'നെയ്ത്ത്'- അമൃത കേളകം എഴുതിയ കവിത

ലോകം, ഒരു നെയ്ത്തുശാലയാണ്ഇടഞ്ഞരാവും തെളിനിലാവുംമുല്ലപ്പൂപ്പകലുകളുംഊടും പാവുമായ് അടുങ്ങിയിരുന്നച്ചടക്കം കാട്ടുന്നു
'നെയ്ത്ത്'- അമൃത കേളകം എഴുതിയ കവിത

ലോകം, ഒരു നെയ്ത്തുശാലയാണ്
ഇടഞ്ഞരാവും തെളിനിലാവും
മുല്ലപ്പൂപ്പകലുകളും
ഊടും പാവുമായ് അടുങ്ങിയി
രുന്നച്ചടക്കം കാട്ടുന്നു.
മുറതെറ്റിയ മഴയനക്കങ്ങളില്‍
ഇടയ്ക്കിടെ അത് മുഖംകുത്തിവീര്‍പ്പിക്കുന്നു
പൊന്ന്കട്ട് പൊങ്ങച്ചംകാട്ടി
പ്പിന്നാലെവന്ന പൊരിവെയിലത്ത്
പൂതലിച്ച പഴംപാട്ടുകളെ
പുറംപൂച്ച് പാടിക്കുന്നു...

ഞെട്ടിവിറച്ച കൊള്ളിയാന്‍വെട്ടത്തില്‍
അറ്റകൈയ്ക്ക് പൂത്തുമറിഞ്ഞ കട്ടമുല്ലയെ
വെള്ളപൂശി നല്ലപിള്ളയാക്കുന്നു
പകല്‍വണ്ടിക്ക് തിക്കുകൂട്ടി
മുഞ്ഞിചോന്ന മൂവന്തിയില്‍
തേനുണ്ട്, വയമ്പോര്‍മ്മകളെ ഉരച്ചെടുക്കുന്നു
ഒരുകൂനയാകാശോം ഒരുകുമ്പിള്‍ കടലും
ഒരു വട്ടത്തിലിത്തിരി തണലും
ഒരടുക്ക് മണ്ണും,
പച്ചിലപ്പൊതി കെട്ടി നാളേയ്ക്ക് വയ്ക്കുന്നു
സ്‌നേഹത്തിന്റെ പര്യായങ്ങളീപ്പറഞ്ഞതെന്ന്
കറുത്ത് തടിച്ച നിഘണ്ടുവില്‍ നക്ഷത്രങ്ങളാലെഴുതുന്നു
മുറ്റത്ത് പടര്‍ന്ന കച്ചോലത്തിന്റെ കവിള്പിച്ചി
മണംപുരട്ടിക്കൊതിപ്പിച്ച
കള്ളക്കാറ്റത്ത്
പണിതീരാത്തതുണി നിറംമുക്കി
അറ്റംകാണാത്ത അഴയില്‍ വാരിവാരി വിരിക്കുന്നു...

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com