ചില ചിത്രങ്ങള്‍ അസ്വസ്ഥയാക്കുന്നു: ഗാര്‍ഗി ഹരിതകം എഴുതിയ കവിത

വഴിവക്കുകളിലെ ചുവര്‍ചിത്രങ്ങളിലവര്‍ശബ്ദങ്ങളിലും കേള്‍വികളിലുമവര്‍ആംബുലന്‍സ് ഹോണുകളില്‍
ചില ചിത്രങ്ങള്‍ അസ്വസ്ഥയാക്കുന്നു: ഗാര്‍ഗി ഹരിതകം എഴുതിയ കവിത

രിക്കലല്ല
പല തവണ

വഴിവക്കുകളിലെ ചുവര്‍ചിത്രങ്ങളിലവര്‍
ശബ്ദങ്ങളിലും കേള്‍വികളിലുമവര്‍
ആംബുലന്‍സ് ഹോണുകളില്‍

കാലം തെറ്റിയ പൂമ്പാറ്റച്ചിറകുകള്‍
അവര്‍ക്കു സ്വന്തം

പണ്ടുപണ്ടേക്കുള്ള
പാട്ടുകള്‍ കരിച്ചതവര്‍
ഉള്‍ശ്രേണിയുടെ അകക്കാമ്പില്‍
കത്തിവച്ചത്
മരിച്ചുവീഴുന്നത് കണ്ട്
വെള്ളമുണ്ടിലെ പൊടിതട്ടിപ്പോയവര്‍
തലമുറകളില്‍ക്കേട്ട ജീവിതഭാവങ്ങള്‍
തമാശകളാക്കിപ്പറഞ്ഞവര്‍

കാടിന്റെ തുടിപ്പറിയുന്നവരെ
അക്ഷരമറിയില്ല
എന്ന് കളിയാക്കിയവര്‍
കാടുകത്തിച്ചവര്‍
കാട്ടുമക്കളെയിറക്കിവിട്ട്
പിച്ച തെണ്ടിച്ചവര്‍

പുലികളെക്കൊന്നു തോലുകൊണ്ട്
ജാക്കറ്റുണ്ടാക്കുന്നവര്‍
കാടുവെട്ടി തേക്കു വക്കുന്നവര്‍
നെല്‍വയലുകളുടെ തൊണ്ടകളടച്ച്
റോഡുകെട്ടുന്നവര്‍

പെണ്ണിനെയകത്താക്കി
പൊന്നില്‍പ്പൂട്ടിവച്ചവര്‍
പടയണിഞ്ഞവരെ
പൂജചെയ്തവര്‍

വയറുതോണ്ടി പണപ്പെട്ടിനിറച്ച്
ദഹനം കെട്ടവര്‍
മരുന്നുകഴിച്ച് ദാഹിച്ചുമരിച്ചവരെ
മറക്കാന്‍നോക്കുന്നവര്‍

അവരെല്ലാ പുലര്‍ച്ചയും പത്രവുമായി വരും
കാഴ്ചയുടെ കടും ചുവപ്പായ് വരും
ദൂരെനാട്ടിലെ മഞ്ഞുപെയ്യുന്ന നാട്ടിലെ
പണക്കാരുടെ കഥകളുമായ് വരും
പിന്നെയും പിന്നെയും പിറുപിറുക്കും
ഇവിടത്തെക്കാടു പോരാ
ഇവിടത്തെപ്പാടു പോരാ
ഇക്കിളിയുടെ പാട്ടു പോരാ
ഇപ്പാടത്തെക്കാറ്റു പോരാ
ദേ, ദേ, അവിടെയാണെല്ലാം
അവിടത്തെപ്പുല്ലിന് മധുരമാണ്
അവിടത്തെപ്പാറ്റ പച്ചയാണ്
അവിടത്തെയെല്ലാര്‍ക്കുമെല്ലാമറിയാം

ഇവിടെയുള്ളവര്‍
ഓര്‍മ്മക്കൂട്ടിലെക്കവിതയുടെ
മുഴക്കം ചുമക്കുന്നവര്‍
കത്തിക്കഴിഞ്ഞകാട്ടിലെ
തേങ്ങലില്‍ ഞെട്ടുന്നവര്‍
നന്നാങ്ങാടിയിലടക്കം ചെയ്ത
പൂര്‍വ്വമാതാക്കളുടെ അടിമക്കണ്ണീരില്‍
മഴനനഞ്ഞു പനിക്കുന്നവര്‍

അവിടെയെത്താനേന്തി നടക്കുന്നവര്‍
വിനോദങ്ങളില്‍ വീണുകിട്ടുന്ന
സ്വാതന്ത്രയപ്പക്കഷ്ണങ്ങള്‍
നുണഞ്ഞാനന്ദത്തിലെത്തുന്നവര്‍

ചില ചിത്രങ്ങള്‍ അസ്വസ്ഥയാക്കുന്നു

ഒരിക്കലല്ല
പല തവണ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com