പച്ച പച്ചയെന്ന്...: സുനില്‍ മാലൂര്‍ എഴുതിയ കവിത 

പിഴുതു മാറ്റിയതലയുടെ സ്ഥാനത്ത്ഞങ്ങളൊരു മരം നടും.
പച്ച പച്ചയെന്ന്...: സുനില്‍ മാലൂര്‍ എഴുതിയ കവിത 

പിഴുതു മാറ്റിയ
തലയുടെ സ്ഥാനത്ത്
ഞങ്ങളൊരു മരം നടും.

പുഴ ഒഴുകിയ
വഴിയിലൂടെയെല്ലാം
കുതിരക്കരുത്ത് പായും.

ഭൂമിയോളം വലിയ
മേല്‍ക്കൂര കെട്ടും
മഴ സംഭരണികള്‍
കടലോളം വലുത്.

വൈദ്യുത സര്‍പ്പങ്ങളുടെ
വഴിയില്‍
കാഞ്ഞിരവേരുകള്‍
ഇണചേരരുത്
കാട്ടുകിളികള്‍
കൂടുവെയ്ക്കരുത്.

പരിസരദിനത്തിലേക്കുള്ള
അറവു മരങ്ങള്‍
പച്ച പച്ചയെന്നാകാശത്തോട്
വൃഥാ...

പണ്ട്
പാലമുറയ്ക്കാന്‍
കുരുതികൊടുത്തവന്റെ മക്കള്‍
നടവഴിയിലിരുന്ന്
അലമുറയിടരുത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com