും എഴുതാനും ഉപയോഗിച്ചു. ഇതുവഴി യുവാക്കളില്‍ ലഹരിവിരുദ്ധ സന്ദേശങ്ങള്‍ എത്തിച്ചു തുടങ്ങി. ഡിമാന്റ് റിഡക്ഷന്‍ അപ്രോച്ച് എന്ന ഒരു മാര്‍ഗ്ഗം കണ്ടുപിടിക്കുകയും അതുവഴി ജനങ്ങളെ ലഹരി വിമുക്തരാക്കാന്‍ ശ്രമിക്കുകയുമാണ് ആനി. ഇത് ആദ്യഘട്ടം അഞ്ഞൂറിലധികം വിദ്യാര്‍ത്ഥികളില്‍ പരീക്ഷിച്ച് വിജയം കണ്ടതായിരുന്നു. സംസ്ഥാനത്തെ വിദ്യാലയങ്ങളെ ലഹരിവിമുക്തമാക്കാന്‍ ആനിയുടെ നേതൃത്വത്തില്‍ കര്‍മ്മപദ്ധതി We Can സര്‍ക്കാര്‍ രൂപീകരിച്ചിരുന്നു. ബ്രെയിന്‍ ട്രെയിനിങ് പരിശീലന പദ്ധതിയുടെ ഉദ്ഘാടനം ആരോഗ്യമന്ത്രി കെ.കെ. ശൈലജ തിരുവനന്തപുരത്തു വച്ച് നടത്തി. ഒരു ലക്ഷം വിദ്യാര്‍ത്ഥികള്‍ക്ക് പ്രത്യേക ബോധവല്‍ക്കരണം നടത്താനായിരുന്നു ലക്ഷ്യം.  ഇതിന് പ്രത്യേക ടീമായിരുന്നു. ഈ പദ്ധതികള്‍ കഴിഞ്ഞ് തുടര്‍ച്ചയായ പദ്ധതികള്‍ വരുന്നുണ്ട്. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com