നികിത ഹരി: എന്നും ടോപ്പായ എന്‍ജിനീയര്‍

ബ്രിട്ടണിലെ ടെലഗ്രാഫും വുമണ്‍സ് എന്‍ജിനീയറിങ് സൊസൈറ്റിയും ചേര്‍ന്ന് തയ്യാറാക്കിയ ലോകത്തെ ഏറ്റവും മികച്ച 50 വനിത എന്‍ജിനീയര്‍മാരുടെ പട്ടികയില്‍ നികിതയുണ്ട്.
നികിത ഹരി: എന്നും ടോപ്പായ എന്‍ജിനീയര്‍

വേഷണത്തിനായി രണ്ട് കോടിയുടെ സ്‌കോളര്‍ഷിപ്പ്, കേംബ്രിഡ്ജ് സര്‍വകലാശാല ഒരുക്കുന്ന അക്കാദമിക പരിസരം. വടകര സ്വദേശിയായ നികിതയുടെ നേട്ടങ്ങളൊന്നും ചെറുതല്ല. ഒന്നിലേറെ ചരിത്രനേട്ടങ്ങള്‍ക്കുടമയാണ് ഈ പെണ്‍കുട്ടി. ബ്രിട്ടണിലെ ടെലഗ്രാഫും വുമണ്‍സ് എന്‍ജിനീയറിങ് സൊസൈറ്റിയും ചേര്‍ന്ന് തയ്യാറാക്കിയ ലോകത്തെ ഏറ്റവും മികച്ച 50 വനിത എന്‍ജിനീയര്‍മാരുടെ പട്ടികയില്‍ നികിതയുണ്ട്. 2013-ല്‍ കേംബ്രിഡ്ജ് സര്‍വകലാശാലയില്‍ പ്രവേശനം ലഭിച്ച നികിത യൂറോപ്പിലെ ഫോബ്സ് മാസികയുടെ പട്ടികയിലും ഇടം കണ്ടെത്തിയിരുന്നു. ഗൂഗിള്‍ യൂറോപ്പ്, ഐ.ഇ.ടി ട്രാവല്‍, സ്‌നോഡണ്‍ ട്രസ്റ്റ്, ബ്രിട്ടീഷ് ഫെഡറേഷന്‍ ഓഫ് വുമണ്‍ ഗ്രാജ്വേറ്റ്, നെഹ്‌റു ട്രസ്റ്റ്, ഇഫ്.എഫ്. ഡബ്ല്യു. ജി റിസേര്‍ച്ച് ഫൗണ്ടേഷന്‍ ഗ്രാന്റ്, ചര്‍ച്ചില്‍ കോളേജ് ഗ്രാന്റ് എന്നിങ്ങനെ ഒരു പിടി സ്‌കോളോര്‍ഷിപ്പുകള്‍. ഏറ്റവുമൊടുവില്‍ ഓക്‌സ്‌ഫോര്‍ഡിന്റെ ഫെല്ലോഷിപ്പും നികിതയ്ക്ക് ലഭിച്ചു. 

സ്‌കൂള്‍കാലം മുതല്‍ പഠനത്തിലും പാഠ്യേതര വിഷയങ്ങളിലും മികവ് പ്രകടിപ്പിച്ചിരുന്നു നികിത. അച്ഛന്‍ ഹരിദാസന് ബിസിനസാണ്. അമ്മ ഗീത ഹരി വീട്ടമ്മയും. കുസാറ്റിനു കീഴിലുള്ള വടകര കോ-ഓപ്പറേറ്റീവ് കോളേജില്‍ നിന്നാണ് ഇലക്ട്രോണിക്സ് ഇന്‍സ്ട്രമെന്റേഷനില്‍ നികിത എന്‍ജിനീയറിങ് ബിരുദം റാങ്കോടെ നേടിയത്. പവര്‍ ഇലക്ട്രോണിക്സില്‍ എം.ടെക് എസ്.ആര്‍.എം യൂണിവേഴ്‌സിറ്റിയില്‍നിന്ന് പൂര്‍ത്തിയാക്കിയതും സ്വര്‍ണത്തിളക്കത്തോടെ. അതിനു ശേഷം കോഴിക്കോട് എന്‍.ഐ.ടിയില്‍ അധ്യാപികയായി കുറച്ചുകാലം. ആ സമയത്താണ് ഗവേഷണത്തിനായി എന്തുകൊണ്ട് വിദേശരാജ്യങ്ങളില്‍ പൊയ്ക്കൂടാ എന്ന ചിന്ത വന്നത്. അങ്ങനെ ജോലി രാജിവച്ച് വിഖ്യാതമായ എല്ലാ സര്‍വകലാശാലകളിലും അപേക്ഷ അയച്ചു. മാഞ്ചസ്റ്ററില്‍നിന്നും സ്‌കോളര്‍ഷിപ്പ് ലഭിച്ചിരുന്നു. എന്നാല്‍. കേംബ്രിഡ്ജാണ് ഞാന്‍ തെരഞ്ഞെടുത്തത്. ഇലക്ട്രിക്കല്‍ എന്‍ജിനീയറിങ്ങിലാണ് ഗവേഷണം-നികിത ഹരി പറയുന്നു. 

ഇപ്പോള്‍ രണ്ട് സ്റ്റാര്‍ട്ട് അപ്പ് കമ്പനികളുടെ അമരക്കാരിയാണ് നികിത. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ സഹായത്തോടെ പതിമൂന്നു മുതല്‍ പതിനെട്ട് വയസ്സ് വരെയുള്ള കരിയര്‍ ഗൈഡന്‍സ് നല്‍കുന്ന വൂഡിയാണ് ഒന്നാമത്തേത്. കോഴിക്കോട് ഐ.ഐ.എം.കെയിലാണ് സ്റ്റാര്‍ട്ട് അപ്പ് തുടങ്ങിയത്. കൃത്രിമബുദ്ധി ഉപയോഗിച്ചുള്ള അല്‍ഗോരിതം ഉദ്യോഗാര്‍ത്ഥിയുടെ കഴിവുകള്‍ തിരിച്ചറിയുന്ന സ്‌കില്‍ ഡിസ്‌കവറി പ്ലാറ്റ്ഫോമാണ് വൂഡി. പാവപ്പെട്ട കുട്ടികള്‍ക്ക് ഡിജിറ്റല്‍ സ്‌കില്‍ ലഭ്യമാക്കാന്‍ Favalley എന്ന സ്റ്റാര്‍ട്ട് അപ്പിനും നികിത തുടക്കം കുറിച്ചിട്ടുണ്ട്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com