'ചോറുമണങ്ങള്‍'- നൗഷാദ് പത്തനാപുരം എഴുതിയ കവിത

കൈത്തോടിന്‍ തിണ്ടിലെപ്പേഴ്ചൂണ്ടക്കമ്പാണതിന്‍ കൈത്തണ്ട
'ചോറുമണങ്ങള്‍'- നൗഷാദ് പത്തനാപുരം എഴുതിയ കവിത

കൈത്തോടിന്‍ തിണ്ടിലെപ്പേഴ്
ചൂണ്ടക്കമ്പാണതിന്‍ കൈത്തണ്ട

തണ്ണീര്‍ച്ചുളുവില്‍ പൊത്തില്‍
ഓലക്കുളത്തി,ലിടച്ചാലില്‍
മീനുകളുണ്ടെന്ന മിന്നല്‍
വേരുകള്‍ ചിന്നും ഞൊടിയില്‍
വെട്ടത്തിന്‍ ടങ്കീസുനൂലില്‍
പൊന്മാനെക്കുരുക്കിപ്പറത്തും

ഒച്ചകളില്ലാതെ തോട്ടില്‍
നീന്തിയ തൂപ്പിന്‍ നിഴലിന്‍
ഞെട്ടറ്റു പൊന്തീ ബ്രാല്
കൊമ്പിലെത്തീയനങ്ങാതെയായി

മീന്‍പിടുത്തക്കാരന്‍ പേഴിന്‍
തോളത്തൊരു കൈലിത്തൊട്ടില്‍
കാറ്റതിന്‍ ചുറ്റാടയായി
അയ്യം വിളിച്ചില്ല പൈതല്‍

പിഞ്ചുതിരാതെയാപ്പേഴ്
പച്ചപ്പന്തു കളിപ്പാന്‍ മെനഞ്ഞൂ
ചൂണ്ടയിടുന്നതിന്‍ ഇമ്പം
കുഞ്ഞിക്കണ്ണില്‍ താരാട്ടാടി

പേഴിന്റെ കണ്ണിലുണ്ടല്ലോ
അറ്റമെഴാത്ത നെല്‍ക്കണ്ടം
നെല്ലിടകൊണ്ടു ചിനച്ച്
പൊട്ടുന്ന നെല്ലോലയെല്ലാം
പാലുറച്ചത്രേ തെഴുത്തൂ
നെന്മണി ചോറിലേക്കെന്നും

നന്നാ വൈകിയെന്നാലും
കൊയ്യുന്നമ്മ കേറുന്നതേയില്ല
കൊയ്ത പാടത്തീന്നുതന്നെ
ടാറു ഗന്ധമടിച്ചു കേറുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com