'നെബുല'- കുരീപ്പുഴ ശ്രീകുമാര്‍ എഴുതിയ കവിത

ആരുമരിച്ചാലും ആദ്യം വരുന്നത്വിശ്വംഭരന്‍ സഖാവായിരുന്നു
'നെബുല'- കുരീപ്പുഴ ശ്രീകുമാര്‍ എഴുതിയ കവിത

രുമരിച്ചാലും 
ആദ്യം വരുന്നത്
വിശ്വംഭരന്‍ സഖാവായിരുന്നു

മോളെ പഠിപ്പിക്കാന്‍
ലോണെടുത്തപ്പോഴോ
ജാമ്യമായ് ജോണ്‍സഖാവായിരുന്നു

ഡെങ്കി കടിച്ചപ്പോള്‍ 
കൂട്ടിനിരുന്നത്
കുഞ്ഞിമൂസാ സഖാവായിരുന്നു

ഭക്തരെറിഞ്ഞപ്പോള്‍ 
കാവലിരുന്ന് 
യുക്തിരാജന്‍ സഖാവായിരുന്നു

പ്രേമം തകര്‍ന്നപ്പോള്‍ 
ആശ്വസിപ്പിച്ചത്
സ്‌നേഹലത സഖാവായിരുന്നു

എത്ര സഖാക്കളീ
ഓര്‍മ്മവിഹായസ്സില്‍ 
വജ്രനക്ഷത്ര നെബുലയായി

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com