മാര്‍ജാര ഹൃദയം: നീതു എന്‍വി എഴുതിയ കവിത

ഇവന്‍ മാര്‍ജ്ജാരന്‍വിരലാല്‍ തഴുകും കരങ്ങളെ സ്‌നേഹിപ്പോന്‍പൂച്ചവാലെന്നു കൊഞ്ചിക്കും മൊഴികളെരസിപ്പോന്‍
മാര്‍ജാര ഹൃദയം: നീതു എന്‍വി എഴുതിയ കവിത

വന്‍ മാര്‍ജ്ജാരന്‍
വിരലാല്‍ തഴുകും കരങ്ങളെ സ്‌നേഹിപ്പോന്‍
പൂച്ചവാലെന്നു കൊഞ്ചിക്കും മൊഴികളെ
രസിപ്പോന്‍
വീടിന്നകം പുറം തിരിയും മാര്‍ജ്ജാരി മണിതന്‍
മിഴിയിലെ പ്രണയം നുകരുവോന്‍
തിളങ്ങും കണ്ണാല്‍ രാത്രിയെ പുതപ്പോന്‍
ഇനി വരും പൃഷദംശകങ്ങള്‍ക്കച്ഛന്‍
കാടുകേറുന്ന കാട്ടുമാക്കാന്‍
പൂച്ചയെന്നാല്‍ പുലിജന്മമായോന്‍
അലസമൗനത്തില്‍ മനം സ്വച്ഛമാക്കീടുവോന്‍
പാതകള്‍ നീളവേ കുതിച്ചുപായുവോന്‍
മരത്തിലിരച്ചു കയറുവോന്‍
വെളുത്ത മീശ വിറപ്പിച്ചു കണ്ടനായ്
ഇരയ്ക്കു പിന്നാലെ പരക്കെയോടുവോന്‍
പണ്ടു മുത്തച്ഛന്‍ പുലിയെ പഠിപ്പിച്ച
വീര ജാഹക ചരിതത്തില്‍
ഗര്‍വ്വം നടിക്കുവോന്‍
കെണികളില്ലാ വഴികള്‍ തേടുവോന്‍
കഠിനഹൃദയനായി പുളയ്ക്കുവോന്‍
നടന്നു തീരാ നടപ്പാതകളൊറ്റ
ച്ചുവടിനാലളന്നെടുക്കുന്ന വാമനന്‍
ഇരുളിലും സഞ്ചരിപ്പോന്‍
കൂര്‍ത്ത മുനകളില്‍ പെരുച്ചാഴിയെ
കോര്‍ക്കുവോന്‍
പോക്കാനും കോക്കാനുമായോന്‍
വീട്ടിലിടയ്ക്കു മടങ്ങിയെത്തി
വീട്ടുമൃഗമായി മെരുങ്ങി കിടക്കുവോന്‍.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com