വളപട്ടണം പുഴ ജീവസന്ധിയുടെ നാഡിമിടിപ്പുകള്‍: പ്രസൂണ്‍ കിരണ്‍ എഴുതുന്നു

ഓരോ പുഴയും കഴിഞ്ഞ പ്രളയകാലത്ത് വരുംകാലങ്ങളില്‍ നാം അഭിമുഖീകരിക്കേ തായ പാരിസ്ഥിതിക ഭീതികള്‍കൂടി കാട്ടിത്തന്നു.
പ്രളയകാലത്ത് വളപ്പട്ടണം പുഴ കരകവിഞ്ഞൊഴുകിയപ്പോള്‍
പ്രളയകാലത്ത് വളപ്പട്ടണം പുഴ കരകവിഞ്ഞൊഴുകിയപ്പോള്‍

കേരളം കണ്ടിട്ടുള്ളതില്‍ വച്ച് ഏറ്റവും വലിയ വരള്‍ച്ചയുടെ വര്‍ഷമായിരുന്നു 2016. കാലവര്‍ഷത്തില്‍ 34 ശതമാനവും തുലാവര്‍ഷത്തില്‍ 69 ശതമാനവും മഴക്കുറവ് രേഖപ്പെടുത്തിക്കൊ ്  കേരളം അന്ന് വരള്‍ച്ചബാധിത സംസ്ഥാനമായി പ്രഖ്യാപിക്കപ്പെട്ടു. 2018 ആഗസ്റ്റില്‍ കേരളത്തിന്റെ മുക്കാല്‍പങ്ക് ഭൂപ്രദേശത്തേയും  പ്രളയം വിഴുങ്ങി. ദുരന്തം കണ്ണൂരും കാസര്‍ഗോഡും വലിയതോതില്‍ ബാധിച്ചില്ല. വളപട്ടണം പുഴയുടെ അഴിമുഖഭാഗത്ത്  അസാധാരണമായി ഒന്നും സംഭവിച്ചില്ല. പക്ഷേ, ഇക്കുറി അങ്ങനെയായിരുന്നില്ല. 2019 ആഗസ്റ്റില്‍  വളപട്ടണം പുഴ ഭയാനകമായി കരകവിഞ്ഞു. ആയിരക്കണക്കിന് വീടുകളില്‍ വെള്ളം കയറി. നൂറുകണക്കിന് വീടുകള്‍ വെള്ളത്തിലായി. ഫാക്ടറികളും വിദ്യാഭ്യാസസ്ഥാപനങ്ങളും ആരാധനാലയങ്ങളുമുള്‍പ്പെടെ  ജലം വിഴുങ്ങി. 

പശ്ചിമഘട്ടത്തില്‍നിന്നുത്ഭവിക്കുന്ന വളപട്ടണം പുഴ പേറുന്ന സൂക്ഷ്മ മൂലകങ്ങളും ജൈവകണികകളും നിക്ഷേപിക്കുന്നത് കൈപ്പാട് - ചതുപ്പ് മേഖലകളിലായിരുന്നു. കാട്ടാമ്പള്ളി തണ്ണീര്‍ത്തടങ്ങളും പാപ്പിനിശ്ശേരി തുരുത്തിയും അതിന്റെ സമ്പുഷ്ടിയിലായിരുന്നു ദീര്‍ഘകാലം വിളഞ്ഞുനിന്നത്. പഴയകാലത്ത്  ഈ മേഖലകള്‍ കൈപ്പാട് കൃഷി സമൃദ്ധിയിലൂടെ വലിയ നെല്ലറകളായി. കടല്‍ചേരുന്ന ഏത് പുഴയുടെയും അവസാനപാദങ്ങള്‍ സ്വാഭാവിക വിസ്താരങ്ങളാല്‍ സമ്പന്നമായിരിക്കും. അഴീക്കല്‍ അഴിമുഖമെന്ന ചെറിയ ഇടനാഴിയിലൂടെ  കടല്‍ വേലിയേറ്റ സമയങ്ങളില്‍ അധികജലത്തെ സ്വീകരിക്കാന്‍ എടുക്കുമായിരുന്ന സമയത്തേക്ക് വരെയുള്ള താല്‍ക്കാലിക ശേഖരണകേന്ദ്രം കൂടിയായിരുന്നു പാപ്പിനിശ്ശേരി - കാട്ടാമ്പള്ളി അനുബന്ധ പ്രദേശങ്ങള്‍. ഈ സ്വാഭാവിക വിനിമയക്രമമാണ് കാട്ടാമ്പള്ളി പ്രോജക്ട് നശിപ്പിച്ചത്.

 വളപട്ടണം പുഴയ്ക്ക് മുന്‍പുള്ള ഏതാണ്ട് 30 കിലോമീറ്റര്‍ പ്രദേശത്ത് പ്രളയമുണ്ടാകാനുള്ള പ്രധാന കാരണങ്ങളിലൊന്ന് കാട്ടാമ്പള്ളിയെ 13 ഷട്ടറുകളെന്ന ചെറുദ്വാരങ്ങളിലേക്ക് നിജപ്പെടുത്തിയത് കൂടിയായിരുന്നു.  ഷട്ടര്‍ വരുന്ന 1966 കാലഘട്ടത്തിനു മുന്‍പ് സമാനമായി  വര്‍ഷാവര്‍ഷം അധികജലം വരുമ്പോള്‍ അത് മൂന്നു കിലോമീറ്ററോളം വിസ്താരമുള്ള തുറസ്സില്‍ കൂടിയാണ് കാട്ടാമ്പള്ളി തണ്ണീര്‍ത്തടങ്ങളിലേക്ക് വിന്യസിക്കപ്പെട്ടിരുന്നത്. ഇത് വളരെ വേഗത്തിലും എളുപ്പത്തിലും നടന്നു. എന്നാല്‍ ഇന്ന് വെള്ളം കയറാനും ഇറങ്ങാനുമുള്ള മാര്‍ഗം  13 ഷട്ടറുകള്‍ മാത്രമായി. ഇതോടെ വേലിയിറക്ക സമയത്ത് എളുപ്പം തിരിച്ചിറങ്ങാന്‍ സാധിക്കാതെ ഷട്ടറിന് ഉള്‍വശത്തെ പ്രദേശങ്ങള്‍ ഏറിയസമയവും വെള്ളത്തിലായി. ഇതിനോട് സമാന്തരമായി കാണേ തും എളുപ്പ നോട്ടത്തില്‍ വൈരുദ്ധ്യം തോന്നുന്നതുമായ  മറ്റൊരു കാര്യം, ഇതേ സമയം കാട്ടാമ്പള്ളി തണ്ണീര്‍ത്തടങ്ങളുടെ ഉള്‍പ്രദേശങ്ങളിലെ വലിയൊരു ഭാഗവും വെള്ളത്തിനുള്ളിലായിരുന്നു എന്നതാണ്. കാരണം,  വെള്ളത്തിലമര്‍ന്ന വീടുള്‍പ്പെടെയുള്ള  സകല കെട്ടിടങ്ങളും ഭൂരിഭാഗവും തണ്ണീര്‍ത്തടങ്ങളും ചതുപ്പുകളും കൃഷിയിടങ്ങളും നികത്തി നിര്‍മ്മിച്ചതോ വയല്‍നിരപ്പിലുള്ളതോ ആയിരുന്നു. കാട്ടാമ്പള്ളി പാലം മുതല്‍ക്ക് കണ്ണാടിപ്പറമ്പ് വരെയുള്ള പ്രദേശങ്ങളിലെ ഭൂവിനിയോഗ മതിയാകും പ്രളയത്തിന് ഉത്തരം പറയാന്‍.  കൈപ്പാട് കൃഷി നിലച്ചശേഷം നാണ്യവിളകളിലേക്ക് മാറുകയും തുടര്‍ന്ന് ഭൂമി തരംതിരിക്കലിലൂടെ നിരവധി സ്ഥാപനങ്ങളും വീടുകളും ഫാക്ടറികളും ഉള്‍പ്പെടെ ആയിരക്കണക്കിന് നിര്‍മ്മിതികള്‍ ഈ പ്രദേശത്ത് ഉയര്‍ന്നു. പുഴവഴിവരുന്ന കര്‍ക്കിടകപ്പേമാരിയിലുള്ള അധികജലം  കയറിനിന്നന്ന നീര്‍മറി പ്രദേശങ്ങള്‍ ഏതാ ് അറുപത് ശതമാനത്തിലധികം നഷ്ടമായി.  ഇത് ബാക്കിയുള്ള ഇടങ്ങളില്‍ ജലവിന്യാസം അപകടകരമാംവിധം ഉയന്നു. കൂടാതെ കുന്നിന്‍ പ്രദേശങ്ങളില്‍നിന്നും ഒഴുകിയെത്തിയ  അധികജലം  വേലിയിറക്കസമയത്തും മണിക്കൂറുകളോളം കെട്ടിക്കിടന്നു.
ഷട്ടര്‍ വന്നിട്ട് അരനൂറ്റാ ു കഴിഞ്ഞിട്ടും ഇപ്പോഴാണ് ഇങ്ങനെയു ായതെന്ന് പറയുന്നവര്‍ വര്‍ഷാവര്‍ഷം കടലിന്റെ ജലസ്വീകരണശേഷി കുറയുന്നതു കണക്കിലെടുക്കാറില്ല. അതിമഴയില്‍ മലവെള്ളം കയറുകയെന്നത് കര്‍ക്കിടകത്തില്‍ പതിവാണെങ്കിലും ഇത്തവണയത് സാമാന്യേന ഇരട്ടിയിലധികമായിരുന്നു. കാലംതെറ്റിയ അധികമഴ ലഭ്യതയുടെ കണക്ക് വിസ്താരങ്ങള്‍കൊ ് മാത്രം ഇതിനെ വായിച്ചെടുക്കുക അസാധ്യമാണ്.  

കാട്ടാമ്പള്ളി ഷട്ടറിന് മുന്നിലെ കാഴ്ച
കാട്ടാമ്പള്ളി ഷട്ടറിന് മുന്നിലെ കാഴ്ച

കുപ്പം പുഴ കടന്നുവന്ന് സംയോജിക്കുന്ന അഴീക്കല്‍ മാട്ടൂല്‍ ഇടനാഴിക്കും മുന്‍പേ വളപട്ടണം പാലത്തിനു കീഴെ വടക്കുഭാഗത്ത് പുഴ കിഴക്കോട്ടും തെക്ക് ഭാഗത്തുനിന്ന് പുഴ പടിഞ്ഞാറോട്ടും വേലിയേറ്റ സമയത്ത് ഒഴുകിപ്പരന്നു കറങ്ങി. അതോടൊപ്പം കുപ്പം പുഴ മാട്ടൂല്‍ അഴിമുഖപ്രദേശത്ത് വളപട്ടണം പുഴയ്ക്ക് കുറുകെയെന്നോണം തള്ളിക്കയറി. തല്‍ഫലമായി വളപട്ടണം പുഴയുടെ വിശ്രമപാദങ്ങളിലുള്ള പറശ്ശിക്കടവ് മുത്തപ്പന്‍ ക്ഷേത്രമുള്‍പ്പെടെയുള്ള  കരപ്രദേശങ്ങള്‍ മുഴുക്കെ അധികജലം വിഴുങ്ങി. കാരണം,  അധികജലം കയറിനില്‍ക്കേ തായ പുഴയുടെ കരകള്‍ മുഴുവന്‍ ഇക്കാലയളവില്‍ വ്യവസായശാലകളും വീടുകളുമായി മാറിയിരുന്നു. അതാവട്ടെ, പഴയകാല കൈപ്പാട് - ചതുപ്പ് നിലങ്ങളായിരുന്നു. 
പാപ്പിനിശ്ശേരി തുരുത്തി പൂര്‍ണ്ണമായും അത്തരമൊരു പ്രദേശമാണ്. ഇന്ന് പുഴയ്ക്ക് വശങ്ങളില്‍ കാണപ്പെടുന്ന ക ല്‍ക്കാടുകളില്‍ ബഹുഭൂരിഭാഗവും പഴയ കൈപ്പാട് കൃഷിയിടങ്ങളായിരുന്നു.  ര ര ചതുരശ്ര കിലോമീറ്ററോളം കൈപ്പാട് - ചതുപ്പ് മേഖലകള്‍ ഈ ഭാഗത്ത് മാത്രം വകമാറ്റപ്പെട്ടതിലൂടെ നഷ്ടമായിട്ടു ്. വളപട്ടണം പാലത്തിന്റെ നിര്‍മ്മാണസമയത്ത് അനുബന്ധ റോഡ് നിര്‍മ്മാണത്തിനായി ജലസഞ്ചാരം  പൂര്‍ണ്ണമായും തടസ്സമാക്കി റോഡ് നിര്‍മ്മിച്ചത്  ഒരു കിലോമീറ്ററോളം ദൂരമാണ്. സ്വാഭാവികമായും പുഴ അതിന്റെ ജനിതക സ്വഭാവത്തിലേക്ക് തിരിച്ചെത്തിയെന്ന് കണക്കാക്കാം. വളപട്ടണം പുഴയിലെ പാമ്പുരുത്തി ദ്വീപ് മുഴുക്കെ വെള്ളത്തിനുള്ളിലായി. ഇരുന്നൂറിലധികം വീടുകള്‍ അവിടെമാത്രം  ഒഴിപ്പിച്ചു. 

കക്കാട് പുഴയില്‍ സ്വിമ്മിങ് പൂള്‍

കാട്ടാമ്പള്ളി, നാറാത്ത്, കണ്ണാടിപ്പറമ്പ്, കീരിയാട്, പാപ്പിനിശ്ശേരി എന്നിവിടങ്ങളില്‍ മാത്രം ഏതാ ് 12 ചതുരശ്ര കിലോമീറ്റര്‍ കൈപ്പാട് - ചതുപ്പ് മേഖലകള്‍ അപ്പാടെ വകമാറ്റപ്പെട്ടിട്ടു ്. അതാവട്ടെ, ഏറിയ പങ്കും തെങ്ങിന്‍ തോപ്പുകളും വ്യവസായ സ്ഥാപനങ്ങളും വീടുകളുമാണ്. ഇത്രയും വിന്യാസമേഖലകളില്‍ത്തന്നെയാണ് ഇത്തവണ അധികജലം കയറിനിന്നത്. വെറും ഒരേക്കര്‍ ഭൂമിയില്‍ അരയ്ക്ക് കീഴെ ഉയരത്തില്‍ പുറമേക്കു മാത്രം 40 ലക്ഷത്തോളം ലിറ്റര്‍ വെള്ളം ശേഖരിച്ചു നിര്‍ത്താം എന്നിരിക്കെ, വകമാറ്റപ്പെട്ട ആയിരക്കണക്കിന് ഏക്കര്‍ നീര്‍ത്തടങ്ങളില്‍ ഉള്‍ക്കൊള്ളേ  ജലം എങ്ങോട്ട്, എങ്ങനെ പോകണമെന്നു മാത്രം ആരും ആര്‍ക്കും പറഞ്ഞുകൊടുത്തതുമില്ല. 

2018 ഓഗസ്റ്റില്‍ കരകവിഞ്ഞൊഴുകി സമീപത്തെ പാര്‍ക്ക് ഉള്‍പ്പെടെ കുത്തിയൊലിച്ച് നശിച്ച പഴശ്ശിയില്‍ ഒരു മാസം തികയുംമുന്‍പേ അന്ന് വരള്‍ച്ച വന്നെത്തി. സമീപങ്ങളിലെ തോടുകളും കിണറുകളും വറ്റിവര പ്പോള്‍ കണ്ണൂര്‍ ജില്ല ആശ്രയിക്കുന്ന പ്രധാന കുടിവെള്ളസംഭരണി കൂടിയായ പഴശ്ശി ആഴ്ചകളുടെ ഇടവേളകളില്‍ വരണ്ടും നിറഞ്ഞൊഴുകിയുമുള്ള വൈരുദ്ധ്യംകൊണ്ട് ഭീതിപ്പെടുത്തി. വളപട്ടണം പുഴയ്ക്ക് കുറുകെയുള്ള ഏക ചെറുഅണക്കെട്ടായ പഴശ്ശി അണക്കെട്ടിന്റെ ജലശേഖരമാണ് ഇന്ന് കണ്ണൂര്‍ ജില്ലയുടെ പ്രധാന കുടിവെള്ളസംഭരണി. ഈ പുഴ സ്വാഭാവിക ജലസഞ്ചാരം നടത്തി വളപട്ടണം പുഴ വഴി കാട്ടാമ്പള്ളിയോട് ചേരുന്ന അതേ പ്രദേശത്ത് തന്നെയാണ് ഇതേ പഴശ്ശിയില്‍നിന്നും കാട്ടാമ്പള്ളി പദ്ധതി പ്രകാരം കൃഷിക്ക് വെള്ളമെത്തിക്കാന്‍ മാത്രമായി കോടിക്കണക്കിനു രൂപയുടെ കനാല്‍ സംവിധാനം ഉടനീളം സ്ഥാപിക്കപ്പെട്ടതെന്നതും ഒപ്പം ചേര്‍ത്ത് വായിക്കേ  ഒന്നാണ്. കോടിക്കണക്കിനു രൂപയുടെ ഷട്ടര്‍ സ്ഥാപിച്ച് വളപട്ടണം പുഴവഴിയുള്ള സ്വാഭാവിക ജലാഗമനനിര്‍ഗ്ഗമനം നിര്‍ത്തലാക്കി മറ്റൊരു കുറുക്ക് വഴിയിലൂടെ അതേ ജലത്തെ - പുഴയെ പൈപ്പുകളും കനാലുകളും ഉപയോഗിച്ച് അതേ വയലുകളില്‍ ഒഴുക്കുന്ന നൂതന സംവിധാനം എന്ന് അതിനെ ചുരുക്കി വായിക്കാം.

വളപട്ടണം പുഴയില്‍ കീരിയാട് ഭാഗത്ത് ഒരു സ്വകാര്യ പ്ലൈവുഡ് കമ്പനി കഴിഞ്ഞവര്‍ഷം ക ല്‍ക്കാടുകള്‍ വെട്ടിനിരത്തി മുപ്പത് മീറ്ററോളം വീതിയില്‍ പുഴയില്‍ മണ്ണിട്ട് നികത്തിയിരുന്നു. പുഴയോരം അളന്ന് തിട്ടപ്പെടുത്തുന്നതിന്റെ ഭാഗമായി റവന്യൂ വകുപ്പ് ക െത്തിയ ഈ കയ്യേറ്റത്തിന് പിന്നീട് നടപടിത്തുടര്‍ച്ച ഉ ായിട്ടില്ല. പാപ്പിനിശ്ശേരി തുരുത്തിയിലും കീരിയാടും സ്വകാര്യ ഫാക്ടറികള്‍  തങ്ങളുടെ അധീനപ്രദേശങ്ങള്‍ക്കു പിറകില്‍ ഏക്കര്‍കണക്കിന് ചതുപ്പ് പ്രദേശമാണ് ആരുമറിയാതെ  നികത്തിക്കൊണ്ടിരിക്കുന്നത്. സമാനമായ നൂറുകണക്കിന് സംഭവങ്ങള്‍ വളപട്ടണം പുഴയുടെ തീരങ്ങളില്‍ ഇന്നും നിര്‍ബാധം തുടരുകയാണ്. 110 കിലോമീറ്റര്‍ അതിദീര്‍ഘ സഞ്ചാരം നടത്തുന്ന ഒരു പുഴയുടെ ജീവനാഡികള്‍ വിന്യസിച്ച ജൈവമണ്ഡലങ്ങളുടെ അവസ്ഥ ഏറെക്കുറെ ഇവ്വിധമാണ്. മലയോര മേഖലകളില്‍നിന്നും പുഴവഴികളെ കടുംകയ്യേറ്റങ്ങളാല്‍ ഞെരുക്കുകയാണ് ചെയ്യുന്നതെങ്കില്‍ അത് ഇടനാട് കടക്കുമ്പോള്‍ അതിന്റെ വിസ്താരങ്ങളില്‍ അഥവാ സമാന്തര ചതുപ്പ് - കൈപ്പാട് - വയലിടങ്ങളുടെ നികത്തലുകളും വകമാറ്റലുകളുമാണ് അതിന്റെ അവസ്ഥയെ ദയനീയമാക്കുന്നത്. 

പാപ്പിനിശ്ശേരി തുരുത്തി, നണിയൂര്‍, പറശ്ശിനി, ആന്തൂര്‍, വളപട്ടണം, കീരിയാട്,  കാട്ടാമ്പള്ളി, നാറാത്ത്,  കാക്കത്തുരുത്തി, മുല്ലക്കൊടി തുടങ്ങിയ വളപട്ടണം പുഴയുടെ തീരപ്രദേശങ്ങള്‍ ഇക്കുറി അപ്പാടെ പുഴകയറി നിറഞ്ഞു. കാട്ടാമ്പള്ളി ഷട്ടറിനുള്ളില്‍ ഒഴുകാനാവാത്ത അമിതജലം നിറഞ്ഞ  ചിറക്കല്‍, കാട്ടാമ്പള്ളി, പുഴാതി, പുല്ലൂപ്പി, കക്കാട്, മയ്യില്‍, വള്ളുവന്‍ കടവ്, വാരം കടവ്, മു െരിക്കടവ്, പുറത്തി തുടങ്ങിയ ഇടങ്ങളിലാവട്ടെ, കൈപ്പാട് നികത്തി പണിത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ആരാധനാലയങ്ങള്‍, ഫാക്ടറികള്‍, വീടുകള്‍ തുടങ്ങിയവ വെള്ളത്തിനുള്ളിലായി. 

കാട്ടാമ്പള്ളിയുടെ പ്രധാന ജലസംഭരണകേന്ദ്രങ്ങളിലൊന്നാണ് കക്കാട് പുഴ പ്രദേശങ്ങള്‍. സ്വിമ്മിങ് പൂള്‍, ഷോപ്പിംഗ് കോംപ്ലക്സ്, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ഫാക്ടറി, ഗോഡൗണ്‍, കളിമൈതാനം എന്നിവയുള്ള  ഒരേയൊരു പുഴയായിരിക്കും കണ്ണൂര്‍ ജില്ലയിലെ കക്കാട് പുഴ. പുഴയെന്ന പൂര്‍ണ്ണ വ്യാഖ്യാനങ്ങളില്‍ വരില്ലയെങ്കിലും ഒരുകാലത്ത്  വലിയ തോതില്‍ ചരക്ക് - യാത്ര ജലഗതാഗതം നടന്ന ഒരു വലിയ ജലവിന്യാസമേഖലയെ എളുപ്പത്തില്‍ അവ്വിധം വിശേഷിപ്പിക്കാവുന്നതാണ്. ഈ പ്രളയകാലം പുഴ പഴയകാല ജലവിസ്താരപ്രദേശങ്ങള്‍ മുഴുക്കെ തിരിച്ചെടുക്കുന്ന കാഴ്ചയാണ് ക ത്. കയ്യേറിയും അനര്‍ഹമായും നിര്‍മ്മിക്കപ്പെട്ട മുഴുവന്‍ നിര്‍മ്മിതികളും വെള്ളം വിഴുങ്ങി നിന്നു. അതില്‍  ഒന്നേകാല്‍ കോടി രൂപയുടെ സ്വിമ്മിങ് പൂള്‍ അപ്പാടെ മുങ്ങി. മണ്ണിട്ട് നികത്തിയ കൈപ്പാട് പ്രദേശങ്ങള്‍ മുഴുവന്‍ മലവെള്ളം വിഴുങ്ങി. എന്നാല്‍ എല്ലാം പ്രളയത്തിന്റെ അക്കൗ ില്‍ കുറിക്കപ്പെട്ടു. പ്രളയശേഷം കക്കാട് പുഴയിലെ 33 കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കുമെന്നും പുറമ്പോക്ക് സ്ഥലങ്ങള്‍ അളന്ന് തിട്ടപ്പെടുത്തുമെന്നും വകുപ്പ്തല പ്രസ്താവന വന്നത് വെള്ളമിറങ്ങിയശേഷമാണ്.  ഇവ ഏതൊക്കെയാണെന്നും ഇത്രയും കാലം അവ ഏത് ആനുകൂല്യത്താലാണ് അവിടങ്ങളില്‍ നിലനിന്നതെന്നും വിസ്തരിക്കാനുള്ള ബാധ്യതയും അതോടൊപ്പം അവര്‍ ാകുമെന്നു കരുതാം. നിലവില്‍ വന്‍കിട വ്യവസായി കൈവശപ്പെടുത്തിയ ഏക്കര്‍കണക്കിനു ഭൂമി നികത്തിത്തുടങ്ങിയപ്പോള്‍ പ്രാദേശിക പ്രതിഷേധം മൂലമാണ് അത് തടസ്സപ്പെട്ടത്, അല്ലാതെ അധികാരികളുടെ ഇടപെടലുകള്‍ കൊ ായിരുന്നില്ല.
കക്കാട് പുഴ മുതല്‍ നമ്പ്യാഞ്ചേരി - ഇടച്ചേരി  വയല്‍ വരെയുള്ള പ്രദേശങ്ങളിലെ വയല്‍, ചതുപ്പ് പ്രദേശങ്ങളിലെ  അനധികൃത നിര്‍മ്മാണങ്ങള്‍ മുന്‍നിര്‍ത്തിയുള്ള കണക്കുകളില്‍ ഇല്ലാതായ  ജലശേഖരണകേന്ദ്രങ്ങളെ വിശദീകരിക്കാനാവും. ശരാശരി 4 അടി ഉയരത്തില്‍ മഴക്കാല ജലസംഭരണം നടക്കുന്ന സ്ഥലങ്ങളില്‍  പാതിയും നിലവില്‍ പൂര്‍ണ്ണമായും മണ്ണിട്ട് നികത്തിത്തീര്‍ന്ന നിലയിലാണ്. ഇത് പ്രദേശത്തിന്റെ ജലസംഭരണ ശേഷിയില്‍ വന്നിട്ടുള്ള ഭീമമായ വ്യത്യാസത്തിനു കാരണമായിട്ടുണ്ട്. കാട്ടാമ്പള്ളിപ്പുഴ കക്കാട് ചെന്നെത്തുന്ന പ്രദേശമായ പുല്ലൂപ്പിയില്‍ പൂര്‍ണ്ണമായും ചതുപ്പ് നികത്തിയെടുത്ത ഒരു ആരാധനാലയം ഇക്കുറി വെള്ളത്തിനുള്ളിലായി. സമാനമായ അവസ്ഥ കാട്ടാമ്പള്ളി നീര്‍ത്തട മേഖലകളില്‍ അങ്ങോളമിങ്ങോളം കാണാനാകും. 

വളപ്പട്ടണം പുഴ
വളപ്പട്ടണം പുഴ

കണ്ണൂര്‍ ജില്ലയില്‍ ഇത്തവണത്തെ പ്രളയകാലത്ത് ഏറ്റവും കൂടുതല്‍ ദുരിതമനുഭവിച്ച മേഖലകളിലൊന്നാണ് ശ്രീകണ്ഠപുരം ചെങ്ങളായി പ്രദേശങ്ങള്‍. ഇന്നേവരെ കാണാത്ത ദുരിതത്തിനാണ് പ്രദേശം പാത്രമായത്. ഈ ദുരന്തവും വളപട്ടണം പുഴയുടെ ജലസ്വീകരണശേഷിയുമായി നേരിട്ട് ബന്ധപ്പെട്ട് കിടക്കുന്ന ഒന്നായിരുന്നു. കര്‍ണാടകയില്‍നിന്നും ഉത്ഭവിച്ച് പ്രമുഖമായും മലയോരമേഖലകളേയും വിവിധ തരത്തിലുള്ള ഭൂഭാഗങ്ങളേയും കടന്ന് ശ്രീകണ്ഠപുരം പുഴ മലപ്പട്ടം കൊയ്യം മുനമ്പത്ത് വച്ച് ഇരിക്കൂര്‍ പുഴയുമായി ലയിക്കും. ഇത്  വളപട്ടണം പുഴയുടെ വിസ്താരങ്ങളിലേക്ക് ഒന്നുചേര്‍ന്ന് അധികജല വരവിനെ  അഴിമുഖത്തേക്കുള്ള തള്ളല്‍ പാതയായി പരിണമിക്കുകയാണ്. ഈ സ്വീകരണമാര്‍ഗ്ഗം കൊയ്യം മുനമ്പത്ത് ഇക്കുറി ഏറെക്കുറേ അടഞ്ഞു എന്നതാണ് ശ്രീകണ്ഠപുരം ചെങ്ങളായി മേഖലകള്‍ പൂര്‍ണ്ണമായും പ്രളയബാധിതമായി മാറുവാനുള്ള പ്രധാന കാരണം. ഈ സംഗമസ്ഥാനം അഴീക്കല്‍ അഴിമുഖത്തില്‍നിന്നും മുപ്പത് കിലോമീറ്ററോളം അകലെയാണ്. ദൈര്‍ഘ്യപ്രകാരം വളപട്ടണം പുഴ ഏറ്റവും വിസ്താരമുള്ളതായി മാറുന്നതും ഇതിനുശേഷമാണ്. അഴിമുഖത്തുനിന്നുള്ള ജലസ്വീകരണതടസ്സം അത്രയും  വിദൂരമായിപ്പോലും ബാധിച്ചു.  ഇത് കടലോട് ചേരുന്ന ഏതൊരു പുഴയുടേയും ഘടനാപരമായ വിന്യാസപ്രക്രിയ മാത്രമാണെങ്കിലും പതിനായിരക്കണക്കിനു മനുഷ്യര്‍ താമസിക്കുന്ന പുഴയില്‍നിന്നും കഷ്ടി ഒരു മീറ്റര്‍ മാത്രം ഉയരമുള്ള നിരവധി പ്രദേശങ്ങള്‍ ഉണ്ടാകുമ്പോള്‍ നാളെയും സംഭവിക്കാവുന്ന മറ്റൊരു പ്രളയ ദുരന്തത്തെ ഈ പശ്ചാത്തലത്തില്‍ വ്യാഖ്യാനിച്ചെടുക്കാന്‍ നമുക്ക് സാധിക്കണം. ചെങ്ങളായി പ്രദേശം കഴിഞ്ഞ വേനലില്‍ രൂക്ഷമായ കുടിവെള്ളക്ഷാമം നേരിട്ട പ്രദേശം കൂടിയായിരുന്നുവെന്ന് അറിയുമ്പോഴാണ്, ഇത്തവണത്തെ അധികജലത്തിന്റെ വൈരുദ്ധ്യം അറിയാനാവുന്നത്. വളപട്ടണം പുഴയിലെ ജനവാസം കൂടിയ ദ്വീപുകളിലൊന്നായ തേര്‍ളായി ദ്വീപിലെ നൂറിലധികം കുടുംബങ്ങളെ പൂര്‍ണ്ണമായും ഇവിടെനിന്നും കുടിയൊഴിപ്പിച്ചിരുന്നു. ഇത് ചരിത്രത്തിലാദ്യമാണ്.

ശ്രീകണ്ഠപുരം ഭാഗത്ത് അറുപതോളം ഇടങ്ങളില്‍ പ്രളയജലത്തിന്റെ അളവുകള്‍ രേഖപ്പെടുത്തിവച്ചിട്ടു ്. സമാനമായി വളപട്ടണം പുഴ കരകവിഞ്ഞൊഴുകിയ മേഖലകളില്‍ അപ്പാടെ ഇവ്വിധം അടയാളപ്പെടുത്തലുകളും ഏറ്റവും അപകടകരമായ പശ്ചാത്തലങ്ങളില്‍നിന്നും ജനങ്ങളെ പുനരധിവസിപ്പിക്കുകയും ഒപ്പം ഇന്നും പ്രദേശത്ത് തുടര്‍ന്നു വരുന്ന ചതുപ്പ് - വയല്‍ നികത്തലിനു കര്‍ശനമായി തടയിടുകയും വേ തു ്.  

കടലേറുന്ന പുഴ
കാലാവസ്ഥ വ്യതിയാനം എന്നത് നിലവിലെ പാരിസ്ഥിതിക സാഹചര്യത്തില്‍ ഏറ്റവും ഭീതിദമായ വസ്തുതയാണെന്നിരിക്കെ പരിസ്ഥിതി ചൂഷകരുടെ വശംചേര്‍ന്ന് നടക്കുന്നവരെപ്പോലെ തന്നെ, ഭരണകാര്യനിര്‍വ്വഹണശേഷിയുള്ളവരും  ഈ വാസ്തവം ഉള്‍ക്കൊള്ളാന്‍ ഇന്നും പ്രാപ്തരായിട്ടില്ല. ആഗോളതാപനമെന്നത്  വെറുമൊരു സങ്കല്പമാണെന്ന ധാരണയാണ് ഇക്കൂട്ടരെ ഇന്നും നയിക്കുന്നത്. ഇതിന്റെ തുടര്‍ച്ചയായാണ് ഗാഡ്ഗില്‍ റിപ്പോര്‍ട്ടും പശ്ചിമഘട്ടവുമായി ബന്ധപ്പെട്ട് മലയോരങ്ങളില്‍ ഇന്നും വ്യാപകമായി നടന്നുവരുന്ന നുണപ്രചാരണങ്ങള്‍.
നിലവില്‍ 2030ഓടെ കടല്‍ ജലനിരപ്പ് ഭീതിദമായി വര്‍ദ്ധിക്കുമെന്ന നിരീക്ഷണം നിരവധി രാജ്യാന്തര ഏജന്‍സികള്‍ പുറത്തുവിട്ടിട്ടുണ്ട്. 1998-ലും 2012-നും ഇടയിലായി നടത്തിയ പഠനങ്ങളില്‍ അന്റാര്‍ട്ടിക്കയിലെ മഞ്ഞുപാളികളില്‍ നാല് മീറ്ററോളം കനം കുറഞ്ഞതായി ബ്രിട്ടീഷ് സര്‍വ്വേ കണ്ടെത്തിയിരുന്നു. ഇത്  സമുദ്രജലനിരപ്പ് വര്‍ദ്ധിക്കുന്നതിന്റെ വ്യക്തമായ സൂചകങ്ങളാണ്. കൂടാതെ, യു.എന്‍ സമിതിയുടെ  ഏറ്റവും പുതിയ പഠനറിപ്പോര്‍ട്ട് പ്രകാരം ഏറെ വൈകാതെ സമുദ്രം കയറി നാശം വിതയ്ക്കപ്പെടുന്ന രാജ്യങ്ങളുടെ പട്ടികയില്‍ നമ്മുടെ രാജ്യവുമുണ്ട്. കൊച്ചിയുള്‍പ്പെടെയുള്ള തീരദേശ നഗരങ്ങളുടെ സ്ഥിതി വരും നാളുകളില്‍ ആശങ്കാജനകമായിരിക്കുകയുമാണ്.  തീരദേശപ്രദേശങ്ങളില്‍ ലക്ഷക്കണക്കിനു ജനങ്ങള്‍ വസിക്കുന്ന കേരളം പോലൊരു സംസ്ഥാനം ഗൗരവത്തോടെ വീക്ഷിക്കേ  കാര്യങ്ങളാണിവ.

നിരന്തര സ്ഫോടനങ്ങളാല്‍ അടിവേരും മേല്‍മണ്ണും വിറച്ച്  സംഭരണശേഷി നഷ്ടമായ പശ്ചിമഘട്ടഭാഗങ്ങളില്‍ നിന്നെല്ലാം ഒലിച്ചുവരുന്ന അധികജലം, വേഗത്തില്‍  അറബിക്കടല്‍ ലക്ഷ്യമാക്കി പാഞ്ഞുവരുമ്പോള്‍ ഇന്നത് അതിഭീകരമായി അനുഭവപ്പെടാത്തതിന്റെ പ്രധാന കാരണം അതില്‍ ഏറിയ പങ്കും കടല്‍ സ്വീകരിക്കുന്നു എന്നതായിരുന്നു.  എന്നാല്‍ കഴിഞ്ഞ ര ുവര്‍ഷങ്ങളിലായി പൂര്‍ണ്ണമായും സ്ഥിതി അതല്ല. മുന്‍കാലങ്ങളില്‍ പ്രാദേശിക  നിരീക്ഷണങ്ങളില്‍ മാത്രം ഒതുങ്ങിയിരുന്ന കടലേറ്റം തികച്ചും പ്രത്യക്ഷമായി മാറി.  ഇക്കുറി ഏറ്റവും കൂടുതല്‍ കടല്‍ക്ഷോഭം നേരിട്ട കാര്യങ്കോട് പുഴ കടലോട് ചേരുന്ന ഭാഗത്തുള്ള മാവിലാക്കടപ്പുറത്തെ പുലിമുട്ട് മുതല്‍ വലിയപറമ്പ് കടപ്പുറം വരെയുള്ള പ്രദേശത്ത് നൂറുകണക്കിന് തെങ്ങുകളും ആയിരക്കണക്കിന് കാറ്റാടി മരങ്ങളും അപ്പാടെ കടല്‍ വിഴുങ്ങിയെടുത്തു. കാറ്റാടി മരങ്ങള്‍ക്കിടയിലു ായിരുന്ന അഞ്ചോളം ഫുട്‌ബോള്‍ മൈതാനങ്ങളുടെ പകുതിയും കടല്‍ കൊ ുപോയി. തുടര്‍ച്ചയായി അഞ്ച് കിലോമീറ്ററോളം ദൈര്‍ഘ്യത്തില്‍ മിക്കയിടങ്ങളിലും  എഴുപത് മീറ്ററോളം വരെ  കടല്‍ കയറി നിന്നു. പരമ്പരാഗത മത്സ്യത്തൊഴിലാളിയായ പ്രദേശവാസി മുജീബ് പറയുന്നതിങ്ങനെ:

കാട്ടാമ്പള്ളിയിലെ തണ്ണീര്‍ത്തടം നികത്തല്‍
കാട്ടാമ്പള്ളിയിലെ തണ്ണീര്‍ത്തടം നികത്തല്‍


''പണ്ടൊക്കെ കര്‍ക്കടകത്തില്‍ കടല് കേറിവരും, കുറേ പൊങ്ങും, ചിങ്ങം പിറക്കുമ്പോ ആ കടല് കേറിയതിനേക്കാള്‍ കുറെ ഇറങ്ങും, അതാണതിന്റെ രീതി. എന്നാല് കുറച്ച് വര്‍ഷങ്ങളായിട്ട് കര്‍ക്കടകത്തില്‍ കയറുന്ന കടല് മുഴുവനായും തിരിച്ച് പോകുന്നില്ല, അതേപോലെ തന്നെ അവിടെ നിക്കുകയാണ്. അതായത്, നമ്മളെ പ ത്തെ കരയിലാണ്  കടലിന്ന്  നിക്കുന്നത്...''മത്സ്യത്തൊഴിലാളിയായ മുജീബ് അനുഭവംകൊ ് പറയുന്ന കാര്യങ്ങള്‍ നാളെയുടെ നേര്‍രേഖകളുമാണ്.ആഗോളതാപനത്തിന്റെ ഗുരുതര പ്രതിസന്ധി ലോകം മുഴുവന്‍ നേരിട്ടുകൊ ിരിക്കുമ്പോള്‍, ധ്രുവപ്രദേശങ്ങളിലെ മഞ്ഞുപാളികള്‍ അലിഞ്ഞ് കടല്‍ജലനിരപ്പ് ക്രമാനുഗതമായി വര്‍ധിതമാകുമ്പോള്‍ ചെറുദ്വീപ് സമൂഹങ്ങള്‍ വ്യാപകമായി മുങ്ങിത്തുടങ്ങി. ഇത് നമ്മുടെ ഉള്‍നാടന്‍ പുഴത്തുരുത്തുകള്‍ ഇല്ലാതാകുന്നതിന് സമാനം തന്നെയുമാണ്. 

വരും കാലങ്ങളില്‍ കടല്‍ നമ്മുടെ അധികജലത്തെ സ്വീകരിക്കാന്‍ മാത്രം ഇടമില്ലാത്തവിധം വികസിക്കുകയാണെന്നും തീരദേശമേഖലകളിലെ വാസം നാള്‍തോറും  സങ്കീര്‍ണമാകുമെന്നുള്ള മുന്നറിയിപ്പായും വെറുമൊരു വലിയപറമ്പ് പഞ്ചായത്തിന്റെ കടലോരം വച്ച്  വായിച്ചെടുക്കാനാകും. തിരുവനന്തപുരത്ത് വലിയതുറ കടപ്പുറത്തെ ജനങ്ങളുടെ ഭയാനകമായ ദുരിതജീവിതം ഇതോടൊപ്പം ചേര്‍ത്ത് വായിക്കേ താണ്. കടല്‍ഭിത്തി ഭേദിച്ച് ജനവാസകേന്ദ്രങ്ങള്‍ അപ്പാടെ തകര്‍ക്കുന്ന കടലേറ്റം സംസ്ഥാനത്ത് ഏറ്റവും ഭയാനകസാഹചര്യം ഉ ാക്കിയിട്ടുള്ളത്  വലിയതുറയിലാണ്. ഇത് വര്‍ഷാവര്‍ഷമുള്ള ഒരു തുടര്‍പ്രക്രിയയായും മാറിക്കഴിഞ്ഞു.  ഇതിനിടയിലാണ് തികച്ചും അനധികൃതമായി നടക്കുന്ന കടല്‍മണല്‍ക്കൊള്ള. മാട്ടൂല്‍ മുതല്‍ മാവിലാക്കടപ്പുറത്തെ അഴിമുഖം വരെ ചെറുതും വലുതുമായ മണല്‍ക്കൊള്ള വ്യാപകമായിക്കഴിഞ്ഞു. പ്രാദേശികമായി തൊഴിലാളികളെ വച്ച്  ഇത്തരം മണല്‍ ശേഖരിക്കുന്ന, വില്‍പ്പന നടത്തുന്ന മാഫിയകള്‍ ഇവിടങ്ങളില്‍ സജീവമാണ്. അപൂര്‍വ്വമായി മാത്രം നടക്കുന്ന വകുപ്പ്തല റെയ്ഡുകളില്‍ ഇരുപതോ മുപ്പതോ ടണ്‍ ശേഖരം പിടിച്ചെടുക്കുന്നതല്ലാതെ കൃത്യമായ നടപടിത്തുടര്‍ച്ചകള്‍ ഉ ാകാറില്ല. കടല്‍ കയറുമ്പോള്‍ കടല്‍ ഭിത്തികള്‍ക്കുവേ ി വാദം ഉയരുമ്പോഴും ഈ ഖനനക്കൊള്ള ഒരിടത്തും പരാമര്‍ശിക്കപ്പെടാറുമില്ല. ഓരോ കടലോര പ്രദേശങ്ങളിലെ കടലാക്രമണങ്ങളും ക്വാറി മാഫിയകള്‍ക്കുള്ള ചാകരകൂടിയായി പരിണമിക്കുകയാണ് പതിവ്. കണക്കില്ലാതെ കടലില്‍ കല്ല്  കൊണ്ടിട്ട് കോടികള്‍ വാരുന്ന പ്രവൃത്തി പതിറ്റാണ്ടുകളായി ഭരണവര്‍ഗ്ഗം തുടര്‍ന്നുപോരുന്ന ഒന്നാണ്. വര്‍ഷകാലത്ത് ഏറ്റവും കൂടുതല്‍ കടലാക്രമണം നടക്കുന്ന മാട്ടൂല്‍ പ്രദേശം തന്നെയാണ് കടല്‍മണല്‍ വില്‍പ്പന കേന്ദ്രങ്ങളില്‍ പ്രമുഖവും. ഇതാവട്ടെ, വളപട്ടണം പുഴ അഴിമുഖത്ത് കടല്‍ ചേരുന്നതിന്റെ വടക്ക് പരമാവധി ഒന്നേകാല്‍ കിലോമീറ്റര്‍ മാത്രം വീതിയുള്ളതും ചൂട്ടാട് ബീച്ച് വരെ 12 കിലോമീറ്റര്‍ മാത്രം നീളവുമുള്ള പതിനായിരക്കണക്കിന് ജനങ്ങള്‍ തിങ്ങിവസിക്കുന്ന കടലോരദേശവുമാണ്. രാത്രിനേരങ്ങളില്‍ ഇന്നും കടല്‍മണല്‍ വാരല്‍ തുടരുന്ന വലിയപറമ്പ് കടപ്പുറത്ത് ചിലയിടങ്ങളില്‍ കായലിനും കടലിനും ഇടയിലുള്ള കര വെറും 45 മീറ്റര്‍ മാത്രമാണ്. മാവിലാക്കടപ്പുറത്തേക്ക് നീങ്ങുമ്പോള്‍ ഇത് പരമാവധി 700 മീറ്ററായും വര്‍ദ്ധിക്കുന്നു.  പതിറ്റാ ുകള്‍ക്കുള്ളില്‍ത്തന്നെ സംഭവിക്കാവുന്ന വരുംകാല കടലേറ്റം ഏറ്റവും ഗുരുതര ദുരന്തമായി ബാധിക്കാവുന്ന പ്രദേശമായിട്ടുകൂടി ഇത്തരം ഖനനങ്ങള്‍ക്കെതിരെയു ാവുന്ന   പ്രതിഷേധങ്ങള്‍ ശുഷ്‌കമാണ്. 

വളപട്ടണം പുഴ അഴീക്കല്‍ അഴിമുഖത്തെത്തും മുന്‍പുള്ള  അവസാന വിശ്രമകേന്ദ്രമായ വളപട്ടണം പാലത്തിന്റെ ഭാഗങ്ങള്‍വരേക്കുമുള്ള പ്രദേശം വലിയ തോതില്‍ വെള്ളത്തിനടിയിലായപ്പോള്‍, ഇതേ അഴിമുഖത്തിനു വടക്കുപടിഞ്ഞാറ് ഭാഗങ്ങളായ ഇരിണാവ്, കണ്ണപുരം, മടക്കര എന്നിവിടങ്ങളിലും തെക്ക് ഭാഗങ്ങളായ വളപട്ടണം, പൊയ്ത്തുംകടവ്, അഴീക്കല്‍ എന്നിവിടങ്ങളിലും വെള്ളം കയറിയില്ല. അഥവാ വളപട്ടണം പാലത്തിനു കിഴക്ക് ബാധിച്ചതിന്റെ നേരിയ ശതമാനം മാത്രമേ ഇവിടെ അധികജലം കയറിയതുള്ളൂ. ഇത് വളപട്ടണം പുഴയുടെ വിശ്രമപാദങ്ങളോ സംഭരണ കേന്ദ്രങ്ങളോ ആയിരുന്നില്ല എന്നതുകൂടിയാണ് അതിന്റെ കാരണം. നേരിട്ട് അഴിമുഖ കവാടത്തിലുള്ളതും വയലില്‍ നില്‍ക്കുന്നതുമായ കപ്പക്കടവ് പ്രദേശത്തെ ഏതാനും വീടുകളില്‍ വെള്ളം കയറിയതെന്നതൊഴിച്ചാല്‍ ഈ പ്രദേശങ്ങളെ ഇത്തവണത്തെ അധികജലം യാതൊരു പ്രകാരവും ബാധിച്ചതില്ല.

കണ്ടലുകളുടെ കടല്‍പ്പുഴ

കേരളത്തില്‍ ഏറ്റവും കൂടുതല്‍ ക ല്‍വനമുള്ള ജില്ലയാണ് കണ്ണൂര്‍. അതില്‍ത്തന്നെ അഴിമുഖക്ക ല്‍ വിസ്താരങ്ങളില്‍ ഏറ്റവും സമ്പുഷ്ടമേഖലയാണ് വളപട്ടണം പുഴയുടെ തീരങ്ങള്‍. 2010-ല്‍  പാപ്പിനിശ്ശേരി ഇക്കോ ടൂറിസം സൊസൈറ്റി ആരംഭിച്ച ക ല്‍പാര്‍ക്കാണ് സംസ്ഥാനത്തുടനീളം  വളപട്ടണം ക ലിനെ രാഷ്ട്രീയചര്‍ച്ചകളില്‍ കൊ െത്തിച്ചത്. സംസ്ഥാനത്തെ പരിസ്ഥിതി പ്രവര്‍ത്തകരും മുഖ്യധാരാ രാഷ്ട്രീയക്കാരും ചേര്‍ന്ന് ഒന്നായി തടസ്സപ്പെടുത്തിയ പാര്‍ക്ക് അനുബന്ധ ചര്‍ച്ചകള്‍ പരോക്ഷമായി വളപട്ടണത്തെ ക ല്‍സമ്പത്ത് മുഖ്യധാരാ മാധ്യമങ്ങളുടേയും പൊതുജനങ്ങളുടേയും ശ്രദ്ധയിലേക്ക് കൊ ുവരുന്നതിന് സഹായകമായി. സ്വാഭാവിക ചതുപ്പ് ക ല്‍വനങ്ങളില്‍ ചെങ്കല്ലുകളും ചെമ്മണ്ണും പാകിക്കൊ ് പരിസ്ഥിതിവിരുദ്ധ നിര്‍മ്മാണങ്ങള്‍ പാര്‍ക്കിന്റെ പേരില്‍ നടന്നുവെന്നും തീരസംരക്ഷണ നിയമം ലംഘിച്ചുവെന്നും കേന്ദ്രസംഘം ക െത്തിയതിനാലാണ് അന്നത്തെ കേന്ദ്ര വനം - പരിസ്ഥിതി മന്ത്രാലയം വിഷയത്തില്‍ നേരിട്ട് ഇടപെട്ട് നിര്‍മ്മാണം നിര്‍ത്തിവെക്കാന്‍ ഉത്തരവിട്ടത്.

വളപ്പട്ടണം പുഴയില്‍ കണ്ടല്‍ച്ചെടികള്‍ക്കിടയില്‍ മാലിന്യം
വളപ്പട്ടണം പുഴയില്‍ കണ്ടല്‍ച്ചെടികള്‍ക്കിടയില്‍ മാലിന്യം

കണ്ടല്‍വന വിസ്തൃതിയില്‍ മുന്നില്‍ നില്‍ക്കുമ്പോഴും കണ്ടല്‍വന നശീകരണത്തിലും വളപട്ടണം മുന്‍പിലാണ്. 2015-ല്‍ ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ നടന്ന മിഷന്‍ മാങ്ക്റൂവ് സര്‍വ്വേയില്‍ ജില്ലയില്‍ 1873 ഏക്കര്‍ ക ല്‍ വനമാണ് സ്ഥിരീകരിച്ചത്. ഇതില്‍ വലിയൊരു ഭാഗവും കിടക്കുന്നത് ക ല്‍ ദ്വീപ് തന്നെയുള്ള വളപട്ടണം പുഴയുടെ ഓരങ്ങളിലുമാണ്. ഇവിടെയാകട്ടെ, 2017-നു ശേഷം മാത്രം വിവിധയിടങ്ങളിലായി അന്‍പത് ഏക്കറിലധികം ക ല്‍വനം അപ്പാടെ വെട്ടി നശിപ്പിച്ചിട്ടുണ്ട്. ഇതില്‍ ഭൂരിഭാഗവും സ്വകാര്യ ഭൂമിയാണെന്നതിനാല്‍ വകുപ്പുതല കണക്കുകളില്‍ വരികയുമില്ല. 2018 ജനുവരിയില്‍ പാപ്പിനിശ്ശേരി തുരുത്തിയില്‍ 14 ഏക്കര്‍ ക ലാണ് ഒറ്റയടിക്കു വെട്ടിമാറ്റിയത്. നെല്ലും മീനും പദ്ധതിക്കുവേണ്ടി വയല്‍ ഒരുക്കാനായിരുന്നു ഇത് ചെയ്തത്. ഒരു ഭാഗത്ത് ഏതാനും മീറ്ററുകള്‍ക്കപ്പുറത്ത്  മാങ്ക്റൂവ് റിസര്‍വ് ഫോറസ്റ്റ് - MRF -  പദ്ധതിക്കുവേ ി വനംവകുപ്പ് ലക്ഷങ്ങള്‍ ചെലവിട്ട് ക ല്‍ സംരക്ഷണ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടു പോകുമ്പോള്‍ തന്നെയാണ് തൊട്ടരികില്‍ മറ്റൊരു ഭരണകേന്ദ്രം ക ല്‍ വെട്ടിയിട്ടത്.

പുഴയിലെ കണ്ടല്‍ക്കാടുകളില്‍ അടിഞ്ഞിരിക്കുന്ന മാലിന്യം
പുഴയിലെ കണ്ടല്‍ക്കാടുകളില്‍ അടിഞ്ഞിരിക്കുന്ന മാലിന്യം

വളപട്ടണം പാലത്തിന്റെ കിഴക്ക് വശത്തുണ്ടായിരുന്ന ക ല്‍ പാര്‍ക്ക് പരിസ്ഥിതി വിഷയങ്ങള്‍ ചൂണ്ടിക്കാണിച്ച് പൂട്ടിച്ചപ്പോള്‍, തൊട്ടരികിലായി പാലത്തിന്റെ പടിഞ്ഞാറ് വശം ക ല്‍ക്കാടിനു നടുവിലായി നിര്‍മ്മിച്ച പൂഴിക്കടവും സമാനമായി പരിസ്ഥിതി നാശം നടത്തിയിട്ടുണ്ട്. മണിക്കൂറുകള്‍ക്കുള്ളില്‍ നൂറുകണക്കിന് ലോറികള്‍ കടന്നുപോകുന്ന നിരവധി ജെ.സി.ബികള്‍ പ്രവര്‍ത്തിക്കുന്ന കടവ്, പാര്‍ക്ക് പൂട്ടിക്കാന്‍ കാരണമായതിലും രൂക്ഷമായ പരിസ്ഥിതിവിരുദ്ധമായാണ്  നില്‍ക്കുന്നത്. ഏറ്റവും സുരക്ഷിതമായി ഫാക്ടറികളും ഹോസ്പിറ്റലും റിസോര്‍ട്ടുകളും കെട്ടിയുയര്‍ത്താവുന്ന എളുപ്പ ഇടങ്ങളായി കണ്ടല്‍ക്കാടുകള്‍ മാറിക്കഴിഞ്ഞു. കവ്വായിക്കായലിന്റെ തീരത്ത് സംസ്ഥാനത്തുതന്നെ ഏറ്റവും പരിശുദ്ധ കണ്ടല്‍ വനമുള്ള എടാട്ട് പ്രദേശത്താണ് ക ല്‍ക്കാടുകള്‍ വെട്ടിനിരത്തി മണ്ണിട്ട് ആയുര്‍വേദ ഹോസ്പിറ്റല്‍ സമുച്ചയം ഉയരാന്‍ പോകുന്നതെന്നത്.

കരയിടിയുന്ന വളപ്പട്ടണം പുഴ
കരയിടിയുന്ന വളപ്പട്ടണം പുഴ

ആയിരക്കണക്കിനു വവ്വാലുകളുടെ സ്വാഭാവിക ആവാസസ്ഥാനം കൂടിയാണ് വളപട്ടണം പുഴയോരത്തെ ക ല്‍വനങ്ങള്‍. വളപട്ടണം റോഡ് പാലത്തിന്റെ കിഴക്കു വശം മുതല്‍ പടിഞ്ഞാറ് റെയില്‍വേ പാലം വരെയുള്ള പ്രദേശത്താണ് ഇവ തിങ്ങി വസിക്കുന്നത്. ഇതിനിടയില്‍ പൂഴിക്കടവ് നിലനില്‍ക്കുന്ന പ്രദേശം മാത്രമാണ് ഇവ ഒഴിഞ്ഞിട്ടുള്ളത്. സമാനമായി ജില്ലയിലെ  കൊറ്റില്ലങ്ങളില്‍ പ്രധാനപ്പെട്ടവ നിലനില്‍ക്കുന്നത് വളപട്ടണം പുഴയിലെ ക ല്‍വനങ്ങളിലാണ്. നൂറുകണക്കിനു കൂടുകള്‍ ഇവിടങ്ങളില്‍ വര്‍ഷാവര്‍ഷം നടക്കുന്ന സര്‍വ്വേകളില്‍ കാണാറു ്. വേരുകള്‍ക്കിടയിലെ മത്സ്യകേന്ദ്രം തൊട്ട് ശിഖരത്തുമ്പിലെ പക്ഷിക്കൂട് വരേക്കും സമ്പൂര്‍ണ്ണമായും ആവാസസ്ഥാനമേകുന്നതായി ക ലിനെപ്പോലെ മറ്റൊരു സസ്യമില്ല.

ജില്ലയിലെ ഏറ്റവും കൂടുതല്‍ മാലിന്യം തള്ളപ്പെടുന്ന, മലയോരം തൊട്ട് ഇടനാടും കടന്ന് തീരദേശം വരേക്കുമുള്ള സകല മാലിന്യങ്ങളും കടലിലേക്കൊഴുക്കി വിടുന്ന ഇടനാഴി കൂടിയാണ് വളപട്ടണം പുഴ. ദിവസേന പത്ത് ടണ്ണോളം ഖര - ദ്രവ്യ മാലിന്യങ്ങള്‍ പുഴവഴി കടലിലെത്തുന്നുവെന്നാണ് ഏകദേശ കണക്കുകള്‍.

ഇതില്‍ സമീപത്തെ പ്ലൈവുഡ് ഫാക്ടറികള്‍ ഒഴുക്കിവിടുന്ന വിഷദ്രവ്യ മാലിന്യങ്ങളാണ് കൂടുതല്‍. ഇപ്പോഴും ശുദ്ധീകരണ പ്ലാന്റുകള്‍ സ്ഥാപിക്കാത്ത പ്ലൈവുഡ് ഫാക്ടറികള്‍, വുഡന്‍ കെമിക്കല്‍ ട്രീറ്റ്‌മെന്റ് കഴിഞ്ഞുള്ള ഗുരുതര രാസമാലിന്യങ്ങള്‍ നേരിട്ട് പുഴയിലേക്ക് ഒഴുക്കിവിടുന്ന രീതിയാണ് നടക്കുന്നത്. കൂടാതെ സമീപപ്രദേശങ്ങളിലെ ആശുപത്രി മാലിന്യവും കക്കൂസ് മാലിന്യവും അറവ് മാലിന്യങ്ങളും പതിവായി തള്ളുന്നതും വളപട്ടണം പുഴയിലാണ്.

മണല്‍വാരല്‍  ദുരന്തത്തിന് വഴികാട്ടി 
അനിയന്ത്രിത മണലെടുപ്പിന്റെ ഗുരുതര പ്രത്യാഘാതം കാത്ത് കഴിയുകയാണ്  വളപട്ടണം പുഴ. റെയില്‍ പാലത്തിനു തൊട്ടുകീഴേ നിന്നുമാണ് അനിയന്ത്രിത മണല്‍വാരല്‍ കാലങ്ങളായി നടക്കുന്നത്. ഒഴുക്കില്‍ പാലത്തിന്റെ സ്പാനുകളില്‍ തടഞ്ഞ് പ്രത്യേക രീതിയില്‍ ഡിപ്പോസിറ്റ് ചെയ്യപ്പെടുന്ന മണല്‍ ശേഖരിക്കാനാണ്  പാലത്തിനു തൊട്ടരികില്‍നിന്നും അനധികൃതമായി മണലെടുക്കുന്നത്. ഇത് യാതൊരു പരിശോധനയും നടക്കാത്ത പുലര്‍ച്ചെ 2 മണി മുതലുള്ള സമയങ്ങളിലാണ്.  

തെര്‍ളായി തുരുത്തില്‍നിന്നും വളപട്ടണം പുഴ അഴീക്കല്‍ അഴിമുഖം വഴി അറബിക്കടലില്‍ ചേരുന്നിടം വരെ 24 കിലോമീറ്റര്‍ ദൈര്‍ഘ്യമു ്. പതിനായിരക്കണക്കിനു വീടുകളുള്ള സമീപ കരപ്രദേശങ്ങളില്‍ കരയിലെ താമസസ്ഥലത്തേക്കുള്ള  ഉയരം മിക്കയിടത്തും നന്നേ ചെറുത് മാത്രമാണ്. പുഴയോട് ചേര്‍ന്നുള്ളയിടങ്ങളിലെ പത്തും ഇരുപതും അടി ഉയരെയുള്ള കുത്തനെയുള്ള മണ്‍ത്തിട്ടകളില്‍ ഏതു സമയവും ഇടിഞ്ഞിറങ്ങാവുന്ന രീതിയിലുള്ള വീടുകളുള്ളവരെ സുരക്ഷിതസ്ഥാനത്തേക്ക്  പുനരധിവസിപ്പിക്കുകയാണ് വരും കാലങ്ങളിലേക്ക് കൂടിയുള്ള ദീര്‍ഘദര്‍ശിയായ മാര്‍ഗ്ഗം. കോടിക്കണക്കിനു രൂപയുടെ കരിങ്കല്‍ ഭിത്തികള്‍ പുഴയിലമര്‍ന്ന കാഴ്ചകള്‍ മാത്രം മതിയാകും ഇനിയും വെള്ളത്തില്‍ കല്ലിടുന്നതിന്റെ വ്യര്‍ത്ഥത തിരിച്ചറിയാന്‍. അധിക മലവെള്ളം കടന്നുവരുന്നതിനും ര ു ദിവസം മുന്‍പാണ് ഈ മേഖലകളില്‍ എം.എല്‍.എയുടെ നേതൃത്വത്തില്‍, വിവിധ വകുപ്പ് മേധാവികളുമായി കരയിടിച്ചില്‍ നേരിട്ട് പ്രദേശങ്ങള്‍ തോണിയില്‍ സഞ്ചരിച്ചു ക ് തിട്ടപ്പെടുത്തിയത്. കൊര്‍ളായി തുരുത്തില്‍നിന്നും തുടങ്ങി പറശ്ശിനി കടന്ന് പാമ്പുരുത്തിയില്‍ അവസാനിച്ച യാത്രയില്‍ നിരവധി വീടുകള്‍ കരയിടിഞ്ഞ് അപകടഭീഷണി നേരിട്ടു നില്‍ക്കുന്നു. നിര്‍മ്മാണം തുടങ്ങുന്നവയും പൂര്‍ത്തിയായവയും ഇക്കൂട്ടത്തിലുണ്ട്. കോടിക്കണക്കിനു രൂപ ചെലവഴിച്ച് പല കാലങ്ങളായി സര്‍ക്കാരും സ്വകാര്യ വ്യക്തികളും സ്ഥാപിച്ച കരിങ്കല്‍ മതിലുകള്‍ ഏറിയ പങ്കും പുഴയിലേക്ക് താഴ്ന്നു നിന്നു. മുന്നനുഭവങ്ങളില്‍നിന്നും പാഠമുള്‍കൊണ്ട് കരിങ്കല്‍ ഭിത്തികള്‍ക്കു പകരം പ്രായോഗികമായ ജൈവരീതികള്‍ അവലംബിക്കുമെന്നാണ് ഉദ്യോഗസ്ഥര്‍ പറഞ്ഞുവച്ചത്.  അനിയന്ത്രിത മണല്‍വാരല്‍ ഈ പ്രദേശത്തും വ്യാപകമാണെന്നും നടപടികളില്ലാത്തതിനാല്‍ രാവും പകലും നിര്‍ബാധം തുടര്‍ന്നിരുന്നുവെന്നും നാട്ടുകാര്‍ ഉദ്യോഗസ്ഥരോട് ആവര്‍ത്തിച്ചു  പറയുന്നു ായിരുന്നു. താരതമ്യേന ദുര്‍ബ്ബലമായ ചെമ്മണ്‍ തിട്ടകളുള്ള പ്രദേശത്ത് കാലങ്ങളായി കരയിടിച്ചില്‍ തുടരുമ്പോള്‍,  ആഴത്തിലുള്ള മണല്‍വാരല്‍ അല്ലാതെ മറ്റു കാരണങ്ങള്‍ കണ്ടെത്താനുമില്ല. നൂറുകണക്കിനു തെങ്ങുകളും മരങ്ങളും പുഴയിലേക്ക് കടപുഴകി നില്‍ക്കുന്നു. ശേഷം പരീക്ഷണാടിസ്ഥാനത്തില്‍ ജൈവഭിത്തി നിര്‍മ്മിക്കുമെന്ന പ്രഖ്യാപനം വന്നതിന്റെ മൂന്നാം ദിനമാണ് പ്രദേശത്തെയപ്പാടെ അധികജലം വിഴുങ്ങിയത്. ശരാശരി ഒരു മീറ്റര്‍ മാത്രം ഉയരമുള്ള പാമ്പുരുത്തി ദ്വീപാകട്ടെ, പൂര്‍ണ്ണമായും വെള്ളത്തിനുള്ളിലായിരുന്നു.

എഴുത്തും ചിത്രങ്ങളും - പ്രസൂണ്‍ കിരണ്‍

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com