ശാന്താമണി പൊരുതുകയാണ്; അതിജീവനത്തിനായി

പുതൂര്‍ പഞ്ചായത്തിലെ ചാളയൂരില്‍ ആദിവാസി വിഭാഗത്തില്‍പ്പെട്ട ശാന്താമണിയെന്ന ക്ഷീരവികസന ഓഫിസര്‍ ഒരു സഹകരണസംഘത്തിലെ അഴിമതി പുറത്തുകൊണ്ടുവന്നതിനെ തുടര്‍ന്ന് നിരന്തരം പീഡിപ്പിക്കപ്പെടുകയാണ്.
ശാന്താമണി പൊരുതുകയാണ്; അതിജീവനത്തിനായി

ആദിവാസികളുടെ ജീവിതം നിരന്തരമായ പോരാട്ടത്തിന്റേയും സഹനത്തിന്റേയും പീഡനത്തിന്റേയും കൂടിയാണെന്ന് വീണ്ടും വീണ്ടും ഓര്‍മ്മിപ്പിക്കുകയാണ് ഓരോരുത്തരുടേയും അനുഭവങ്ങള്‍. സര്‍ക്കാര്‍ സര്‍വ്വീസിലെ മാനസിക പീഡനങ്ങള്‍ കാരണം ജോലി ഉപേക്ഷിച്ച് ഊരുകളിലേക്ക് മടങ്ങുന്ന ആദിവാസികള്‍ നിരവധിയാണ്. ആ സ്ഥാനത്തെത്താനുള്ള അവരുടെ കഠിനാധ്വാനവും കഷ്ടപ്പാടും കൂടി കണക്കിലെടുത്തുവേണം അവരുടെ മടങ്ങിപ്പോക്കിനേയും ചര്‍ച്ച ചെയ്യാന്‍. പാലക്കാട് എ.ആര്‍. ക്യാമ്പിലെ പൊലീസുകാരനായ അട്ടപ്പാടിയിലെ കുമാറിന്റെ മരണം ഉയര്‍ത്തിയ ചര്‍ച്ചകള്‍ തുടരുന്നതിനിടെയാണ് അട്ടപ്പാടിയില്‍നിന്നുതന്നെ മറ്റൊരു അനുഭവം കൂടി പുറത്തെത്തുന്നത്. 

പൂതൂര്‍ പഞ്ചായത്തിലെ ചാളയൂരിലെ ശാന്താമണിയെന്ന ക്ഷീരവികസന ഓഫീസറാണ് ഉദ്യോഗസ്ഥ തലത്തിലുള്ള പീഡനം തുറന്നുപറയുന്നത്. കേസും മെമ്മോയും പരാതിയും പീഡനവും ഭീഷണിയും പരിഹാസവുമൊക്കെയായി തലയുയര്‍ത്തി ജീവിക്കാനുള്ള ഓട്ടമാണ് അട്ടപ്പാടി ക്ഷീരവികസന ഓഫീസറായ ആദിവാസി ഇരുള വിഭാഗത്തില്‍പ്പെട്ട ശാന്താമണിയുടെ ദിവസങ്ങള്‍.

ഗോത്രവിഭാഗത്തിലെ ബിടെക്കുകാരി
ബിടെക്ക് ഡയറി സയന്‍സ് ആന്റ് ടെക്നോളജിയാണ് ശാന്താമണിയുടെ വിദ്യാഭ്യാസ യോഗ്യത. ആദിവാസി വിഭാഗത്തില്‍നിന്ന് ഈ യോഗ്യത നേടുന്ന ആദ്യത്തെ ആളുകൂടിയാണ് ഇവര്‍.

ഷോളയൂര്‍ ട്രൈബല്‍ സ്‌കൂളിലാണ് പത്താംതരം വരെ പഠനം. തിരുവനന്തപുരം അംബേദ്കര്‍ മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ പ്ലസ് ടു പഠനം. അവിടെവെച്ചാണ് എന്‍ട്രന്‍സിനു തയ്യാറായത്. മണ്ണുത്തി വെറ്റിനററി യൂണിവേഴ്സിറ്റിക്കു കീഴില്‍ ഡയറി സയന്‍സ് ബിരുദം നേടി.

അട്ടപ്പാടിയിലെ ഊരില്‍ പരാധീനതകളോട് പൊരുതുമ്പോഴും പഠിക്കണമെന്നും സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് എത്തണമെന്നുമുള്ള ദൃഢനിശ്ചയമാണ് ശാന്താമണിയെ മുന്നോട്ടു നയിച്ചത്. തോല്‍പ്പിച്ചുകൊണ്ടിരിക്കുന്ന സമൂഹത്തിനു മുന്നില്‍ വിജയം എത്തിപ്പിടിച്ചായിരുന്നു ആ ജീവിതം. നാലാംക്ലാസ്സില്‍ പഠിക്കുമ്പോള്‍ അച്ഛന്‍ മരിച്ചു. അനിയനും അനിയത്തിയും അമ്മയുമടങ്ങുന്ന കുടുംബം സാമ്പത്തികമായും ഏറെ ബുദ്ധിമുട്ടി. പട്ടിണി കിടന്നും ജീവിതം മുന്നോട്ടു നയിച്ചു. താല്‍ക്കാലിക അടിസ്ഥാനത്തില്‍ പൂതൂര്‍ പട്ടികജാതി ഓഫീസില്‍ തൂപ്പുജോലിയാണ് അമ്മയ്ക്ക്. വീട്ടില്‍നിന്ന് മൂന്നു കിലോമീറ്ററോളം നടന്നുവേണം വാഹനസൗകര്യമുള്ള ഒരിടത്തെത്താന്‍. അച്ഛന്റെ മരണത്തിനു മുന്‍പ് വരെ ഇലച്ചിവഴി ഊരിലായിരുന്നു. ചാളയൂരില്‍നിന്നും പിന്നെയും മൂന്നു കിലോമീറ്ററിലധികം ഉള്ളിലായിരുന്നു അത്.

വീട്ടിലെ അന്തരീക്ഷത്തില്‍ പഠനം തുടരാന്‍ കഴിയില്ലെന്ന തോന്നലിലാണ് ഹോസ്റ്റലില്‍ നിന്നു പഠിപ്പിച്ചത്. അത് ഒരുകണക്കിനു ഭാഗ്യമാണെന്ന് ശാന്താമണി പറയുന്നു. ഭാവിയെ കുറിച്ചുള്ള കാഴ്ചപ്പാടുകള്‍ക്കും സ്വപ്നങ്ങള്‍ക്കും അത് കൂടുതല്‍ കരുത്തേകി. തിരുവനന്തപുരത്ത് മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ എത്തിപ്പെട്ടതോടെയാണ് ശാന്താമണി എന്‍ജിനീയറിങ്ങ് എന്ന സ്വപ്നത്തിലേക്ക് എത്തിയത്. സര്‍ക്കാരില്‍നിന്നുള്ള ഗ്രാന്റുകള്‍കൊണ്ടു മാത്രമാണ് അക്കാലത്ത് ജീവിതം മുന്നോട്ടുപോയത്. 2012-ല്‍ എന്‍ജിനീയറിങ്ങ് കഴിഞ്ഞതോടെ മില്‍മയില്‍ ടെക്നിക്കല്‍ സൂപ്ര ായി ജോലിക്കു കയറി. പിന്നീട് പൂക്കോട് വെറ്റിനററി കോളേജില്‍ അദ്ധ്യാപികയായും കുറച്ചുകാലം ജോലി ചെയ്തു.

2016 മെയ് മാസം ക്ഷീരവികസന വകുപ്പില്‍ പി.എസ്.സി വഴി നിയമനം. മഞ്ചേരിയിലെ മൂന്നുമാസത്തെ സര്‍വ്വീസിനുശേഷം സ്വന്തം നാടായ അട്ടപ്പാടിയിലേക്ക്. വലിയ പ്രതീക്ഷയോടേയും അഭിമാനത്തോടേയുമാണ് ശാന്താമണി അട്ടപ്പാടിയില്‍ എത്തിയത്. ആദിവാസി വിഭാഗങ്ങളുടെ ഉയര്‍ച്ചയ്ക്ക് കൂടുതല്‍ കാര്യങ്ങള്‍ ചെയ്യാം എന്ന സന്തോഷമായിരുന്നു മനസ്സില്‍. ഒപ്പം ഉയര്‍ന്ന ഉദ്യോഗസ്ഥയായി സ്വന്തം നാട്ടില്‍ ചാര്‍ജ്ജെടുത്തതിന്റെ അഭിമാനവും. എന്നാല്‍, എല്ലാ പ്രതീക്ഷകളേയും അട്ടിമറിക്കുന്നതായിരുന്നു ഡിപ്പാര്‍ട്ട്മെന്റില്‍നിന്നും ശാന്താമണിക്ക് നേരിടേ ിവന്ന അനുഭവങ്ങള്‍. കഴിഞ്ഞ മൂന്നു വര്‍ഷമായി അതികഠിനമായ മാനസിക പീഡനത്തിലൂടെ കടന്നുപോകുകയാണ് ഇവര്‍.

വകുപ്പിലെ പ്രശ്‌നങ്ങള്‍
ആദിവാസി ആയതുകൊ ുമാത്രം പലതരത്തില്‍ മാനസികമായി പീഡിപ്പിക്കാന്‍ മേലുദ്യോഗസ്ഥര്‍ ശ്രമിച്ചതായി ശാന്താമണി പറയുന്നു. ''അട്ടപ്പാടി ക്ഷീരവികസന യൂണിറ്റില്‍ ക്ഷീരവികസന ഓഫീസറായി ചാര്‍ജ്ജെടുത്തതു മുതല്‍ എന്നെ ടാര്‍ജറ്റ് ചെയ്യുന്നുണ്ട്. 2016 ഓഗസ്റ്റ് നാലിനാണ് ഞാന്‍ ജോയിന്‍ ചെയ്യുന്നത്. മൂന്നാം തീയതി നടന്ന പ്രതിമാസ യോഗത്തില്‍ പങ്കെടുത്തില്ല എന്നും ഗുരുതരമായ കൃത്യവിലോപമാണ് കാണിച്ചതെന്നും പറഞ്ഞ് ഡെപ്യൂട്ടി ഡയറക്ടര്‍ എനിക്ക് മെമ്മോ തന്നു. കൃത്യമായ കാരണങ്ങള്‍ ഇല്ലാതെ തന്നെ എന്നെ ഉപദ്രവിക്കാന്‍ ചിലര്‍ തീരുമാനിച്ചു എന്നതിന്റെ തെളിവാണിത്. അട്ടപ്പാടിയിലെ ഓഫീസില്‍ ഞാനും ഓഫീസ് അസിസ്റ്റന്റും മാത്രമാണ് ജീവനക്കാരായി ഉ ായിരുന്നത്. ഞാന്‍ സര്‍വ്വീസില്‍ കയറിയ ഉടനെയായതിനാല്‍ ജോലി പരിചയം കുറവായിരുന്നു. ഒഴിവുള്ള തസ്തികകള്‍ നികത്തണമെന്ന് ആവശ്യപ്പെട്ട് ഡെപ്യൂട്ടി ഡയറക്ടര്‍ക്ക് കത്തുനല്‍കിയപ്പോള്‍ കിട്ടിയ മറുപടി ജോലി പഠിച്ച് ചെയ്യണം എന്നായിരുന്നു. ഗര്‍ഭിണിയായിരിക്കുന്ന സമയത്ത് ദൂരസ്ഥലത്തുള്ള ഫീല്‍ഡ് വര്‍ക്കും മീറ്റിങ്ങുകളും ഒഴിവാക്കിത്തരണമെന്ന് ആവശ്യപ്പെട്ടെങ്കിലും ചെയ്തു തന്നില്ല. 

അട്ടപ്പാടിയില്‍നിന്നുള്ള ബസ് യാത്രയെക്കുറിച്ച് ഞാന്‍ പറയേ  കാര്യമില്ലല്ലോ. ആ സമയത്ത് ഇലക്ഷന്‍ ഡ്യൂട്ടിക്കും നിയമിച്ചു. ഇലക്ഷന്‍ ഡ്യൂട്ടി ചെയ്തില്ലെങ്കില്‍ പ്രൊബേഷന്‍ ഡിക്ലയറാവില്ല എന്ന ഭീഷണിയും ഉ ായിരുന്നു. എന്റെ ബുദ്ധിമുട്ടുകള്‍ പറയുമ്പോള്‍ ആദിവാസിയായതിനാല്‍ താങ്കള്‍ ഒരു വേസ്റ്റ് ആണെന്നും ഡിപ്പാര്‍ട്ട്മെന്റിന് നിങ്ങളുടെ സേവനം ആവശ്യമില്ല എന്നുമാണ് എന്നോട് പറഞ്ഞത്. എത്രമാത്രം മാനസികമായി തളര്‍ത്തുന്ന വാക്കുകളാണ് അതൊക്കെ. ഒരിക്കല്‍ തെളിവെടുപ്പിന് പോയപ്പോള്‍ ക  റിട്ടയേര്‍ഡ് ഉദ്യോഗസ്ഥന്‍ പറഞ്ഞത് ആദിവാസികളെ ഞങ്ങള്‍ ഒരിക്കലും വളരാന്‍ അനുവദിക്കില്ല എന്നാണ്.

ക്ഷീരസംഘത്തിലെ അഴിമതി
അട്ടപ്പാടിയിലെ ക്ഷീരോല്പാദക സഹകരണസംഘത്തിന്റെ അഴിമതി പുറത്തുകൊണ്ടുവന്നതോടെയാണ് വകുപ്പിലെ ഉദ്യാഗസ്ഥരും ക്ഷീരസംഘത്തിലെ ആളുകളും ശത്രുതയോടെ പെരുമാറാനും മാനസികമായി പീഡിപ്പിക്കാനും തുടങ്ങിയതെന്ന് ശാന്താമണി പറയുന്നു. പഴയ ഫയലുകള്‍ പരിശോധിച്ചതില്‍നിന്നും ഏഴര കോടിയോളം രൂപയുടെ അഴിമതിയാണ് ക െത്തിയത്. ഇത് റിപ്പോര്‍ട്ട് ചെയ്തതുപ്രകാരം ഡെപ്യൂട്ടി ഡയറക്ടര്‍ അന്വേഷണസംഘത്തിനെ വെച്ചെങ്കിലും സംഘത്തിന് സംരക്ഷിക്കുന്ന നിലപാടാണ് ഉണ്ടായത്. ദുര്‍ബ്ബലമായ അന്വേഷണ റിപ്പോര്‍ട്ടിനെതിരെ സ്ഥലത്തെ സാമൂഹ്യപ്രവര്‍ത്തകര്‍ മുഖ്യമന്ത്രിയ്ക്കടക്കം പരാതിയും നല്‍കിയിട്ടുണ്ട്. ഇടതുപക്ഷ യൂണിയനാണ് സംഘത്തിന്റെ നടത്തിപ്പ്.

'2013-നു ശേഷം അഞ്ചുവര്‍ഷത്തോളം പ്രസ്തുത സഹകരണസംഘം ഓഡിറ്റ് നടത്തിയിട്ടില്ല. സാധനങ്ങള്‍ വാങ്ങിയതിലും ബാങ്കില്‍നിന്നും പണം പിന്‍വലിച്ചതിലും ക്ഷീര കര്‍ഷകര്‍ക്ക് നല്‍കാനുള്ള ആനുകൂല്യം കൊടുക്കാതെയുമൊക്കെയാണ് സംഘം അഴിമതി നടത്തിയത്. എന്നാല്‍ സോഫ്റ്റ് വെയര്‍ തകരാര്‍ കാരണമാണ് ഇതിന്റെ ഓഡിറ്റിന്റെ എന്‍ട്രി നടത്താതിരുന്നത് എന്നാണ് അന്വേഷണസംഘത്തിന്റെ ക െത്തല്‍. സോഫ്റ്റ് വെയര്‍ പ്രശ്‌നം പരിഹരിക്കാന്‍ നിര്‍ദ്ദേശം നല്‍കുകയാണ് സംഘം ചെയ്തത്. അതേ റിപ്പോര്‍ട്ടില്‍ 100 ചാക്ക് കാലിത്തീറ്റയുടെ അഴിമതി ഉ ായെന്നും പറയുന്നു. അതിന്റെ തുക തിരിച്ചടയ്ക്കാനും ആവശ്യപ്പെടുന്നുണ്ട്. അഴിമതി റിപ്പോര്‍ട്ട് ചെയ്തതിന്റെ പേരില്‍ ക്ഷീരസംഘം ഭരണസമിതിയില്‍നിന്നും എനിക്ക് നിരന്തര ഭീഷണി ഉ ായിരുന്നു. അത് ഞാന്‍ പരാതിയില്‍ കൊടുത്തിരുന്നെങ്കിലും അങ്ങനെയൊന്ന് നടന്നിട്ടില്ല എന്നാണ് അന്വേഷണ റിപ്പോര്‍ട്ടില്‍ എഴുതിയിരിക്കുന്നത്. ഏറ്റവും വിചിത്രമായിരിക്കുന്നത് സാമ്പത്തിക ക്രമക്കേടുകളെക്കുറിച്ച് അന്വേഷണസംഘം റിപ്പോര്‍ട്ടില്‍ എഴുതിയ സംഗ്രഹമാണ്.

2012-2013 ഓഡിറ്റ് റിപ്പോര്‍ട്ട് പ്രകാരം പരാതിയില്‍ പറഞ്ഞിരിക്കുന്ന സാമ്പത്തിക ക്രമക്കേടുകള്‍ നടന്നിട്ടുണ്ട്. എന്നാല്‍ പുതുതായി ചാര്‍ജ്ജെടുത്ത ഭരണസമിതിയുടെ കാലത്ത് ഇത്തരം ക്രമക്കേടുകളൊന്നും ഇല്ല. ആയതിനാല്‍ മുന്‍കാലങ്ങളില്‍ നടന്ന അഴിമതിയുടെ പേരില്‍ ഇപ്പോഴത്തെ ഭരണസമിതിയെ പ്രതികളാക്കുന്ന തരത്തില്‍ പരാതിയില്‍ പറയുന്നത് ശരിയല്ല. പരാതിയില്‍ പറയുന്ന കോടിക്കണക്കിന് രൂപയുടെ സാമ്പത്തിക ക്രമക്കേട് നടന്നിട്ടുള്ളത് ആറുവര്‍ഷം മുന്‍പാണ്. അക്കാലത്തെ ഭരണസമിതിയാണ് അതിന്റെ ഉത്തരവാദി. ക്ഷീരവികസന വകുപ്പ് നിയോഗിച്ച അന്വേഷണ ഉദ്യോഗസ്ഥന്റെ റിപ്പോര്‍ട്ടിലുള്ളതാണ് ഇത്. ഉദ്യോഗസ്ഥരും സംഘവും തമ്മില്‍ ചേര്‍ന്നാണ് ഇക്കാര്യങ്ങളൊക്കെ ചെയ്യുന്നത് എന്നതിന് വേറെന്ത് തെളിവാണ് വേണ്ടത്. പരാതി പറയുന്ന എനിക്കെതിരെ വ്യാജ റിപ്പോര്‍ട്ടുകളുണ്ടാക്കി മെമ്മോ തരികയാണ് മേലുദ്യോഗസ്ഥര്‍. ആറുമാസത്തിലൊരിക്കല്‍ ഓഡിറ്റ് നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കണം എന്നാണ് ആപ്കോസ് ക്ഷീര സഹകരണസംഘത്തിന്റെ നിയമം. സത്യസന്ധമായി ജോലി ചെയ്യണം എന്നേ ഞാന്‍ ഉദ്ദേശിച്ചിട്ടുള്ളൂ. അതിന്റെ പേരിലാണ് ഞാന്‍ ഇന്നനുഭവിക്കുന്ന പീഡനങ്ങളൊക്കെ നടക്കുന്നത്. 

പ്രസവാവധി കഴിഞ്ഞ് തിരിച്ച് ജോലിക്കെത്തിയതിന്റെ ആദ്യ ദിവസങ്ങളില്‍ തന്നെ ഓഡിറ്റുമായി ബന്ധപ്പെട്ട് മുന്‍വര്‍ഷങ്ങളിലെ ഡോക്യുമെന്റുകള്‍ ചോദിച്ചു. ആ കാലത്തെ ഡോക്യുമെന്റിനെക്കുറിച്ച് വ്യക്തമായി അറിയില്ല എന്നു പറഞ്ഞ എന്നെ സീനിയര്‍ സൂപ്രണ്ട് മറ്റുള്ളവരുടെ മുന്നില്‍വെച്ച് വംശീയമായി അധിക്ഷേപിച്ചു. എന്നെ സസ്പെന്‍ഡ് ചെയ്യാന്‍ കഴിയും എന്നുള്ള ഭീഷണിയും. ഡിപ്പാര്‍ട്ട്മെന്റില്‍നിന്നുള്ള ഭീഷണിക്കു പുറമെ സംഘത്തില്‍ നിന്നുള്ള ഭീഷണിയും ഉണ്ട്. പല ആളുകള്‍ വഴിയും പരാതിയില്‍നിന്നും പിന്മാറണമെന്ന് ആവശ്യപ്പെട്ട് മധ്യസ്ഥ ചര്‍ച്ചയ്ക്കും വരുന്നുണ്ട്. ഒന്നിനും വഴങ്ങുന്നില്ല എന്നു കണ്ടതോടെ വണ്ടി ഇടിപ്പിച്ച് കൊല്ലുമെന്ന് പറഞ്ഞതായും അറിയുന്നു. അനീമിക് പേഷ്യന്റ് കൂടിയാണ് ഞാന്‍. അഴിമതിക്കാര്‍ക്കൊപ്പമാണോ അതു പുറത്തുകൊ ുവന്ന ഉദ്യോഗസ്ഥയ്ക്കൊപ്പമാണോ വകുപ്പ് നില്‍ക്കേണ്ടത്- ശാന്താമണി ചോദിക്കുന്നു.

തനിക്കു നേരിടേണ്ടിവരുന്ന പീഡനത്തെക്കുറിച്ച് ക്ഷീരവികസന വകുപ്പിനും മന്ത്രിക്കും മുഖ്യമന്ത്രിക്കും പട്ടികജാതി കമ്മിഷനുമടക്കം പരാതി നല്‍കിയിട്ടുണ്ട് ശാന്താമണി. ശാന്താമണിക്കു നേരിടേണ്ടിവരുന്ന അനുഭവങ്ങള്‍ക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് അട്ടപ്പാടി ആദിവാസി ആക്ഷന്‍ കൗണ്‍സിലും മുഖ്യമന്ത്രിക്കു പരാതി നല്‍കിയിട്ടുണ്ട്. അഴിമതി ക െത്തിയ സഹകരണസംഘം ഭരണസമിതി നല്‍കുന്ന പരാതിയിന്മേല്‍ ശാന്താമണിക്കെതിരെ നിരന്തരമായ തെളിവെടുപ്പും അന്വേഷണവും നടത്തിക്കൊ ിരിക്കുകയാണ് വകുപ്പുദ്യോഗസ്ഥര്‍. അന്‍പതിലധികം മെമ്മോകള്‍ ഇതുവരെ ഇവര്‍ക്ക് മേലുദ്യോഗസ്ഥര്‍ നല്‍കിയിട്ടുണ്ട്. തിരുവനന്തപുരത്ത് ഉന്നത ഉദ്യോഗസ്ഥരേയും മന്ത്രിയേയും കണ്ടപ്പോഴൊക്കെ പറയുന്നത് മറ്റെവിടേക്കെങ്കിലും സ്ഥലംമാറ്റം നടത്തി തരാം എന്നാണെന്ന് ശാന്താമണി പറയുന്നു. പലതിനോടും തോറ്റുകൊടുക്കാതെ പോരാടിയാണ് അവര്‍ ഈ സ്ഥാനത്തെത്തിയത്. സ്വതന്ത്രമായി ജോലി ചെയ്യാനുള്ള അവകാശം ഉറപ്പിക്കലാണ് അധികൃതര്‍ ചെയ്യേ ത്. സഹപ്രവര്‍ത്തകരുടേയും മേലുദ്യോഗസ്ഥരുടേയും വിവേചനം കാരണം ജോലി ഉപേക്ഷിക്കേണ്ടിവരുന്നതും ആത്മഹത്യ ചെയ്യേണ്ടിവരുന്നതും വാര്‍ത്തകളായി മാത്രം കാണേ തല്ല. ഗോത്രവിഭാഗത്തില്‍പ്പെട്ടവര്‍ക്ക് ജോലി ചെയ്യാനുള്ള സാഹചര്യമൊരുക്കാനുള്ള ബാധ്യത സര്‍ക്കാരിനുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com