പാദാന്തരങ്ങള്‍: ജെനി ആന്‍ഡ്രൂസ് എഴുതിയ കവിത

തീയാളാതെ നോക്കിയാല്‍വത്സരങ്ങളോളം നില്‍ക്കുമത്.കുറഞ്ഞപക്ഷം മഴയില്‍ കുതിരാതെ,ഞെരിയലില്‍ ഉടയാതെ.
പാദാന്തരങ്ങള്‍: ജെനി ആന്‍ഡ്രൂസ് എഴുതിയ കവിത

ണ്‍പാദം *ഉടഞ്ഞേക്കാം,
അപ്പോഴും നില്‍പ്പുണ്ട്
ശേഷഭാഗങ്ങള്‍:
ഇന്ദ്രിയങ്ങള്‍ കരണങ്ങള്‍
നാഡികള്‍ ഹൃദയാകാശം
ചിദാകാശം...

പാദനിര്‍മ്മിതികള്‍
ഏതിന്‍ ആധാരത്തില്‍?
ആ ശില്പശാസ്ത്രം
നൂഴാനെളുതല്ലാത്തൊരു
നിഗൂഢത.
ചോദിക്കൂ ശില്പിയോട്
ഒരു ദാരുപാദം.
തീയാളാതെ നോക്കിയാല്‍
വത്സരങ്ങളോളം നില്‍ക്കുമത്.
കുറഞ്ഞപക്ഷം മഴയില്‍ കുതിരാതെ,
ഞെരിയലില്‍ ഉടയാതെ.

മെഴുകും മരവും
മണ്ണും ശിലയും ലോഹവും ഏതും
ശില്പശാലയില്‍.
വെങ്കല പാദത്തിന്
സജ്ജതയാകുവോളം
ലോഹസ്ഥൈര്യം
തുരങ്കം കടന്നെത്തുവോളം
കുറഞ്ഞപക്ഷം, ഒരു ദാരുപാദം.

അനന്തരമാകാം വെങ്കലം.
തീയും മഴയും മഞ്ഞും
വറുതിയും താങ്ങാന്‍ പാകമത്.
(ഏതു രാശിയില്‍,
ഏതു മുഹൂര്‍ത്തസന്ധിയില്‍,
ഏതു ജന്മാന്തരത്തില്‍,
എന്നു ചിന്തിച്ചുഴലാതിരിക്ക.)

ആ സ്‌നാനവും നീ
മറികടന്നാല്‍
ചോദിക്കാം, ഒരു
പദാര്‍ത്ഥരഹിതപാദം
പ്രകാശപാദം,
നിര്‍മ്മിതികള്‍ക്കപ്പുറത്തെ
നിര്‍മ്മിതി.

---
*മണ്‍പാദം-Feet of clay (Daniel 2:32)

ചിത്രീകരണം -  സുരേഷ്‌കുമാര്‍ കുഴിമറ്റം

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com