പ്രവാചക: ഇന്ദിരാ അശോക് എഴുതിയ കവിത

അന്ത്യമാ ദിനം വരുംആകാശം മുട്ടും മട്ട്പഞ്ചഭൂതങ്ങള്‍ പല-വേഷമിട്ടാവേശിക്കും
പ്രവാചക: ഇന്ദിരാ അശോക് എഴുതിയ കവിത

    
ന്ത്യമാ ദിനം വരും
ആകാശം മുട്ടും മട്ട്
പഞ്ചഭൂതങ്ങള്‍ പല-
വേഷമിട്ടാവേശിക്കും
പൊന്‍കതിര്‍ കൊയ്യും വെറും-
നിസ്വഞാനന്നും തോളില്‍
സങ്കല്പസുഖം നെയ്ത
തൂവലിന്‍ ഭാണ്ഡം പേറും
സ്വച്ഛമാം നദിമേലെ
തഴുകും സമീരണം
ഒപ്പമാക്കുന്നിന്‍ പുറം
നക്ഷത്രജാലം പൂത്ത്
വൃശ്ചികം മണക്കുന്ന
കാട്ടുപിച്ചകം സ്വയം
ഒറ്റവസ്ത്രത്താല്‍ മൂടി
നില്ക്കുമ്പൊളപാരത്തിന്‍
ഭഗ്‌നസൗന്ദര്യം വന്നു-
ചേര്‍ന്നതില്‍ സമഗ്രത
കാറ്റുലഞ്ഞുലയ്ക്കുന്ന-
യൂഷ്മളം വെയില്‍ പെയ്യും
കൂപ്പിടും മരം, മഴ
താഴ്ന്നുവന്നാനന്ദിക്കും
ഉയരും ശിരസ്സിലൊ-
രഭ്രമേഘത്തിന്‍ ചുരുള്‍

പതിയുന്നലോകങ്ങള്‍ 
ഓമനിക്കുമ്പോഴാകാം
ഹേ, വരാംഗനേ വരൂ
നിന്റെ ഫാലത്തില്‍ പുതു-
ത്തൂമലര്‍ത്തൊങ്ങല്‍ ചാര്‍ത്തി
മുല്ല ഞാനാഹ്ലാദിക്കും
മുഗ്ദ്ധമാമിഴചേര്‍ത്തും
മഞ്ഞുമൗക്തികം കോര്‍ത്തും
നിത്യവുമുഷസ്സിന്റെ
നെറ്റിയില്‍ ചാര്‍ത്തും പോലെ
പാതിയില്‍ നിലാവുവീ-
ഴുന്നു, മറ്റൊരുപാതി 
നീലയാം നിറം പൂശി
രാത്രിയാകുന്നൂ, താഴെ
കായലും കടലുമൊന്നാകുന്ന ജലാഗാരം
പ്രാപഞ്ചമഹാകാരം
രൂപമായ് ചുരുക്കിക്കൊ-
ണ്ടാഴിതാണ്ടുന്നുണ്ടവള്‍
ജീവന്റെ പ്രവാചക!
മാന്ത്രികവടിത്തണ്ടില്‍
നിന്നു പ്രാവുകള്‍
കാലില്‍ വ്യോമവും സമുദ്രവും
കൊത്തിയ മെതിയടി!

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com