മോദിയുടെ രണ്ടാമൂഴംജനാധിപത്യ ചരിത്രത്തില്‍

ദളിത്- മുസ്ലീം വോട്ടുബാങ്കിന്റെ സ്വാധീനത്തെക്കുറിച്ചുള്ള പരമ്പരാഗത നിര്‍വചനങ്ങളെല്ലാം ഇനി പൊളിച്ചെഴുതിയേ മതിയാകൂ.
മോദിയുടെ രണ്ടാമൂഴംജനാധിപത്യ ചരിത്രത്തില്‍

യാഥാര്‍ത്ഥ്യങ്ങള്‍ക്കപ്പുറം വൈകാരികതയാണ് ഇന്ത്യന്‍ ജനാധിപത്യത്തില്‍ വോട്ടവകാശ വിനിയോഗത്തിന്റെ അടിസ്ഥാനമെന്ന് ഒരിക്കല്‍ക്കൂടി തെളിയിക്കുന്നു ഈ തെരഞ്ഞെടുപ്പ് ഫലം. അഴിമതി ആരോപണങ്ങളിലും നയപരാജയങ്ങളുടെ പേരിലും അങ്ങയേറ്റം പ്രതികൂല സാഹചര്യത്തില്‍ നിലനിന്ന ഒരു സര്‍ക്കാരിനെ നാടകീയതയിലൂടെ വിജയത്തിലെത്തിച്ച നേതാവെന്ന നിലയില്‍ മോദി ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ഓര്‍മ്മിക്കപ്പെടും. നോട്ടുനിരോധനം അടക്കമുള്ള നിത്യജീവിതത്തെ ബാധിക്കുന്ന ഒരു ഘടകങ്ങളും ജനവിധിയില്‍ സ്വാധീനഘടങ്ങളായില്ല. പ്രാദേശികരാഷ്ട്രീയ കക്ഷികളെ തീര്‍ത്തും അപ്രസക്തരാക്കിയാണ് ഇത്തവണയും ബി.ജെ.പി അധികാരത്തിലെത്തിയത്. മോദിയുടെ ര ാമൂഴം ഇന്ത്യന്‍ രാഷ്ട്രീയഭാവിയില്‍ ചില ചോദ്യങ്ങള്‍ ഉയര്‍ത്തുന്നു. ഹിന്ദുത്വ ഭരണത്തിന്റെ തുടര്‍ച്ച ഭരണഘടനയില്‍ എന്ത് മാറ്റമാണു ണ്ടാക്കുക? കോണ്‍ഗ്രസ് രാഷ്ട്രീയം അവസാനിക്കുകയാണോ?. പ്രാദേശികരാഷ്ട്രീയത്തിന് ഇനിയെന്ത് പ്രസക്തി?.  

ഹംഗറിയില്‍ വിക്തര്‍ ഒര്‍ബന്‍, തുര്‍ക്കിയില്‍ എര്‍ഡോഗന്‍, അമേരിക്കയില്‍ ട്രംപ്. അധികാരലബ്ധി ഉറപ്പാക്കാന്‍ രാജ്യത്തിന്റെ ഭരണഘടന തന്നെ ഭേദഗതി ചെയ്ത ഭരണാധികാരികളാണ് ഇവരൊക്കെ. സര്‍വ്വാധിപത്യം നിലനിര്‍ത്താന്‍ വെമ്പുന്ന ഭരണാധികാരികള്‍. മതേതരമെന്ന് വിശ്വസിക്കുന്ന ഇന്ത്യന്‍ പരമ്പരാഗത ജനാധിപത്യ സങ്കല്‍പ്പത്തെ അധികാരത്തിലേക്കുള്ള ര ാം വരവില്‍ മോദി പൊളിച്ചെഴുതുമെന്ന ഭീതി നിലനില്‍ക്കെയാണ് ഇത്തവണ പൊതുതെരഞ്ഞെടുപ്പ് നടന്നതും. വികാസ് പുരുഷനെന്നും കരുത്തനെന്നും നാലുകൊല്ലങ്ങള്‍ക്കു മുന്‍പു വിശേഷിപ്പിക്കപ്പെട്ട മോദി ഇത്തവണത്തെ തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിനു മുന്‍പു വരെ ദുര്‍ബ്ബലനായിരുന്നു. നോട്ടുനിരോധനവും ജി.എസ്.ടിയുമടക്കം പാളിപ്പോയ ചെയ്തികളില്‍ പ്രതിസ്ഥാനത്തായിരുന്നു. മൗനം വെടിയാതെ വിദേശരാജ്യങ്ങളില്‍ പറന്നുനടക്കുകയായിരുന്നു. കഴിഞ്ഞ തവണ വികസനമായിരുന്നെങ്കില്‍ ഇത്തവണ പുല്‍വാമയാണ് പിടിവള്ളിയായത്. തെരഞ്ഞെടുപ്പ് പ്രഖ്യാപനം നീട്ടിക്കൊ ുപോയ കമ്മിഷന്‍ സര്‍ജിക്കല്‍ ആക്രമണം കഴിഞ്ഞ് 12 ദിവസത്തിനകം തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു. ഈ പ്രഖ്യാപനത്തിന് മുന്‍പ്,  ജനുവരി 26-നും മാര്‍ച്ച് 8-നും ഇടയില്‍, 42 ദിവസത്തിനിടയില്‍, 37 നഗരങ്ങളില്‍ 150 തറക്കല്ലിടല്‍ പ്രധാനമന്ത്രി നടത്തി. ബി.ജെ.പിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ തറക്കല്ലിടല്‍ ആയിരുന്നു ഫലത്തില്‍ അതെല്ലാം. ഈ പ്രചരണയോഗങ്ങളില്‍ ബാലക്കോട്ട് ആക്രമണത്തെ മോദി ഉപയോഗപ്പെടുത്തി. അതിര്‍ത്തി കടന്നുള്ള ആക്രമണത്തിന് ധൈര്യം കാണിച്ച ഭരണാധികാരി എന്ന പരിവേഷം സ്വയം എടുത്തണിഞ്ഞു. ഇന്ത്യന്‍ സൈന്യം മോദിയുടെ സൈന്യമായി. മാതൃക പെരുമാറ്റ ചട്ടങ്ങള്‍ പ്രധാനമന്ത്രി തന്നെ ലംഘിച്ചു. മതപരമായ പരാമര്‍ശങ്ങളും വര്‍ഗ്ഗീയതയും പ്രചരണങ്ങളില്‍ നിറഞ്ഞു. അധാര്‍മ്മികമായ അസത്യങ്ങള്‍ ആവര്‍ത്തിക്കപ്പെട്ടു. തെരഞ്ഞെടുപ്പ് ചട്ടങ്ങള്‍ ലംഘിച്ച മോദിക്ക് പക്ഷേ കമ്മിഷന്‍ നല്‍കിയത് ക്ലീന്‍ ചീട്ടാണ്. ലവാസയുടെ വിയോജനക്കുറിപ്പ് മറച്ചുവയ്ക്കപ്പെട്ടു. ഇതൊന്നും പൊതുവില്‍ കണ്ടു ശീലിച്ചതായിരുന്നില്ല.

ഈ പ്രചരണങ്ങള്‍ ചരിത്രത്തിലെ ഏകാധിപതിയുടെ വാഴ്ച ഓര്‍മിപ്പിക്കുന്നതായിരുന്നു. 1930-കളില്‍ ജോസഫ് ഗോബെല്‍സ് ബുദ്ധിപരമായി തയ്യാറാക്കിയ പദ്ധതിയുടെ വിജയമായിരുന്നു ജര്‍മനിയില്‍ ഹിറ്റ്ലറുടെ അധികാരവാഴ്ചയ്ക്ക് വഴിയൊരുക്കിയത്. ജര്‍മനി അതുവരെ കാണാത്ത രീതിയിലുള്ള പ്രചരണമാണ് ഹിറ്റ്ലര്‍ അന്നു നടത്തിയത്. നൂറുകണക്കിനു പരിപാടികള്‍,  കൈകൊടുത്തും ഓട്ടോഗ്രാഫ് ഒപ്പിട്ടും ക്യാമറയ്ക്ക് മുന്നില്‍ പോസ് ചെയ്തും നടത്തിയ പ്രചരണം ദാരിദ്ര്യത്തിലും അസ്ഥിരതയിലും കഴിയുകയായിരുന്ന ജര്‍മന്‍ ജനതയ്ക്ക് പുതിയ പ്രതീക്ഷ നല്‍കി. കുഞ്ഞുങ്ങളുടെ നെറുകയില്‍ ഹിറ്റ്ലര്‍ ചുംബനം നല്‍കുന്ന ചിത്രങ്ങള്‍ നാസി അനുകൂല പത്രങ്ങളുടെ ആദ്യ പേജുകളില്‍ നിറഞ്ഞു. ജനങ്ങള്‍ക്ക് ആവേശം നല്‍കാനായി ഹിറ്റ്ലര്‍ തന്റെ പ്രസംഗം പോലും പരുവപ്പെടുത്തിയെടുത്തു. ശബ്ദവും പദവിന്യാസവും ക്രമീകരിച്ചു. തൊഴില്‍രഹിതര്‍ക്കും ബിസിനസ്സുകാര്‍ക്കും വേ  വാഗ്ദാനങ്ങള്‍ നല്‍കി. പക്ഷേ, ഇതെല്ലാം ഏകാധിപത്യവാഴ്ചയിലേക്കുള്ള സഞ്ചാരമാണെന്ന് ഏറെ വൈകിയാണ് ജര്‍മന്‍ ജനത തിരിച്ചറിഞ്ഞത്. ലോകം ക  ഏറ്റവും വലിയ ക്രൂരനായി ഹിറ്റ്ലര്‍ ചരിത്രത്തില്‍ മുദ്രകുത്തപ്പെട്ടു. 90 വര്‍ഷങ്ങള്‍ക്കു മുന്‍പു നടന്ന ആ പ്രചരണത്തെ ഓര്‍മ്മിപ്പിക്കുന്നതായിരുന്നു ഇത്തവണ മോദിയും അമിത്ഷായും ചേര്‍ന്നു നടത്തിയ റാലികള്‍. അമിത്ഷായും മോദിയും ചേര്‍ന്ന് 305 പ്രചരണ പരിപാടികളിലാണ് പങ്കെടുത്തത്. തെരഞ്ഞെടുപ്പുകാലത്ത് പ്രചരണത്തിനായി നരേന്ദ്ര മോദി സഞ്ചരിച്ചത് 1.05 ലക്ഷം കിലോമീറ്ററുകള്‍. ഹിറ്റ്ലര്‍ നടത്തിയ പ്രചരണപരിപാടികളെല്ലാം നാടകീയ സ്വഭാവം നിറഞ്ഞതായിരുന്നു. കരുതിക്കൂട്ടി മുന്നൊരുക്കത്തോടെ തയ്യാറാക്കിയവ. അവസാന വോട്ടെടുപ്പ് ദിവസം കേദാര്‍നാഥിലെ ഗുഹയില്‍ ധ്യാനത്തിനു പോയി മോദിയുടെ ചിത്രവും വീഡിയോയുമടക്കമുള്ള പ്രചാരണം ഏകാധിപതികളുടെ അധികാരവാഴ്ചയിലെ ആവര്‍ത്തന പടവുകളായി. 
പരിചയമില്ലാത്ത, അസംഭവ്യമെന്നു കരുതിയ പല കാര്യങ്ങളുമാണ് മോദി സര്‍ക്കാരിന്റെ ഇക്കഴിഞ്ഞ ഭരണകാലയളവില്‍ നടന്നത്. ഭരണഘടനയും അത് മുന്നോട്ടു വച്ച പാര്‍ലമെന്ററി ജനാധിപത്യവുമാണ് ഇന്ത്യന്‍ ജനാധിപത്യത്തിന്റെ സ്ഥിരതയുടെ പ്രധാന ഘടകമായി നാളിതുവരെ വാഴ്ത്തപ്പെട്ടത്. എന്നാല്‍, ഭരണഘടന നിലനില്‍ക്കെയാണ് ഇന്ത്യയില്‍ സര്‍വ്വാധിപത്യം ഉ ായത്. ഇന്ദിരാഗാന്ധി അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത് ഇതേ ഭരണഘടന ഉപയോഗിച്ചാണ്.

ആര്‍ബിഐ ഗവര്‍ണര്‍ ശക്തികാന്ത് ദാസ് 
ആര്‍ബിഐ ഗവര്‍ണര്‍ ശക്തികാന്ത് ദാസ് 

ഏകാധിപതിയായുള്ള ഈ ചുവടുമാറ്റം ഭരണഘടനയെ ദുരുപയോഗം ചെയ്തായിരുന്നു. ഇപ്പോള്‍ മോദി നടത്തുന്ന സമഗ്രാധിപത്യ ഇടപെടലുകളും ഭരണഘടന നിലനില്‍ക്കുമ്പോഴാണ്. ഈ സാഹചര്യത്തിലാണ് ചില ചോദ്യങ്ങള്‍ ഉയരുന്നത്. ഇന്ത്യന്‍ ജനാധിപത്യത്തില്‍ ഭരണഘടന അട്ടിമറിക്കപ്പെടുകയാണോ? സമഗ്രാധിപത്യ സ്വഭാവമുള്ള വ്യക്തികള്‍ക്കു മുന്നില്‍ വഴങ്ങിക്കൊടുക്കുന്നതാണോ ഭരണഘടന?. ഇതിനുള്ള ഉത്തരം ഭരണഘടന തന്നെ നല്‍കും. ഭരണഘടനയുടെ കീഴില്‍ കാര്യങ്ങള്‍ കൈവിട്ടുപോകുകയാണെങ്കില്‍ അത് നമുക്ക് ഒരു മോശം ഭരണഘടന ആയതുകൊ ല്ല, മറിച്ച് അത് മനുഷ്യന്റെ നിന്ദമായ രീതികൊ ് മാത്രമാണ് എന്ന് നമുക്ക് പറയേ ിവരുമെന്ന് പറഞ്ഞത് ഭരണഘടനയുടെ ശില്പിയായ ബി.ആര്‍. അംബേദ്കര്‍ തന്നെയാണ്. ഭരണഘടനയുടെ മൂല്യങ്ങള്‍ ഉറപ്പുവരുത്താന്‍ നിയോഗിക്കപ്പെട്ട സ്ഥാപനങ്ങള്‍ എന്തുകൊ ാണ് വ്യക്തികളുടെ ഇത്തരത്തിലുള്ള അധികാര അഭിനിവേശത്തേയും അധിനിവേശത്തേയും ചെറുക്കാത്തത് എന്ന ചോദ്യം വീണ്ടും ബാക്കിയാകുന്നു.

മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍ സുനില്‍ അറോറ
മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍ സുനില്‍ അറോറ

1984-നു ശേഷം ഏറ്റവുമധികം ഭൂരിപക്ഷം ലഭിച്ച സര്‍ക്കാരായിരുന്നു കഴിഞ്ഞ തവണത്തേത്. 2014-ല്‍ ബി.ജെ.പിയുടെ പാര്‍ട്ടി ടിക്കറ്റില്‍ ജയിച്ച 282 എം.പിമാരില്‍ ഒരൊറ്റ മുസ്ലിം, ക്രിസ്ത്യന്‍ എം.പിമാരില്ലാതെയാണ് പാര്‍ലമെന്റിന്റെ പടികളില്‍ നമസ്‌കരിച്ച് മോദി അധികാരമേറ്റെടുത്തത്. സാംസ്‌കാരിക വൈവിധ്യങ്ങളും ബഹുസ്വര മതങ്ങളും ഇന്ത്യന്‍ ജനാധിപത്യത്തിന്റെ വൈവിധ്യമായി ആഘോഷിക്കപ്പെടുമ്പോഴും കഴിഞ്ഞ തവണ പാര്‍ലമെന്റില്‍ ജനതയുടെ 20 ശതമാനം വരുന്ന ന്യൂനപക്ഷങ്ങള്‍ക്ക് അവരുടെ സമുദായ പ്രതീകമില്ലായിരുന്നുവെന്നത് വസ്തുതയാണ്. ഐക്യത്തിന്റേയും സ്ഥിരതയുടേയും അടിസ്ഥാനം ഇളകുകയാണ് എന്ന ഭീതി അന്നു മുതല്‍ ഉടലെടുത്തു. നിലവില്‍ ജനാധിപത്യത്തിന്റെ തൂണുകളായി വിശേഷിപ്പിക്കപ്പെടുന്ന നിയമനിര്‍മ്മാണസഭകളും ഭരണനിര്‍വ്വഹണ സ്ഥാപനങ്ങളും നിയമവ്യവസ്ഥയുമെല്ലാം ഇന്ന് മോദിയുടെ വിധേയപരിധിയിലാണ്. സുപ്രീംകോടതി, റിസര്‍വ് ബാങ്ക്, തെരഞ്ഞെടുപ്പ് കമ്മിഷന്‍, സി.ബി.ഐ, സി.ഐ.സി തുടങ്ങിയ സ്ഥാപനങ്ങളുടെ വിശ്വാസ്യത ചോദ്യം ചെയ്യപ്പെടുന്ന സാഹചര്യത്തിലാണ് ഈ ജനവിധി വരുന്നത്. ഭരണഘടനാസ്ഥാപനങ്ങള്‍ക്കു നേരെയു ായ ഭരണകൂടത്തിന്റെ കൈയേറ്റങ്ങളാണ് മോദി സര്‍ക്കാരിന്റെ ഫാസിസ്റ്റ് മുഖം വെളിവാക്കിയത്. ഈ സ്ഥാപനങ്ങളുടെ ഭാവി എന്താകുമെന്ന ആശങ്കയാണ് പലര്‍ക്കുമുള്ളത്. 

അലോക് വര്‍മ
അലോക് വര്‍മ

ഇന്ത്യയില്‍ ഭരണവും നീതിനിര്‍വ്വഹണവും പാര്‍ലമെന്ററി ജനാധിപത്യ വ്യവസ്ഥയിലാണ്. ഭരണനിര്‍വ്വഹണ സംവിധാനത്തിനു നിയമനിര്‍മ്മാണ സഭകളോട് ഉത്തരവാദിത്വമുണ്ട്‌. സഭകള്‍ക്ക് ജനങ്ങളോടും. അതുകൊണ്ടുതന്നെ ഭരണനിര്‍വ്വഹണം നടത്തുന്നവര്‍ തങ്ങളെടുക്കുന്ന തീരുമാനങ്ങള്‍ സഭകളേയും ജനങ്ങളേയും ബോധ്യപ്പെടുത്തുകയും വേണം. അതേസമയം പ്രസിഡന്‍ഷ്യല്‍ സംവിധാനത്തില്‍ അങ്ങനെയല്ല. ഭരണനിര്‍വ്വഹണ സംവിധാനത്തിനാണ് കൂടുതല്‍ പ്രധാന്യം. നിയമനിര്‍മ്മാണസഭകളോടുള്ള ഉത്തരവാദിത്വത്തിനു വലിയ മുന്‍തൂക്കമില്ല. ബോധപൂര്‍വ്വമാണ് പാര്‍ലമെന്ററി ജനാധിപത്യ വ്യവസ്ഥ കൊ ുവന്നതും. ഈ വ്യവസ്ഥയാണ് ബി.ജെ.പി പൊളിച്ചെഴുതാന്‍ ശ്രമിക്കുന്നത്. അതിനുദാഹരണമായി ചൂ ിക്കാട്ടുന്നത് കഴിഞ്ഞ നാലുവര്‍ഷക്കാലയളവില്‍ ലോക്സഭയുടേയും രാജ്യസഭയുടേയും പ്രാധാന്യം കുറഞ്ഞതാണ്. മുഴുവന്‍ ജനതയേയും ദോഷകരമായി ബാധിക്കുന്ന തീരുമാനങ്ങള്‍ പ്രധാനമന്ത്രി ടെലിവിഷനിലൂടെ പൊടുന്നനെ പ്രഖ്യാപിക്കുന്നു. തീരുമാനമെടുക്കാന്‍ ചുമതലയുള്ള ഭരണഘടനാ സ്ഥാപനങ്ങള്‍ നോക്കുകുത്തിയാകുന്നു. നിയമനിര്‍മ്മാണസഭയെ മറികടന്നു ശരാശരി പത്തു ഓര്‍ഡിനന്‍സെങ്കിലും മോദി സര്‍ക്കാര്‍ പാസ്സാക്കി. ലോക്സഭയില്‍ ആധാര്‍ ബില്‍ പാസ്സാക്കിയത് ധനബില്ലായിട്ടാണ്. നിയമ നിര്‍മ്മാണത്തിനായി അവതരിപ്പിക്കപ്പെട്ട ബില്ലുകളില്‍ ഗൗരവ ചര്‍ച്ചകളും നടന്നില്ല. ബില്ലുകളുടെ സൂക്ഷ്മപരിശോധനയ്ക്കായുള്ള സ്റ്റാന്റിങ് കമ്മിറ്റികളെ സര്‍ക്കാര്‍ ഗൗരവത്തിലെടുത്തില്ല. മോദി സര്‍ക്കാര്‍ പാസ്സാക്കിയ 72 ബില്ലുകളില്‍ ഏഴെണ്ണം മാത്രമാണ് സ്റ്റാന്റിങ് കമ്മിറ്റിക്ക് അയച്ചത്.  

ഇനി സുപ്രീംകോടതിയുടെ കാര്യം നോക്കാം. നാലു മുതിര്‍ന്ന സുപ്രീംകോടതി ജഡ്ജിമാര്‍ പത്രസമ്മേളനം വിളിച്ച് ജനാധിപത്യവും നിയമവ്യവസ്ഥയും അപകടാവസ്ഥയിലാണെന്നു പറഞ്ഞത് ചരിത്രത്തിലാദ്യമായിട്ടായിരുന്നു. പരമോന്നത നീതിപീഠത്തിന്റെ വിശ്വാസ്യത ചോദ്യം ചെയ്യപ്പെട്ട സംഭവങ്ങള്‍ക്ക് തുടര്‍ച്ചയായിരുന്നു ജഡ്ജിമാരുടെ വാര്‍ത്താസമ്മേളനം. അന്ന് അവര്‍ വിരല്‍ചൂ ിയത് രാജ്യം ഭരിക്കുന്ന മോദിക്കും അമിത്ഷായ്ക്കുമെതിരേയാണ്.  അതിനു സാഹചര്യമൊരുക്കിയത് ബി.ജെ.പി അധ്യക്ഷന്‍ അമിത്ഷാ പ്രതിയായ കേസും. ചീഫ് ജസ്റ്റിസ് കഴിഞ്ഞാല്‍ ഏറ്റവും മുതിര്‍ന്ന നാലു ജഡ്ജിമാരാണ് അന്ന് ചീഫ് ജസ്റ്റിസ് ദീപക് മിശ്രയെ ചോദ്യം ചെയ്തത്. കടുത്ത നടപടിയെടുക്കാന്‍ തക്കതായ രീതിയില്‍ സ്ഥിതി വഷളായിരുന്നു എന്നായിരുന്നു പിന്നീട് ചീഫ് ജസ്റ്റിസായ ഗോഗോയ് അടക്കമുള്ളവര്‍ അന്ന് പറഞ്ഞത്. മെഡിക്കല്‍ കോളേജ് അഴിമതിയില്‍ ദീപക് മിശ്രയുടെ പേരും ഉയര്‍ന്നുവന്നത് ഇക്കാലയളവിലാണ്. ചരിത്രത്തിലാദ്യമായിട്ടായിരുന്നു പാര്‍ലമെന്റില്‍ ചീഫ് ജസ്റ്റിസിനെ പുറത്താക്കാന്‍ ഇംപീച്ച്മെന്റ് നടന്നതും. ദേശീയ ചിഹ്നങ്ങളോട് ആദരവ് കാട്ടേ ത് നിയമപരമായ ബാധ്യതയായി കാണണമെന്ന് സുപ്രീംകോടതി ബോധ്യപ്പെടുത്തിയത് ഈ കാലയളവിലാണ്. സിനിമാശാലകളില്‍ ദേശീയഗാനം നിര്‍ബന്ധമാക്കിയതൊക്കെ ഹിന്ദുത്വരാഷ്ട്രീയവുമായി ചേര്‍ത്തുവയ്ക്കണം. ഇപ്പോഴത്തെ ചീഫ് ജസ്റ്റിസ് ഗൊഗോയ്ക്കെതിരെ ലൈംഗികാരോപണമുയര്‍ന്നപ്പോഴും മങ്ങിയത് സുപ്രീംകോടതിയുടെ വിശ്വാസ്യതയായിരുന്നു. ഏകപക്ഷീയമായ കോടതിനടപടികള്‍ വലിയ വിമര്‍ശനമാണ് വഴിതെളിച്ചത്. ഈ സാഹചര്യത്തിലാണ് ഇതിനെല്ലാം കാരണക്കാരനായ മോദി വീ ും കരുത്തനായി തിരിച്ചുവരുന്നത്. 
ഏറ്റവും മഹത്തരമായ സ്ഥാപനമായി വാഴ്ത്തപ്പെട്ടിരുന്നതാണ് റിസര്‍വ് ബാങ്ക്. 2008-ലെ ആഗോള സാമ്പത്തിക പ്രതിസന്ധിയില്‍പ്പോലും പതറാതെ ഇന്ത്യന്‍ സമ്പദ്വ്യവസ്ഥയെ രക്ഷിച്ച കേന്ദ്രബാങ്കിന്റെ ഇന്നത്തെ അവസ്ഥ ശുഭപ്രതീക്ഷ നല്‍കുന്നതല്ല. സര്‍ക്കാരിന്റെ ഒരു ര ാം കക്ഷി മാത്രമാണ് ഭരണഘടനാ പദവിയുള്ള കേന്ദ്രബാങ്ക് ഗവര്‍ണര്‍. ആജ്ഞകള്‍ അനുസരിക്കുന്ന അനുചരന്‍. ര ാം തവണയും ഗവര്‍ണര്‍ പദവി വഹിക്കാന്‍ സന്നദ്ധനായിരുന്ന രഘുറാം രാജനെ ഒഴിവാക്കിയാണ് മോദി ആര്‍.ബി.ഐയുടെ മേല്‍ മേധാവിത്വം ഉറപ്പിച്ചത്. നോട്ടുനിരോധനം ഉള്‍പ്പെടെയുള്ള വിഷയത്തില്‍ ആര്‍.ബി.ഐ എതിരായിരുന്നുവെന്നും പിന്നീട് രഘുറാം രാജന്‍ വെളിപ്പെടുത്തി. നവംബര്‍ എട്ടിന് പ്രധാനമന്ത്രി നടത്തിയ പ്രഖ്യാപനത്തിലൂടെ രാജ്യത്തെ 86 ശതമാനം വിപണിയിലുള്ള നോട്ടുകള്‍ പിന്‍വലിച്ച നടപടി മണിക്കൂറുകള്‍ക്ക് മുന്‍പ് മാത്രമാണ് കേന്ദ്രബാങ്ക് അറിഞ്ഞത്. പുതിയ ഗവര്‍ണറായി എത്തിയ ഊര്‍ജിത് പട്ടേലിനും സര്‍ക്കാരുമായി ഒത്തുപോകാനായില്ല. കേന്ദ്രസര്‍ക്കാര്‍ ബാങ്കില്‍ നേരിട്ടിടപെടാന്‍ കഴിയുന്ന നിയമവ്യവസ്ഥ ഉപയോഗിച്ചതായിരുന്നു ഭിന്നത രൂക്ഷമാക്കിയത്. സ്വാതന്ത്ര്യാനന്തരം ആദ്യമായിട്ടാണ് ഒരു കേന്ദ്രസര്‍ക്കാര്‍ ആര്‍.ബി.ഐ നിയമത്തിലെ ഏഴാം വകുപ്പ് പ്രയോഗിക്കുന്നത്. തത്ത്വത്തില്‍ അത് ബാങ്കിന്റെ സ്വയംഭരണാവകാശം ഹനിക്കുന്നതിനു തുല്യമാണ്. അങ്ങനെയാണ് ഒരു വര്‍ഷം കാലാവധിയു ായിട്ടും ഊര്‍ജിത് പട്ടേല്‍ രാജിവച്ചത്. ഈ കാലയളവിലാണ് ഡെപ്യൂട്ടി ഗവര്‍ണര്‍ വിരല്‍ ആചാര്യയുടെ വെളിപ്പെടുത്തലു ായത്. റിസര്‍വ് ബാങ്കിന്റെ അസ്വാതന്ത്ര്യങ്ങളെക്കുറിച്ചായിരുന്നു അദ്ദേഹം വെളിപ്പെടുത്തിയത്. പിന്നീടെത്തിയ ഗവര്‍ണര്‍ ശക്തികാന്ത ദാസ് സര്‍ക്കാരിനോട് അങ്ങേയറ്റം അനുഭാവം പുലര്‍ത്തുന്നയാളായിരുന്നു. 2014-ല്‍ മോദി അധികാരത്തിലെത്തി 21 ദിവസത്തിനകം അന്നത്തെ വളം മന്ത്രാലയം സെക്രട്ടറിയായിരുന്ന ദാസ് റവന്യൂ സെക്രട്ടറിയായി. ആദ്യ ബജറ്റ് തയ്യാറാക്കാനുള്ള ചുമതലയും അദ്ദേഹത്തിനായിരുന്നു. 28,000 കോടി രൂപയാണ് ആര്‍.ബി.ഐ ഈ സാമ്പത്തിക വര്‍ഷം സര്‍ക്കാരിന് ഇടക്കാല ഡിവിഡന്റായി കേന്ദ്രബാങ്ക് നല്‍കിയത്. ഇത് നല്‍കാന്‍ തയ്യാറാകാത്തതായിരുന്നു ഊര്‍ജിത് പട്ടേലിനു മേല്‍ മോദി ചുമത്തിയ കുറ്റം.

വെറും തമ്മില്‍ത്തല്ലിനപ്പുറം ചില വെളിപ്പെടുത്തലുകള്‍ കൂടിയുണ്ട് സി.ബി.ഐ ഉന്നതര്‍ തമ്മിലുണ്ടായ പോരില്‍. രാജ്യത്തെ സുപ്രധാന അന്വേഷണ ഏജന്‍സിയിലെ ഉന്നത ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടുന്ന കോഴ ഇടപാടുകളും ഇവര്‍ക്ക് വിവാദ വ്യവസായികളുമായുള്ള ബന്ധവും സി.ബി.ഐ തന്നെ പുറത്തുവിടുന്നത് ആദ്യമായിരുന്നു. കേന്ദ്രസര്‍ക്കാരിനെത്തന്നെ പിടിച്ചുലയ്ക്കുന്ന പ്രതിസന്ധിയാണ് അതുവഴി സി.ബി.ഐയില്‍ ഉടലെടുത്തത്. സ്വന്തം ഡയറക്ടര്‍ക്കെതിരെ അഴിമതി ആരോപണം ഉന്നയിക്കുക, മറുപടിയായി സ്വന്തം സ്പെഷല്‍ ഡയറക്ടറെ പ്രതിചേര്‍ത്തു കേസെടുക്കുക, ഡയറക്ടര്‍ക്കെതിരെ വ്യാജമൊഴി നല്‍കിയെന്ന് ആരോപിച്ചു സ്വന്തം ഡി.എസ്.പിയെ അറസ്റ്റ് ചെയ്യുക, സ്വന്തം ഓഫീസുകളില്‍ വ്യാപക റെയ്ഡ് നടത്തുക തുടങ്ങി അസാധാരണ പ്രതിസന്ധികളാണ് സി.ബി.ഐ മോദിയുടെ ഭരണത്തിനു കീഴില്‍ നേരിടേ ിവന്നത്. 2017 പകുതിയോടെയാണ് പ്രശ്‌നങ്ങളുടെ തുടക്കം. സര്‍ക്കാരിന്റെ അടുപ്പക്കാരന്‍ അസ്താനയെ അതേവര്‍ഷം ഒക്ടോബറില്‍ സ്പെഷല്‍ ഡയറക്ടറാക്കാനുള്ള നീക്കം വന്നപ്പോഴാണ് ആദ്യ വെളിപ്പെടുത്തലു ായത്. സ്റ്റെര്‍ലിങ് ബയോടെക് അഴിമതിക്കേസില്‍ അസ്താനയ്ക്കു ബന്ധമു െന്നു വര്‍മ്മ കേന്ദ്ര വിജിലന്‍സ് കമ്മിഷനെ (സിവിസി) അറിയിച്ചു. എന്നിട്ടും മോദിയുടെ അടുപ്പക്കാരനായ അസ്താന സ്പെഷല്‍ ഡയറക്ടറായി. കഴിഞ്ഞ ജൂണില്‍ അലോക് വര്‍മ്മയുടെ അസാന്നിധ്യത്തില്‍ ര ാമനെന്ന നിലയില്‍ സി.വി.സി യോഗത്തില്‍ അസ്താനയെ പങ്കെടുപ്പിക്കരുതെന്നു സി.ബി.ഐ കത്തെഴുതിയതോടെ തര്‍ക്കം പരസ്യമായി. അസ്താന വര്‍മ്മയ്ക്കെതിരെ 10 ആരോപണങ്ങളുമായി ആഗസ്റ്റില്‍ കാബിനറ്റ് സെക്രട്ടറിക്ക് കത്തെഴുതിയതോടെ തര്‍ക്കം പാരമ്യത്തിലെത്തി. ലാലു പ്രസാദ് യാദവ് ഉള്‍പ്പെട്ട കേസില്‍ അനാവശ്യമായി കൈകടത്തുന്നു എന്നതടക്കമുള്ള ആരോപണങ്ങളായിരുന്നു അസ്താന ഉന്നയിച്ചത്. ഏറ്റവുമൊടുവില്‍ അസ്താനയെ പ്രതിചേര്‍ത്തു കേസെടുക്കുകയും അന്വേഷണം ആരംഭിക്കുകയും ചെയ്തതോടെ പ്രധാനമന്ത്രിപോലും ഇടപെട്ടു. ഉദ്യോഗസ്ഥന്മാര്‍ തമ്മിലുള്ള തമ്മിലടിയേക്കാള്‍ സി.ബി.ഐയുടെ വിശ്വാസ്യത ചോര്‍ന്നുവെന്നതാണ് നിലവിലെ പ്രശ്‌നം. അതിനുള്ള കാരണങ്ങള്‍ സി.ബി.ഐ തന്നെ ക െത്തിയിരിക്കുന്നു. രാജ്യത്തെ ഏറ്റവും വിശ്വാസ്യതയുള്ള അന്വേഷണ ഏജന്‍സിയെപ്പോലും പണവും രാഷ്ട്രീയബന്ധങ്ങളും സ്വാധീനിക്കുന്നുവെന്നത് പകല്‍പോലെ വ്യക്തം.

രാജ്യം കണ്ട ഏറ്റവും വിപ്ലവകരമായ അറിയാനുള്ള അവകാശനിയമത്തെ ദുര്‍ബ്ബലപ്പെടുത്താനായിരുന്നു പിന്നീട് കേന്ദ്രസര്‍ക്കാരിന്റെ നീക്കം. സര്‍ക്കാരിന്റെ പല അഴിമതിയും പുറത്തുകൊണ്ടുവന്ന നിയമം ഇല്ലാതാക്കേ ത് സര്‍ക്കാരിന്റെ ആവശ്യവുമായിരുന്നു. കേന്ദ്ര വിവരാവകാശ കമ്മിഷന്റെ കാലാവധി നിശ്ചയിക്കുന്നതുള്‍പ്പെടെയുള്ള ഭേദഗതികളാണ് മോദി സര്‍ക്കാര്‍ കൊ ുവന്നത്. ശമ്പളം, അലവന്‍സ്, സേവന മാനദണ്ഡങ്ങള്‍ എന്നിവയൊക്കെ നിശ്ചയിക്കാനുള്ള അവകാശം സര്‍ക്കാരിന്റെ തീരുമാനത്തിന് അടിസ്ഥാനമാക്കി. പൊതു അധികാരസ്ഥാനത്തുള്ളവരുടെ എല്ലാ വിവരവും പൊതുജനങ്ങളുമായി ബന്ധപ്പെട്ടതോ നികുതിദായകരായ പൊതുജനങ്ങളുടേതോ ആയിരിക്കും. അതുകൊ ുതന്നെ അവ അറിയാനും ലഭിക്കാനും ജനാധിപത്യ ഭരണക്രമത്തിലെ യജമാനന്മാരെന്നു കരുതുന്ന ജനങ്ങള്‍ക്ക് അവകാശമു െന്നാണ് ഇതുവരെയു ായിരുന്ന സങ്കല്‍പ്പം. ഇനി കേന്ദ്ര വിജിലന്‍സ് കമ്മിഷന്റെ കാര്യവും സമാനമാണ്. മോദി മേധാവിയായ കമ്മിഷന്റെ തലപ്പത്ത് അദ്ദേഹം നിയോഗിച്ചത് കെ.വി. ചൗധരിയെന്ന അടുപ്പക്കാരനെയാണ്. നീരാ റാഡിയ, മോയിന്‍ ഖുറേഷി തുടങ്ങി വാര്‍ത്താപ്രാധാന്യമേറെയുള്ള ഒട്ടേറെ കേസുകള്‍ അന്വേഷിച്ചുകൊ ിരിക്കെയാണ് ഇത്തരമൊരു നിയമനം നടക്കുന്നത്. ഇതിനു പുറമേ യു.ജി.സിയിലും ഗവേഷണ അക്കാദമിക സ്ഥാപനങ്ങളിലുമൊക്കെ തലപ്പത്ത് രാഷ്ട്രീയ നിയമനങ്ങളു ായി. ജെ.എന്‍.യുവിന്റെ തലപ്പത്ത് എത്തിയത് ബി.ജെ.പിയെ പിന്തുണയ്ക്കുന്ന വൈസ് ചാന്‍സലറായിരുന്നു. പ്രതിരോധവകുപ്പിന്റെ ഗവേഷണ സ്ഥാപനമായ ഡി.ആര്‍.ഡി.ഒയിലും നീതി ആയോഗിലുമു ായിരുന്നു എന്നതായിരുന്നു വിജയ് കുമാര്‍ സരസ്വതിന്റെ യോഗ്യത. 30 വര്‍ഷത്തിനു ശേഷമാണ് 2014ല്‍ ഒരു പാര്‍ട്ടി കേവല ഭൂരിപക്ഷം നേടിയത്. അന്നു വന്‍വാഗ്ദാനങ്ങള്‍ നല്‍കിയ മോദി അതൊന്നും പാലിച്ചിട്ടില്ല. 20 ദശലക്ഷം തൊഴിലവസരം പ്രതിവര്‍ഷം സൃഷ്ടിക്കുമെന്നായിരുന്നു വാഗ്ദാനം. കഴിഞ്ഞ 20 വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന തൊഴിലില്ലായ്മ നിരക്കാണ് ഇപ്പോള്‍. ഈ ഭരണനിര്‍വഹണ സ്ഥാപനങ്ങളുടെ അവസ്ഥ മോശമാകാനേ മോദിയുടെ രണ്ടാംവരവ് വഴി കഴിയൂ. 

ഇക്കണോമിസ്റ്റ് ഇന്റലിജന്‍സ് യൂണിറ്റിന്റെ വിലയിരുത്തല്‍ അനുസരിച്ച് ലോകത്തെ കാര്യക്ഷമതയുള്ള ജനാധിപത്യ വ്യവസ്ഥകളില്‍ ഇപ്പോള്‍ 41-ാം സ്ഥാനത്താണ് ഇന്ത്യ. മോദി അധികാരമേറ്റെടുക്കുന്നതിനു മുന്‍പ് ഇന്ത്യയുടെ സ്ഥാനം ഇരുപത്തിയേഴാമതായിരുന്നു. അതായത് നാലു വര്‍ഷം കൊ ് ജനാധിപത്യസ്വഭാവം കുറയുന്നുവെന്നാണ്. ഇത്തവണത്തെ ജനവിധി മറ്റു ചില സൂചനകള്‍ കൂടി മുന്നോട്ടുവയ്ക്കുന്നു ്. ദളിത്- മുസ്ലീം വോട്ടുബാങ്കിന്റെ സ്വാധീനത്തെക്കുറിച്ചുള്ള പരമ്പരാഗത നിര്‍വചനങ്ങളെല്ലാം ഇനി പൊളിച്ചെഴുതിയേ മതിയാകൂ. ഗ്രാമ, നഗര വോട്ടുകളുടെ വിന്യാസകണക്കുകളും പുനര്‍നിര്‍വചനത്തിന് വിധേയമാക്കേ തു ്. ന്യൂനപക്ഷവും ഗ്രാമങ്ങളിലെ കര്‍ഷകരുമൊന്നും വിധിയെ നിര്‍ണായകമായി സ്വാധീനിക്കും വിധം പ്രതിഫലിച്ചില്ലെന്നും വേണം കരുതാന്‍. 


പാര്‍ലമെന്റിലെ ഏറ്റവും വലിയ ഒറ്റക്കക്ഷി ചരിത്രത്തില്‍

വര്‍ഷം                പാര്‍ട്ടി        സീറ്റുകളുടെ എണ്ണം
1952                കോണ്‍ഗ്രസ്            364
1957                കോണ്‍ഗ്രസ്            371
1962                കോണ്‍ഗ്രസ്            361
1967                കോണ്‍ഗ്രസ്            283
1971                കോണ്‍ഗ്രസ്            352
1977                ബി.എല്‍.ഡി            295
1980                കോണ്‍ഗ്രസ്            353
1984                കോണ്‍ഗ്രസ്            414
1989                കോണ്‍ഗ്രസ്            197
1991                കോണ്‍ഗ്രസ്            244
1996                ബി.ജെ.പി            161
1998                ബി.ജെ.പി            182
1999                ബി.ജെ.പി            182
2004                കോണ്‍ഗ്രസ്            145
2009                കോണ്‍ഗ്രസ്            206
2014                ബി.ജെ.പി            282
2019                ബി.ജെ.പി            303                

ബി.ജെ.പിയുടെ സീറ്റ് നില വിവിധ സംസ്ഥാനങ്ങളില്‍

ജമ്മു കശ്മീര്‍        3
ഹരിയാന        10
രാജസ്ഥാന്‍         24
ഗുജറാത്ത്         26
പഞ്ചാബ്         2
മഹാരാഷ്ട്ര        23
ഡല്‍ഹി        7
മധ്യപ്രദേശ്        28
ഗോവ            1
കര്‍ണാടക        25
ഹിമാചല്‍         4
ഉത്തരാഖണ്ഡ്        5
ജാര്‍ഖണ്ഡ്        11
ബീഹാര്‍         17
ഉത്തര്‍പ്രദേശ്        80
ഒഡീഷ            8
ബംഗാള്‍         18
തെലങ്കാന        4
ഛത്തീസ്ഗഡ്        9
അസം            14
ത്രിപുര            2
അരുണാചല്‍        2
മണിപ്പൂര്‍        1

കേന്ദ്രഭരണ പ്രദേശങ്ങളില്‍
ചണ്ഡിഗഡ്        1
ദമന്‍ ദിയു        1    

റിസല്‍ട്ട് സ്റ്റാറ്റസ് 

പാര്‍ട്ടി    സീറ്റുകളുടെ എണ്ണം

ഭാരതീയ ജനതാ പാര്‍ട്ടി            303
ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്        52
ദ്രാവിഡ മുന്നേറ്റ കഴകം            23
ഓള്‍ ഇന്ത്യ തൃണമൂല്‍ കോണ്‍ഗ്രസ്        22
വൈ.എസ്.ആര്‍. കോണ്‍ഗ്രസ്            22
ശിവസേന                    18
ജനതാദള്‍ (യുണൈറ്റഡ്)            16
ബിജു ജനതാദള്‍                12
തെലങ്കാന രാഷ്ട്ര സമിതി            9
ബഹുജന്‍ സമാജ് പാര്‍ട്ടി            10
ലോക ജനശക്തി പാര്‍ട്ടി            6
നാഷണലിസ്റ്റ് കോണ്‍ഗ്രസ് പാര്‍ട്ടി        5    
സമാജ്വാദി പാര്‍ട്ടി                5
സ്വതന്ത്രര്‍                    4
ഇന്ത്യന്‍ യൂണിയന്‍ മുസ്ലിംലീഗ്        3
കമ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ        3
തെലുങ്കുദേശം                    3
ആം ആദ്മി പാര്‍ട്ടി                1
എ.ഐ.എ.ഡി.എം.കെ                1
എ.ഐ.എം.ഐ.എം                2
എ.ഐ.യു.ഡി.എഫ്                1
നാഷണല്‍ കോണ്‍ഫറന്‍സ്             2
നാഗാ പീപ്പിള്‍സ് ഫ്ര ്                1


മത്സരിച്ച സീറ്റുകളില്‍ 100 ശതമാനം വിജയം നേടിയ പാര്‍ട്ടികള്‍


പാര്‍ട്ടി        മത്സരിച്ച സീറ്റുകള്‍     വിജയിച്ച സീറ്റുകള്‍    ശതമാനം
ഡി.എം.കെ        23        23            100
വൈ.എസ്.ആര്‍        25        22            88    
ബി.ജെ.പി        435        303            69.6
കോണ്‍ഗ്രസ്        435        51            11.7
തൃണമൂല്‍        42        22            52.3
എസ്.പി        37        5            13.5
ടി.ഡി.പി        25        3            12

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com