സഞ്ചാരികളുടെ പ്രിയ ഇടം...

ഒഡിഷയുടെ കിഴക്ക് ബംഗാള്‍ ഉള്‍ക്കടലിനോട് ചേര്‍ന്ന് സ്ഥിതി ചെയ്യുന്ന ലവണജല തടാകമായ ചില്‍ക്ക 1200 ചതുരശ്രകിലോമീറ്റര്‍ വിസ്തൃതിയില്‍ വ്യാപിച്ചു കിടക്കുന്നു
സഞ്ചാരികളുടെ പ്രിയ ഇടം...

ഹാനായ മൗര്യവംശ ചക്രവര്‍ത്തി അശോകന്‍ കലിംഗ യുദ്ധത്തിനുശേഷം തന്റെ മുന്നിലൂടെ ചോരപ്പുഴയായി ഒഴുകിയ ദയാനദി കണ്ടാണ് പശ്ചാത്താപ വിവശനായി ബുദ്ധമതം സ്വീകരിച്ചത്. അതേ ദയാനദി ഒഴുകിയെത്തുന്നത് ഒഡീഷയിലെ ചില്‍ക്ക തടാകത്തിലേക്കാണ്. സദ്പദയിലെ ബോട്ടുജെട്ടിയില്‍ കാത്തുകിടക്കുന്ന നിരവധി ബോട്ടുകളില്‍ ഒന്നില്‍ കയറുമ്പോള്‍ സമയം 11 മണി. (മോട്ടോര്‍ ഘടിപ്പിച്ച തടിവഞ്ചികള്‍ ആണ്. മുകളില്‍ പ്ലാസ്റ്റിക്ക് ഷീറ്റ് വലിച്ചുകെട്ടിയിരിക്കുന്നു). പുരിയിലെ ഹോട്ടലില്‍നിന്ന് എത്താന്‍ വൈകി. പുരിയില്‍നിന്ന് 52 കിലോമീറ്റര്‍ ദൂരമുള്ള ചില്‍ക്കയില്‍ എത്താന്‍ ഒരു മണിക്കൂര്‍ എടുക്കും. നദീമുഖത്തേക്കാണ് (Dolphin Watch Point) വഞ്ചി ആവേശപൂര്‍വ്വം കുതിക്കുന്നത്. ഏഷ്യയിലെ ഏറ്റവും വലിയ ഉപ്പുജലതടാകമാണ് ചില്‍ക്ക Brackis Lagoon, ലോകത്തെ രണ്ടാമത്തേതും. കടലിനോട് ചേര്‍ന്നുകിടക്കുന്ന ആഴം കുറഞ്ഞ ജലാശയം. നീളം 64 കിലോമീറ്റര്‍, വീതി നാല് കിലോമീറ്റര്‍, ആഴം രണ്ട് മുതല്‍ നാല് മീറ്റര്‍ വരെ. മൂന്ന് ജില്ലകളിലായി വ്യാപിച്ചുകിടക്കുന്നു. പുരി, ഖുര്‍ദ, ഖഞ്ജം ജില്ലകള്‍. ഒഡീഷയുടെ വടക്കുകിഴക്കു ഭാഗത്ത് ബംഗാള്‍ ഉള്‍ക്കടലിനോട് ചേര്‍ന്നാണ് ചില്‍ക്കയുടെ കിടപ്പ്.

ബോട്ട് തിടുക്കപ്പെട്ട് ആവേശത്താല്‍ കുതിക്കുകയാണ്. ചുറ്റുമുള്ള പച്ചനിറമാര്‍ന്ന ജലം അലകളുയര്‍ത്തി നീന്തിമാറുന്നു. തടാകത്തിലൂടെയല്ല, ഒരു കടലിലൂടെയാണ് യാത്ര ചെയ്യുന്നത് എന്നു തോന്നി. നോക്കുന്നിടത്തെല്ലാം സാന്ദ്രമായ ഹരിതജലം മാത്രം. ഇതിനിടയിലാണ് ഞാന്‍ ശ്രദ്ധിച്ചത്, ഒരു കുഞ്ഞു പക്ഷി ഞങ്ങളുടെ തോണിയെ പിന്തുടരുന്നു. അവന്‍ പറന്നുവന്ന് ബോട്ടിന് അടുത്തുവന്ന് ജലത്തിലിരുന്നുകൊണ്ട് തല അങ്ങോട്ടും ഇങ്ങോട്ടും തിരിച്ചുകൊണ്ട് ആകാംക്ഷയോടെ ഞങ്ങളെ നോക്കുന്നു. ബോട്ട് നീങ്ങിക്കഴിഞ്ഞാല്‍ വീണ്ടും മുന്നിലേക്ക് പറന്നുവന്ന് അല്പം ദൂരം ഇരുന്ന് വീണ്ടും ഞങ്ങളെ നോക്കുന്നു. ഇതൊരു ദേശാടനപക്ഷി ആണെന്നു മനസ്സിലായി. ശ്രദ്ധിച്ചപ്പോഴാണ് തടാകം നിറയെ ഈ പക്ഷികള്‍ നൂറുകണക്കിനു പറന്നുനടക്കുന്നു. തടാകത്തിനു മീതെ അങ്ങോട്ടും ഇങ്ങോട്ടും ബോട്ടുകളെ വലയം ചെയ്ത്, ഒറ്റയായി, ചിലപ്പോള്‍ കൂട്ടമായി.

ഞാനൊന്ന് പരിഭ്രമിച്ചു. മഹാനായ ആല്‍ഫ്രഡ് ഹിച്ച്‌കോക്ക് 1963ല്‍ 'The Birds' എന്ന ചലച്ചിത്രത്തിലൂടെ കാലിഫോര്‍ണിയായിലെ ഒരു തീരദേശഗ്രാമത്തെ ആക്രമിക്കുന്ന സീഗള്‍ പക്ഷികളെ അവതരിപ്പിച്ച് ലോകത്തെ ഞെട്ടിച്ച അതേ സീഗള്‍ പക്ഷികള്‍ ആണോ ഇവ? അല്പം വ്യത്യാസം കണ്ടു. ഇവിടെ കാണുന്ന പക്ഷികളുടെ നിറം വെളുപ്പാണ്. ചുണ്ടും വാലറ്റവും കറുത്ത്. പറക്കുമ്പോള്‍ വലിയ ചിറകുകള്‍. ഒരു ചെറിയ കോഴിയുടെ അത്രയുണ്ട്.

എന്തിനാണ് ഈ പക്ഷി ഞങ്ങളെ പിന്തുടരുന്നത്. ഇവ ആക്രമണകാരികള്‍ ആണോ? കൂട്ടമായി വന്ന്, 'The Birds' എന്ന സിനിമയിലെപ്പോലെ ഞങ്ങളെ ആക്രമിക്കുമോ? അല്ലെങ്കില്‍ത്തന്നെ തടാകത്തില്‍ ഹൈഡ്രോഫോബിയ കാരണം ഉള്‍ഭയത്തിന്റെ വീര്‍പ്പുമുട്ടലുമായാണ് ഞാന്‍ ഇരിക്കുന്നത്. ഞാന്‍ ഭയത്തോടെ ചോദ്യരൂപത്തില്‍ തോണിക്കാരനെ നോക്കി. തോണിയുടെ അറ്റത്തുനിന്ന് നീണ്ട പ്രൊപ്പല്ലര്‍ പിടിച്ചുകൊണ്ട് വേഗത്തില്‍ പായുന്ന തോണിയെ നിയന്ത്രിക്കുകയാണയാള്‍. എന്റെ നോട്ടത്തിന്റെ അര്‍ത്ഥം മനസ്സിലായ അയാള്‍ ആഹാരം എറിഞ്ഞുകൊടുക്കാന്‍ ആംഗ്യം കാണിച്ചു.

കയ്യില്‍ ഒരു ഫ്‌ലാസ്‌ക് ചായയും ഒരു ടിന്നില്‍ നിറയെ ചിപ്‌സും മാത്രമാണുള്ളത്. ഒരു പിടി ചിപ്‌സ് എടുത്ത് ആകാംക്ഷയോടെ നോക്കുന്ന പക്ഷിക്ക് എറിഞ്ഞുകൊടുത്തു. അവനത് ആവേശത്തോടെ കൊത്തിയെടുക്കുന്നു. നിമിഷനേരംകൊണ്ട് നിരവധി പക്ഷികള്‍ പറന്നെത്തി ചിപ്‌സുകള്‍ കൊത്തിയെടുക്കുന്നു. നിരവധി പക്ഷികള്‍ തോണിയോടൊപ്പം പറന്നുവരികയാണ്.  തടാകമാകെ ഇതേ കാഴ്ചയായിരുന്നു. ആഹാരം ഇട്ടുകൊടുക്കുന്ന സഞ്ചാരികള്‍. അവ കൊത്തിയെടുക്കാന്‍ പൊതിയുന്ന പക്ഷികള്‍. അതിമനോഹര കാഴ്ച. ഒരു ബോട്ടില്‍നിന്ന് മറുബോട്ടിലേക്ക് അതിവേഗം പറന്നുമാറുന്ന പക്ഷിക്കൂട്ടങ്ങള്‍. തടാകമാകെ വെളുത്ത പക്ഷിക്കൂട്ടങ്ങള്‍ തീര്‍ക്കുന്ന ആകാശനൃത്തത്തിന്റെ ഇന്ദ്രജാലം.

'തിരിച്ചു കടിക്കാത്ത' എന്തും ഭക്ഷിക്കുന്നവരാണ് സീഗള്‍സ്. ജീവനുള്ളവയും ഇല്ലാത്തവയും കരയില്‍ കിട്ടുന്ന ഏതു ഭക്ഷണവും മനുഷ്യര്‍ നല്‍കുന്ന എല്ലാ ഭക്ഷണവും ചിപ്‌സ് ഉള്‍പ്പെടെയുള്ള കൃത്രിമ ഭക്ഷണങ്ങള്‍, ചിലതരം പായലുകള്‍, മണ്ണിരകള്‍, മീനുകള്‍, ഞണ്ടുകള്‍, മറ്റു ജാതി പക്ഷിക്കുഞ്ഞുങ്ങള്‍ അങ്ങനെ ഭൂമിയില്‍ കിട്ടുന്ന എന്തും തിന്നുന്ന ഭക്ഷണഭ്രാന്തന്മാര്‍. വെള്ളത്തിനു മുകളില്‍ പൊങ്ങിക്കിടക്കുമെങ്കിലും വെള്ളത്തില്‍ മുങ്ങി മീന്‍പിടിക്കാന്‍ കഴിവില്ല. അതിനാല്‍ വെള്ളത്തിനു മുകളില്‍ പ്രത്യക്ഷപ്പെടുന്ന മീനുകള്‍, മറ്റു പക്ഷികള്‍ കൊക്കിലൊതുക്കിയ മീനുകള്‍ തട്ടിയെടുത്തും കഴിക്കും. മനുഷ്യസഹവാസം ഇഷ്ടപ്പെടുന്നു ഇവ. കാരണം മനുഷ്യര്‍ ഉള്ളിടത്ത് ഭക്ഷണവും ഉണ്ടാകും എന്നിവയ്ക്ക് അറിയാം. അതീവ ബുദ്ധിശാലികളായ ഇവയ്ക്ക് അപാരമായ കാഴ്ചശക്തിയാണ്. ചിപ്‌സ് ഇട്ടുകൊടുക്കുന്ന നിമിഷം തന്നെ നിരവധി പക്ഷികള്‍ ഒന്നിച്ച് പറന്നെത്തുന്നതിന്റെ കാരണം അവയുടെ കാഴ്ചശക്തിയാണ്. കാക്കളെപ്പോലെ പരിസര ശുദ്ധീകരണം നടത്തുന്ന പ്രകൃതിയുടെ ശുദ്ധീകരണത്തൊഴിലാളികള്‍ കൂടിയാണ് സീഗള്‍സ്. സുന്ദരന്മാരായ ഈ പക്ഷികളെ നാം ഇഷ്ടപ്പെട്ടുപോകും. ഇവയുടെ അസഹ്യമായ ശബ്ദം ഒഴിച്ചാല്‍. ക്വാക്ക്, ക്വാക്ക് എന്ന ഇവയുടെ ശബ്ദം ഇവരുടെ സുന്ദരരൂപങ്ങള്‍ക്കു ചേര്‍ന്നതല്ല എന്നൊരു കുഴപ്പമേയുള്ളൂ).

നവംബര്‍ മുതല്‍ മാര്‍ച്ച് വരെയുള്ള വിന്റര്‍ സീസണില്‍ ലോകത്തിന്റെ വിവിധ ഭാഗത്തുനിന്നും വരുന്ന ദേശാടനപക്ഷികളുടെ പറുദീസയാണ് ചില്‍ക്ക. 12 ലക്ഷത്തിലധികം പക്ഷികള്‍, 200ലധികം സ്പീഷീസ് കഴിഞ്ഞ വര്‍ഷം (2021-2022) ചില്‍ക്കയില്‍ എത്തി എന്നാണ് CDA (ചില്‍ക്ക ഡവലപ്പ്‌മെന്റ് അതോറിറ്റി) പുറത്തുവിട്ട കണക്ക്. 2022 ജനുവരിയിലെ കണക്കുപ്രകാരം ഈ വര്‍ഷം (2021-2022) 10 ലക്ഷത്തിലധികം ദേശാടനപക്ഷികള്‍ എത്തി എന്നാണ് കരുതുന്നത്. യുണൈറ്റഡ് നേഷന്‍സ് വേള്‍ഡ് ടൂറിസം ഓര്‍ഗനൈസേഷന്‍, ചില്‍ക്കയെ 'Destination of Flyways', 'Paradise of migratory birds' എന്നും വിശേഷിപ്പിക്കുന്നു. യുറേഷ്യ, കാസ്പിയന്‍ റീജിയണ്‍, സൈബീരിയ, കസഖ്, റഷ്യ, സൗത്ത് ഏഷ്യ, ഹിമാലയം തുടങ്ങി ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നാണ് ദേശാടനപക്ഷികള്‍ ചില്‍ക്കയില്‍ എത്തുന്നത്. നിരവധി സ്പീഷൂസില്‍പ്പെട്ട പക്ഷികളാണ് ഇവിടെ എത്തുന്നത്.

കടല്‍ കഴുകന്‍ (Sea Eagles), വാത്ത (Geese), രാജഹംസം (Flemingo), ക്രൗഞ്ചം (Herons), വാലന്‍ എരണ്ട (Northern Pintails), കോരിച്ചുണ്ടന്‍ എരണ്ട (Shovellers), കുളക്കോഴി (Common Coot), നീലക്കോഴി (Purple Moorhen). മലയാളം പേരുകള്‍ ശരിയാണോ എന്ന് ഉറപ്പില്ല. 12000 കിലോമീറ്റര്‍ വരെ ദൂരം പറന്നെത്തുന്ന പക്ഷികള്‍ ഉണ്ട്. Greater Flemingos-ന്റെ ലോകത്തിലെ തന്നെ ഏറ്റവും വലിയ പ്രജനനകേന്ദ്രമാണ് ചില്‍ക്ക. തടാകത്തിന്റെ തെക്കുഭാഗത്ത് രണ്ട് സങ്കേതങ്ങള്‍ ഉണ്ട്. Nalabana Bird Sanctuary, Birds Island. ഈ രണ്ട് ദ്വീപുകളിലേക്കു പോകാന്‍ സമയക്കുറവു മൂലം കഴിഞ്ഞില്ല. തടാകം മുഴുവന്‍ കാണണമെങ്കില്‍ രണ്ട് ദിവസം ചില്‍ക്കയില്‍ താമസിക്കണം. ചില്‍ക്കയില്‍ ഇഉഅയുടെ ഗസ്റ്റ്ഹൗസ് ഉണ്ടെന്ന് അറിയുന്നു. അതിലെ സൗകര്യങ്ങളെപ്പറ്റിയും മറ്റു താമസ സൗകര്യങ്ങളെപ്പറ്റിയും അത്ര അറിവില്ല. നദീമുഖം എത്തി (ദയാനദി ചില്‍ക്കയില്‍ ചേരുന്നയിടം). പക്ഷികള്‍ കുറവാണ്. ജന്മാന്തര സുഹൃത്തിനെപ്പോലെ കൂടെ വന്ന കുഞ്ഞന്‍ പക്ഷിയെ കാണാനില്ല. അവന്‍ മടുത്ത് തിരിച്ചുപോയിക്കാണും.

ഒന്നര മണിക്കൂര്‍ എടുത്തു, ബോട്ട് ജെട്ടിയില്‍നിന്നും നദീമുഖം വരെ എത്താന്‍. ഇവിടുള്ള ദ്വീപിന് സദ്പദ ഐലന്റ് എന്നാണ് പേര്. ദയാനദിയും മറ്റു ചെറിയ 52 നദികളും ചേരുന്ന മഹാപ്രവാഹം ചില്‍ക്കയില്‍ പതിക്കുന്നത് ഇവിടെയാണ്. തടാകത്തിന്റെ പകുതിഭാഗം മാത്രം പിന്നിട്ടാണ് ഇവിടെ എത്തുന്നത്. ദയാനദി ചെന്നു ചേരുന്നതുകൊണ്ട് ചില്‍ക്കയുടെ പകുതിഭാഗം ശുദ്ധജലമാണ്. തെക്കുഭാഗം ഉപ്പുജലവും. ഈ ഭാഗമാണ് ഉീഹുവശി ണമരേവ ജീശി.േ ശുദ്ധജലം വന്നു ചേരുന്ന സ്ഥലത്താണ് ഇരാവതി ഡോള്‍ഫിന്റെ ആവാസകേന്ദ്രം. ആ ഡോള്‍ഫിനുകളെ കാണലാണ് ചില്‍ക്കയിലെ പ്രധാന ആകര്‍ഷണം.

ഇരാവതി ഡോള്‍ഫിന്‍ 

വംശനാശം സംഭവിക്കുന്നവയുടെ ലിസ്റ്റിലാണ് ഇരാവതി ഡോള്‍ഫിനുകള്‍. ലോകത്താകെ 900 എണ്ണമേ ഉള്ളൂ. ചില്‍ക്കയില്‍ കഴിഞ്ഞ വര്‍ഷം 162 ഡോള്‍ഫിനുകളെ കണ്ടെത്തി. എണ്ണത്തില്‍ വര്‍ദ്ധനയുണ്ടെന്ന് അധികൃതര്‍. ലോകത്തില്‍ ഏറ്റവും കൂടുതല്‍ ഇരാവതി ഡോള്‍ഫിനുകള്‍ തായ്‌ലന്റിലെ ടീിഴസമഹമ ഘമസലല്‍ ആണുള്ളത്. രണ്ടാം സ്ഥാനം ചില്‍ക്കയ്ക്ക് ആണ്. മനുഷ്യരുമായി ഇണങ്ങുന്ന തരമല്ല ഇവ. നീലകലര്‍ന്ന ചാരനിറമാണ്. കടലിനോട് ചേര്‍ന്ന ശുദ്ധജല തടാകങ്ങളിലാണ് കാണുക. ദയാനദിയിലെ ജലം മലിനമല്ല എന്നതിനു തെളിവായി നദീമുഖത്ത് കാണുന്ന ഈ ഡോള്‍ഫിനുകളെ മുന്‍നിര്‍ത്തി അധികൃതര്‍ അവകാശപ്പെടുന്നു. സഞ്ചാരികളുടെ ആധിക്യം മൂലം ഇപ്പോള്‍ രാവിലേയും വൈകീട്ടും മാത്രമേ ഇവ പുറത്തു വരാറുള്ളൂ. പകല്‍സമയത്ത് ഒരെണ്ണത്തിന്റെ എങ്കിലും കണ്ടാല്‍ ഭാഗ്യം. ഇവ മത്സ്യത്തൊഴിലാളികളുമായി അദൃശ്യ സാഹോദര്യം പുലര്‍ത്തുന്നു. മത്സ്യത്തൊഴിലാളികള്‍ മീന്‍ പിടിക്കാന്‍ എത്തുമ്പോള്‍ ഇവ ജലാശയത്തിന്റെ അടിത്തട്ടിലുള്ള മീന്‍കൂട്ടങ്ങളെ കുത്തിയിളക്കി വലയിലെത്തിക്കുന്നു. പകരം തൊഴിലാളികള്‍ മത്സ്യത്തിന്റെ ഒരു പങ്ക് ഡോള്‍ഫിനുകള്‍ക്കു നല്‍കുന്നു. മത്സ്യസമ്പത്തിന്റെ അക്ഷയഖനിയാണ് ചില്‍ക്ക. 132 ഗ്രാമങ്ങളിലായി രണ്ട് ലക്ഷം തൊഴിലാളികളാണ് മത്സ്യബന്ധനം മൂലം ഉപജീവനം നടത്തുന്നത്. ചെമ്മീനുകള്‍, ഞണ്ടുകള്‍, കൊഞ്ച്, അപൂര്‍വ്വ മത്സ്യങ്ങള്‍ എന്നിവയുടെ അക്ഷയഖനിയാണ് ചില്‍ക്ക. Giant Red Crabsന്റെ ലോകത്തിന്റെ പ്രധാന ആവാസകേന്ദ്രം കൂടിയാണ് ചില്‍ക്ക).

നദീമുഖത്ത് തോണിക്കാരന്‍ ബോട്ട് നിര്‍ത്തി. സദ്പദ ഐലന്റ് മുന്നില്‍. ദയാനദിയും പരിവാരങ്ങളും നിറഞ്ഞൊഴുകി വന്ന് ചില്‍ക്കയെ ആലിംഗനം ചെയ്യുകയാണ്. ദയാനദിയുടെ ദയാശൂന്യമായ കുതിച്ചുള്ള വരവും നിറഞ്ഞുതുളുമ്പിയുള്ള ചില്‍ക്ക തടാകത്തിനു മുകളിലുള്ള ഇരിപ്പും എന്നിലെ ഹൈഡ്രോഫോബിയയെ തൊട്ടുണര്‍ത്തി. നിരവധി തോണികള്‍ അവിടവിടെയായി നിര്‍ത്തിയിട്ടിരിക്കുകയാണ്. തിരിച്ചുപോകുന്ന തോണിക്കാര്‍ 'ഇല്ല' എന്ന് ആംഗ്യം കാണിക്കുന്നുണ്ട്. അതായത് 'ഡോള്‍ഫിനുകളെ കാണാനില്ല' എന്ന്. ഡോള്‍ഫിനെ കാണാതെ പോകേണ്ടിവരുമോ എന്നു വിഷമം തോന്നി. ഭാഗ്യമുണ്ടെങ്കിലേ ഡോള്‍ഫിനെ കാണാനാകൂ എന്നു സഞ്ചാരികളുടെ കുറിപ്പുകളില്‍ കാണുന്നുണ്ട്.

തോണിക്കാരന്‍ അല്പം നിരാശയോടെ എങ്കിലും പ്രതീക്ഷയോടെ തോണിയുടെ അറ്റത്ത് നോക്കിയിരിപ്പാണ്. ഡോള്‍ഫിന്‍ പോയിന്റില്‍ എന്‍ജിന്‍ ഓഫ് ചെയ്യണമെന്നും ഡോള്‍ഫിനുകളുമായി 50 മീറ്റര്‍ ദൂരം പാലിക്കണമെന്നും നിര്‍ദ്ദേശം ഉണ്ട്. ഞാന്‍ ചുറ്റും കണ്ണോടിച്ചു. നടുക്കടലില്‍ ഇരിക്കുന്നപോലെ, ചുറ്റും ജലം മാത്രം. തീരങ്ങളുടെ പച്ചപ്പ് വിദൂരമായി കാണാം. തടാകം നിറയെ നൂറുകണക്കിനു ബോട്ടുകളും ആയിരക്കണക്കിനു പക്ഷികളും. സഞ്ചാരികളില്‍ അധികവും നോര്‍ത്ത് ഈസ്റ്റില്‍നിന്ന്. മലയാളികള്‍ കുറവ്. 'ഞങ്ങളുടെ ആദ്യത്തെ മലയാളി അതിഥികള്‍' എന്ന് ഒഡിഷയിലെ ഏജന്റ് പറഞ്ഞിരുന്നു. മടുത്തു തിരിച്ചുപോകുന്ന ബോട്ടുകള്‍. അല്പനേരം കഴിഞ്ഞു. പെട്ടെന്ന് ആഹ്ലാദശബ്ദം പുറപ്പെടുവിച്ചുകൊണ്ട് ചാടിയെഴുന്നേറ്റ് വിരല്‍ ചൂണ്ടി. അതാ അല്പം അകലെ ഒരു കുഞ്ഞു ഡോള്‍ഫിന്‍. നീലകലര്‍ന്ന ചാരനിറം. 

ഒരു ചെറിയ ദ്വീപില്‍ (മണല്‍ത്തിട്ട എന്നേ പറയാവൂ) ബോട്ട് അടുപ്പിച്ചു. അവര്‍ ചുവന്ന ഞണ്ടുകളെ കാണിച്ചു. (ലോകത്തിലെ Red Ghost Crabs-ന്റെ ഏറ്റവും വലിയ രണ്ടാമത്തെ ആവാസകേന്ദ്രമാണ് ചില്‍ക്കയും പുരിയും. ഇവ ഇവിടെ ലക്ഷക്കണക്കിന് ഉണ്ട്. ഒന്നാംസ്ഥാനം ആസ്‌ത്രേലിയയിലെ ക്രിസ്മസ് ഐലന്റ് ആണ്). ദ്വീപിലിരിക്കുന്ന കുറച്ചുപേര്‍ മുത്തുച്ചിപ്പികള്‍ പൊട്ടിച്ചു കാണിച്ചു. വിവിധ നിറത്തിലുള്ള മുത്തുകള്‍. ഏതാണ്ട് പതിനായിരത്തിനടുത്ത വിലയാണ് അവര്‍ പറഞ്ഞത്. മുത്തുകള്‍ ഒറിജിനല്‍ ആണോ തട്ടിപ്പ് ആണോ എന്നറിഞ്ഞുകൂടാ. അടുത്ത യാത്ര ക്രാബ് ഐലന്റിലേക്കാണ്. ദ്വീപില്‍ പ്ലാസ്റ്റിക് ഷീറ്റുകള്‍ വലിച്ചുകെട്ടിയ തട്ടുകള്‍ ധാരാളം കാണാം. അവിടെ അവര്‍ ഞണ്ട്, കൊഞ്ച്, മത്സ്യം ഇവയെല്ലാം നിമിഷനേരം കൊണ്ട് വറുത്ത് നല്‍കും. വൃത്തിയെപ്പറ്റി സംശയം തോന്നിയതിനാല്‍ കഴിച്ചില്ല. സഞ്ചാരികള്‍ പലരും കഴിക്കുന്നുണ്ട്. ദ്വീപില്‍ നിറയെ സൂചിമരക്കാടുകള്‍ ആണ്. സൂചിമരങ്ങള്‍ക്കിടയിലൂടെ നടന്നപ്പോള്‍ അതാ സര്‍വ്വപ്രതാപിയായ ബംഗാള്‍ ഉള്‍ക്കടല്‍ വലിയ തിരകള്‍ ഉയര്‍ത്തി വിലസുന്നു. അപ്പോഴേക്കും സമയം മൂന്നരയായി. തിരിച്ച് സദ്പദ ജെട്ടിയില്‍ ഇറങ്ങുമ്പോള്‍ സമയം നാല് മണി.

സത്യത്തില്‍ ചില്‍ക്കയുടെ പകുതിഭാഗം മാത്രമേ കണ്ടുള്ളൂ. വടക്കുഭാഗം താരതമ്യേന ശുദ്ധജലമാണ്. തെക്കുഭാഗം ഉപ്പുജലവും. തെക്കുഭാഗത്താണ് നിരവധി ദ്വീപുകള്‍. (1) Nalabana Island (Nalabana Bird Sanctuary)യില്‍ ലക്ഷക്കണക്കിന് ദേശാടനപക്ഷികളാണ് നവംബര്‍ മുതല്‍ മാര്‍ച്ച് വരെയുള്ള വിന്റര്‍ സീസണില്‍ എത്തുന്നത്. ഗ്രേറ്റര്‍ ഫ്‌ലെമിംഗോകളുടെ ലോകത്തിലെ തന്നെ പ്രധാന ആവാസസ്ഥലവും പ്രജനനകേന്ദ്രവും ഇവിടെയാണ്. (2) Birds Island (3) Kalijai Island. കാളിജയ് ദ്വീപില്‍ കാളിജയ് മാതായുടെ ക്ഷേത്രമുണ്ട്. ഇതിനെപ്പറ്റി ഐതിഹ്യകഥയുമുണ്ട്. (4) ഹണിമൂണ്‍ ഐലന്റ്, ബ്രേക്ക് ഫാസ്റ്റ് ഐലന്റ് എന്നിങ്ങനെ നിരവധി ദ്വീപുകള്‍ ചില്‍ക്കയുടെ തെക്കുഭാഗത്തുണ്ട്. സദ്പദയില്‍ visitors Cetnre ഉണ്ട്. ഇത് ചില്‍ക്ക മ്യൂസിയം കൂടിയാണ്. ഇവിടെ ടൂറിസം ഡിപ്പാര്‍ട്ട്‌മെന്റിന്റെ ഗസ്റ്റ്ഹൗസ് ഉണ്ട്. ഡോള്‍ഫിന്‍ വാച്ച്‌പോയിന്റിലെ സൂര്യോദയവും സൂര്യാസ്തമയവും; സദ്പദയിലെ പഴയതും പഴയതുമായ സീമൗത്തുകള്‍ (അഴിമുഖം) ബീച്ച്, സീമൗത്തിലെ സണ്‍റൈസ്, സണ്‍സെറ്റ് എന്നിവയും കാണാന്‍ കഴിഞ്ഞില്ല. കാരണം ഒരു ദിവസം മാത്രമാണ് ഏജന്‍സി ചില്‍ക്കയില്‍ പ്ലാന്‍ ചെയ്തിരുന്നത്. രണ്ട് ദിവസം വേണം ചില്‍ക്ക മുഴുവനായി കാണാന്‍. യാതൊരു ഹോംവര്‍ക്കും ചെയ്യാതെ പോയതിന്റെ ഗുണദോഷങ്ങള്‍ സംഭവിച്ചു.ഒരുതരത്തില്‍ ചില്‍ക്കയെപ്പറ്റി ഒന്നും പഠിക്കാതെ പോയത് നന്നായി എന്നു തോന്നി. അല്ലെങ്കില്‍ അമിത പ്രതീക്ഷകള്‍ കാഴ്ചയുടെ സൗന്ദര്യവും അത്ഭുതവും നഷ്ടപ്പെടുത്തിയേനെ.

പരിസ്ഥിതി സംരക്ഷണം

ലോകത്തിലെ പ്രമുഖ തണ്ണീര്‍ത്തടമാണ് (We land) ചില്‍ക്ക. വംശനാശ ലിസ്റ്റിലുള്ള പക്ഷികള്‍ ഉള്‍പ്പെടെ ദേശാടനപക്ഷികളുടേയും തദ്ദേശീയ പക്ഷികളുടേയും കേന്ദ്രം. Greater Flemingo പക്ഷികളുടെ ലോകത്തെ ഏറ്റവും വലിയ പ്രജനനകേന്ദ്രമാണ് ചില്‍ക്ക. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന് വിന്റര്‍ സീസണില്‍ വിവിധയിനം പക്ഷികള്‍ ഇവിടെയെത്തുന്നു. കഴിഞ്ഞ വര്‍ഷം (20202021) 162 ഇനങ്ങളിലായി 12 ലക്ഷത്തിലധികം പക്ഷികള്‍ ഇവിടെയെത്തിയതായി കരുതുന്നു. യുണൈറ്റഡ് നേഷന്‍സ് വേള്‍ഡ് ടൂറിസം ഓര്‍ഗനൈസേഷന്‍ (ലോക വിനോദസഞ്ചാര സംഘടന) 'Destinations Flyways' ആയി ചില്‍ക്കയെ പ്രഖ്യാപിച്ചിട്ടുണ്ട്. മാത്രമല്ല, 'Substantiable and nesilient abode for migratory birds' ആയും ചില്‍ക്കയെ വിശേഷിപ്പിക്കുന്നു.

ജൈവ വൈവിധ്യത്തിന്റെ കലവറയാണ് ചില്‍ക്ക. ജീവജാലങ്ങള്‍, സസ്യജാലങ്ങള്‍ എന്നിവയുടെ അപൂര്‍വ്വമായ ജൈവ സാന്നിധ്യം ഇവിടെയുണ്ട്. 'Biodiverstiy Rotspot of the Coutnry' Bbpw, 'Ecos-ystem of estuarine Character' ആയും ചില്‍ക്ക വിശേഷിപ്പിക്കപ്പെടുന്നു. മാത്രമല്ല, IUCN 'red list'se 'rare vulnerable, endangered species' ചില്‍ക്കയില്‍ ഉണ്ട്. World Heritage Cetnre Bbn UNESCO 2014ല്‍ ചില്‍ക്കയെ 'Tentative List'-ല്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ജൈവ വൈവിധ്യത്തിന്റെ കലവറയാണ് ചില്‍ക്ക. ജീവജാലങ്ങള്‍, സസ്യജാലങ്ങള്‍ എന്നിവയുടെ അപൂര്‍വ്വമായ ജൈവ സാന്നിധ്യം ഇവിടെയുണ്ട്. 'Biodiverstiy Rotspot of the Coutnry' ആയും, 'Ecos-ystem of estuarine Character' ആയും ചില്‍ക്ക വിശേഷിപ്പിക്കപ്പെടുന്നു. മാത്രമല്ല, IUCN 'red list'ലെ 'rare vulnerable, endangered species' ചില്‍ക്കയില്‍ ഉണ്ട്. World Heritage Cetnre Bbn UNESCO 2014ല്‍ ചില്‍ക്കയെ 'Tentative List'-ല്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ലോകത്താകെ 2414 തണ്ണീര്‍ത്തടങ്ങള്‍ റംസര്‍ സൈറ്റില്‍ ഉണ്ടെങ്കിലും 48 സൈറ്റുകളെ Motnreux records ഉള്‍പ്പെട്ടിട്ടുള്ളൂ. മൂന്ന് ജലാശയങ്ങളാണ് motnreux records-ല്‍ ഇന്ത്യയില്‍ നിന്ന് ഉള്‍പ്പെടുത്തിയിട്ടുള്ളത്. 1) Kerladeo National Park (രാജസ്ഥാന്‍) 2) Loktak Lake (മണിപ്പൂര്‍) 3) ചിലിക്ക (ഒഡീഷ). 1993ലാണ് ചിലിക്ക തടാകം motnreux records-ല്‍ ഉള്‍പ്പെട്ടത്. Keoladeo National Park 1990ലും Loktak Lake 1993ലുമാണ് ഈ റെക്കോര്‍ഡില്‍ വന്നത്.

Arakhakud-യിലെ പഴയ സ്വാഭാവിക സീമൗത്ത് (അഴിമുഖം) അടഞ്ഞുപോയിരുന്നു. തന്മൂലം തടാക ജലത്തിനു പുറത്തേയ്ക്ക് ഒഴുകാന്‍ കഴിയാതെ മലിനമാവുകയും ഉപ്പിന്റെ അളവ് വര്‍ദ്ധിക്കുകയും ചെയ്തു. വിദഗ്ദ്ധരുടെ ഉപദേശപ്രകാരം സദ്പദയില്‍ പുതിയ സീമൗത്ത് നിര്‍മ്മിച്ചു. ബംഗാളില്‍നിന്നുള്ള ചെമ്മീന്‍ മാഫിയ തടാകത്തിന്റെ മൂന്നിലൊന്ന് ഭാഗം കയ്യേറി ചെമ്മീന്‍ പാടങ്ങള്‍ ആരംഭിച്ചിരുന്നു. ഇത് ചില്‍ക്കയെ മലിനമാക്കി.
ചെമ്മീന്‍ പാടങ്ങളില്‍ ഉപയോഗിക്കുന്ന കൃത്രിമ ഭക്ഷണങ്ങളും കെമിക്കലുകളും തടാകത്തെ മലിനമാക്കുകയും മത്സ്യസമ്പത്തിനു ദോഷം ചെയ്യുകയും മത്സ്യത്തൊഴിലാളികള്‍ക്കു മാരകരോഗങ്ങള്‍ സമ്മാനിക്കുകയും ചെയ്തു. മാഫിയയുടെ മോട്ടോര്‍ ബോട്ടുകള്‍ ഉപയോഗിച്ചുള്ള അനധികൃത മത്സ്യബന്ധനവും മത്സ്യസമ്പത്ത് കുറയ്ക്കുകയും അപൂര്‍ണ്ണ മത്സ്യങ്ങളുടെ നാശത്തിനും മത്സ്യത്തൊഴിലാളികള്‍ക്ക് പട്ടിണിയും സമ്മാനിച്ചു. മാഫിയയും തൊഴിലാളികളും തമ്മിലുള്ള നിരന്തരമായ സംഘട്ടനങ്ങള്‍ക്കും തൊഴിലാളികളുടെ സമരപരമ്പരകള്‍ക്കും കാരണമായി. മാഫിയയ്ക്ക് ഉദ്യോഗസ്ഥ പിന്തുണ ഉണ്ടെന്ന കാര്യം പറയേണ്ടതില്ലല്ലോ.

അനധികൃത ചെമ്മീന്‍ പാടങ്ങള്‍ മുഴുവനായും നീക്കം ചെയ്തു എന്ന് ഇഉഅ അവകാശപ്പെടുമ്പോഴും കഴിഞ്ഞ വര്‍ഷം ഒഡീഷ ഹൈക്കോടതി ചെമ്മീന്‍ പാടങ്ങള്‍ നീക്കം ചെയ്യാന്‍ ടാസ്‌ക്‌ഫോഴ്‌സിനെ നിയോഗിക്കാന്‍ ഗവണ്‍മെന്റിനോട് ആവശ്യപ്പെടുകയുണ്ടായി. 22 ഫെബ്രുവരി ആദ്യവാരം കണ്ട വാര്‍ത്തയില്‍ അനധികൃത യന്ത്രവല്‍ക്കൃത ബോട്ടുകള്‍ക്കെതിരെ ഒഡീഷ ഹൈക്കോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്തതായി വായിച്ചു. ചില്‍ക്കയിലെ മലിനീകരണ പ്രശ്‌നം പൂര്‍ണ്ണമായും ഇല്ലാതായിട്ടില്ല എന്നാണ് കരുതേണ്ടത്. കോടതികളും പരിസ്ഥിതി പ്രവര്‍ത്തകരും പത്രപ്രവര്‍ത്തകരും മത്സ്യത്തൊഴിലാളികളും ചില്‍ക്കയെ സംരക്ഷിക്കുന്നതില്‍ മുന്നില്‍നിന്നു പോരാടുന്നു എന്നത് സന്തോഷകരമാണ്. തടാകത്തില്‍ സഞ്ചാരികള്‍ക്കായുള്ള ശബ്ദരഹിത ബോട്ടുകള്‍ പുറത്തിറക്കുമെന്ന ഇഉഅയുടെ അവകാശവാദം ഇനിയും നടപ്പായിട്ടില്ല.

117 മദ്രാസിലെ വിദഗ്ദ്ധരുടെ നിര്‍ദ്ദേശപ്രകാരം ഡ്രെഡ്ജിംഗ് നടത്തി തടാകത്തിന്റെ ആഴംകൂട്ടി. പുതിയ സീമൗത്തിന്റെ നിര്‍മ്മാണം വഴി മലിനജലം കടലിലേക്കൊഴുക്കുകയും ഉപ്പിന്റെ അംശം കുറയുകയും ചെയ്തു. കടലില്‍നിന്നുള്ള മത്സ്യങ്ങളും പ്രവേശനവും സുഗമമായി. ഇത്തരം 10 വര്‍ഷത്തോളം നീണ്ട പ്രവര്‍ത്തനത്തിലൂടെ നടന്ന ശുദ്ധീകരണ പ്രക്രിയ 2002ല്‍ റംസര്‍ കണ്‍വെന്‍ഷന്‍ അംഗീകരിക്കുകയും ആ വര്‍ഷം തന്നെ motnreux records-ല്‍നിന്നു നീക്കം ചെയ്യുകയും ഇഉഅക്ക് റംസര്‍ കണ്‍വെന്‍ഷന്‍ അവാര്‍ഡ് ലഭിക്കുകയും ചെയ്തു. ഇത് വളരെയധികം സന്തോഷകരമാണെങ്കിലും ഇപ്പോഴും മലിനീകരണ പ്രശ്‌നങ്ങള്‍ അവശേഷിക്കുന്നുണ്ടെന്നത് ആശങ്കാകരമാണ്. ഇന്ത്യയിലെ മറ്റു രണ്ട് ജലാശയങ്ങള്‍ ഇപ്പോഴും motnreux recordsല്‍ തുടരുന്നു എന്നത് ദുഃഖകരവും.

ചില്‍ക്ക ഇപ്പോഴും ടൂറിസം വികസനത്തില്‍ പിന്നോക്കമാണെന്ന് അവിടം സന്ദര്‍ശിക്കുമ്പോള്‍ മനസ്സിലാകും. എന്തുകൊണ്ടാണ് ഈ വിശ്വോത്തര ടൂറിസം കേന്ദ്രത്തെ ലോകനിലവാരത്തിലേക്ക് ഉയര്‍ത്താനുള്ള നടപടികള്‍ ഒഡീഷ ഗവണ്‍മെന്റ് എടുക്കാത്തത് എന്നത് അത്ഭുതകരം തന്നെ.

ഈ ലേഖനം കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com