'നാം': ഷുക്കൂര്‍ പെടയങ്ങോട് എഴുതിയ കവിത

കടല്‍ക്കരയില്‍അസ്തമയം കണ്ട്‌കൊണ്ടിരിക്കെനിന്‍മൊഴി കേട്ടു,
'നാം': ഷുക്കൂര്‍ പെടയങ്ങോട് എഴുതിയ കവിത

ടല്‍ക്കരയില്‍
അസ്തമയം കണ്ട്‌കൊണ്ടിരിക്കെ
നിന്‍മൊഴി കേട്ടു,
കടല്‍പ്പാലം വരയ്ക്കുന്നു
നാം തീര്‍ത്ത നിഴലുകള്‍.
കെട്ട്പിണഞ്ഞ് പിരിഞ്ഞതെങ്കിലും
ഇഴപിരിച്ചെടുക്കുന്നു ജീവിത നൂലുകള്‍.
പൊട്ടിയും ചേര്‍ത്ത് കെട്ടിയും
മായും സൂര്യബിംബം കൊറിച്ച് രുചിച്ചിരിക്കുന്നേരം
വീണ്ടുമവള്‍ മൊഴിയുന്നു

നടക്കാം നമുക്കിത്തിരി നേരം
ഈ നിഴല്‍ പറ്റി
നോവ് ചീറ്റിത്തെറിച്ച ചോരയായ്
സന്ധ്യ മറയും വരെ.
നാം തമ്മില്‍ത്തമ്മില്‍ കാണാത്തൊരി
രുട്ടിന്‍ ഇടവഴിപിരിയും വരെ

മുളങ്കാടിന്ന് പിടിച്ച കാട്ടുതീയായ്
പൊട്ടിത്തെറിച്ചും
രാകിയെത്തുന്ന കാറ്റിന്‍ കത്തിയാല്‍
മുറിവേറ്റ് പിടഞ്ഞും
നീ തീര്‍ത്ത കണ്ണീര്‍ ജലക്കണ്ണാടിയില്‍
എന്റെ പ്രതിബിംബം കണ്ട് നടക്കെ
കാരമുള്‍ത്തലപ്പില്‍
പൊടിഞ്ഞ ചോരയില്‍
ചായം തേക്കുന്ന ചോണനുറുമ്പിന്‍ നോട്ടങ്ങളില്‍
ഹരിച്ചും ഗുണിച്ചും ഗണിച്ചും
ഞാന്‍ തീര്‍ത്ത ചുമര്‍ച്ചിത്രങ്ങളില്‍
കണ്ണില്‍ വെളിച്ചമുന തറക്കെയവള്‍ മൊഴിയുന്നു

തിരികെ നടക്കാം
നമ്മെ കാത്തിരിക്കും
കടല്‍പ്പാല ഭിത്തിയില്‍
നാം നമ്മെ തന്നെ തൂക്കിയിട്ട
നിഴല്‍ച്ചിത്രമാവാന്‍.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com