'എന്തിന്നു ഭാരതധരേ കരയുന്നു?'*- കെ.ജി.എസ്. എഴുതിയ കവിത

നന്മയ്ക്ക് ചില നേരംതിന്മയ്ക്ക് പല നേരം;ഇരുട്ടോ വെയിലോ മഞ്ഞോ മഴയോ കാമഭീകരനേതും നേരം
'എന്തിന്നു ഭാരതധരേ കരയുന്നു?'*- കെ.ജി.എസ്. എഴുതിയ കവിത

ന്മയ്ക്ക് ചില നേരം
തിന്മയ്ക്ക് പല നേരം;
ഇരുട്ടോ വെയിലോ മഞ്ഞോ മഴയോ 
കാമഭീകരനേതും നേരം.
മുള്ളോ മുരടോ ചാലോ ചരലോ 
കാമമൂര്‍ഖനേതും കിടക്ക. 
അമ്മയോ പെങ്ങളോ മോളോ അമ്മൂമ്മയോ 
കാമഭ്രാന്തനു് പെണ്ണേതും ഇര.

ചുട്ടുപഴുത്ത കുന്തത്തില്‍ ഇരയെ കോര്‍ക്കാന്‍ 
തരിക്കുന്നുണ്ടെപ്പോഴും വിടനിലൊരു
സര്‍വാംഗായുധം,  
പത്തികളേറെയുള്ളൊരു ഫാസിസ്റ്റ്  ലിംഗം.
കാണ്മതില്‍ കേള്‍പ്പതില്‍ ശ്വസിപ്പതിലെല്ലാം
അവന്റെ ഊരുവിളയാടലെന്ന് ഫ്രോയ്ഡ്.
ശക്തിപീഠങ്ങളിലെല്ലാം
അവനേ പ്രതിഷ്ഠ. 

അവനേ തീരാത്താര്‍ത്തി.
വാചാലതയിലെ അര്‍ത്ഥച്ചവറ് 
നേതാവിലെ ഹന്താവ് 
ആശ്ലേഷത്തിലെ ഞെരിക്കല്‍
തടയുന്ന കൈ വെട്ടല്‍  
തൊഴിക്കുന്ന കാല്‍ വെട്ടല്‍
ചെറുക്കുന്ന നട്ടെല്ലൊടിക്കല്‍ 
എതിര്‍ക്കുന്ന നാവരിയല്‍.

മരണം ഒരു ആണ്‍ദൈവം;
അവനേ മുന്നിലടയുന്ന വാതില്‍.
 
*ഒരു തീയക്കുട്ടിയുടെ വിചാരം
-കുമാരനാശാന്‍

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com