ചാട്ടവാറും മുതുകും: പിഎ നാസിമുദ്ദീന്‍ എഴുതിയ കവിത

ഓരോ പ്രഹരവുംരതിമൂര്‍ച്ഛയുണ്ടാക്കുന്നപ്രേമപരിരംഭണം
ചാട്ടവാറും മുതുകും: പിഎ നാസിമുദ്ദീന്‍ എഴുതിയ കവിത

ടിമയുടെ മുതുക്
ചാട്ടവാറിനോട് പറഞ്ഞു:

വായുവിലെ നിന്റെ സീല്‍ക്കാരം
എന്റെ ഇഷ്ടഗാനം
ഓരോ പ്രഹരവും
രതിമൂര്‍ച്ഛയുണ്ടാക്കുന്ന
പ്രേമപരിരംഭണം
ചുളുങ്ങിയ തൊലിയിലെ
കത്തിപ്പടരലുകള്‍
ആനന്ദത്തിന്റെ കരകാണാക്കടല്‍

നീ
അനാഥത്വത്തില്‍നിന്നും
അരക്ഷിതത്വത്തില്‍നിന്നും
രക്ഷിക്കുന്ന
അന്ധനങ്കൂരം

ചാട്ടവാര്‍ പറഞ്ഞു:

കാമുകീ
എന്റെ ആലിംഗനങ്ങളില്‍
ചാവേറുപോലെ ചിതറുന്ന
മാംസലാവണ്യമേ

നിന്നിലേക്ക്
പ്രേമകടാക്ഷമെറിയുമ്പോള്‍
ഭൂമിയിലെ നിന്റെ പ്രതിച്ഛായകളായ
പാദപാനം ചെയ്യുന്ന ഭക്തരിലേക്കും
നേതൃപൂജ ചെയ്യുന്ന അനുയായികളിലേക്കും
അറിയാതെ കണ്ണുചിമ്മിപ്പോകുന്നു.

മുതുകു പറഞ്ഞു:

കിന്നാരം പറഞ്ഞുനില്‍ക്കാതെ
ചലവും വ്രണവുമൊലിക്കുന്ന
ഈ മാംസപുഞ്ജത്തിലേക്ക്
അനുഭൂതികളുടെ
ഉതിര്‍മണികളുതിര്‍ക്കുക.

ചിത്രീകരണം - ഗോപീകൃഷ്ണന്‍

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com