രഹസ്യം: ചിത്ര കെപി എഴുതിയ കവിത

സ്വയം വെളിപ്പെടുമ്പോള്‍ഭൂമി, ഒരു കുഞ്ഞിന്റെകൈവെള്ളയിലൊതുങ്ങുന്നവെളിച്ചത്തിന്റെ ഒരു പന്ത്;
രഹസ്യം: ചിത്ര കെപി എഴുതിയ കവിത

ദിയുടെ നഗ്‌നതയില്‍
കാലാട്ടിയിരിക്കുകയും
ആഴങ്ങളില്‍നിന്നും
മീനുകള്‍ വന്ന് കൊത്തുകയും
ചൂണ്ടയില്‍ നക്ഷത്രങ്ങളെ
കൊരുക്കുകയും
ചെയ്യുന്ന രാത്രികളില്‍
ഭൂമിയുടെ രഹസ്യങ്ങള്‍
വെള്ളി വെളിച്ചത്തില്‍
തിളങ്ങും.

സ്വയം വെളിപ്പെടുമ്പോള്‍
ഭൂമി, ഒരു കുഞ്ഞിന്റെ
കൈവെള്ളയിലൊതുങ്ങുന്ന
വെളിച്ചത്തിന്റെ ഒരു പന്ത്;
ജനവാതിലുകളില്ലാത്ത
തുറസ്സ്; കിളിച്ചുണ്ടിലെ വിത്ത്;
കാട്ടുതേനിന്റെ ഒരു തുള്ളി.

പൂമ്പൊടിയുടെ
സഞ്ചാരപാതകള്‍
രേഖപ്പെടുത്തുന്നവര്‍ക്ക്, ഭൂമി,
ശലഭമോഹങ്ങളുടെ ഉദ്യാനം.

പകല്‍ സൂര്യനോടും
രാവില്‍ നിലാവിനോടും
രമിക്കുന്ന
തൃഷ്ണകളുടെ ഉടല്‍.

അഴിഞ്ഞഴിഞ്ഞ്
തീരുന്ന
ഒരു ജീവകണം.

ഈ ഭൂമിയുടെ
അരികുകളിലൂടെ
നടന്നു മറയുന്നു മനുഷ്യര്‍.
ഉള്ളില്‍, അവരുടെ
കാലടികളുടെ കനം.

ചിത്രീകരണം - ഗോപീകൃഷ്ണന്‍

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com