സജ്ജത: ജെനി ആന്‍ഡ്രൂസ് എഴുതിയ കവിത

ഇപ്പോള്‍ ഇങ്ങനെയാണ്:ഓരോ കുഞ്ഞുകാറ്റും ഞങ്ങളെഭീതിയുടെ തുരുത്തിലേയ്ക്ക്പായിക്കുന്നു.
സജ്ജത: ജെനി ആന്‍ഡ്രൂസ് എഴുതിയ കവിത


പ്പോള്‍ ഇങ്ങനെയാണ്:
ഓരോ കുഞ്ഞുകാറ്റും ഞങ്ങളെ
ഭീതിയുടെ തുരുത്തിലേയ്ക്ക്
പായിക്കുന്നു.

പാടാനെടുത്തവ,
മീട്ടാനെടുത്തവ, ചിന്നുന്നു.
ചെയ്യാനുള്ളവയില്‍
ഹരണവും ന്യൂനവും
പിണയുന്നു
പ്രവചനാതീതത്തെ
പ്രവചിക്കുന്നു ഭീതികള്‍

ഒരു തിരത്തുമ്പില്‍പ്പോലും
ദുരന്തബീജാണു ഇരിപ്പുണ്ടെന്ന്
കുഞ്ഞുങ്ങള്‍പോലും ജാഗ്രരാകുന്നു
കളികളിലായിരിക്കേ പൊടുന്നനെ
കളിക്കോപ്പുകള്‍ അവര്‍ വലിച്ചെറിയുന്നു

ചില ദുരന്തങ്ങള്‍ അങ്ങനെയാണ്:
പച്ചവെള്ളത്തെപ്പോലും
തിളച്ചവെള്ളമെന്ന് കോണിക്കും
പൊള്ളല്‍ ഒന്നറിഞ്ഞ പൂച്ച
ജാഗ്രതക്കണ്ണ് കൂര്‍പ്പിക്കും

ഭരണകൂടം
റെഡ്അലര്‍ട്ടുകള്‍
തുരുതുരാ ഉതിര്‍ക്കുന്നു
തീരദേശങ്ങളില്‍
സന്നാഹങ്ങള്‍ നിരത്തുന്നു

ക്ഷോഭങ്ങളലറാത്ത മണ്ണെന്ന്
അഭിമാനം അണിഞ്ഞിരുന്നു ഞങ്ങള്‍,
ഏതു പറുദീസയ്ക്കും
സാധ്യതയെന്ന്.

ഓരോ മേഘത്തള്ളിച്ചയും
ഇപ്പോള്‍ ഞങ്ങളെ വിരമിപ്പിക്കുന്നു.
പുറപ്പെടുമ്പോള്‍ എന്തൊക്കെ
കൂടെയെടുക്കണമെന്ന്
വസ്തുവകകളെ ഞങ്ങള്‍
ഇനപ്പെടുത്തുന്നു.

പുറപ്പാടിന് ഒരുങ്ങിനില്‍ക്കല്‍,
പൊഴിച്ചുകളയലിലെ
ഉറപ്പുകള്‍,
ഏതുവിധവും
പാതയ്ക്ക് ഉത്തമം.

 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com