കോര്‍പ്പറേറ്റ് സ്‌കൂളുകള്‍: സന്ധ്യ ഇ എഴുതുന്നു

വരും കാലങ്ങളില്‍കുഞ്ഞുങ്ങളെല്ലാം ഒരേ യൂണിഫോം ധരിക്കുംഒരേ ബാഗും ഒരേ കുടയുംഒരേ ഷൂസും സോക്‌സും ഉപയോഗിക്കും.
കോര്‍പ്പറേറ്റ് സ്‌കൂളുകള്‍: സന്ധ്യ ഇ എഴുതുന്നു

രും കാലങ്ങളില്‍
കുഞ്ഞുങ്ങളെല്ലാം ഒരേ യൂണിഫോം ധരിക്കും
ഒരേ ബാഗും ഒരേ കുടയും
ഒരേ ഷൂസും സോക്‌സും ഉപയോഗിക്കും.
ഒരേ നിറമുള്ള സ്‌കൂള്‍ബസുകളില്‍
ഒരേ അച്ചടക്കത്തോടെയിരിക്കും
വരിവരിയായികയറും, ഇറങ്ങും
പരസ്പരം പുഞ്ചിരിക്കാതെ,
മുഖത്തുനോക്കാതെ
ഒരേ താളത്തില്‍ ക്ലാസ്സുകളിലേക്ക്
മാര്‍ച്ച് ചെയ്യും.
എല്ലാവരുടെയും മുടിക്ക്
ഒരേ നീളമായിരിക്കും
എല്ലാവരുടേയും ശബ്ദം
ഒന്നാവാന്‍ പരിശീലനമുണ്ടാകും
ഒരേ പൊക്കവും
ഒരേ തൂക്കവുമുള്ളവര്‍ക്കാവും
പ്രവേശനം.
അവര്‍ക്ക് കവിതകള്‍ മന:പാഠമാക്കേണ്ടിവരില്ല
കഥകള്‍ പറയേണ്ടിവരില്ല
കിളികളെക്കുറിച്ചും മൃഗങ്ങളെക്കുറിച്ചും
ഉള്ള പാഠങ്ങള്‍ ഉണ്ടാവില്ല.
പാട്ടിനോ തുന്നലിനോ
പിരീഡുകള്‍ ഉണ്ടാവില്ല
ആണ്‍കുട്ടികളും പെണ്‍കുട്ടികളും
പരസ്പരം മിണ്ടാതെ, നോക്കാതെ
ഒരു ക്ലാസ്സില്‍ തട്ടികയാല്‍ മറയ്ക്കപ്പെട്ട്
ഇരുന്നു പഠിക്കും.
പോകാനും വരാനും
ആണ്‍കുട്ടികള്‍ക്ക് ഒരു വഴിയും
പെണ്‍കുട്ടികള്‍ക്ക് മറ്റൊരു വഴിയും കാണും
ബോര്‍ഡോ ചോക്കോ ഇല്ലാതെ കംപ്യൂട്ടര്‍
ചുമരില്‍ കാണിക്കുന്ന ജാലവിദ്യകളാല്‍
സമ്പന്നമാവും ക്ലാസ്സ്
നാലുത്തരങ്ങളില്‍ ശരിയേതെന്നു
ഒരു മൗസ് ക്ലിക്കില്‍
രേഖപ്പെടുത്തുന്നവ മാത്രമാവും പരീക്ഷകള്‍
സങ്കടമോ സന്തോഷമോ പൊട്ടുകുത്താത്ത
വേറിട്ട ചിന്തകളുടെ കിലുക്കങ്ങളില്ലാത്ത
വിപ്ലവാവേശത്തിന്റെ ശ്മശ്രുക്കളില്ലാത്ത
അനുസരണയാല്‍ ബെല്‍റ്റിട്ടു നില്‍ക്കുന്ന
ഒരു ജനത ഏതു രാഷ്ട്രത്തിന്റെയും
സ്വപ്നമാണ്!

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com